सद्गुरु

ചില ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ അകത്തു പ്രവേശിക്കരുത് എന്ന് നിര്‍ബന്ധമുണ്ട്, ഈ സംഗതികള്‍ ആശ്രയിച്ചിരിക്കുന്നത് ക്ഷേത്രത്തിലെ പ്രതിഷ്ഠയേയും, ഏതു ലക്ഷ്യത്തോടുകൂടിയാണ് അവിടെ പ്രതിഷ്ഠ നടത്തിയിട്ടുള്ളത് എന്നതിനേയുമാണ്.

ഇന്ത്യയില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. അവിടെയെല്ലാം എല്ലാവരും ഒരുപോലെചെന്ന് ദര്‍ശനവും പൂജയുമൊക്കെ നടത്തുകയും പതിവാണ്. എന്നാല്‍ ഇങ്ങനെയുള്ള പൊതു ക്ഷേത്രങ്ങളില്‍ എല്ലാംതന്നെ പൗരോഹിത്യം നിര്‍വ്വഹിക്കുന്നത് പുരുഷന്‍മാരാണ്, സ്ത്രീകളല്ല. ഇതിന് ശാസ്ത്രീയമായി വല്ല അടിസ്ഥാനവുമുണ്ടോ? അതോ പൗരോഹിത്യം സ്ത്രീകള്‍ക്ക് യോജിച്ചതല്ല എന്ന മുന്‍വിധിയാണോ ഇതിനു കാരണം?

സദ്ഗുരു: ക്ഷേത്രങ്ങളില്‍ പൂജാദി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് പുരുഷന്‍മാരാണ്. അത് എന്തുകൊണ്ടാണ് എന്നല്ലേ? കാരണം, പുരുഷന്‍മാരുടെ കാര്യങ്ങള്‍ നോക്കിനടത്തുന്നത് സ്ത്രീകളാണ്. ഓരോരോ ആചാരങ്ങളും അനുഷ്ഠാനങ്ങളും സമൂഹത്തില്‍ രൂപംകൊണ്ടിട്ടുള്ളത്, ചരിത്രത്തിലെ സവിശേഷമായ ചില സന്ദര്‍ഭങ്ങളേയും സാഹചര്യങ്ങളേയും ചുറ്റിപറ്റിയാണ്. ഉദാഹരണത്തിന് ഇന്ന് സ്ത്രീകള്‍ ഇഷ്ടംപോലെ ലോകം മുഴുവന്‍ സഞ്ചരിക്കുന്നുണ്ട്, അതിനു കാരണം ലോകം കൂടുതല്‍ ഉദാരമായിരിക്കുന്നു എന്നതല്ല, യാത്രാസൗകര്യങ്ങള്‍ അത്രത്തോളം വര്‍ദ്ധിച്ചിരിക്കുന്നു എന്നതാണ്. ആധുനിക സാങ്കേതികവിദ്യ ഭൂമിയെ ഒരുവിധം നിരപ്പാക്കിയിരിക്കുന്നു. പഴയകാലത്തെ സ്ഥിതി ഇതായിരുന്നില്ല. ബാഹ്യലോകം പ്രയാസം നിറഞ്ഞതും അപകടസാദ്ധ്യത വേണ്ടുവോളം ഉള്ളതുമായിരുന്നു. സ്ത്രീകള്‍ക്ക് യോജിച്ച ചുറ്റുപാടുകളായിരുന്നില്ല അന്ന് നിലവിലുണ്ടായിരുന്നത്. അതുകൊണ്ട് വീടിനുപുറത്തുള്ള കാര്യങ്ങള്‍ പുരുഷന്‍റെ ചുമതലയായി. ഇനി മറ്റൊരുവശം, പൊതു ക്ഷേത്രങ്ങള്‍ മാത്രമാണ് പുരുഷന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്നത്. സാമാന്യജനങ്ങളുമായി ഇടപഴകാന്‍ പുരുഷന്‍മാര്‍ക്കായിരുന്നു കൂടുതല്‍ സൗകര്യവും സാമര്‍ത്ഥ്യവും അതേസമയം ഒരോ കുടുംബത്തിനും സ്വന്തമായി ഒരു ക്ഷേത്രമുണ്ടായിരുന്നു. ഈ സ്വകാര്യക്ഷേത്രങ്ങളുടെ ഉത്തരവാദിത്വം എപ്പോഴും കുടുംബത്തിലെ സ്ത്രീകള്‍ക്കുള്ളതായിരുന്നു. അങ്ങനെ വരുമ്പോള്‍ കൂടുതല്‍ ക്ഷേത്രങ്ങളുടേയും സംരക്ഷണ ചുമതല സ്ത്രീകള്‍ക്കായിരുന്നു. ഏതാനും ക്ഷേത്രങ്ങളുടെ നടത്തിപ്പുമാത്രമേ പുരുഷന്‍മാര്‍ക്കായി മാറ്റിവച്ചിരുന്നുള്ളൂ.

