ഈ പാരമ്പരയിൽ, ഓരോ മാസവും ഞങ്ങളുടെ ഇഷ ബ്രഹ്മചാരികൾ അല്ലെങ്കിൽ സന്യാസിമാരിൽ ഒരാൾ, തൻറ്റെ സ്വന്തം ജീവിതപശ്ചാത്തലത്തെക്കുറിച്ചും, പ്രചോദനത്തെക്കുറിച്ചും, എല്ലാത്തിലുമുപരി ഈ പവിത്ര പാതയിലൂടെ നടക്കുന്നതിലൂടെ എന്താണ് സ്വയം അന്വർത്ഥമാക്കുന്നതെന്നുമുള്ള കാര്യങ്ങൾ പങ്ക് വെയ്ക്കുന്നു.

സ്വാമി പതoഗ- ‘എനിക്ക് എല്ലാം അറിയാം’ എന്നതിൽ നിന്ന് “എനിക്ക് ഒന്നും അറിയില്ല” എന്നതിലേക്കുള്ള യാത്രയാണിത്.

കൂടുതൽ വിജയകരവും ആനന്ദപ്രദവുമായ ഒരു ജീവിതത്തെക്കുറിച്ചുള്ള എന്‍റെ അന്വേഷണം തുടങ്ങുന്നതിന് മുൻപ്, ഒരു കൗമാര പ്രായനായിരിക്കെ, “എനിക്ക് എല്ലാം അറിയാം” അല്ലെങ്കിൽ ‘ഞാൻ എപ്പോഴും ശരിയാണ്’ എന്നതിൽ പൂർണ്ണമായി മുങ്ങികിടക്കുകയായിരുന്നു ഞാൻ. .

11 -ആം ക്ലാസ്സിൽ ആയിരിക്കുമ്പോൾ പോലും, എന്‍റെ ജീവിതത്തിൽ സംഭവിക്കേണ്ട രണ്ട് കാര്യങ്ങളെക്കുറിച്ച് എനിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. ഒന്നാമത്തേത്, എനിക്ക് ഒരു സുരക്ഷിതമായ ബിസിനെസ്സിൽ കയറിപ്പറ്റണമായിരുന്നു. രണ്ടാമത്തത്, ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുവാൻ എനിക്ക് വളരെ ശക്തമായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, ‘എന്താണ് ഞാൻ ആളുകൾക്ക് കൊടുക്കുവാൻ ഉദ്ദേശിക്കുന്നത്’ എന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല.

sadhguru-isha-blog-article-on-the-path-of-the-divine-sw-patanga-serving-prasad

സ്കൂളിൽ ഞാൻ അന്തർമുഖനായിരുന്നു, പക്ഷെ കോളേജിൽ ചേർന്നപ്പോൾ, എനിക്ക് ചിറകുകൾ മുളച്ചതായി അനുഭവപ്പെട്ടു - വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ ഞാൻ പങ്കെടുക്കുമായിരുന്നു. ഞാൻ ബഹിര്‍മ്മുഖനായി മാറുകയും, എനിക്ക് ചുറ്റും ധാരാളം കൂട്ടുകെട്ടുകൾ ഉണ്ടാകുകയും ചെയ്തിരുന്നു. ഒരു ദിവസം, ഒരു സുഹൃത്തിന്‍റെ നിർബന്ധ പ്രകാരം, 'ഫലങ്ങളുടെ സിദ്ധിയും, ബന്ധങ്ങളുടെ പരിപോഷണവും' എന്ന ഒരു പരിശീലനക്കളരിയിൽ ഞാൻ പങ്കെടുത്തു. ആ പരിശീലനകളരി എന്നെ വല്ലാതെ ഉലക്കുകയും, കൂടുതൽ ഉൾകാഴ്ച്ചയോടെ എന്നെ തന്നെ വീക്ഷിക്കുവാൻ പ്രചോദിപ്പിക്കുകയും ചെയ്തു. അധികം താമസിയാതെ തന്നെ, ഞാൻ ആ സംഘടനയ്ക്ക് വേണ്ടി സന്നദ്ധസേവനം ചെയ്യുവാൻ തുടങ്ങുകയും, പരിശീലനക്കളരികൾക്ക് നേതൃത്വം കൊടുക്കുവാൻ പരിശീലനം സിദ്ധിക്കുകയും ചെയ്തു..

1994 -ൽ, ബിരുദധാരണത്തിന് ഒരു വർഷത്തിന് ശേഷം, ഒരു സുഹൃത്തുമായി ചേർന്ന് പങ്കാളിത്ത വ്യവസ്ഥയിൽ, ഞാൻ ഒരു കമ്പ്യൂട്ടർ പരിശീലന സ്ഥാപനം തുടങ്ങുകയും അത് പിന്നീട് വിപുലീകരിക്കുകയും ചെയ്തു. സമാന്തരമായി, മറ്റുള്ളവരുമായി സംവേദിക്കുവാനുള്ള എന്‍റെ ത്രീവമായ ആഗ്രഹത്തിനാൽ പ്രേരിതനായി, നമ്മൾക്ക് ചുറ്റും നടക്കുന്ന സകാരാത്മകവും പ്രബോധകരവുമായ സംഭവങ്ങൾ പങ്കിടുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണവും ഞാൻ തുടങ്ങി. ‘നിങ്ങളുടെയുള്ളിലെ മനുഷ്യൻ’ എന്ന വിഷയത്തെക്കുറിച്ച് പരിശീലന കളരികളും, ചർച്ചായോഗങ്ങളും ഞങ്ങൾ നടത്തുകയും, അത് ജനങ്ങൾക്കിടയിൽ ഒരു സകാരാത്മക പ്രഭാവം സൃഷ്ടിക്കുകയും, ജീവിതത്തെക്കുറിച്ചുള്ള എന്‍റെ പ്രകാശനത്തിന്‍റെ ആഴം പല രീതികളിൽ വർദ്ധിപ്പിക്കുകയും ചെയ്‌തെങ്കിലും, ‘എനിക്ക് മാത്രമേ എല്ലാം ആറിയുകയുള്ളൂ’ എന്ന അപകടകാരിയായ അവസ്ഥയിൽ തന്നെ അത് എന്നെ ഉപേക്ഷിച്ചു. .

sadhguru-isha-blog-article-on-the-path-of-the-divine-sw-patanga-teaching

ഉള്ളിൽ ഇടിയും മിന്നലും ചേർന്ന കൊടുംകാറ്റ്

ഉള്ളിലെ ഇതേ ഉദാര മനസ്ഥിതി ആസ്വദിച്ചിരിക്കുമ്പോൾ, 1996-ൽ, ഇഷയുടെ 13 ദിന യോഗ പരിപാടിയിലേക്ക് ഞാൻ കയറി ചെല്ലുകയും, എന്തോ കുറച്ച് പാഠങ്ങൾ അഭ്യസിച്ച്, എന്നാൽ അതിന്‍റെ അഗാധത ഉള്‍കാഴ്ച തിരിച്ചറിയാതെ, ഇറങ്ങി പോരുകയും ചെയ്തു.

