सद्गुरु

അഷ്‌ടാംഗ യോഗ എന്നാല്‍ എട്ട്‌ അംഗങ്ങളുടെ യോഗ എന്നാണര്‍ത്ഥം. നമ്മള്‍ എട്ട്‌ ചുവടുകളെക്കുറിച്ചോ, എട്ട്‌ അടവുകളെക്കുറിച്ചോ അല്ല സംസാരിക്കുന്നത്‌, എട്ട്‌ അംഗങ്ങളെക്കുറിച്ചാണ്‌ സംസാരിക്കുന്നത്‌. യോഗയുടെ ഈ എട്ട്‌ അംഗങ്ങള്‍ യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധി എന്നിങ്ങനെ അറിയപ്പെടുന്നു.

യമ നിയമ

യമങ്ങള്‍
1. അഹിംസ - എല്ലാ ജീവജാലങ്ങളോടുമുള്ള സ്‌നേഹം. 2.സത്യം - സംസാരത്തിലും പ്രവൃത്തിയിലും സത്യത്തോടുള്ള പ്രതിബദ്ധത. 3.ആസ്തേയ - അന്യന്റെ മുതല്‍ സ്വന്തമാക്കാതിരിക്കുക 4.ബ്രഹ്മചര്യം 5.അപരിഗ്രഹത - ധനം സമ്പാദിക്കുവാനും ശേഖരിച്ചുവയ്ക്കുവാനും ആഗ്രഹമില്ലാതിരിക്കുക.

നിയമങ്ങള്‍

1. ശൌച – ശുദ്ധിയും വൃത്തിയും (ആന്തരികവും ബാഹ്യവും)

2. സന്തോഷം – ആനന്ദം.

3. തപസ്‌ – സാധന.

4. ഈശ്വരപ്രാര്‍ത്ഥന എല്ലാ പ്രവൃത്തികളും ഗുരുവിന്‍റെ അല്ലെങ്കില്‍ ഈശ്വരന്‍റെ കാല്‍ക്കല്‍ സമര്‍പ്പിക്കുക.

5. സ്വാധ്യായ – ധ്യാനം.

യമ നിയമ എന്ന് വച്ചാല്‍– എന്തു ചെയ്യണം, എന്ത്‌ ചെയ്യേണ്ട എന്നതാണ്‌. ഒരാളുടെ ആത്മീയ സാധ്യതയ്ക്ക്‌ ആവശ്യമായ അന്തരീക്ഷം സൃഷ്‌ടിക്കുവാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? അതുപോലെതന്നെ ഏതു തരത്തിലുള്ള പ്രവൃത്തികളാണ്‌ കുടുക്കോ തടസ്സമോ ആയി മാറുക എന്നതെല്ലാം അയാള്‍ അറിഞ്ഞിരിക്കേണ്ടതായുണ്ട്? തന്‍റെ ആത്യന്തിക പ്രകൃതം കണ്ടെത്താന്‍ അന്വേഷിക്കുന്ന (അന്വേഷി) ഒരാള്‍, തന്‍റെ പരിമിതികള്‍ക്കപ്പുറം പോകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍, ചെയ്യാവുന്നതും അരുതാത്തതും ആയ ഈ ചെയ്തികള്‍ വേര്‍തിരിച്ചു മനസ്സിലാക്കിയിരിക്കണം.

ഒരാളുടെ ആത്മീയ സാധ്യതയ്ക്ക്‌ ആവശ്യമായ അന്തരീക്ഷം സൃഷ്‌ടിക്കുവാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? അതുപോലെതന്നെ ഏതു തരത്തിലുള്ള പ്രവൃത്തികളാണ്‌ കുടുക്കോ തടസ്സമോ ആയി മാറുക എന്നതെല്ലാം അയാള്‍ അറിഞ്ഞിരിക്കേണ്ടതായുണ്ട്?

