സദ്ഗുരു: ഇന്ത്യയില്‍ പല രൂപത്തിലും ഭാവത്തിലുമുള്ള ദേവീ- ദേവസങ്കല്പങ്ങളുണ്ട്. പ്രത്യേകിച്ചും ഭഗവതിമാരുടെ കാര്യത്തില്‍ ഈ വൈവിധ്യം വളരെ പ്രകടമാണ്. ചില ഋഷികളും യോഗികളും പ്രത്യേകമായ ഉദ്ദേശ്യത്തോടുകൂടി പ്രത്യേകഭാവങ്ങളോടു കൂടിയ ദേവീരൂപങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അവയില്‍ ചിലത് സൗമ്യസുന്ദരമാണ്. വേറെ ചിലത് രൗദ്രഭാവത്തിലുള്ളതാണ്. അതിശയകരമായ ചൈതന്യം പ്രസരിപ്പിക്കുന്ന വിഗ്രഹങ്ങളും അവര്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. മനുഷ്യജീവിതത്തിലെ ഓരോരോ സന്ദര്‍ഭങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും. ഭക്തരുടെ മാനസികനിലക്കും അനുരൂപമായിട്ടാണ് ഈ ദേവീഭാവങ്ങളൊക്കെ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. ഓരോന്നും വ്യത്യസ്തമായ ഓരോരോ ഉപാധികള്‍ എന്നേ ഞാന്‍ പറയൂ.

ഋഷികളും യോഗികളും പ്രത്യേകമായ ഉദ്ദേശ്യത്തോടുകൂടി പ്രത്യേകഭാവങ്ങളോടു കൂടിയ ദേവീരൂപങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അവയില്‍ ചിലത് സൗമ്യസുന്ദരമാണ്. വേറെ ചിലത് രൗദ്രഭാവത്തിലുള്ളതാണ്. അതിശയകരമായ ചൈതന്യം പ്രസരിപ്പിക്കുന്ന വിഗ്രഹങ്ങളും അവര്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ഉദാഹരണത്തിന്. ഇന്നത്തെ വിദ്യാഭ്യാസ മേഖലയില്‍ വൈവിധ്യമാര്‍ന്ന എത്രയെത്ര ശാഖകളാണുള്ളത്! എന്നാല്‍ പഴയകാലത്ത് വിദ്യാഭ്യാസ സമ്പ്രദായം വേറൊരു തരത്തിലായിരുന്നു. എല്ലാവരും എല്ലാം പഠിക്കുക എന്നതായിരുന്നു രീതി. ഇഷ്ടമുള്ളതു മാത്രം പഠിക്കുക, മറ്റുള്ളതെല്ലാം ഒഴിവാക്കുക എന്ന സമ്പ്രദായമുണ്ടായിരുന്നില്ല. ഇന്ന് അവനവന് ആവശ്യമുള്ളതും താല്പര്യമുള്ളതുമായ വിഷയങ്ങള്‍ മാത്രമാണല്ലോ നമ്മുടെ കുട്ടികള്‍ പഠിക്കുന്നത്. അതു പോലെ യോഗിവര്യന്മാരും ഊര്‍ജ്ജത്തെ വിവിധ ഭാവങ്ങളില്‍ പ്രതിഷ്ഠിച്ചു. അതിന്‍റെ പ്രയോജനം സമൂഹത്തില്‍ എല്ലാവര്‍ക്കും ഒരു പോലെ ലഭ്യമാകണം എന്നായിരുന്നു അവരുടെ സങ്കല്‍പം. ജീവിതത്തിലെ ഓരോരോ ഘട്ടത്തില്‍ ഓരോരോ അളവിലാണല്ലോ നമുക്ക് ഊര്‍ജ്ജം ആവശ്യമായി വരിക. ആവശ്യങ്ങള്‍ നിറവേറ്റിത്തരാനുള്ള ശക്തിയുടെ സ്രോതസ്സുകളാണ് അവ ഓരോന്നും. അതിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങളും നമ്മുടെ പൂര്‍വികരായ യോഗികള്‍ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇങ്ങനെയൊരു സംവിധാനം ദക്ഷിണ അമേരിക്കയിലും പ്രചാരത്തിലുണ്ടായിരുന്നു എന്നാല്‍ അതു ഇത്രയും തന്നെ വികാസം പ്രാപിച്ചതായിരുന്നില്ല. അവര്‍ അധികവും ശക്തി സ്രോതസ്സുകളായി മൃഗങ്ങളെയാണ് രൂപകല്പന ചെയ്തിരുന്നത്. അവയുടെ ആരാധനയിലൂടെയാണ് അവര്‍ കരുത്തു നേടിയിരുന്നത്. എന്നാല്‍ ഭാരതീയ പാരമ്പര്യത്തിലെ സൃഷ്ടികള്‍ വളരെ ശസ്ത്രീയവും. പരിഷ്‌കൃതവുമായിരുന്നു. ആവശ്യമായ ആത്മശക്തിയും ശാസ്ത്രജ്ഞാനവുമുണ്ടെങ്കില്‍ നമുക്ക് ഈ ശക്തിസ്രോതസ്സുകളെ ഉണര്‍ത്താനാകും. ആ ശക്തിയുടെ സഹായത്തോടെ അത്ഭുതകരമായ സിദ്ധികള്‍ നേടാനുമാവും.

