പല ആചാര്യന്മാരും മറ്റു സമ്പ്രദായങ്ങളെ വിമര്‍ശിക്കുന്നതെന്തുകൊണ്ടാണ്?
ഒരു യോഗി ജീവിതവുമായി തികച്ചും ലയിച്ചു ചേര്‍ന്നിട്ടുള്ള ഒരാളായിരിക്കും. ജീവിതവുമായി അദ്ദേഹത്തിന്റെ ബന്ധം, വേണമെങ്കില്‍ നന്നേ ഇഴുകിച്ചേരാം അല്ലെങ്കില്‍ പൂര്‍ണമായും വിട്ടുനില്‍ക്കാം എന്ന മട്ടിലായിരിക്കും.
 
 

सद्गुरु

സദാചാര ബോധം കൊണ്ടും, ആചാരാനുഷ്ടാനങ്ങള്‍കൊണ്ടും, ജീവിത ശൈലി കൊണ്ടുമൊക്കെ സമൂഹത്തില്‍ നിങ്ങള്‍ക്ക് മാന്യമായ ഒരു സ്ഥാനം നേടാം. എന്നാല്‍ ജീവിതത്തില്‍ പൂര്‍ണത നേടാന്‍ അത് നിങ്ങളെ സഹായിക്കില്ല

സദ്‌ഗുരു : ആദ്ധ്യാത്മീക മാര്‍ഗത്തില്‍ ചരിക്കുന്നവരെ കുറിച്ച് നമുക്കെല്ലാവര്‍ക്കും വ്യക്തമായൊരു സങ്കല്പമുണ്ട്. അവരുടെ രൂപവും ഭാവവും ഭാഷയും പെരുമാറ്റവും എല്ലാം ഈ മാതിരിയായിരിക്കണം എന്ന് നമ്മ
ള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഭാരതം അങ്ങിനെയുള്ള ആദ്ധ്യാത്മീകാചാര്യന്മാരുടെ മാത്രം രാജ്യമല്ല. നമ്മുടെ സങ്കല്പങ്ങളുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങാത്തവരായും ധാരാളം മഹാപുരുഷന്മാരുണ്ട്. ചിലരുടെ മട്ടും മാതിരിയും സാമാന്യ രീതികള്‍ക്ക് തീരെ യോജിച്ചതായിരിക്കില്ല.

“ഒരു കൂട്ടം കാടന്മാര്‍" എന്നുപോലും തോന്നിപോകും. എന്നാല്‍ അവരില്‍ പലരും ജീവിതത്തിന്റെ പരമപദത്തില്‍ എത്തിച്ചേര്‍ന്നവരാകും. നമ്മള്‍ "യോഗി" എന്ന് പറയുമ്പോള്‍ പ്രത്യേകിച്ചൊരു ജീവിതശൈലിയോ, വിശ്വാസമോ, ധാര്‍മ്മീക മൂല്യങ്ങളോ പിന്തുടരുന്ന ഒരാള്‍ എന്ന് അര്‍ത്ഥമാക്കുന്നില്ല. ഒരു യോഗി ജീവിതവുമായി തികച്ചും ലയിച്ചു ചേര്‍ന്നിട്ടുള്ള ഒരാളായിരിക്കും. ജീവിതവുമായി അദ്ദേഹത്തിന്റെ ബന്ധം, വേണമെങ്കില്‍ നന്നേ ഇഴുകിച്ചേരാം അല്ലെങ്കില്‍ പൂര്‍ണമായും വിട്ടുനില്‍ക്കാം എന്ന മട്ടിലായിരിക്കും. ജീവിതവുമായി അങ്ങിനെയൊരു ബന്ധം സ്ഥാപിക്കാന്‍ കഴിയുമ്പോഴേ ഒരാള്‍ തികച്ചും ഒരു യോഗി ആവുന്നുള്ളൂ. സദാചാര ബോധം കൊണ്ടും, ആചാരാനുഷ്ടാനങ്ങള്‍കൊണ്ടും, ജീവിത ശൈലി കൊണ്ടും സ്വന്തമാക്കാവുന്നതല്ല ഈ മനോഭാവം. ഈ വക കാര്യങ്ങള്‍ കൊണ്ട് സമൂഹത്തില്‍ നിങ്ങള്‍ക്ക് മാന്യമായ ഒരു സ്ഥാനം നേടാം. എന്നാല്‍ ജീവിതത്തില്‍ പൂര്‍ണത നേടാന്‍ അത് നിങ്ങളെ സഹായിക്കില്ല.

