സ്വയം വേദനിക്കാതിരിക്കുക
 
 

सद्गुरु

ഒരു പ്രത്യേക പ്രായം എത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സമ്പാദിക്കേണ്ട അത്യാവശ്യം വന്നു ചേരുന്നു. ഒരു തൊഴില്‍ ചെയ്യുമ്പോള്‍ മറ്റൊരു തൊഴിലാണ് നല്ലത് എന്നു തോന്നുന്നു. അതിലേക്ക് മാറാന്‍ പറ്റുമോ എന്ന് മനസ്സ് ചാഞ്ചാടുന്നു. ആഗ്രഹം ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.

അതുകൊണ്ട് ലക്ഷ്യം അവ്യക്തമാകുന്നു. "സംഗീതത്തിലാണ് എനിക്ക് അഭിരുചി, പക്ഷേ ഉപജീവനത്തിനുവേണ്ടി എന്തെങ്കിലും ജോലി ചെയ്തല്ലേ പറ്റൂ" എന്ന് ഒരു യുവാവ് എന്നോടു പറഞ്ഞു. അയാള്‍ ഏതുതരം ജോലിക്കാണു പോകേണ്ടത്? സംഗീതോപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ തറ വൃത്തിയാക്കുന്ന ജോലിക്കു പോകാനും അയാള്‍ തയ്യാറായിരിക്കണം. സംഗീതോപകരണങ്ങളെ തുടച്ചുവൃത്തിയാക്കി വയ്ക്കുന്ന ജോലിയാണെങ്കിലും ആത്മാര്‍ത്ഥതയോടുകൂടി ചെയ്യാന്‍ തയ്യാറായിരിക്കണം. ഇങ്ങനെ പൂര്‍ണ്ണമായ സമര്‍പ്പണഭാവത്തോടുകൂടി ജോലി ചെയ്താല്‍ അയാള്‍ എത്തേണ്ടിടത്ത് എത്തുക തന്നെ ചെയ്യും.

ഇപ്പോള്‍ നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോലിയില്‍ പൂര്‍ണ്ണമായും മുഴുകുക. അതായത് ഹൃദയവും ജീവനും അതിനുവേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറാവുന്നത്ര പൂര്‍ണ്ണതയോടുകൂടി പണി ചെയ്യുക. ഏര്‍പ്പെടുന്ന പ്രവൃത്തിയില്‍ നൂറു ശതമാനം അര്‍പ്പണബോധം ഉണ്ടെങ്കില്‍ നിങ്ങളുടെ ഉള്ളിലെ ബോധം ശരിയായ വഴിയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.

ഏതു മേഖലയാണ് തിരഞ്ഞെടുക്കേണ്ടത് എന്നു തീരുമാനിക്കാനുള്ള വിവേകം നിങ്ങളുടെ പക്കല്‍ ഇല്ലേ? എന്നാല്‍ ഒരു കാര്യം ചെയ്യൂ. ഇപ്പോള്‍ നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോലിയില്‍ പൂര്‍ണ്ണമായും മുഴുകുക. അതായത് ഹൃദയവും ജീവനും അതിനുവേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറാവുന്നത്ര പൂര്‍ണ്ണതയോടുകൂടി പണി ചെയ്യുക. ഏര്‍പ്പെടുന്ന പ്രവൃത്തിയില്‍ നൂറു ശതമാനം അര്‍പ്പണബോധം ഉണ്ടെങ്കില്‍ നിങ്ങളുടെ ഉള്ളിലെ ബോധം ശരിയായ വഴിയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. ചെയ്യുന്ന പ്രവൃത്തിയില്‍ സന്തോഷമുണ്ടെന്നു വരികില്‍ മാത്രമേ പരിപൂര്‍ണ്ണമായി ആ പ്രവൃത്തിയില്‍ മുഴുകാന്‍ സാധിക്കുകയുള്ളൂ. നിര്‍ബന്ധത്തിനു വഴങ്ങിയാണ് ചെയ്യുന്നതെങ്കില്‍ ഭാവിയില്‍ രക്തസമ്മര്‍ദ്ദം, അള്‍സര്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഒരിക്കല്‍, ശങ്കരന്‍പിള്ള തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. നല്ല സൗകര്യമുള്ള സീറ്റില്‍ ആണ് അയാള്‍ ഇരുന്നത്, എന്നിട്ടും തന്‍റെ തലയില്‍ വച്ചിരുന്ന ഭാണ്ഡത്തെ താഴെവച്ചില്ല. ടിക്കറ്റ് പരിശോധകന്‍ വന്നു, ഭക്ഷണം വന്നു, ഭാണ്ഡം തലയില്‍ ഇരിക്കുന്നതുകാരണം ശങ്കരന്‍പിള്ളയ്ക്ക് സൗകര്യപ്രദമായി യാതൊരു കാര്യവും ചെയ്യാന്‍ പറ്റിയില്ല. സഹയാത്രക്കാരില്‍ ഒരാള്‍ ചോദിച്ചു. "സര്‍, തലയിലുള്ള ഭാണ്ഡം ഇറക്കിവയ്ക്കാന്‍ സഹായിക്കണോ?" "വേണ്ട, വേണ്ട" അയാള്‍ മറുപടി പറഞ്ഞു.