കാളി എന്ന ഉഗ്രരൂപിണി

വളരെ രൗദ്രമാണ് കാളിയുടെ ഭാവരൂപങ്ങള്‍. അങ്ങനെയുള്ള ഒരു സ്ത്രീയെ വശത്താക്കണമെങ്കില്‍ സാമാന്യം കഴിവുപോര. പ്രത്യേകമായി നൈപുണ്യം തന്നെ വേണം. പറഞ്ഞു വരുമ്പോള്‍ മറ്റു മൂര്‍ത്തികളേക്കാള്‍ എളുപ്പമാണ് കാളിയെ പ്രസാദിപ്പിക്കാന്‍. അതേസമയം അവള്‍ അങ്ങേയറ്റം ഉഗ്രപ്രകൃതക്കാരിയുമാണ്. അറിയാമല്ലൊ......... രൗദ്രമൂര്‍ത്തികളുമായി ഇടപഴുകുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചുവടൊന്നു പിഴച്ചാല്‍ അവര്‍ നിങ്ങളെ അപ്പാടെ വിഴുങ്ങിക്കളയും. ഇതിലും രൗദ്രസ്വഭാവമുള്ളവര്‍ വേറെയുണ്ട്. യോഗികളും രൗദ്രസ്വാഭാവമുള്ളവരാണ്. ശാന്തസ്വരൂപിണികളോടൊപ്പം അവര്‍ക്ക് കഴിയാന്‍ പ്രയാസമാണ്. അതുകൊണ്ടാണ് അവര്‍ ഇങ്ങനെയുള്ളവരെ സൃഷ്ടിച്ചത്. തികച്ചും വന്യമായ പ്രകൃതമുള്ളവര്‍.

ഇതു മാതിരിയുള്ള രൗദ്രസ്വരൂപങ്ങള്‍ ചില പ്രത്യേകം സാധനാവിധികള്‍ക്ക് പെട്ടെന്ന് വശംവദരാകും... ഉഗ്രശക്തിയെ ആവാഹിക്കാന്‍ ഈ സാധനകള്‍ക്ക് പ്രത്യേകം കഴിവുണ്ട്. കാളിയെ കേവലം ഒരു വിഗ്രഹമായി കാണരുത്. നിങ്ങള്‍ക്ക് ആരാധിക്കാനും വിശ്വാസമര്‍പ്പിക്കാനുമുള്ള ഒരു സങ്കല്‍പവുമല്ല. അവള്‍ക്ക് നിങ്ങളുടെ ഉള്ളില്‍ യഥാര്‍ത്ഥത്തിലുള്ള ശക്തിയായി തെളിയാനാകും. അതേ ചൈതന്യസ്വരൂപമായി നിങ്ങളുടെ മുന്നില്‍ നടക്കാനാനുമാവും കാരണം, ഒരു ശക്തി പ്രഭാവത്തെ സൃഷ്ടിച്ചുകഴിഞ്ഞാല്‍ അതിനനുയോജ്യമായ ഒരു ഭൗതീക രൂപത്തേയും തന്ത്രവിദ്യയിലൂടെ നിര്‍മ്മിക്കാനാവും.

ചുവടൊന്നു പിഴച്ചാല്‍ അവര്‍ നിങ്ങളെ അപ്പാടെ വിഴുങ്ങിക്കളയും. ഇതിലും രൗദ്രസ്വഭാവമുള്ളവര്‍ വേറെയുണ്ട്. യോഗികളും രൗദ്രസ്വാഭാവമുള്ളവരാണ്. ശാന്തസ്വരൂപിണികളോടൊപ്പം അവര്‍ക്ക് കഴിയാന്‍ പ്രയാസമാണ്. അതുകൊണ്ടാണ് അവര്‍ ഇങ്ങനെയുള്ളവരെ സൃഷ്ടിച്ചത്. തികച്ചും വന്യമായ പ്രകൃതമുള്ളവര്‍.

