യോഗാഭ്യാസത്തിനിടക്ക് വെള്ളം കുടിക്കരുതെന്നു പറയുന്നത് എന്തുകൊണ്ട്?
യോഗയുടെ പരമമായ ലക്ഷ്യം നിങ്ങളുടെ കാഴ്ചപ്പാട് ഈ വിശ്വത്തോളം വിശാലമാക്കുകയാണ്. താനും ഈ പ്രപഞ്ചവും വെവ്വേറെയല്ല എന്ന തോന്നലിലേക്ക് യോഗ നിങ്ങളെ ഉയര്‍ത്തുന്നു.
 
 

सद्गुरु

ചോദ്യം: നമസ്കാരം സദ്‌ഗുരു, യോഗാഭ്യാസത്തിനിടക്ക് വെള്ളം കുടിക്കുകയോ മൂത്രമൊഴിക്കുകയോ അരുത് എന്നു പറഞ്ഞുവല്ലോ. എന്താണതിന് കാരണം?

സദ്‌ഗുരു : യോഗാഭ്യാസം ചെയ്യുന്നതോടൊപ്പം ശരീരത്തിലെ ഊഷ്മാവും നിങ്ങള്‍ ക്രമേണ ഉയര്‍ത്തിക്കൊണ്ടുവരുന്നു. അതിനിടയില്‍ നിങ്ങള്‍ തണുത്ത വെള്ളം കുടിച്ചാല്‍ ആ താപനില പെട്ടെന്നു താഴേക്കു പോകും. അത് പല ദോഷഫലങ്ങള്‍ക്കും കാരണമാകും അലര്‍ജി, കഫക്കെട്ട്, തുടങ്ങിയവ. തീവ്രമായ യോഗാസനത്തിനിടയില്‍ തണുത്തവെള്ളം കുടിച്ചാല്‍ തീര്‍ച്ചയായും ജലദോഷം പിടിപെടും. അതുകൊണ്ടാണ് ആസനങ്ങളനുഷ്ഠിക്കുമ്പോള്‍ വെള്ളം കുടിക്കരുത് എന്നു പറയുന്നത്. മൂത്രമൊഴിക്കരുത് എന്നു പറയാന്‍ കാരണം, അധികമുള്ള വെള്ളമെല്ലാം ശരീരത്തില്‍ വിയര്‍പ്പായി പുറത്തുപോകണം എന്നുള്ളതുകൊണ്ടാണ്. അതിനായി അഭ്യാസങ്ങളിലൂടെ ശരീരം നല്ലതുപോലെ വിയര്‍ക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള തോന്നലുകള്‍ - വെള്ളം കുടിക്കണം, മൂത്രമൊഴിക്കണം എന്നിവ പതിവായി യോഗാസനങ്ങള്‍ അനുഷ്ഠിക്കുന്നതിലൂടെ ക്രമേണ ഇല്ലാതാവും. ക്രമേണ നിങ്ങള്‍ യോഗാസനത്തിലിരുന്നു കഴിഞ്ഞാല്‍ അതാകും നിങ്ങളുടെ സഹജമായ സ്ഥിതി. താന്‍ വിശേഷിച്ച് എന്തെങ്കിലും ചെയ്യുന്നു എന്ന തോന്നലില്ലാതാവും. നിങ്ങളും യോഗയും ഒന്നായിത്തീരും.

പ്രധാനമായും വിയര്‍ക്കേണ്ടത് തലയാണ്. ഊര്‍ജം ശരിയായ ദിശയിലേക്കു നീങ്ങുന്നു എന്നതിന്‍റെ സൂചനയാണത്. ആസനങ്ങളിലൂടെ നമ്മള്‍ നേടാനുദ്ദേശിക്കുന്നതും അതുതന്നെയാണ്

പതുക്കെ പതുക്കെ യോഗ നിങ്ങളുടെ ഒരു ശീലമാകും; ജീവിതത്തിന്‍റെ തന്നെ ഒരു ഭാഗമാകും. യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ വിയര്‍പ്പ് ഒഴുകേണ്ടത് തലയുടെ മുകള്‍വശത്തു നിന്നാണ്. ശരീരം മുഴുവന്‍ വിയര്‍പ്പ് എന്നത് ശരിയല്ല. കാലാവസ്ഥക്കനുസരിച്ച് ശരീരത്തിന്‍റെ ശേഷം ഭാഗങ്ങള്‍ വിയര്‍ത്തോട്ടെ. എന്നാലും പ്രധാനമായും വിയര്‍ക്കേണ്ടത് തലയാണ്. ഊര്‍ജം ശരിയായ ദിശയിലേക്കു നീങ്ങുന്നു എന്നതിന്‍റെ സൂചനയാണത്. ആസനങ്ങളിലൂടെ നമ്മള്‍ നേടാനുദ്ദേശിക്കുന്നതും അതുതന്നെയാണ്. ശാരീരികമായി മാറ്റങ്ങള്‍ വരുത്തിയാല്‍ മറ്റുള്ളവര്‍ നിങ്ങളെ കാണുന്ന രീതിയില്‍ മാറ്റമുണ്ടായേക്കാം, എന്നാല്‍ അനുഭവങ്ങള്‍ക്കു മാറ്റം വരണമെങ്കില്‍ നിങ്ങളുടെ ശരീരവും സൃഷ്ടിയുടെ ഉറവിടവും ഒരേ രേഖയില്‍ത്തന്നെ വന്നെത്തണം.