നിങ്ങളിലെ പ്രകൃതി ഉര്‍ജ്വസ്വലവും സജീവവുമാണെങ്കില്‍ എന്തു ചെയ്യണം, എന്തു ചെയ്യേണ്ട എന്ന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞുതരേണ്ടതില്ല. മനുഷ്യപ്രകൃതത്തിന്‌ സ്വാഭാവികമായി എന്തു ചെയ്യണം, എന്തു ചെയ്യണ്ട എന്നതറിയാം. അതേസമയം നിങ്ങളിലെ ഈശ്വരത്വം മുന്‍നിരയിലെത്തിയിട്ടുണ്ടെങ്കില്‍, അതായത്, നിങ്ങളിലെ മനുഷ്യപ്രകൃതി കവിഞ്ഞൊഴുകി, ഈശ്വരത്വം പ്രകടമായിക്കഴിഞ്ഞാല്‍, എന്തു ചെയ്യണം, എന്തു ചെയ്യേണ്ട എന്ന്‍ പറഞ്ഞുതരാന്‍ പറ്റില്ല. എങ്ങനെയാണ്‌ ഒരു ദൈവതുല്യമായ ഒന്നിനോട്, ഇതു ചെയ്യൂ, ഇത്‌ ചെയ്യരുത്‌ എന്നു പറയുക? നിങ്ങളിലെ മനുഷ്യപ്രകൃതി ഒരു അപക്വമായ അവസ്ഥയിലായിരിക്കുമ്പോള്‍, നിങ്ങളിലെ മനുഷ്യത്വം ഇപ്പോഴും വളരെ അപുഷ്‌പിതമാണെങ്കില്‍ എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്ന്‍ പറഞ്ഞുതരേണ്ടതായി വരും.

ആസന
യോഗയുടെ മൂന്നാം അംഗം. നിങ്ങളുടെ ശരീരത്തെ അനവധി സ്ഥിതികളില്‍ വിന്യസിക്കാന്‍ സാധിക്കും. ഇവയില്‍ ചില സ്ഥിതികളെ യോഗ ആസനകള്‍ അഥവാ യോഗാസനകള്‍ ആയി തിരിച്ചറിഞ്ഞിട്ടുണ്ട്‌. ജീവിതത്തെക്കുറിച്ചുള്ള ഉയര്‍ന്ന അവബോധത്തിലോ ഉയര്‍ന്ന തലത്തിലോ കൊണ്ടുപോകുന്ന പ്രക്രിയയെയാണ് യോഗ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്‌. അതിനാല്‍, ഒരു ഉയര്‍ന്ന സാധ്യതയിലേക്കു നയിക്കുന്ന തരത്തിലുള്ള സ്ഥിതിയെയാണ്‌ യോഗാസന എന്നു വിളിക്കുന്നത്‌. നിങ്ങള്‍ കടന്നു പോകുന്ന വിവിധ തരത്തിലുള്ള മാനസികവും വൈകാരികവുമായ സ്ഥിതിവിശേഷങ്ങള്‍ അഭിമുഖീകരിക്കാന്‍ എന്നവണ്ണം ശരീരം നിങ്ങളറിയാതെതന്നെ പ്രത്യേകതരം ചില അംഗവിന്യാസങ്ങള്‍ പ്രകടിതാമാക്കുന്നു. സന്തോഷവാനാണെങ്കില്‍, ശരീരഘടന ഒരുതരത്തിലിരിക്കും, അല്ല എങ്കില്‍ മറ്റൊരു തരത്തിലിരിക്കും. സമാധാനത്തിലിരിക്കുമ്പോള്‍ ഒരു തരത്തിലിരിക്കും, ദേഷ്യത്തിലാണെങ്കില്‍ മറ്റൊരു തരത്തിലിരിക്കും. പലപ്പോഴും, ഒരാള്‍ ഏതു മാനസികസ്ഥിതിയിലാണെന്നത് അയാളിരിക്കുന്നതും, നില്‍ക്കുന്നതുമായ ആംഗ്യഭാഷ നിരീക്ഷിച്ചു നിങ്ങള്‍ക്ക്‌ പറയാനാകും.

ഇതടിസ്ഥാനമാക്കി, അതേ സമയം ഇതിനു തികച്ചും വിപരീതമായാണ്‌ ആസനകളുടെ ശാസ്‌ത്രം രചിച്ചിട്ടുള്ളത്. ബോധപൂര്‍വ്വം ശരീരത്തെ ഒരു പ്രത്യേക സ്ഥിതിയിലാക്കിക്കൊണ്ട്, നിങ്ങള്‍ക്ക്‌ നിങ്ങളുടെ ബോധതലത്തെ ഉയര്‍ത്താനാകും. ഒരു പ്രത്യേക രീതിയിലിരിക്കുന്നതുവഴിമാത്രം (പദ്മാസന, വജ്രാസന, അര്‍ദ്ധസിദ്ധാസന) ജീവിതത്തെ ഗ്രഹിക്കുകയും, ചിന്തിക്കുകയും, മനസ്സിലാക്കുകയും, അനുഭവിക്കുകയും ചെയ്യുന്ന രീതിതന്നെ നിങ്ങള്‍ക്ക്‌ മാറ്റാന്‍ കഴിയും. അത്രയും ആഴത്തിലുള്ള ശാസ്ത്രമാണ് യോഗ.
ആസന ഒരു വ്യായാമമല്ല, ശരീരത്തെ ഉയര്‍ന്ന സാധ്യതകളിലേക്കു ഒരുക്കിയെടുക്കുന്ന ഒരു പ്രക്രിയയാണ്‌. വീട്ടില്‍ ഇഡ്ഡലി ഉണ്ടാക്കുമ്പോള്‍ നിങ്ങള്‍ ഉണ്ടാക്കുന്ന ഇഡ്ഡലി എങ്ങനെയുള്ളതെന്ന്‍ തീരുമാനിക്കുന്നത്‌ എത്ര കാര്യക്ഷമതയോടുകൂടി നിങ്ങള്‍ മാവാട്ടിയെടുത്തു എന്നതിനെ ആശ്രയിച്ചിരിക്കും. അതേപോലെതന്നെ, ഒരു കട്ട കളിമണ്ണുകൊണ്ട്‌ ഒരു കുടം ഉണ്ടാക്കുന്നവന് കളിമണ്ണ്‌ കുഴയ്ക്കുന്നത്‌ എത്ര പ്രധാനമാണെന്ന്‍ അറിയാന്‍ സാധിക്കും.