അത്രയേയുള്ളൂ. എന്‍റെ അഭ്യാസങ്ങളെല്ലാം താമസിയാതെ മുടങ്ങി.

ഒന്നര വർഷത്തിന് ശേഷം, നിശബ്ദമായി, ക്ഷണിക്കപ്പെടാത്ത ഒരു വ്യതിയാനം സംഭവിച്ചു. തീർത്തും നിനച്ചിരിക്കാതെ, ശക്തിചലന ക്രീയയുടെയും ശൂന്യ മെഡിറ്റേഷന്‍റെയും 40 ദിവസങ്ങളുടെ മണ്ഡലകാലം, ദിവസത്തിൽ രണ്ട് തവണ, ഞാൻ ആരംഭിക്കുകയും, പൂർത്തിയാക്കുകയും ചെയ്തു! ആ 40 ദിവസങ്ങളിൽ എനിക്ക് എന്താണ് സംഭിവിച്ചെതെന്ന് അറിയില്ല ..... …

ഇടിയും മിന്നലോടും കൂടിയ ഒരു കൊടുംകാറ്റ്, ഒരു ചുഴലിക്കാറ്റ് അതോ ഒരു സുനാമിയോ. .

പിന്നെ എവിടെയോവെച്ച് ‘സദ്ഗുരു’ എന്ന ഒഴുക്കിൽ ഞാൻ പെട്ടു. അതിന് ശേഷം, പല രീതികളിലും, എന്‍റെ ജീവിതം എന്‍റെ കൈകളിലല്ലാത്ത സ്ഥിതിയായി....

ഈ നാല്പത് ദിവസങ്ങൾക്കുള്ളിൽ, ഞാൻ എന്‍റെ ബിസിനസ് അടച്ചു പൂട്ടി. ഞാൻ ഇഷ യോഗ ടീച്ചർ പരിശീലനത്തിൽ പങ്കെടുക്കുകയും, ചെന്നൈ, ടി നഗറിൽ, ഇഷ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. ധ്യാനലിംഗ പ്രതിഷ്‌ഠാപനത്തിന് വേണ്ടി, സദ്ഗുരുവിനൊപ്പം കടപ്പയിലേക്ക് പോകുവാനുള്ള സൗഭാഗ്യവും എനിക്കുണ്ടായി, കൂടാതെ ധ്യാനലിംഗ പവിത്രീകരണത്തിന്റെ ഭാഗമായി ധ്യാന യാത്രയയ്ക്കും ഞാൻ പോയി. .

sadhguru-isha-blog-article-on-the-path-of-the-divine-sw-patanga-bramacharies-trip

ധ്യാനയാത്രയിൽ, സദ്ഗുരുവിന്‍റെ ജന്മദിനത്തിൽ, സെപ്റ്റംബർ 3, 1998, ഒരു ചെറിയ തുണ്ട് കവിതയോടൊപ്പം, അദ്ദേഹത്തിന് ഒരു എളിയ സമ്മാനം കൊടുക്കുവാനുള്ള ധൈര്യം ഞാൻ സംഭരിച്ചു. ബുദ്ധന്‍റെ ശിലാലിഖിതത്തോട് കൂടിയ ഒരു കീ ചെയിൻ ആയിരുന്നു സമ്മാനം, കവിത താഴെ പറയുന്ന പോലെയും:

““ഭവാന്‍റെ ജന്മദിനത്തിൽ
എന്ത് നൽകേണ്ടു ഞാൻ?
എന്ത് നൽകേണ്ടു ഞാൻ?
സ്നേഹത്തിന്‍റെയും കൃതഞ്ജതയുടെയും അശ്രുക്കളല്ലാതെ...”

കുറച്ച് നാളുകൾ, സദ്ഗുരു ആ കീ ചെയിൻ തന്‍റെ കാറിൽ ഉപയോഗിച്ചു എന്നാണ് ഞാൻ കേട്ടത്!

രണ്ട് സന്ദർശനങ്ങൾ

ഈ സമയത്ത്, സദ്ഗുരുവിനോടൊപ്പം എനിക്ക് രണ്ട് സമാഗമങ്ങളുണ്ടായി.

ഒന്നാമത്തേതിൽ, തന്‍റെ ചിതറി കിടക്കുന്ന വികാരങ്ങൾ പുറത്തേക്ക് ഒഴുക്കിയ, ആശയകുഴപ്പത്തിൽ ആണ്ടുകിടക്കുന്ന ഒരു വ്യക്തി എന്ന നിലയിലായിരുന്നു - തന്‍റെ ഇഹലോക ബന്ധങ്ങളൊന്നും തന്നെ ഉപേക്ഷിക്കുവാൻ കഴിയുന്നുല്ലെങ്കിലും, മുഴുവൻ സമയവും ഇഷയോടും സദ്ഗുരുവിനോടുമൊപ്പം ആയിരിക്കുവാനുള്ള ആഗ്രഹവും. ഈ സന്ദർഭത്തിൽ സദ്ഗുരുവിന്‍റെ സന്ദേശം ഇതായിരുന്നു, "ഇഷയിലല്ലാതെ വേറെ ഒരിടത്തും നിങ്ങൾക്ക് ആയിരിക്കുവാൻ കഴിയാതെ വരുമ്പോൾ, വരുക".

