सद्गुरु

ഒരു ചെടിക്ക് പൂജാരി ജലമൊഴിച്ചാലും പുഷ്പിക്കും, ഒരു കൊലപാതകി ജലമൊഴിച്ചാലും പുഷ്പിക്കും. എന്നാല്‍ നിങ്ങളോ, ഒരാള്‍ ചീത്തയാണെന്നു കരുതി അയാളെ വെറുക്കുന്നു. നിങ്ങളുടെ ഇടുങ്ങിയ മനസ്ഥിതി വച്ചുകൊണ്ട് ആരെപ്പറ്റിയും വിധിയെഴുതാതിരിക്കുക.

 

നിങ്ങളുടെ ആഗ്രഹം എന്താണ്? എന്തു ചെയ്താലും വിജയം ലഭിക്കണം എന്നല്ലേ?

വിദേശത്തുള്ള മനശാസ്ത്രവിദഗ്ദ്ധന്‍ എന്താണു പറയുന്നത്?

ജയിക്കണം ജയിക്കണം എന്നു നിങ്ങള്‍ കൂടെക്കൂടെ സ്വയം പറഞ്ഞുകൊള്ളുക. വിജയത്തെ ലക്ഷ്യം വച്ചായിരിക്കണം നിങ്ങളുടെ പ്രവൃത്തികള്‍ എന്നാണു പറയുന്നത്. മിക്കപ്പോഴും ഇങ്ങനത്തെ പരിശ്രമം നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ത്തു കയായിരിക്കും ചെയ്യുക. എന്തുകൊണ്ട്? ജയത്തെമാത്രം ചിന്തിച്ചുകൊണ്ട് അദ്ധ്വാനിക്കുമ്പോള്‍ അതു ലഭിക്കുമോ ഇല്ലയോ എന്ന വിഭ്രാന്തി കാരണം ഭയം, വിഷാദം, മാനസിക സമ്മര്ദ്ദം, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ ചില പ്രശ്നങ്ങള്‍ നിങ്ങളുടെ മേല്‍ വന്നു കയറും.

ഒരു കണ്ണ് ലക്ഷ്യത്തില്‍ പതിഞ്ഞു കഴിഞ്ഞാല്‍ അവന്‍ പാതി അന്ധനായിപോകും എന്നു പറയുന്നു, സെന്തഞത്വം. ബാക്കിയുള്ള ഒരു കണ്ണുവച്ചുകൊണ്ട് എത്രത്തോളം പണിചെയ്യാന്‍ പറ്റും? അങ്ങനെ അശ്രദ്ധയോടെ അദ്ധ്വാനിക്കരുത്. ഒരു സമയത്തു ചെയ്യേണ്ട കാര്യങ്ങളെ രണ്ടു കണ്ണുകള്‍ ഉപയോഗിച്ച് പൂര്ണ്ണമായി ചെയ്യണം. എത്തിപ്പിടിക്കേണ്ടത് ഒരാവശ്യമാണ് എന്ന വിചാരം മനസ്സില്‍ നിന്നൊഴിഞ്ഞു പോയാല്‍, വരുമ്പോള്‍, വിജയലക്ഷ്യത്തെ സ്പര്‍ശിക്കാന്‍ കഴിയും.
ശ്രദ്ധയോടെ അദ്ധ്വാനിക്കണം എന്നല്ലാതെ കഠിനമായി അദ്ധ്വാനിക്കണം എന്നല്ല പറയുന്നത്. ഇതിനെ വിവരിക്കാന്‍ ഒരു സെന്‍ കഥയുണ്ട്.

ചാന്സു എന്നൊരു സെന്‍ ഗുരു ഉണ്ടായിരുന്നു. വളരെ മിടുക്കനായ ഒരു വാള്‍ വീരന്‍. അയാളുടെ അടുത്ത് ഒരു ശിഷ്യന്‍ വന്നു ചേര്‍ന്നു.

"ഈ രാജ്യത്തിലെ ഒന്നാമനായ ഒരു വാള്‍ വീരനായി എന്നെ മാറ്റാമോ" എന്നു ചോദിച്ചു.

"അതിനെന്താ പത്തു വര്‍ഷത്തിനകം നിന്നെ അങ്ങനെയാക്കിത്തരാം" എന്നു പറഞ്ഞു, ഗുരു.

"എന്ത്, പത്തു വര്‍ഷമോ, അഞ്ചു വര്‍ഷത്തില്‍ എനിക്കതു സാധിക്കണം ഗുരു. മറ്റുള്ളവരേക്കാളും രണ്ടു മടങ്ങു കൂടുതല്‍ അദ്ധ്വാനിക്കാന്‍ ഞാന്‍ തയ്യാറാണ്", ശിഷ്യന്‍ പറഞ്ഞു.

"എന്നാല്‍ പിന്നെ ഇരുപതു വര്‍ഷങ്ങള്‍ വേണ്ടിവരും" എന്നായി ഗുരു. ശിഷ്യന്‍ അത്ഭുതപ്പെട്ടു.

