യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ കണ്ണടക്കുന്നതെന്തിന്
 
 

सद्गुरु

യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ കണ്ണടക്കുന്നതിന്‍റെ പ്രാധാന്യം സദ്ഗുരു വിവരിക്കുന്നു.

ചോദ്യം:- യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ അധിക സമയവും കണ്ണടച്ചാണല്ലോ ഇരിക്കുന്നത്, എന്താണിതിനു കാരണം?

സദ്ഗുരു:- കണ്ണടക്കുന്നതോടെ ബാഹ്യലോകം മറഞ്ഞു പോകുന്നു. ചിലരുടെ ചിന്തകളില്‍ മിഥ്യയായ വേറൊരു ലോകം ഉണ്ടായെന്നു വരാം. അത് വേറെ കാര്യം. ഇപ്പോള്‍ ഞാ-ന്‍ നിങ്ങളുടെ മുഖത്തേക്കു നോക്കിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ കണ്ണടച്ചാല്‍ പിന്നെ ഞാന്‍ നിങ്ങളെ കാണുകയില്ല. ചിലരുടെ ചിന്തകളില്‍ പിന്നേയും കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കും. സത്യത്തില്‍ കണ്ണുകളടയുന്നതോടെ ലോകം മറയുന്നു, നിങ്ങള്‍ ശ്രദ്ധ ബാഹ്യലോകത്തില്‍നിന്നും പിന്‍വലിച്ച് ഉള്ളിലേക്കു തിരിക്കണം.


ഏതെങ്കിലും ഒരാസനം ചെയ്യുമ്പോള്‍ അത് പൂര്‍ണമായും ഉള്‍ക്കൊള്ളേണ്ടതുണ്ട്. അതിനുള്ള ആദ്യത്തെ പടിയാണ് കണ്ണടക്കല്‍.

ഏതെങ്കിലും ഒരാസനം ചെയ്യുമ്പോള്‍ അത് പൂര്‍ണമായും ഉള്‍ക്കൊള്ളേണ്ടതുണ്ട്. അതിനുള്ള ആദ്യത്തെ പടിയാണ് കണ്ണടക്കല്‍. അത് സ്വാഭാവികമായും സംഭവിക്കുന്നതാണ്. വളരെ സ്വാദിഷ്ഠമായതെന്തെങ്കിലും വായിലിടുമ്പോള്‍, വല്ലാതെ വേദന തോന്നുമ്പോള്‍, വളരെ നല്ല ഒരനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍, നമ്മള്‍ അറിയാതെതന്നെ കണ്ണുകളടഞ്ഞുപോകുന്നു. എന്തും പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ സഹജമായി സംഭവിക്കുന്നതാണത്. ബാഹ്യലോകവുമായി നമ്മെ ബന്ധപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയം കണ്ണാണ്.

ബാഹ്യലോകത്തെ അകറ്റി നിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.

കാഴ്ച നഷ്ടപ്പെട്ടാല്‍ ബാഹ്യലോകവുമായുള്ള ബന്ധം പകുതിയോളം ഇല്ലാതാകും. മറ്റു നാലു ഇന്ദ്രിയങ്ങളും ചേര്‍ന്നാല്‍ - കാത്, മൂക്ക്, ത്വക്ക്, നാക്ക് - മറ്റേ പകുതി മാത്രമേ ആകൂ. കാഴ്ച ഇല്ലാത്തവരുടെ ഘ്രാണശക്തിക്കും ശ്രവണശക്തിക്കും വീര്യം കൂടും. എന്നാലും വിശേഷിച്ചും മനുഷ്യരുടെ കാര്യത്തില്‍ കണ്ണും കാഴ്ചയും തന്നെയാണ് പ്രധാനം. ഇതിനു വിപരീതമായാണ് നായ്ക്കളുടെ കാര്യം. അവ ബാഹ്യലോകത്തെ മനസ്സിലാക്കുന്നത് ഘ്രാണശക്തി പ്രയോജനപ്പെടുത്തികൊണ്ടാണ്. അവ നിങ്ങളെ തിരിച്ചറിയുന്നത് കണ്ണുകൊണ്ട് നോക്കിയിട്ടല്ല, മൂക്കുകൊണ്ട് മണത്തിട്ടാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം കണ്ണുകളാണ് പ്രധാനം. അതുകൊണ്ട് ശ്രദ്ധ അകത്തേക്കു തിരിക്കണമെങ്കി-ല്‍ കണ്ണുകളടക്കലാണ് ഏറ്റവും നല്ല വഴി. അതോടെ അമ്പതു ശതമാനം ലോകവും നിങ്ങളില്‍ നിന്നും അകലുന്നു.

 
 
 
  0 Comments
 
 
Login / to join the conversation1