രണ്ടാമത്തെ തവണ അദ്ദേഹത്തെ കണ്ടപ്പോൾ, അദ്ദേഹത്തിന്‍റെ കാൽക്കൽ നിർമ്മലമായ ഒരു വിരിഞ്ഞ പൂവ് സമർപ്പിച്ചു കൊണ്ട് നിറമിഴികളോടെ ഞാൻ പറഞ്ഞു," ഞാൻ പൂർണ്ണമായും ഇഷയിൽ വരുവാൻ ആഗ്രഹിക്കുന്നു!"

എന്‍റെ

‘എന്‍റെ ജീവിതം അവസാനിച്ചിരിക്കുന്നു
എന്‍റെ ഗുരു എന്നെ കണ്ടെത്തിയ ആ നിമിഷം
എന്നിലോ എന്‍റെതായതോ ഒന്നും ഇനി ബാക്കിയില്ല
ഭവാൻ... ഭവാൻ... ഭവാൻ... മാത്രമേയുള്ളൂ

ദൈവീകതയുടെ വൈപുല്യത്തിൽ വെറുതെ ഒഴുകുന്നു

sadhguru-isha-blog-article-on-the-path-of-the-divine-sw-patanga-local-temple-festival

കടങ്ങൾ കൊടുത്തു തീർക്കുവാൻ

ചില പ്രായോഗിക വിഷയങ്ങൾ ചർച്ച ചെയ്തതിന് ശേഷം, ഡിസംബർ 1998 മുതൽ ഇഷയിലേക്ക് വരുവാൻ സദ്ഗുരു എന്നോട് ആവശ്യപ്പെട്ടു, .

ഞാൻ ബിസിനസ് അടച്ചു പൂട്ടിയിരുന്നെങ്കിലും, എനിക്ക് വലിയ കടങ്ങൾ വീട്ടുവാനുണ്ടായിരുന്നു. എനിക്ക് ജോലിയൊന്നുമുണ്ടായിരുന്നില്ല, പക്ഷെ ഡിസംബറിലേക്ക് മൂന്നോ നാലോ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ, എനിക്ക് ആശ്രമത്തിലേക്കെത്തുവാൻ തിടുക്കമായിരുന്നു. ഇഷയിലേക്ക് എന്നെ തിരികെ എത്തിക്കുവാൻ വേണ്ടി ചെയ്യാൻ പറ്റുന്നതൊക്കെ ഞാൻ ചെയ്തു - ഭിക്ഷ യാചിക്കൽ മുതൽ വിൽപ്പനകൾ വരെ, സ്വതന്ത്ര ജോലികളും കച്ചവടവും മുതൽ കടാശ്വാസത്തിനുള്ള അഭ്യർത്ഥനകൾ വരെ.അങ്ങനെ ഡിസംബർ 1998 ആയപ്പോഴേക്കും ഞാൻ ആശ്രമത്തിലെത്തി.

അഗോചര ദിനങ്ങൾ

ധ്യാനലിംഗ പ്രതിഷ്ഠാപനത്തിന് വേണ്ടിയുള്ള കുംഭഗോപുരത്തിനുള്ളിൽ സന്നിഹിതനായിരിക്കുവാനുള്ള സൗഭാഗ്യം സിദ്ധിച്ച ആശ്രമ അന്തേവാസികളിൽ ഒരാളായിരുന്നു ഞാൻ. ഞങ്ങൾ മതിലിന് അഭിമുഖമായിരിക്കുകയായിരുന്നതിനാൽ എന്താണ് നടന്നുകൊണ്ടിരുന്നത് എന്നതിനെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല, എന്നാലും എല്ലാം വളരെ അഗോചരമായി അനുഭവപെട്ടു. ആ ദിനങ്ങളിൽ അഗോചരമായ സംഭവങ്ങൾ സർവ്വസാധാരണമെന്ന പോലെയായിരുന്നു - ധ്യാനലിംഗ ശിലയുടെ (കിടത്തിയിട്ടിരുന്ന) മുമ്പിലിരിക്കുമ്പോളുണ്ടാകുന്ന ആഴമേറിയ ധ്യാനാവസ്ഥ മുതൽ ഒരേ സമയം സദ്ഗുരുവിനെ രണ്ടിടങ്ങളിൽ കാണുന്നത് വരെ.

ഒരു ദിവസം, ധ്യാനലിംഗം ലക്ഷ്യമാക്കി ഞാൻ ത്രികോണ ബ്ലോക്ക് കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ, സദുഗുരു ശൂന്യ ഗൃഹത്തിലേക്ക് കയറുന്നതായി കണ്ടു, പക്ഷെ ഞാൻ ധ്യാനലിംഗയുടെ വടക്കൻ കവാടത്തിനടുത്ത് എത്തിയപ്പോൾ, അദ്ദേഹവും അതേ കവാടത്തിൽ കൂടി കുംഭഗോപുരത്തിലേക്ക് കയറുന്നതായി കണ്ടു. "എന്ത്! അദ്ദേഹത്തിന് എങ്ങനെ ഇവിടെയും എത്താൻ കഴിഞ്ഞു?" ഞാൻ ചിന്തിച്ചു. എന്നേക്കാൾ മുൻപ് ഒരു തരത്തിലും സദ്ഗുരുവിന് അവിടെ എത്താൻ കഴിയില്ല എന്നത് എനിക്ക് ഉറപ്പായിരുന്നു. ഒരു നിമിഷം ഞാൻ പകച്ചു നിന്നു. പിന്നെ "ഏതെങ്കിലും പ്രതിഷ്ഠാപന ചടങ്ങായിരിക്കാം", എന്ന് കരുതി ഞാൻ അത് വിട്ടു. ഒരു താര്‍ക്കിക മനസ്സിന്, ഇത് ഒരു വിഭ്രാന്തിയായി തോന്നാം, പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം, ആ ദിനങ്ങളിൽ ഇത്തരം അനുഭവങ്ങൾ അസാധാരണമായിരുന്നില്ല.

sadhguru-isha-blog-article-on-the-path-of-the-divine-sw-patanga-dancing-with-sadhguru