"രണ്ടു മടങ്ങു കൂടുതല്‍ അദ്ധ്വാനിച്ചാല്‍ മതിയാകില്ല എന്നുണ്ടെങ്കില്‍ നാലു മടങ്ങു കൂടുതല്‍ അദ്ധ്വാനിക്കാം" എന്നു ശിഷ്യന്‍ പറഞ്ഞു. "അങ്ങനെ ചെയ്താല്‍ നാല്പ്പതു വര്‍ഷം വേണ്ടിവരുമല്ലോ." എന്നായി ഗുരു.

ലോകത്തിലെ പല അതിശയിപ്പിക്കുന്ന കണ്ടുപിടിത്തങ്ങളും ശാസ്ത്രജ്ഞന്മാതരുടെ വിശ്രമവേളയിലാണ് ഉണ്ടായത്

"കഠിനമായി അധ്വാനിക്കുമ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതിനേക്കാളും കൂടുതല്‍ കാലം വേണ്ടിവരും." ഇതാണ് ചാന്സു ആ ശിഷ്യനു മനസ്സിലാക്കിക്കൊടുത്തത്. കഠിനമായി അദ്ധ്വാനിക്കുന്നവര്‍ ചിലപ്പോള്‍ വിജയിക്കാറുണ്ട്. പക്ഷേ അവര്ക്കതിന്റെ സന്തോഷം അനുഭവിക്കാന്‍ പറ്റില്ല. ലോകത്തിലെ പല അതിശയിപ്പിക്കുന്ന കണ്ടുപിടിത്തങ്ങളും ശാസ്ത്രജ്ഞന്മാരുടെ വിശ്രമവേളയിലാണ് ഉണ്ടായത്. ഒരു മരത്തിനടിയില്‍ വെറുതെയിരുന്നപ്പോള്‍ ഒരു ആപ്പിള്‍ വീഴുന്നതു കണ്ടിട്ടാണ് ന്യൂട്ടണ്‍ ഗുരുത്വാകര്ഷണസിദ്ധാന്തത്തെ കണ്ടുപിടിച്ചത്. ബാത്ടബില്‍ അലസനായി കുളിച്ചുകൊണ്ടിരുന്നപ്പോഴാണ് ചില വസ്തുക്കള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതിനെപ്പറ്റിയുള്ള തത്വങ്ങള്‍ ആര്ക്കി്മിഡീസ് കണ്ടുപിടിച്ചത്
.

കളികളില്‍ പോലും വിജയം ലക്ഷ്യമാക്കി അസ്വസ്ഥരായി കളിക്കുന്ന ടീമാണ് തോല്ക്കുന്നത്. ആസ്വദിച്ചു കളിക്കുന്നവര്‍ വിജയിക്കുകയും ചെയ്യുന്നു. വിജയത്തെക്കുറിച്ചുള്ള ഭയം ഉപേക്ഷിച്ചിട്ട് മനസ്സു ശാന്തമായി സൂക്ഷിക്കൂ. ശരീരം താനേ വേഗതയോടെ അദ്ധ്വാനിക്കും. പക്ഷേ നിങ്ങളില്‍ ഭൂരിപക്ഷവും ഇതിനെതിരായിട്ടാണല്ലോ പ്രവര്ത്തിക്കുന്നത്. നിങ്ങളുടെ മനസ്സ് ചാഞ്ചാടിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു ശരീരത്തിന്റെ വേഗതയും കുറഞ്ഞുകൊണ്ടിരിക്കുന്നു.

ഇങ്ങനെതന്നെ ഒരിക്കല്‍ ശങ്കരന്പിള്ളയുടെ ജീവിതത്തില്‍ ഒരു തമാശ സംഭവിച്ചു. വൈകുന്നേരം വീട്ടിലെത്തിയ ഉടന്‍ ഒരു ജോലി മറക്കാതെ ചെയ്യണം എന്നു കരുതി അതിന്റെ ഓര്മ്മയ്ക്കായി കര്ച്ചീഫില്‍ ഒരു കെട്ടിട്ടു വച്ചു, പക്ഷേ വീട്ടില്‍ എത്തിയതും എന്തിനാണ് കര്ചീഫില്‍ ആ കെട്ടിട്ടത് എന്നതയാള്‍ മറന്നുപോയി. അയാള്‍ ആകെ അസ്വസ്ഥനായി. ടെറസ്സില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നെറ്റിയില്‍ വിരല്കൊവണ്ടു തട്ടി. പേപ്പറില്‍ കുത്തിക്കുറിച്ചു, പക്ഷേ ഓര്മ്മ വന്നതേയില്ല.

"മിണ്ടാതെ കിടന്നുറങ്ങൂ, എന്താണെങ്കിലും നാളെ നോക്കാം", എന്ന് അയാളുടെ ഭാര്യ ഉപദേശിച്ചു.