"ഓഹോ, ഭാണ്ഡത്തില്‍ വിലകൂടിയ സാധനങ്ങള്‍ കാണുമായിരിക്കും അല്ലേ? എന്നാല്‍ കള്ളډാരെപ്പറ്റി ഭയം ഉണ്ടെങ്കില്‍ നിലത്തുവച്ചിട്ട് അതിന്‍റെ പുറത്ത് നിങ്ങള്‍ക്കിരിക്കാമല്ലോ" സഹയാത്രികന്‍ വീണ്ടും പറഞ്ഞു. "ഇല്ല, വിലയുയര്‍ന്ന സാധനങ്ങളൊന്നുമല്ല. എല്ലാം പഴയ വസ്ത്രങ്ങള്‍ മാത്രമാണ്", ശങ്കരന്‍പിള്ള പറഞ്ഞു. "പിന്നെന്തിനാണ് നിങ്ങളിതു ചുമന്നുകൊണ്ടിരിക്കുന്നത്" എന്ന ചോദ്യത്തിന് ശങ്കരന്‍പിള്ള പറഞ്ഞത്, "എന്‍റെ ഭാണ്ഡത്തിന്‍റെ ഭാരത്തെ ആവശ്യമില്ലാതെ ഈ തീവണ്ടിയുടെ പുറത്തു വയ്ക്കുന്നത് എന്തിനാണ്?" എന്നായിരുന്നു.

ശങ്കരന്‍പിള്ളയെപ്പോലെ ഭാരം ഇറക്കിവയ്ക്കാന്‍ അറിയാത്തവര്‍ക്ക് ഏതു കാര്യം ഭംഗിയായി ചെയ്യാന്‍ സാധിക്കും? കുടുംബഭാരം ചുമക്കുന്നു എന്ന് ദു:ഖിച്ചു ജോലി ചെയ്യുന്നവര്‍ക്ക് ഏത് ആഗ്രഹമാണു നിറവേറുക? ദയവുചെയ്തു നിങ്ങളുടെ മനസ്സിലെ ഭാരത്തെ ഇറക്കിവയ്ക്കുക, എന്നിട്ട് സന്തോഷത്തോടുകൂടി പണിയെടുക്കുക. നിങ്ങള്‍ക്കു യാത്രചെയ്യാനുള്ള തീവണ്ടി നാലു മണിക്കൂറു വൈകും എന്ന് അറിയിച്ചുകഴിഞ്ഞു എന്നിരിക്കട്ടെ, ലോകാവസാനം എത്തിയതുപോലെ എല്ലാവരും വിഷമിക്കും. ആ നാലു മണിക്കൂര്‍ സമയവും മുള്‍മുനയിലെന്നതുപോലെ കാത്തിരുന്നു റയില്‍വേയെ ശപിച്ചുകൊണ്ടിരിക്കും, എന്നാല്‍ യാത്രചെയ്യാന്‍ വന്നിട്ടുള്ള കുട്ടികളെ നോക്കൂ കൈയ്യില്‍ കിട്ടിയ സാധനങ്ങള്‍ ഉപയോഗിച്ച് സന്തോഷമായി കളിച്ചു കൊണ്ടിരിക്കും.

ആവശ്യമില്ലാതെ അവര്‍ വിഷമിക്കുകയില്ല. കിട്ടുന്ന സന്ദര്‍ഭങ്ങളെ അവര്‍ ആഹ്ലാദപൂര്‍വ്വം അനുഭവിക്കുന്നു. വലിയ പരിശ്രമം കൂടാതെതന്നെ തങ്ങളുടെ ജീവിതത്തെ സംതൃപ്തി ഉള്ളതാക്കുന്നു. എന്നാല്‍ നിങ്ങളോ? ജീവിതസന്തോഷത്തിനായി സ്വയം പീഡനമേല്‍പ്പിക്കുന്നു, എന്നിട്ട് സന്തോഷം അനുഭവിക്കാനറിയാതെ പരാജയപ്പെടുകയും ചെയ്യുന്നു. മനസ്സിനെ ദു:ഖവും, സമ്മര്‍ദ്ദവും കീഴ്പ്പെടുത്താതെ എന്താണോ ചെയ്യേണ്ടത്, അതുമാത്രം ചെയ്യുക.