മറ്റൊരിക്കൽ, സംയമ പരിപാടി നടക്കുമ്പോൾ, അവസാന ദിവസം വരെ 'ഓം നമഃ ശിവായ' യുടെ ജപം എനിക്ക് നിർത്തുവാൻ കഴിയുന്നില്ലായിരുന്നതായി ഞാൻ ഓർക്കുന്നു. അങ്ങനെ അവസാന ദിവസം, സമാപന യോഗത്തിന് മുൻപ്, കണ്ണടച്ച് ''ഓം നമഃ ശിവായ' എന്ന് ജപിച്ചു കൊണ്ട്, ഭോജനാലയത്തിന് അരികിൽ ഞാൻ ചാടിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ എല്ലാത്തിൽ നിന്ന് വിമുക്തനായൊരവസ്ഥയിലായിരിക്കെ, പെട്ടന്ന് എന്തോ ഒന്ന്, എന്നെ കണ്ണുകൾ തുറക്കുവാനും നിൽക്കുവാനും പ്രേരിപ്പിച്ചു. അപ്പോഴാണ് ഞാൻ കണ്ടത്, ഒരു ചുവട് കൂടി ഞാൻ മുന്നോട്ട് വെച്ചിരിന്നുവെങ്കിൽ, തിളച്ചു മറിയുന്ന പായസത്തിന്‍റെ തൊട്ടിയിലേക്കായിരുന്നേനെ ഞാൻ എന്‍റെ കാൽ വെയ്ക്കുക. ഒരു നിമിഷം ഞാൻ അതിനെ നോക്കി, എന്നിട്ട് മറ്റൊന്നും ആലോചിക്കാതെ, അവിടെ നിന്ന് മാറി, കണ്ണുകൾ അടച്ച്, വീണ്ടും എന്‍റെ ചാട്ടവും ജപവും തുടർന്നു. "ഓം നമഃ ശിവായ, ഓം നമഃ ശിവായ....."അത് ചില ഭ്രാന്തൻ ദിനങ്ങളായിരുന്നു.

2000 ആണ്ടിലെ മഹാശിവരാത്രിയിൽ, ഞാൻ ബ്രഹ്മചര്യത്തിലേക്ക് ഉപനയിക്കപ്പെട്ടു

sadhguru-isha-blog-article-on-the-path-of-the-divine-sw-patanga-bramacharies-sathsang

നിരൂപണങ്ങളുടെ പീഡ

ഞങ്ങളുടെ ഉപനയനത്തിന്‍റെ മൂന്ന് ദിവസങ്ങൾക്കുള്ളിൽ, ഞാൻ എന്‍റെ അധ്യാപന പരിപാടിയിലേക്ക് തിരിച്ചെത്തി. അധ്യാപകരെന്ന നിലയിൽ, ഞങ്ങൾ ഞങ്ങളുടെ അധ്യാപന പരിപാടിയെ, ഈശ്വരനെയെന്ന പോലെയാണ് ബഹുമാനിച്ചിരുന്നത്. ഞങ്ങളുടെ സമ്പൂർണ്ണ ജീവിതം തന്നെ അധ്യാപന പരിപാടിക്ക് ചുറ്റുമാണ് കറങ്ങിയിരുന്നത്. ഒരു ക്ലാസ്സ് തുടങ്ങുമ്പോൾ, അതിൽ പങ്കെടുക്കുന്നവരുമായും, സന്നദ്ധ സേവകരുമായും, ഗൃഹങ്ങളിൽ ഞങ്ങൾക്ക് താമസ സൗകര്യമൊരുക്കുന്നവരുമായും ഞങ്ങൾ നിരന്തര സമ്പർക്കത്തിലായിരിക്കും - പരിപാടി കഴിയുമ്പോൾ ഞങ്ങളുടെ ജീവിതം അവസാനിക്കുമെന്ന് തോന്നുമാറ് തീവ്രമാണ് ആ നിമഗ്നത. പക്ഷെ അടുത്ത പരിപാടി നടത്തുവാനായി ഒരു പുതിയ സ്ഥലത്തേക്ക് ഞങ്ങൾ പോകുമ്പോൾ, ഒരു പുതിയ കൂട്ടം പങ്കാളികൾക്കും, സന്നദ്ധസേവകർക്കും, ആതിഥേയർക്കും ചുറ്റും, അവരുടെ വീടുകളിൽ ഞങ്ങൾ പുനർജ്ജനിച്ചതായി തോന്നും. ഇഷയുടെ 13 ദിന യോഗ പരിപാടികളിൽ, അധ്യാപനത്തിൽ സഹായിച്ച ദിവസങ്ങളെയാണ് ഞാൻ എന്‍റെ ജീവിതത്തിലെ ഏറ്റവും സഫലമായ ദിവസങ്ങളായി കാണുന്നത്.

എന്നെ വളരുവാൻ സഹായിച്ച, അധ്യാപനത്തിന്‍റെ ഒരു ഘടകം "നിരൂപണ'മായിരുന്നു. ഇഷ അധ്യാപകരുടെയിടയിൽ നിരൂപണം രേഖപ്പെടുത്തുന്ന ഒരു സംസ്ക്കാരമുണ്ട്. എവിടെയാണ് നിങ്ങൾക്ക് പാളിയതെന്നും, എവിടെയാണ് നിങ്ങൾ നന്നായി ചെയ്തതെന്നും എന്നതിനെക്കുറിച്ചായിരിക്കും നിരൂപണം, എന്നിരുന്നാലും, കൂടുതലും അത് നിങ്ങളുടെ പാളിച്ചകളെക്കുറിച്ചായിരിക്കും. പ്രതികൂല നിരൂപണം എന്നെ അസന്തുഷ്ടനും നിഷേധിയുമാക്കി കാരണം "എനിക്ക് തെറ്റ് പറ്റില്ല" എന്ന് ഞാൻ അകമേ ശക്തമായി വിശ്വസിച്ചിരുന്നു! എന്‍റെ അധ്യാപനം തികഞ്ഞതും കുറ്റമറ്റതായിരിക്കുവാനും വേണ്ടി ഏത് പരിധി വരെ പോകുവാനും ഞാൻ തയ്യാറായിരുന്നു. എങ്കിലും, എല്ലാ ക്ലാസ്സിലും, എന്‍റെ ശ്രദ്ധയിൽ നിന്ന് വിട്ടു പോയ കാര്യങ്ങൾ പ്രധാനാദ്ധ്യാപകർ ചൂണ്ടി കാട്ടിതരുമായിരുന്നു - പരവതാനി വരി തെറ്റി വിരിച്ചിരിക്കുക, ജനൽ Page 7 of 13 പാളികൾ അടക്കാതിരിക്കുക, ടാഗിലെ ഒരു പേര് ശരിയായ രീതിയിൽ എഴുതാതിരിക്കുക, അങ്ങനെ പോകുമായിരുന്നു പട്ടിക....