ആസന ഒരു വ്യായാമമല്ല, ശരീരത്തെ ഉയര്‍ന്ന സാധ്യതകളിലേക്കു ഒരുക്കിയെടുക്കുന്ന ഒരു പ്രക്രിയയാണ്‌.

ആസനകള്‍ ഊര്‍ജ്ജത്തെ ഒരു പ്രത്യേക ദിശയിലേക്ക്‌ തിരിച്ചുവിടുന്ന വളരെ സൂക്ഷ്‌മമായ പ്രക്രിയയാണ്‌. അത്‌ ഒരു പ്രത്യേക തലത്തിലുള്ള ഉണര്‍വോടുകൂടിയാണ്‌ ചെയ്യേണ്ടത്‌. ആസനകള്‍ ചെയ്യുന്നതിന്‌ നിരവധി തലങ്ങളുണ്ട്‌. ആസനകള്‍ വെറുതെ ശാരീരികമായോ, കൂടുതല്‍ ആഴത്തില്‍ ശ്വാസം, ഇന്ദ്രിയജ്ഞാനം, പ്രകമ്പനങ്ങള്‍ എന്നിവയെക്കുറിച്ച്‌ ബോധവാന്മാരായോ, നാഡികളെക്കുറിച്ച്‌ ബോധവാന്മാരായോ അതുമല്ലെങ്കില്‍ ശരിയായ മന്ത്രങ്ങളുപയോഗിച്ചോ പ്രാക്‌ടീസ്‌ ചെയ്യാം. ഒരു അവയവംപോലും അനക്കാതെയും നിങ്ങള്‍ക്ക്‌ ആസനകള്‍ ചെയ്യാം. അതും സാധ്യമാണ്‌.

പ്രാണായാമം

നാലാമത്തെ തലമാണ്‌ പ്രാണായാമം എന്നറിയപ്പെടുന്നത്‌. നമ്മള്‍ യോഗയുടെ ഈ എട്ട്‌ അംഗങ്ങളെക്കുറിച്ച്‌ പറയുമ്പോള്‍, യോഗയുടെ ആദ്യത്തെ മൂന്ന്‍ അംഗങ്ങളെ യോഗയുടെ അഗ്നി ഭാവങ്ങളാണെന്ന്‍ പരാമര്‍ശിച്ചു കാണുന്നു; അവസാനത്തെ നാലെണ്ണത്തിനെ പ്രകാശ ഭാവങ്ങളെന്നും പറയപ്പെടുന്നു. പ്രാണായാമത്തെ അഗ്നിയുടെയും, പ്രകാശത്തിന്‍റെയും പാതയായി പരാമര്‍ശിക്കപ്പെടുന്നു. ശുദ്ധീകരിക്കുന്ന എല്ലാറ്റിനെയും അഗ്നിയായി കണക്കാക്കപ്പെടുന്നു; അറിവ്‌ നല്‍കുന്ന എന്തിനെയും പ്രകാശമെന്ന്‍ കണക്കാക്കപ്പെടുന്നു. പ്രാണായാമം അഗ്നിയും പ്രകാശവുമാണ്‌; അത്‌ ശുദ്ധീകരിക്കുകയും, പ്രബോധിപ്പിക്കുകയും ചെയ്യുന്ന സ്വഭാവമുള്ളതാണ്‌.
തുടരും.....

Photo credit to :   https://upload.wikimedia.org/wikipedia/commons/9/9c/Patanjali_Statue.jpg