സ്ത്രീകള്‍ക്ക് യോജിച്ച ചുറ്റുപാടുകളായിരുന്നില്ല അന്ന് നിലവിലുണ്ടായിരുന്നത്. അതുകൊണ്ട് വീടിനുപുറത്തുള്ള കാര്യങ്ങള്‍ പുരുഷന്‍റെ ചുമതലയായി

ക്ഷേത്രങ്ങളുടെ കെട്ട്, മട്ട്, പ്രതിഷ്ഠ, ഇവയെല്ലാം ഈ കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ചില ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ അകത്തു പ്രവേശിക്കരുത് എന്ന് നിര്‍ബന്ധമുണ്ട്. അങ്ങിനെയുള്ള ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ തന്നെയായിരിക്കും പുരോഹിതന്മാര്‍. അതുപോലെ പുരുഷന്മാരുടെ സാന്നിദ്ധ്യം നിഷിദ്ധമായിട്ടുള്ള ക്ഷേത്രങ്ങളും ചിലതുണ്ട്. അവിടെ എല്ലാ കാര്യങ്ങളും സ്ത്രീകള്‍ മാത്രമാണ് നിര്‍വ്വഹിക്കുന്നത്. ഈ സംഗതികള്‍ ആശ്രയിച്ചിരിക്കുന്നത് ക്ഷേത്രത്തിലെ പ്രതിഷ്ഠയേയും, ഏതു ലക്ഷ്യത്തോടുകൂടിയാണ് അവിടെ പ്രതിഷ്ഠ നടത്തിയിട്ടുള്ളത് എന്നതിനേയുമാണ്. ഈ സംഗതികളെ മുന്‍നിര്‍ത്തി ചില പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ അവിടെ രൂപം കൊണ്ടിരിക്കും. പുരുഷനും സ്ത്രീക്കും തമ്മില്‍ സ്വാഭാവികമായി വ്യത്യാസമുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ വ്യത്യാസത്തെ മനുഷ്യന്‍ വിവേചനത്തിനുളള ഒരുപാധിയാക്കി മാററിയിരിക്കുകയാണ്. എല്ലാ സമൂഹങ്ങളിലും ഇത് നിലവിലുണ്ട്. വര്‍ണം, ലിംഗം, ജാതി, വര്‍ഗം അങ്ങിനെ നീണ്ടുപോകുന്നു വിവചനത്തിന്‍റെ വഴികള്‍. ഇങ്ങനെ അര്‍ത്ഥമില്ലാത്ത ഒരു നൂറുകാര്യങ്ങളില്‍ കയറിപിടിച്ച് സമൂഹത്തില്‍ ഒരുകൂട്ടര്‍ തങ്ങള്‍ മേലേക്കിടയിലുള്ളവരാണെന്ന് അഹങ്കരിക്കുന്നു, മറ്റുചിലരെ താഴ്ന്നവരെന്ന് മുദ്രകുത്തി അകറ്റി നിര്‍ത്തുന്നു. ഇതെല്ലാ കാലത്തും മനുഷ്യരുടെ സ്വഭാവമായിരുന്നു.