ദൈവം എന്തൊരു അത്ഭുത യന്ത്രമായി മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയിലേക്ക് അയച്ചിരിക്കുന്നു! അദ്ദേഹം ചെയ്യേണ്ട കാര്യങ്ങള്‍ നന്നായി ചെയ്തു കഴിഞ്ഞു. ഇനി നിങ്ങളുടെ ഊഴമാണ്.

ഈ തീവണ്ടി ഇല്ലെങ്കില്‍ ഒരു ബസ്സില്‍ യാത്ര ചെയ്യാം, അല്ലെങ്കില്‍ ടാക്സി പിടിക്കാം, വേറെ വാഹനങ്ങള്‍ കിട്ടുമോ എന്ന് അന്വേഷിക്കാം. ഒന്നും ലഭ്യമല്ല എന്നറിഞ്ഞാല്‍ കാത്തിരിക്കാന്‍ കിട്ടിയ സമയം ആനന്ദത്തോടെ കഴിയുക. ദു:ഖിക്കുന്നതുകൊണ്ട് മനസ്സിന്‍റെ ഭാരം കുറയുന്നില്ല. സന്തോഷവാനായ മനുഷ്യനുമാത്രമേ എന്തു ജോലിയായാലും അനായാസേന ചെയ്യാന്‍ സാധിക്കൂ!

ചെയ്യുന്ന ജോലിയില്‍ സമര്‍ത്ഥനാകാന്‍ ഏതു ദൈവത്തോടാണ് പ്രാര്‍ത്ഥിക്കേണ്ടത്?

പറഞ്ഞുതന്നാല്‍ നിങ്ങള്‍ ആ ക്ഷേത്രത്തിലേക്ക് പോകും. അവിടെ ദൈവത്തോട് നേരിട്ടു സംസാരിക്കാന്‍ നിങ്ങള്‍ക്ക് അറിയില്ല. അവിടെയുള്ള പൂജാരിയെ നിങ്ങള്‍ ദൈവത്തിന്‍റെ ഏജന്‍റെന്ന് കരുതുന്നു. നിങ്ങള്‍ പത്തു രൂപ കൊടുത്തിട്ട് നിങ്ങളുടെ പേരും, നക്ഷത്രവും, മേല്‍വിലാസവും ഒക്കെ പറഞ്ഞുകൊടുക്കുന്നു. അതൊക്കെ പറഞ്ഞു പൂജാരി ദൈവത്തെ വിളിക്കുന്നു. "ഈ ബുദ്ധിമാന്‍ താങ്കളെ വിശ്വസിച്ച് പത്തുരൂപ ചെലവു ചെയ്തിരിക്കുന്നു. അയാളുടെ ബിസിനസ് സംരക്ഷിക്കണേ" എന്നു പറയുന്നു.

ദൈവം വരുമോ? ഇവിടെയുള്ള മഹാമണ്ടന്‍ പോലും നിങ്ങള്‍ കൊടുക്കുന്ന പത്തുരൂപയ്ക്കുവേണ്ടി നിങ്ങളുടെ ബിസിനസ് നോക്കി നടത്തുമോ? നിങ്ങള്‍ മുണ്ഡനം ചെയ്ത് കളയുന്ന തലമുടിക്കുവേണ്ടിയും, നിക്ഷേപിക്കുന്ന നാണയത്തുട്ടുകള്‍ക്കുവേണ്ടിയും ആയുഷ്ക്കാലം മുഴുവന്‍ നിങ്ങളെ സംരക്ഷിക്കാന്‍ ദൈവം എന്താ മണ്ടനാണോ? ദൈവം എന്തൊരു അത്ഭുത യന്ത്രമായി മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയിലേക്ക് അയച്ചിരിക്കുന്നു! അദ്ദേഹം ചെയ്യേണ്ട കാര്യങ്ങള്‍ നന്നായി ചെയ്തു കഴിഞ്ഞു. ഇനി നിങ്ങളുടെ ഊഴമാണ്. നിങ്ങള്‍ നിങ്ങളുടെ കഴിവുകളെ ഉപയോഗിച്ചു പ്രവര്‍ത്തിക്കേണ്ടതാണ്. എപ്പോഴും ദൈവത്തെ വിളിച്ചാല്‍ എങ്ങനെയാണ്? ഒരു കോടിരൂപ കൊടുത്താലും ദൈവം നിങ്ങള്‍ക്കുവേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കുകയില്ല. ബിസിനസ് നടത്താന്‍ നിങ്ങള്‍ക്കു കഴിവില്ല എങ്കില്‍ ആ ബിസിനസ് നിങ്ങള്‍ക്കെന്തിനാണ്?

 
 
  0 Comments
 
 
Login / to join the conversation1