സന്തോഷം തെന്നി മാറുമ്പോൾ

ഒരിക്കൽ, കുറച്ച് സന്നദ്ധസേവകരുടെ സഹായത്തോടെ, ഒരു സഹഅധ്യാപകൻ എന്ന നിലയിൽ, മൈലാപ്പൂരിൽ പകലും ഉച്ചക്കുമുള്ള ക്ലാസ്സുകളും, 25 കിലോമീറ്റർ അകലെയുള്ള ക്രോംപേട്ടിൽ വൈകിട്ടുള്ള ക്ലാസും ഞാൻ സംഘടിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്കുള്ള ക്ലാസ്സ് പൂർത്തിയാക്കിയതിന് ശേഷം, എല്ലാ വൈകുന്നേരങ്ങളിലും, ക്ലാസ്സിൻറ്റെ വേദി ഒരു സംഗീത കച്ചേരിക്കായും, അത് കഴിഞ്ഞ് ഒരു അത്താഴ വിരുന്നിനായും ഉപയോഗിക്കപ്പെടുമായിരുന്നു. അത് കൊണ്ട്, എല്ലാ ദിവസവും, ക്രോംപേട്ടിലെ ക്ലാസ് കഴിഞ്ഞതിന് ശേഷം, അടുത്ത ദിവസത്തെ പകൽ ക്ലാസ്സിന്‍റെ ഒരുക്കങ്ങൾ ചെയ്‌തുവെയ്ക്കുവാൻ, ഞങ്ങൾ മൈലാപ്പൂർ വേദിയിലേക്ക് തിരിച്ചു പോകും. ഓരോ തവണ അവിടെ എത്തുമ്പോഴും, പ്ലാസ്റ്റിക്കും, കടലാസുകളും, ഭക്ഷണ അവശിഷ്ടങ്ങളും, അതുപോലുള്ള മറ്റ് സാധനങ്ങളും കൊണ്ട് ആ വേദി അലങ്കോലമായി കിടക്കുന്നതാണ് ഞങ്ങൾ കാണുക. അത് കൊണ്ട്, അടുത്ത ദിവസത്തെ പകലുള്ള യോഗ ക്ലാസ് നടത്തിപ്പിന് ഉതകുന്ന പരിസ്ഥിതിയാക്കി മാറ്റുവാൻ, ആ സ്ഥലം മുഴുവൻ ഞങ്ങൾ വൃത്തിയാക്കും. എല്ലാം കഴിഞ്ഞ് ഞങ്ങൾ കിടക്കുമ്പോൾ, പകൽ ഏകദേശം 2.00 മണിയാകുമായിരുന്നു, എങ്കിലും 5.15 ന് ഞങ്ങൾ വീണ്ടും തിരിച്ചെത്തും. 13 ദിവസങ്ങളും ഇത് തുടർന്നു.

ഏകദേശം എല്ലാ ദിവസവും, പ്രധാനാദ്ധ്യാപകൻ വന്ന്, ഞാൻ ചെയ്ത കാര്യങ്ങളിൽ, കുറഞ്ഞത് രണ്ട് മൂന്ന് തെറ്റുകളെങ്കിലും ചൂണ്ടി കാട്ടും. എല്ലാ ദിവസവും, തെറ്റുകളൊന്നും സംഭവിക്കില്ല എന്ന ശുഭാപ്‌തിവിശ്വാസത്തോടെ, ഞാൻ ചിട്ടയോടെ കാര്യങ്ങൾ ചെയ്യുവാൻ ശ്രമിക്കുമായിരുന്നു. പക്ഷെ എല്ലാ ദിവസവും, ഞാൻ ദയനീയമായി പരാജയപ്പെട്ടു - ഞാൻ എത്രയധികം ശ്രദ്ധിച്ചിട്ടും, സൂക്ഷിച്ചിട്ടും തെറ്റുകൾ സംഭവിച്ചുകൊണ്ടിരുന്നു.

ഒരു രാത്രിയിൽ, സദ്ഗുരുവിനോടൊപ്പം ക്യാമ്പ്ഫയറിന് ചുറ്റും ഇരിക്കുമ്പോൾ, ചോദ്യങ്ങൾ ചോദിക്കുവാനുള്ള സമയമായി. കൈയുയർത്തി ഞാൻ വിനീതമായി ചോദിച്ചു, "എന്താണ് സന്തോഷം?"

ഒരു ശനിയാഴ്ചയായിരുന്നു സമാപനയോഗം. മൂന്ന് ക്ലാസ്സുകളിലേയും 140 പങ്കാളികളേയും ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ഹാളോട് കൂടിയ ഒരു പുതിയ വേദി ഞങ്ങൾ കണ്ടെത്തിയിരുന്നു. എട്ടാം നിലയിലായിരുന്ന ഈ ഹാളിന് വലിയ ചില്ല് ജനാലകളുണ്ടായിരുന്നു. വെള്ളിയാഴ്ച, രാത്രി വളരെ വൈകി മഴ പെയ്തതിനാൽ, ഞങ്ങൾക്ക് ആ രാത്രി ഹാൾ ഒരുക്കുവാൻ കഴിഞിരുന്നില്ല. അടുത്ത ദിവസം, രാവിലെ 3.00 മണിക്ക് ഞങ്ങൾ തിരിച്ചെത്തിയപ്പോൾ, ജനാലകളിലൂടെ മഴ വെള്ളം കയറി, ഹാളിൽ മുഴുവൻ വെള്ളം നിറഞ്ഞ് കിടക്കുന്നതാണ് ഞങ്ങൾ കണ്ടത്. എങ്ങനെയൊക്കെയോ, തിടുക്കത്തിൽ ഞങ്ങൾ വെള്ളം മുഴുവൻ തൂത്ത് കളഞ്ഞ്, ഹാൾ ഒരുക്കി, 6.00 മണിക്ക് തുടങ്ങേണ്ട ക്ലാസ്സിന്, 5.35 ആയപ്പോഴേക്കും കതക് തുറന്നുകൊടുത്തു.