ശാരീരികമായി മാറ്റങ്ങള്‍ വരുത്തിയാല്‍ മറ്റുള്ളവര്‍ നിങ്ങളെ കാണുന്ന രീതിയില്‍ മാറ്റമുണ്ടായേക്കാം, എന്നാല്‍ അനുഭവങ്ങള്‍ക്കു മാറ്റം വരണമെങ്കില്‍ നിങ്ങളുടെ ശരീരവും സൃഷ്ടിയുടെ ഉറവിടവും ഒരേ രേഖയില്‍ത്തന്നെ വന്നെത്തണം. യോഗാഭ്യാസത്തിലൂടെ ശരീരത്തിലെ ഊഷ്മാവ് ഉയര്‍ത്തുന്നു. അങ്ങനെ അധികമുള്ള ജലം മേലോട്ട് തള്ളപ്പെടുന്നു. ശരീരത്തിന് വല്ലാതെ ചൂട് അനുഭവപ്പെടുന്നുവെങ്കില്‍ കുറച്ചുനേരത്തേക്ക് ശവാസനം ചെയ്യാവുന്നതാണ്. എന്നാലും ഒരിക്കലും തണുത്തവെള്ളം കുടിച്ച് ചൂട് കുറയ്ക്കാന്‍ പാടുള്ളതല്ല. ശരീരത്തില്‍ അധികമുള്ള വെള്ളം വിയര്‍പ്പായിത്തന്നെ പുറത്തേക്കു പോകണം. അതുകൊണ്ടാണ് മൂത്രമൊഴിക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നു പറയുന്നത്. ശരീരത്തിന്‍റെ ശുദ്ധീകരണം പ്രധാനമായും അധികമായും നടക്കുന്നത് വിയര്‍പ്പിലൂടെയാണ്.

യോഗ ചെയ്യുന്നതിനിടെ ധാരാളമായി വിയര്‍ക്കും. അത് നിങ്ങളുടെ വസ്ത്രങ്ങള്‍ വലിച്ചെടുക്കും എന്നാല്‍ ശരീരം എവിടെയെല്ലാം നഗ്നമാണോ, വിയര്‍പ്പ് തുടച്ചുകളയാതെ ആ ഭാഗങ്ങളില്‍ തന്നെ തേക്കുന്നതാണ് ഉത്തമം

യോഗ ചെയ്യുന്നതിനിടെ ധാരാളമായി വിയര്‍ക്കും. അത് നിങ്ങളുടെ വസ്ത്രങ്ങള്‍ വലിച്ചെടുക്കും എന്നാല്‍ ശരീരം എവിടെയെല്ലാം നഗ്നമാണോ, വിയര്‍പ്പ് തുടച്ചുകളയാതെ ആ ഭാഗങ്ങളില്‍ തന്നെ തേക്കുന്നതാണ് ഉത്തമം. കാരണം വിയര്‍പ്പിലും പ്രാണന്‍റെ അംശങ്ങള്‍ പറ്റിച്ചേര്‍ന്നിട്ടുണ്ട്. അത് നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വിയര്‍പ്പ് ശരീരത്തില്‍ത്തന്നെ തേച്ചുപിടിപ്പിക്കുമ്പോള്‍ പ്രത്യേകിച്ചൊരു തെളിച്ചവും ബലവും ശരീരത്തിനു ലഭിക്കുന്നു. ആന്തരികമായ ഊര്‍ജ്ജത്തിന് ഒരു കവചമായും തീരുന്നു. ഇത്രയും വിലയേറിയ വിയര്‍പ്പിനെ പാഴാക്കി കളയാതിരിക്കാന്‍ ശ്രമിക്കേണ്ടതാണ്.

ശരീരത്തിന്‍റെ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക, അതാണ് യോഗയുടെ ലക്ഷ്യം. മുറതെറ്റാതെ നിത്യവും യോഗാസനങ്ങള്‍ ചെയ്യുക, ശരീരത്തില്‍ പൊടിയുന്ന വിയര്‍പ്പ് അതില്‍ത്തന്നെ തേച്ചുപിടിപ്പിക്കുക പതുക്കെ ശരീരത്തില്‍ ഊഷ്മാവിന്‍റെ തോത് വര്‍ദ്ധിക്കുന്നതായി കാണാം. ഊര്‍ജ്ജത്തിനും വീര്യം ഏറുന്നതായി അനുഭവപ്പെടും. കാലാവസ്ഥയില്‍ സംഭവിക്കുന്ന ചൂടിന്‍റേയും തണുപ്പിന്‍റേയും ഏറ്റ കുറച്ചിലുകള്‍ വിശപ്പ്, ദാഹം ഈവക കാര്യങ്ങളില്‍നിന്നും നിങ്ങള്‍ക്ക് ഇളവു കിട്ടും എന്നല്ല ഇതിനര്‍ത്ഥം. ഇതൊന്നും നിങ്ങളെ കാര്യമായി അലട്ടുകയില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