"ഇല്ല, എന്തോ വളരെ പ്രധാനപ്പെട്ട കാര്യമായിരിക്കും അത്. എന്താണെന്ന് കണ്ടുപിടിക്കാതെ എങ്ങനെ ഉറങ്ങാന്‍ പറ്റും?" എന്നു പറഞ്ഞുകൊണ്ട് അയാല്‍ കിടക്കയില്‍ തന്നെ ഇരുന്നു. എന്താണ് കാര്യം! അതാണോ, ഇതാണോ എന്നു പലതും ചിന്തിച്ച് അവസാനം രണ്ട് മണിയായപ്പോള്‍ കര്ച്ചീഫ് വലിച്ചെറിഞ്ഞിട്ട് കിടക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്ക്കു പെട്ടെന്ന് ഓര്‍മ്മ വന്നു. "ഇന്ന് ഒന്പതു മണിക്കു തന്നെ ഉറങ്ങാന്‍ കിടക്കണം" എന്ന് ഓര്മ്മിപ്പിക്കാന്‍ കെട്ടിയ കെട്ടാണത്.

ചഞ്ചലമായി ബുദ്ധിപ്രവര്ത്തിഓപ്പിച്ചാല്‍ ശങ്കരന്പിള്ളയ്ക്കുണ്ടായ ഗതി തന്നെയാണ് നിങ്ങള്ക്കും വന്നു ചേരുക. ഫലത്തെപ്പറ്റിയുള്ള ചിന്ത ഉപേക്ഷിക്കുക. ഓരോ പ്രാവശ്യവും പൂര്ണ്ണമായ താല്പ്പര്യത്തോടുകൂടി പ്രവര്ത്തിക്കുക. വിജയം സ്വയം നിങ്ങളുടെ വാതിലില്‍ മുട്ടിവിളിക്കും. ആരാണ് നല്ലവന്‍? ആരാണു ചീത്ത? വിധി പറയുവാന്‍ നിങ്ങള്‍ ആരാണ്?

വിജയത്തെക്കുറിച്ചുള്ള ഭയം ഉപേക്ഷിച്ചിട്ട് മനസ്സു ശാന്തമായി സൂക്ഷിക്കൂ. ശരീരം താനേ വേഗതയോടെ അദ്ധ്വാനിക്കും

അതിര്ത്തിയില്‍ പട്ടാളക്കാരനായി തോക്കും പിടിച്ച് നിങ്ങള്‍ നില്ക്കുന്നു. പാക്കിസ്ഥാനിലെ പത്തു പട്ടാളക്കാരെ നിങ്ങള്‍ വെടിയുതിര്ത്തു കൊല്ലുന്നു. നിങ്ങള്‍ നല്ലവനാണോ, അതോ ചീത്തയോ? ഇന്ത്യന്‍ പട്ടാളം നിങ്ങളെ കൊണ്ടുപോയാല്‍ നിങ്ങള്ക്കുന വിശിഷ്ട സേവാ മെഡല്‍ ലഭിക്കും. പാക്കിസ്ഥാന്‍ പട്ടാളമാണ് കൊണ്ടുപോകുന്നെങ്കില്‍ നിങ്ങള്ക്കും നരകയാതനയായിരിക്കും ലഭിക്കുക. ഒരേ പ്രവൃത്തിയാണ് നിങ്ങള്‍ ചെയ്തതെങ്കിലും അതില്‍ ഒരാള്ക്ക് നിങ്ങള്‍ നല്ലവനായും മറ്റൊരാള്ക്ക് മോശക്കാരനായും തോന്നുന്നു. നിങ്ങള്‍ ആരോടു ചേരുന്നുവോ അതിനനുസരിച്ചാണല്ലോ നല്ലതാണോ ചീത്തയാണോ എന്നു തീരുമാനിക്കപ്പെടുക.

പ്രകൃതി ഒരിക്കലും പക്ഷാഭേദം കാണിക്കുകയില്ല. ഒരു ചെടിക്ക് പൂജാരി ജലമൊഴിച്ചാലും പുഷ്പിക്കും, ഒരു കൊലപാതകി ജലമൊഴിച്ചാലും പുഷ്പിക്കും. എന്നാല്‍ നിങ്ങളോ, ഒരാള്‍ ചീത്തയാണെന്നു കരുതി അയാളെ വെറുക്കുന്നു. ആദ്യം മനസ്സിലെങ്കിലും അയാളേയും നിങ്ങളിലൊരുവനായി കരുതാന്‍ ശ്രമിക്കുക. നിങ്ങളുടെ ഇടുങ്ങിയ മനസ്ഥിതി വച്ചുകൊണ്ട് ആരെപ്പറ്റിയും വിധിയെഴുതാതിരിക്കുക.

https://c1.staticflickr.com/9/8681/16467263868_5f016aa2a9_b.jpg