5.45 ന് പ്രധാനാദ്ധ്യാപകൻ എത്തിയപ്പോൾ, ഓഡിയോ വ്യവസ്ഥയ്ക്കുള്ള മെയിൻ വൈദ്യതി സപ്ലൈയ്ക്ക് വേണ്ടി ഞങ്ങൾ സ്പെയർ ബാറ്റെറിയാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം കണ്ടു. പവ്വർ സോക്കറ്റ് അൽപ്പം അകലെയായതിനാലും, എക്സ്റ്റൻഷൻ ബോക്സ് കൊണ്ടുവരുവാൻ മറന്നു പോയതിനാലുമാണ് ഞങ്ങൾ അങ്ങനെ ചെയ്തത്. ഇക്കാര്യത്തിൽ കാണിച്ച അശ്രദ്ധയ്ക്ക് പ്രധാനാദ്ധ്യാപകർ എന്നെ വഴക്ക് പറഞ്ഞു. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ അദ്ദേഹത്തോട് പൂർണ്ണമായും യോജിക്കുന്നു - ക്ലാസ്സിൻറ്റെ ഇടയിൽ വെച്ച് മൈക്ക് കേടായിരുന്നുവെങ്കിൽ, മുഴുവൻ ക്ലാസ്സും ഒരു വൻപരാജയമായി മാറിയേനെ പക്ഷെ ആ സമയത്ത്, അദ്ദേഹത്തിൻറ്റെ വിമർശനം സഹിക്കുവാൻ കഴിയാത്തതിനാൽ ഞാൻ തകർന്ന് പോയി. പിന്നീട് ഞങ്ങൾ എക്സ്റ്റൻഷൻ ബോക്സ് സംഘടിപ്പിക്കുകയും, സമാപന യോഗം വളരെ നന്നായി പൂർത്തീകരിക്കുകയും ചെയ്തു, പക്ഷെ, അപ്പോഴേക്കും ഞാൻ വിഷണ്ണനായിത്തീർന്നിരുന്നു. 'എന്ത് മനസ്സിലാക്കുന്നതിലാണ് എനിക്ക് വീഴ്ച പറ്റുന്നതെന്ന്'ഞാൻ ആലോചിച്ചു. ”

ഭാഗ്യവശാൽ, ക്ലാസ് കഴിഞ്ഞയുടൻ, എനിക്ക് ബ്രഹ്മചാരികളുടെ സമാഗമത്തിന് പോകേണ്ടിയിരുന്നു. ഇത്തവണ ഞങ്ങളെല്ലാവരും Page 9 of 13 സദ്ഗുരുവിനോടൊപ്പം മംഗളുരു കടൽത്തീരത്താണ് പോയത്. ഒരു രാത്രിയിൽ, സദ്ഗുരുവിനോടൊപ്പം ക്യാമ്പ്ഫയറിന് ചുറ്റും ഇരിക്കുമ്പോൾ, ചോദ്യങ്ങൾ ചോദിക്കുവാനുള്ള സമയമായി. കൈയുയർത്തി ഞാൻ വിനീതമായി ചോദിച്ചു, "എന്താണ് സന്തോഷം?" എൻറ്റെ ചോദ്യം സദ്ഗുരുവിന് രസകരമായ ഒന്നായി തോന്നിയിരിക്കണം, പക്ഷെ എൻറ്റെ അവസ്ഥ മനസ്സിലാക്കിയിട്ടെന്നവണ്ണം, കുറച്ച് നേരം ചിന്തയിലാണ്ടിരുന്ന ശേഷം അദ്ദേഹം എന്നോട് ചോദിച്ചു," എനിക്ക് എങ്ങനെ ആനന്ദത്തെ നിർവ്വചിക്കുവാൻ കഴിയും? നിങ്ങൾ അത് അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അത് അറിയാൻ കഴിയണം. സന്തോഷമെന്താണെന്ന് നിങ്ങൾ അറിഞ്ഞിട്ടില്ലേ?" "ഉണ്ട് !", ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു,"ഒരു മനോഹരമായ സൂര്യാസ്തമയം കാണുമ്പോൾ നിങ്ങൾക്ക് സന്തോഷം അനുഭവപ്പെടുന്നില്ലേ?" "ഉണ്ട് !", ഞാൻ പറഞ്ഞു. "പക്ഷികൾ ചിലക്കുന്നത് കേൾക്കുമ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നുന്നില്ലേ?" "ഉണ്ട് !", ഞാൻ പറഞ്ഞു. അന്നേരം അദ്ദേഹം ചോദിച്ചു," ഒന്നും സംഭവിക്കുന്നില്ലെങ്കിലും നിങ്ങൾക്ക് സന്തോഷവാനായിരിക്കുവാൻ കഴിയില്ലേ?" ഒരു ദീർഘ വിരാമത്തിന് ശേഷം ഒന്നും ആലോചിക്കാതെ ഞാൻ പറഞ്ഞു, "കഴിയും!"

ആ യോഗത്തിന് ശേഷം, ബീച്ചിൽ കളിച്ചുകൊണ്ട്, പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ, ഞങ്ങൾ മണിക്കൂറുകളോളം ആനന്ദം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. തന്‍റെ കൂടാരത്തിലേക്ക് തിരിച്ച് പോകുന്നതിന് മുൻപ്, സദ്ഗുരു ഒരുപാട് സമയം ഞങ്ങളെ തന്നെ വീക്ഷിച്ചു നിൽക്കുന്നതായി ഞാൻ കണ്ടു. ഈ യോഗം, ജീവിതത്തോടുള്ള എൻറ്റെ കാഴ്ചപ്പാടിനെ, പല തലങ്ങളിൽ, അത്ഭുതകരമാം വിധം മാറ്റി മറിച്ചു. 'തെറ്റ് ഒഴിവാക്കുവാൻ പ്രവർത്തിക്കുക' എന്നതിൽ നിന്ന് കേവലം സ്വയം സമർപ്പണത്തിലൂടെ നിക്ഷിപ്‌ത കാര്യങ്ങൾ ചെയ്യുക എന്നതിലേക്ക് ഞാൻ ചുവട് മാറ്റി. നിരൂപണത്തെ തുറന്ന മനസ്സാൽ സ്വീകരിക്കുവാൻ ഇതെന്നെ പ്രാപ്തനാക്കി, കൂടാതെ, പ്രധാനാദ്ധ്യാപകൻ ഒരു സാഹചര്യത്തെ എങ്ങനെയാണ് നോക്കി കാണുന്നതെന്ന് മനസ്സിലാക്കുവാനും എനിക്ക് Page 10 of 13 സാധിച്ചു തുടങ്ങി ഇതെന്നിൽ സ്വാതന്ത്ര്യവും, പ്രസരിപ്പും, കൃതജ്ഞതയും ഉളവാക്കി.