ഉദാഹരണത്തിന് ധ്യാനലിംഗത്തെ എടുക്കാം. ഏറ്റവും ഉന്നതനിലയിലുള്ള ജീവചൈതന്യത്തിന്‍റെ ഊര്‍ജ്ജസ്വരൂപമാണ് ധ്യാനലിംഗം. തത്വത്തില്‍ അതിന് അനുയോജ്യമായ ഒരു ഭൗതികശരീരം സൃഷ്ടിക്കാനാവും. പക്ഷെ അതിന് കഠിനാദ്ധ്വാനം ആവശ്യമാണ്. അവസാനം അത്രക്കൊരു പ്രയോജനവും ഉണ്ടാകില്ല. വേറൊരു മനുഷ്യനെ സൃഷ്ടിക്കുന്നതു കൊണ്ടുള്ള ഗുണമെന്നാണ്? ദാ.....ഇപ്പോള്‍....... യഥാര്‍ത്ഥത്തിലുള്ള എന്നെ നിങ്ങള്‍ യഥാവിധി മനസ്സിലാകുന്നില്ല. കാരണം ഞാന്‍ ഭൗതിക ശരീരത്തിനുള്ളിലാണ്. ഞാന്‍ നിങ്ങളുടെ പോലെ സംസാരിക്കുന്നു..... പെരുമാറുന്നു.... മറ്റൊരു രൂപത്തിലായിരുന്നു ഞാന്‍ എങ്കില്‍ ജനങ്ങള്‍ക്ക് അത് കൂടുതല്‍ സൗകര്യമായേനെ. ഒരാളെ ഒരു മനുഷ്യനായി കണ്ടു കഴിഞ്ഞാല്‍ പിന്നെ എല്ലാ കാര്യങ്ങളിലും നമ്മള്‍ അയാളെ യുക്തിയുടെ അളവുകോല്‍വെച്ച് അളക്കാന്‍ ശ്രമിക്കും. സ്വന്തം യുക്തിക്കു നിരക്കുന്നതല്ല അയാളുടെ വ്യക്തിപ്രഭാവമെങ്കില്‍ അയാളെ നിങ്ങള്‍ ഒരു ജ്ഞാനിയായോ വൃദ്ധനായോ കാണുകയില്ല. അയാള്‍ ഒരു ഭ്രാന്തനാണെന്നേ നിങ്ങള്‍ കരുതൂ. അതു കൊണ്ടാണ് നേരത്തേ സൂചിപ്പിച്ചത്. ഒരു ഭൗതികശരീരം. സൃഷ്ടിക്കുന്നതുകൊണ്ട് വിശേഷിച്ച് ഗുണമൊന്നും ഇല്ല എന്ന്.

ധ്യാനലിംഗം എല്ലാ മാനങ്ങളും ഉള്‍കൊള്ളുന്നതാണ്. എന്നാല്‍ കാളി ഊര്‍ജ്ജത്തിന്‍റെ സവിശേഷമായ ഒരു തലമാണ്. പ്രാചീന കാലത്തെ യോഗികള്‍ ആ രൂപം സൃഷ്ടിച്ച് അതിനെ സ്വന്തന്ത്രമായി വിട്ടു. പല ദിക്കുകളിലും പല പ്രത്യേകരീതിയില്‍ അതിനെ കുടിയിരുത്തിയിട്ടുണ്ട്. അതു പ്രപഞ്ചത്തിലെ അത്യധികം ശക്തിമത്തായ ഒരു ഊര്‍ജ്ജസ്രോതസ്സാണ്. ആര്‍ക്കു വേണമെങ്കിലും അതിനെ സമീപിക്കാം.

കാളി ഒന്നല്ല പല കാളികളുണ്ട്. അവ എല്ലാം തന്നെ യോഗപാരമ്പര്യത്തിന്‍റേയും ചരിത്രത്തിന്‍റേയും ഭാഗവുമാണ്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ സാധാരണയായി ഞങ്ങള്‍ ആളുകളെ കൂട്ടി പോകാറില്ല. പ്രത്യേകിച്ചൊരു ലക്ഷ്യം സാധിക്കാന്‍ വേണ്ടി പ്രയത്‌നിക്കുന്നവര്‍ക്കാണ് ആ സവിശേഷശക്തിയുടെ ആവശ്യം വരിക. കേവലം മോക്ഷം മാത്രം. ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ വരേണ്ട ആവശ്യമേയില്ല. ഇങ്ങനെയുള്ള ഇടങ്ങള്‍ സ്വതവേ പല സങ്കീര്‍ണ്ണതകളും, നിഗൂഢതകളുമുള്ള സ്ഥലങ്ങളാണ്. സ്വയം പ്രപഞ്ചസ്രഷ്ടാവായി അഭിനയിക്കുന്നതിനു തുല്യം. അതു മോശമായ കാര്യമാണ്. എന്ന് ധരിക്കരുത്. പക്ഷെ പിച്ചവെച്ചു നടക്കാന്‍ തുടങ്ങുന്ന ഒന്നിനെ മുതിര്‍ന്നവരുടെ വലിയ ഓട്ടപ്പന്തയത്തിലേക്കു തള്ളി വിടുന്നതുപോലെയാകും എന്നുമാത്രം. അതു കുഞ്ഞിന് തന്നെ ദോഷകരമായി തീരുകയും ചെയ്യും. വേണ്ടത്ര പ്രാപ്തി നേടാതെ ഇറങ്ങി ചുറ്റപ്പെട്ടാല്‍ ഏറ്റവും നല്ല കാര്യവും ഏറ്റവും ഹാനികരമായി ഭവിക്കും എന്ന് അനുഭവം പഠിപ്പിച്ചു തരുന്നു.