മറ്റുള്ള മാര്‍ഗ്ഗങ്ങളെയും ഗുരുക്കന്മാരേയും അധിക്ഷേപിക്കുന്ന ധാരാളം യോഗികളെ കാണാം. ശിഷ്യന്മാരുടെ ശ്രദ്ധയും നിഷ്ഠയും ഉറപ്പു വരുത്താനാണപ്രകാരം ചെയ്യുന്നത്.

ചില യോഗികള്‍... സമൂഹത്തില്‍ അവര്‍ക്ക് സ്ഥാനമോ വിലയോ ഉണ്ടാവില്ല കാരണം, അവര്‍ മദ്യപാനികളും, മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരും, സര്‍വരെയും അധിക്ഷേപിക്കുന്നവരുമായിരിക്കും. ഒരുവക ചിട്ടവട്ടങ്ങളും ഇല്ലാത്തവര്‍. എന്നാലും അവര്‍ മഹായോഗികളായിരിക്കും. സ്വാഭാവീകമായ പ്രേരണകള്‍ കൊണ്ടല്ല അവര്‍ ഇങ്ങനെയാകുന്നത്. അവര്‍ മനപ്പൂര്‍വം അങ്ങിനെയുള്ള മാര്‍ഗ്ഗം തിരഞ്ഞടുക്കുകയാണ്. മറ്റുള്ള മാര്‍ഗ്ഗങ്ങളെയും ഗുരുക്കന്മാരേയും അധിക്ഷേപിക്കുന്നവരെയും ധാരാളം കാണാം. ഈ പ്രവൃത്തിയും നിയന്ത്രിക്കാനാവാത്ത ഉള്‍പ്രേരണ കൊണ്ടല്ല ഇത് ചെയ്യുന്നത്. ശിഷ്യന്മാരുടെ ശ്രദ്ധയും നിഷ്ഠയും ഉറപ്പു വരുത്താനാണ്. “ഞാന്‍ ഈ ഗുരുവിന്റെ പാത പിന്തുടരുന്നു. പക്ഷെ മറ്റേ ഗുരുവിന്റെ രീതികളാണല്ലോ കൂടുതല്‍ സൌകര്യം" അങ്ങിനെയും ചിന്തിക്കുന്ന ഒരുപാടു പേരുണ്ട് . ഇവിടെയും അവിടെയും നില്‍ക്കാനാവാത്തവര്‍, ഒരു പാതയും നൂറുശതമാനം ആത്മാര്‍ത്ഥതയോടെ പിന്തുടരാത്തവര്‍. എന്റെ ഗുരുവും അദ്ദേഹത്തിന്റെ മാര്‍ഗ്ഗവുമാണ് ഏറ്റവും ഉത്തമം എന്ന വിശ്വാസം ഉണ്ടാകുമ്പോഴേ നൂറു ശതമാനം സത്യസന്ധതയോടെ നിങ്ങള്‍ ആ പാത പിന്തുടരൂ. അങ്ങിനെ വരുമ്പോഴേ പൂര്‍ണ സമര്‍പ്പണം സാദ്ധ്യമാകൂ.

ഈയൊരു ലക്ഷ്യം മനസ്സില്‍ വെച്ചുകൊണ്ടാണ്‌ പല ആചാര്യന്മാരും മറ്റു സമ്പ്രദായങ്ങളെ വിമര്‍ശിക്കുന്നത്. ആത്മസമര്‍പ്പണത്തിലൂടെ ആത്മജ്ഞാനം എന്ന ലക്ഷ്യം അങ്ങിനെ അവര്‍ ഉറപ്പു വരുത്താന്‍ ശ്രമിക്കുകയാണ്. പലര്‍ക്കും ഇതിന്റെ പുറകിലെ യുക്തി മനസ്സിലാക്കാനായെന്നു വരില്ല. എന്നാല്‍ അവര്‍ ആത്മസാക്ഷാല്‍ക്കാരം സാധിച്ചവരായിരുന്നു. അവരുടെ മഹനീയമായ ജീവിതം തന്നെയായിരുന്നു അതിനുള്ള തെളിവ്.

https://upload.wikimedia.org/wikipedia/commons/thumb/c/c8/Yogi_Meditating_on_Chandrashila.jpg/1280px-Yogi_Meditating_on_Chandrashila.jpg

 
 
  0 Comments
 
 
Login / to join the conversation1