ക്ഷേത്രഭരണം ആരുനടത്തും എന്നത് ഉയര്‍ച്ച താഴ്ചകളുടെ പ്രശ്നമായിരുന്നില്ല. അതിനുപരി ആരാണ് ആ ചുമതല നിര്‍വ്വഹിക്കാന്‍ ഏറ്റവും യോജിച്ചത് എന്നതാനായിരുന്നു മുന്‍തൂക്കം

ക്ഷേത്രഭരണം ആരുനടത്തും എന്നത് ഉയര്‍ച്ച താഴ്ചകളുടെ പ്രശ്നമായിരുന്നില്ല. അതിനുപരി ആരാണ് ആ ചുമതല നിര്‍വ്വഹിക്കാന്‍ ഏറ്റവും യോജിച്ചത് എന്നതാനായിരുന്നു മുന്‍തൂക്കം. ഓരോരോ തരത്തിലുള്ള പണികള്‍ക്ക് ഓരോരോ കൂട്ടരായിരിക്കും ഏറ്റവും യോജിച്ചവര്‍. അതനുസരിച്ചാണ് ഈ കാര്യത്തിലും ചുമതലകള്‍ ഏല്‍പ്പിക്കപ്പെട്ടത്. സ്ത്രീയോ പുരുഷനോ എന്നതിനേക്കാള്‍, ഗുണമേന്മയാണ് പരിഗണിക്കപ്പട്ടത്. ചില ഗുണങ്ങള്‍ സ്ത്രീകളിലാണ് തെളിഞ്ഞുനില്‍ക്കുന്നത്, വേറെ ചിലത് പുരുഷന്മാരിലാണ് പ്രബലമായി കാണുക. അത് എപ്പോഴും നൂറുശതമാനം കൃത്യമായികൊള്ളണമെന്നില്ല. പുരുഷډന്മാരുടെ ജോലികള്‍ അവരേക്കാള്‍ സമര്‍ത്ഥമായി ചെയ്യുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. അതുപോലെതന്നെ പുരുഷന്മാരുടെ ഇടയിലും കാണാം സ്ത്രീകളുടേതെന്ന് പരക്കെ പറയപ്പെടുന്ന ജോലികള്‍ അവര്‍ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കുന്നു. ഇപ്പോള്‍ "ഈശ"യില്‍ ഞങ്ങള്‍ ശ്രമിക്കുന്നത് യാതൊരു വക വ്യത്യാസവും വിവേചനവും കൂടാതെ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വളര്‍ത്തികൊണ്ടുവരാനാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന ഒരു സംഘം – ഞാന്‍ അവരുടെ മുമ്പില്‍ ഒരു സൈക്കിളും, കുറേ പണിയായുധങ്ങളും കൊണ്ടുവച്ച് പറയുന്നു, "ഈ സൈക്കിളിന്‍റെ ഭാഗങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി അവ വീണ്ടും കൂട്ടി യോജിപ്പിക്കുക." പെണ്‍കുട്ടികളേക്കാള്‍ ഉത്സാഹത്തോടെ ആണ്‍കുട്ടികളായിരിക്കും മിക്കവാറും ആ വെല്ലുവിളി ഏറ്റെടുക്കുക. പെണ്‍കുട്ടികളേക്കാള്‍ എളുപ്പത്തില്‍ അവര്‍ ആ പണി പൂര്‍ത്തിയാക്കുകയും ചെയ്യും. അതുപോലെ ഒരു കുട്ട പൂ കൊണ്ടുവെച്ച് "നല്ലൊരു മാല കെട്ടൂ" എന്നു ഞാന്‍ ആവശ്യപ്പെട്ടാല്‍ പെണ്‍കുട്ടികളായിരിക്കും ആദ്യം അതിനു പുറപ്പെടുക. ആണ്‍കുട്ടികളേക്കാള്‍ വേഗത്തിലും ഭംഗിയിലും അവര്‍ മാല കെട്ടിതീര്‍ക്കുകയും ചെയ്യും. സാമാന്യമായ കാര്യം ഞാന്‍ പറഞ്ഞുവെന്നു മാത്രം. എല്ലാത്തിലും എന്നപോലെ ഇതിലുമുണ്ടാകും അപവാദങ്ങള്‍.