യോഗയുടെ പരമമായ ലക്ഷ്യം നിങ്ങളുടെ കാഴ്ചപ്പാട് ഈ വിശ്വത്തോളം വിശാലമാക്കുകയാണ്. താനും ഈ പ്രപഞ്ചവും വെവ്വേറെയല്ല എന്ന തോന്നലിലേക്ക് യോഗ നിങ്ങളെ ഉയര്‍ത്തുന്നു

ശരിയായ യോഗമാര്‍ഗത്തിലൂടെ ശരീരത്തേയും, മനസ്സിനേയും, ബോധത്തേയും ക്രമേണ പാകപ്പെടുത്തി എടുക്കണം. ഉയര്‍ന്ന മാനങ്ങളില്‍ ചെന്നെത്താനുള്ള സ്വാഭാവികമായ ശേഷി അങ്ങനെ സാവധാനത്തില്‍ കൈവരണം. ശാരീരികമായ താല്‍പര്യങ്ങള്‍ക്കും, നിര്‍ബന്ധങ്ങള്‍ക്കും അപ്പുറത്തേക്ക് കടക്കാന്‍ യോഗ നിങ്ങളെ തയ്യാറാക്കുന്നു. ഊണ്, ഉറക്കം, കുളി, നടപ്പ് ഇങ്ങനെ ഒരുവിധം എല്ലാറ്റിലും വ്യക്തികള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരിക്കും. അതിനും പുറമേയാണ് ഓരോ ശരീരത്തിന്‍റേയും തനതായ നിര്‍ബന്ധങ്ങള്‍. യോഗയിലൂടെ ഈവക സംഗതികളെല്ലാം സാവധാനത്തില്‍ കുറച്ചുകൊണ്ടുവരാനാകും. ഒടുവില്‍ നിങ്ങള്‍ ഒരിടത്ത് വെറുതെ ഇരുന്നാല്‍ത്തന്നെ അത് യോഗയാവും.

യോഗയുടെ പരമമായ ലക്ഷ്യം നിങ്ങളുടെ കാഴ്ചപ്പാട് ഈ വിശ്വത്തോളം വിശാലമാക്കുകയാണ്. താനും ഈ പ്രപഞ്ചവും വെവ്വേറെയല്ല എന്ന തോന്നലിലേക്ക് യോഗ നിങ്ങളെ ഉയര്‍ത്തുന്നു. ആ നിലയിലേക്കുയരാന്‍ വേണ്ട ശാരീരികവും മാനസികവുമായ ശക്തിയും ദൃഢതയും യോഗ നിങ്ങള്‍ക്കു നേടിത്തരുന്നു. ഈ സ്ഥിതി കൈവരിക്കാനായില്ലെങ്കില്‍ അഹിതമായതെന്തെങ്കിലും സംഭവിച്ചാല്‍, കാണാനിടവന്നാല്‍ അത് നിങ്ങള്‍ക്ക് താങ്ങാനായി എന്നു വരില്ല. ബള്‍ബിലെ ഫ്യൂസ് പോയതുപോലെയാവും. പലര്‍ക്കും ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുമുണ്ട്, കാരണം അവര്‍ യോഗ പഠിച്ചത് കേവലം പുസ്തക വായനയിലൂടെയാണ്. അല്ലെങ്കില്‍ ചില വ്യാജ ഗുരുക്കന്‍മാരില്‍നിന്നാകും. ശരിയായ യോഗമാര്‍ഗത്തിലൂടെ ശരീരത്തേയും, മനസ്സിനേയും, ബോധത്തേയും ക്രമേണ പാകപ്പെടുത്തി എടുക്കണം. ഉയര്‍ന്ന മാനങ്ങളില്‍ ചെന്നെത്താനും അതിനനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്യാനും സ്വാഭാവികമായ ശേഷി അങ്ങനെ സാവധാനത്തില്‍ കൈവരണം. അത് എളുപ്പമുള്ള കാര്യമല്ല. അങ്ങേയറ്റം ക്ഷമയും സാവകാശവുമുണ്ടാകണം. കഠിനമായി അദ്ധ്വാനിക്കാനുള്ള കരുത്തും ധൈര്യവുമുണ്ടാകണം. കണ്ണടച്ചിരുന്നാല്‍ മാനത്തുനിന്ന് മടിയിലേക്കു വന്നു വീഴുന്നതല്ല ഇതൊന്നുംതന്നെ. അങ്ങനെ വന്നുവീണു എങ്കില്‍ത്തന്നെ അത് നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. ആ നിലയിലേക്ക് സ്വയം ബോധപൂര്‍വം നിങ്ങള്‍ കയറി എത്തുകതന്നെ വേണം നിങ്ങളും നിങ്ങള്‍ കാംക്ഷിക്കുന്ന ആ ഔന്നത്യവും ഒന്നായിത്തീരുന്ന ആ നില അതാണ് യോഗ.

 
 
 
 
  0 Comments
 
 
Login / to join the conversation1