ജീവിതോദ്ദേശ്യം നിറവേറ്റപ്പെടുമ്പോൾ

2003-ൽ, ആദ്യത്തെ മഹാസത്സംഘം ചെന്നൈയിൽ നടത്തുവാൻ തീരുമാനിക്കപ്പെട്ടു. സദ്ഗുരുവിനെ ചെന്നൈയിലെ എല്ലാ ജനങ്ങളിലേക്കും എത്തിക്കുവാനുള്ള ഒരു മികച്ച അവസരമായിട്ടാണ് ഞങ്ങൾ ഇതിനെ കണ്ടത്. ഇഷയുടെ ചരിത്രത്തിൽ ആദ്യമായി, ഈ പരിപാടിയ്ക്ക് ചിട്ടയായ രീതിയിൽ പരസ്യപ്രചാരണം കൊടുക്കാനും തീരുമാനമായി. ചെന്നൈയിൽ ജനിച്ച് വളർന്ന ഒരാളെന്ന രീതിയിലും, ആ നഗരം എനിക്ക് വളരെ പ്രീയപ്പെട്ടതായിരുന്നതിനാലും, മഹാസത്സംഘം സംഘടിപ്പിക്കുന്ന പ്രവർത്തിയിൽ പങ്കാളിയാകുവാൻ എനിക്ക് വെമ്പലായിരുന്നു. എൻറ്റെ ആഗ്രഹം സഫലമാക്കികൊണ്ട്, പരിപാടിയ്ക്ക് 3 ആഴ്ചകൾക്ക് മുൻപ് ചെന്നൈയിലേക്ക് പോകുവാൻ എനിക്ക് നിർദ്ദേശം ലഭിച്ചു. യാത്രയ്ക്കിടെ, എങ്ങുനിന്നോ വന്ന ഒരു ഉൾവിളി പോലെ ഞാൻ തീരുമാനിച്ചു, നൂറ്‌ പരസ്യപ്പലകകൾ ഞാൻ സ്ഥാപിക്കുമെന്നും, നഗരം മുഴുവൻ സദ്ഗുരുവിൻറ്റെ ചിത്രങ്ങൾ കൊണ്ട് നിറയ്ക്കുമെന്നും. ആ സമയത്ത്, ഇഷയിൽ അത് വരെ അങ്ങനെയൊന്ന് ഞങ്ങൾ ചെയ്തിട്ടുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ഇതെങ്ങനെ നടപ്പാക്കുമെന്ന് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. തീർച്ചയായും, ഞാനറിയാതെ, ഒരുത്‌ഭുതം എന്നെ കാത്തുനിൽക്കുകയായിരുന്നു. .

ഒരു പരസ്യപ്പലക സ്ഥാപിക്കുന്നതിന് മൂന്ന് തരത്തിലുള്ള ചിലവുകളുണ്ടെന്ന് ഞാൻ മനസ്സിലാക്കി - ഫ്ളക്സ് അച്ചടിക്കുന്നതിനുള്ള ചെലവ്, പരസ്യപ്പലകയുടെ വാടക, പിന്നെ അത് ഉയർത്തുന്നതിനുള്ള ചെലവ്. ഫ്ളക്സിന്‍റെ അച്ചടിക്കും പരസ്യപ്പലക വാടകയ്ക്ക് എടുക്കുന്നതിനും ഞങ്ങൾക്ക് ലഭിച്ച നിരക്ക്, ഞങ്ങളുടെ ബജറ്റിനേക്കാളും വളരെ ഉയർന്നതായിരുന്നു. ആ സമയത്ത് ഫൌണ്ടേഷന് ലഭിച്ച സംഭാവനകൾ കൊണ്ട് ശരിക്കുള്ള ഒരു പരസ്യപ്പലകയെങ്കിലും സ്ഥാപിക്കുവാൻ സ്വപനം പോലും Page 11 of 13 കാണുവാൻ കഴിയില്ലെന്ന് എനിക്ക് കുറച്ച് ദിവസങ്ങൾക്കകം മനസ്സിലായി.

എങ്കിലും ഒരുപാട് പണിപ്പെട്ടതിനൊടുവിൽ, സ്പോൺസർമാരുമായി ഒരുപാട് യോഗങ്ങൾ കൂടിയും, പറ്റുന്നിടത്തൊക്കെ ചെലവ് ചുരുക്കിയതിനും ശേഷം, ചെന്നൈയിലുടനീളം സദ്ഗുരുവിന്‍റെ 112 പരസ്യപ്പലകകൾ സ്ഥാപിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇന്ന്, ചെന്നൈ പോലെ ഒരു വലിയ നഗരത്തിൽ, ആ സംഖ്യ, സമുദ്രത്തിലെ ഒരു തുള്ളിയായി തോന്നാം, പക്ഷെ 2003-ൽ, ആ പരസ്യപ്പലകൾ കൊണ്ട് ഞങ്ങൾ ചെന്നൈ നഗരത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചു എന്നാണ് ഞങ്ങൾക്ക് തോന്നിയത്.

