सद्गुरु

ഇല്ലാത്ത ഒന്നിനുവേണ്ടിയാണ് ആദ്യ കാലങ്ങളില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌. ഭൌതികമായി പ്രകടമാവുന്നതാണ് 'ഉള്ളത്.' ആ 'ഉള്ളതിനും' അപ്പുറത്തുള്ളതാണ് 'ഇല്ലാത്തത്'

സദ്‌ഗുരു : പുരാതനകാലത്ത് ഭാരതത്തില്‍ നിര്‍മിക്കപ്പെട്ടിരുന്നത് ശിവക്ഷേത്രങ്ങള്‍ ആയിരുന്നു, വേറൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആയിരമാണ്ടുകള്‍ക്കിടയിലാണ് മറ്റു ക്ഷേത്രങ്ങള്‍ പണിയപ്പെട്ടിട്ടുള്ളത്. 'ശിവ' എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം 'ഇല്ലാത്തത്' എന്നാണ്. അങ്ങനെ ഇല്ലാത്ത ഒന്നിനുവേണ്ടിയാണ് ആദ്യ കാലങ്ങളില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌. ഭൌതികമായി പ്രകടമാവുന്നതാണ് 'ഉള്ളത്.' ആ 'ഉള്ളതിനും' അപ്പുറത്തുള്ളതാണ് 'ഇല്ലാത്തത്' അതായത് ഭൌതിക പ്രപഞ്ചത്തിന് അപ്പുറത്തുള്ളത് എന്ന് മനസ്സിലാക്കാം. ക്ഷേത്രം ഒരു ദ്വാരമാണ്. അതില്‍ക്കൂടി നമ്മള്‍ കടന്നുചെല്ലുക 'ഇല്ലാത്ത' ഒരിടത്തേക്കാണ്. നമ്മുടെ നാട്ടില്‍ ആയിരക്കണക്കിന് ശിവക്ഷേത്രങ്ങള്‍ ഉണ്ട്. അവയുടെ അകത്ത് വിശേഷിച്ച് പ്രതിഷ്ഠകള്‍ ഒന്നും കാണാനാവില്ല. ഒരു പ്രതീകം എന്ന നിലയില്‍ ലിംഗത്തെയാണ്‌ ശിവക്ഷേത്രങ്ങളില്‍ സാമാന്യമായി കണ്ടുവരുന്നത്.

ദക്ഷിണഭാരതത്തിലെ നിരവധി ജ്ഞാനികളും യോഗികളും അവരുടെ ജ്ഞാന സമ്പത്ത് ഈ വെള്ളിയാങ്കിരി മലനിരകളില്‍ കരുതിവച്ചിട്ടുണ്ട്

ദക്ഷിണേന്ത്യയില്‍ ഈശ ഫൌണ്ടേഷന്‍റെ അരികിലാണ് വെള്ളിയാങ്കിരി മലനിരകള്‍. ദക്ഷിണകൈലാസം എന്നും അതിന് പേരുണ്ട്. യോഗവിദ്യയുടെ വേറൊരു നിക്ഷേപസ്ഥാനമാണ് ഈ പ്രദേശം. അത്ഭുതകരമായ ഒരു സ്ഥലമാണിത്. ഏറ്റവും വലിയ ജ്ഞാനസ്രോതസ്സ് കൈലാസമാണ്. എന്നാല്‍ ദക്ഷിണഭാരതത്തിലെ നിരവധി ജ്ഞാനികളും യോഗികളും അവരുടെ ജ്ഞാന സമ്പത്ത് ഈ വെള്ളിയാങ്കിരി മലനിരകളില്‍ കരുതിവച്ചിട്ടുണ്ട്. കലവറയിലെ ആ സമ്പത്തിന്റെ അളവ് നോക്കുമ്പോള്‍ കൈലാസമായിരിക്കും മുന്നില്‍, എന്നാല്‍ ഗുണത്തിന്റെ കാര്യത്തില്‍ വെള്ളിയാങ്കിരി കൈലാസത്തിനോടോപ്പം തന്നെയുണ്ട്.

വെള്ളിയാങ്കിരിക്ക് സപ്തഗിരി എന്നും പേരുണ്ട്, കാരണം ഏഴ് മടക്കുകളായിട്ടാണ് അതിന്റെ കിടപ്പ്. കയറി പോകുമ്പോള്‍ നമുക്കതറിയുകയും ചെയ്യും - ഏഴു മലകള്‍ കയറുന്നതുപോലെ തോന്നും. ഏറ്റവും അവസാനത്തെ കൊടുമുടി - പുല്ലല്ലാതെ മറ്റൊന്നും അവിടെ വളരുന്നില്ല. അത്രയും ശക്തമായ കാറ്റാണ്. അവിടെ വളരെ വലിയ മൂന്നു പാറകള്‍ കാണാം - മൂന്നുംകൂടി ചേര്‍ന്ന്‍ ഒരു ക്ഷേത്രത്തിന്റെ ആകൃതിയില്‍ - അതിന്റെ അകത്തായി ഒരു ചെറിയ ലിംഗവും. ഈ സ്ഥാനം ഒരു ശക്തി കേന്ദ്രം തന്നെയാണ്.

ഇവിടെ വരാറുള്ള യോഗികളും സിദ്ധന്മാരും വ്യതസ്ഥമായ ഒരു ജനുസ്സില്‍ പെട്ടവരായിരുന്നു. തീവ്രമായ തപസ്സും സാധനകളും അനുഷ്ടിക്കുന്നവര്‍, തീഷ്ണമായ മനസ്സോടുകൂടിയവര്‍

ഇവിടെ വരാറുള്ള യോഗികളും സിദ്ധന്മാരും വ്യതസ്ഥമായ ഒരു ജനുസ്സില്‍ പെട്ടവരായിരുന്നു. തീവ്രമായ തപസ്സും സാധനകളും അനുഷ്ടിക്കുന്നവര്‍, തീഷ്ണമായ മനസ്സോടുകൂടിയവര്‍. ഈശ്വരന്‍മാര്‍ക്കുപോലും അസൂയ തോന്നത്തക്കവിധത്തില്‍ ആന്തരിക തേജസ്സും ആത്മവീര്യവുമുള്ളവര്‍ ഇവിടെ വസിച്ചിരുന്നു. തങ്ങളുടെ അമൂല്യമായ സമ്പത്തെല്ലാം ഈ പ്രദേശത്തിന് അവര്‍ പകര്‍ന്നു നല്‍കി. അതൊരുകാലത്തും നഷ്ടമായി പോകുകയില്ല. ഇതേ മലകളില്‍ എന്റെ ഗുരുവും താമസിച്ചിരുന്നു. ഇവിടെത്തന്നെയാണ് അദ്ദേഹം ദേഹം ഉപേക്ഷിച്ചതും. അതുകൊണ്ട് വെള്ളിയങ്കിരി നമുക്ക് വെറുമൊരു മലയല്ല - മഹാ ക്ഷേത്രമാണ്.

https://www.publicdomainpictures.net