ലോകവുമായി ഇടപെടുമ്പോള്‍ ഒരു കാര്യത്തിലും ഉറപ്പില്ല, ഉള്ളത് സാദ്ധ്യതകള്‍ മാത്രമാണ്. എല്ലാം സംസ്കാരങ്ങളും പാരമ്പര്യങ്ങളും രൂപപ്പെടുത്തിയിട്ടുള്ളത് ഈ ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ്. ‘ഇങ്ങനെത്തന്നെ എന്നുറപ്പു’ പറയാനാവില്ല, ‘ഇങ്ങനെയും സാദ്ധ്യതയുണ്ട്’ എന്നേ പറയാനാവൂ. ‘ഈ ജോലി സ്ത്രീകള്‍ ചെയ്യട്ടെ, ആ ജോലികള്‍ പുരുഷന്മാര്‍ ചെയ്യട്ടെ’ എന്നു പങ്കുവെക്കുമ്പോള്‍ അത് നമ്മുടെ ഒരു നിഗമനം മാത്രമാണ്. ഇന്നയിന്ന ജോലികള്‍ സ്ത്രീകള്‍ ചെയ്താല്‍ നന്നായിരിക്കും. അത് നമ്മുടെ ഉള്ളില്‍ സഹജമായി ഉണ്ടാവുന്ന ഒരു തോന്നലാണ്. അത് നൂറുശതമാനവും ശരിയായികൊള്ളണമെന്നില്ല. ഒരു ഭാഗത്തേക്ക് ചെറിയൊരു ചായ്‌വ്, അതിനാണെങ്കില്‍ വലിയ അര്‍ത്ഥവും. ഭൂമി അതിന്‍റെ അച്ചുതണ്ടില്‍ എപ്പോഴും നേരെനിന്ന് തിരിയുകയാണെങ്കില്‍ ഭൂമിയില്‍ ഋതുഭേദം എന്ന സംഗതിയേ ഉണ്ടാവുകയില്ലായിരുന്നു. എല്ലായിടത്തും എല്ലായ്പ്പോഴും ഒരേ ഋതു എന്ന അവസ്ഥ. ഭൂമി ലേശമൊരു ചരിവോടെയാണ് തിരിഞ്ഞുകൊണ്ടിരിക്കുന്നത്. ആ ചെറിയ ചായ്‌വ് എത്ര വലിയ മാറ്റങ്ങളാണ് ലോകത്തില്‍ ഉണ്ടാക്കിത്തീര്‍ത്തിട്ടുള്ളത്! പുരുഷന്മാരുടേയും സ്ത്രീകളുടേയും കാര്യത്തിലും ഇങ്ങനെയുള്ള ഒരു ചെറിയ ചെരിവുണ്ട്, അത് വളരെ പ്രധാനമാണുതാനും. ആ ചരിവിനെ കണ്ടറിഞ്ഞ് നമ്മള്‍ വേണ്ടതുപോലെ പ്രയോജനപ്പെടുത്തണം. നമ്മുടെ മുമ്പിലുള്ളത് നിരവധി സാദ്ധ്യതകളാണ്, ഉറപ്പുകള്‍ തുലോം കുറവാണ്.

https://www.publicdomainpictures.net