ടിനഗറിൽ, വളരെ തിരക്കുള്ള ഒരു പ്രധാന പാതയിൽ, രണ്ട് ഗതാഗത വരികൾക്ക് കുറുകെയുള്ള മീഡിയനിൽ, 12 *10 അളവിൻറ്റെ ഒരു പരസ്യപ്പലക ഞങ്ങൾ സ്ഥാപിച്ചു. ദിവസത്തിലുടനീളം ഗതാഗതമുള്ള ഈ വഴിയിൽ, റോഡ് മുറിച്ചു കടക്കുന്ന ആർക്കും സദ്ഗുരുവിനെ കാണാതെ പോകാൻ കഴിയാത്ത തരത്തിലായിരുന്നു ആ പരസ്യപ്പലകയുടെ സ്ഥാനം.അത് സ്ഥാപിച്ചപ്പോൾ, ചെന്നൈയിലെ ജനങ്ങളുടെ അടുത്തേക്ക് സദ്ഗുരു എത്തുന്നതായി ഞങ്ങൾക്ക് അനുഭവപെട്ടു. അന്ന് സൈറ്റിൽ നിന്ന് തിരികെ എത്തിയപ്പോൾ, അത്യധിക ആവേശഭരിതനായ ഞാൻ, അധ്യാപകരുടെ ഒരു യോഗത്തിൽ ഇടിച്ചു കയറി, കയ്യുകൾ ഉയർത്തി പ്രഖ്യാപിച്ചു,"എൻറ്റെ ജീവിതോദ്ദേശ്യം നിറവേറ്റപ്പെട്ടിരിക്കുന്നു”

ഈ ക്യാമ്പയിൻ മാധ്യമങ്ങളുടെ ശ്രദ്ധയും പിടിച്ചുപറ്റി. പിന്നീടൊരിക്കൽ നടന്ന പത്രസമ്മേളനത്തിൽ, ഒരു മാധ്യമപ്രവർത്തകൻ സദ്ഗുരുവിനോട് തിരക്കുകയുണ്ടായി,"ഇത്ര വിപുലമായ ഒരു ക്യാമ്പയിനിന് വേണ്ടി ഏത് പരസ്യ ഏജൻസിയേയാണ് നിങ്ങൾ ഉപയോഗിച്ചത്?" ആകാശത്തേക്ക് നോക്കിയിരിക്കുന്ന സദ്ഗുരുവിൻറ്റെ ഫോട്ടോയാണ് ഞങ്ങൾ പരസ്യപ്പലകകളിൽ ഉപയോഗിച്ചത്. പിന്നീട് പല മാസങ്ങളോളം, 'ആകാശം നോക്കുന്ന ഗുരുജി' എന്ന പേരിൽ സദ്ഗുരു ജനങ്ങൾക്കിടയിൽ അറിയപ്പെടാൻ തക്ക പ്രശസ്തമായി തീർന്നു ആ ഫോട്ടോ. .

ഒൺ ഡേ മത്സരങ്ങൾ

പിന്നീടുള്ള വർഷങ്ങളിൽ, പബ്ലിക് റിലേഷൻസും ധന സമാഹരണ പ്രവർത്തികളും ഉൾപ്പെട്ട ഇഷയുടെ കമ്മ്യൂണിക്കേഷൻ കേന്ദ്രത്തിൻറ്റെ (ഐ സി സി) പ്രവർത്തനങ്ങളിൽ ഞാൻ പങ്കുചേർന്നിരുന്നു. അനന്തരമായി, ഐ സി സി മൂന്ന് വിഭാഗങ്ങളായി തരംതിരിക്കപ്പെടുകയും , ഞങ്ങളുടെ ധനസഹായ നിധി ടീമിനെ നയിക്കുന്ന ഉത്തരവാദിത്വം എനിക്ക് വന്നു ചേർന്നു. ഇഷയുടെ പദ്ധതികൾക്കും പരിപാടികൾക്കും വേണ്ടി ധനം സമാഹരിക്കുന്നതിന് പുറമെ, ഇഷാoഗ 7 % പദ്ധതിയിൽ പങ്കാളികളാകുവാൻ വ്യക്തികൾക്ക് സാധ്യത ഒരുക്കുക, അവരവരുടെ വീടുകളിലേക്ക് കൊണ്ട് പോകുവാനുള്ള ദേവി യന്ത്രങ്ങൾ ആളുകൾക്ക് ചിട്ടപ്പെടുത്തി കൊടുക്കുക, എന്നീ കാര്യപരിപാടികളിലും ഞങ്ങൾ പങ്കുചേര്‍ന്നിരുന്നു. വീടുകളിൽ ഇരിക്കുന്ന ദേവി യന്ത്രങ്ങൾ ആ വീടുകളിലുള്ളവർക്ക് ഗുണകരമാകുന്നതിന് പുറമെ, മുഴുവൻ ലോകത്തെയും പവിത്രീകരിക്കുക എന്ന സദ്ഗുരുവിന്‍റെ ദർശനത്തെ സഫലീകരിക്കുവാനും സഹായിക്കുന്നു.

sadhguru-isha-blog-article-on-the-path-of-the-divine-sw-patanga-with-sadhguru

മുന്നറിവില്ലാതെ സദ്ഗുരു പ്രഖ്യാപിക്കുന്ന വളരെ വലിയ പദ്ധതികളായിരുന്നു, ധന സമാഹരണ ഉദ്യമങ്ങളിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ചിലത് - റാലി ഫോർ റിവേഴ്‌സ് (ആർ എഫ് ആർ) പോലെയുള്ളവ. ഈ പരിപാടിയെ സംബന്ധിച്ചിടത്തോളം, 60 ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ സ്പോൺസർമാരെ കണ്ടെത്തണമായിരുന്നു. പ്രാരംഭത്തിൽ, ഒരു വേറിട്ട ആർ എഫ് ആർ ധന സമാഹരണ ടീം രൂപവൽക്കരിച്ചിരുന്നു. പക്ഷെ ഒടുവിൽ ആ കര്‍ത്തവ്യവും ഞങ്ങളുടെ ടീമിലേക്ക് തന്നെ തിരിച്ചു വന്നു - അപ്പോഴേക്കും സമയം വീണ്ടും അതിക്രമിച്ചിരുന്നു

ആദ്യമായി, ഓരോ ഇഷ കേന്ദ്രത്തിലും ഞങ്ങൾ വ്യത്യസ്ത ധന സമാഹരണ ടീമുകൾ രൂപവൽക്കരിക്കുകയും, തദ്ദേശ സന്നദ്ധ സേവകരെ വലിയ രീതിയിലുള്ള ധന സമാഹരണത്തിനായി അധികാരപ്പെടുത്തുകയും ചെയ്തു. സമയത്തിനെതിരെയുള്ള ഒരു ഓട്ടമായതിനാൽ, ഈ പദ്ധതി ഒരു ഒൺ ഡേ ക്രിക്കറ്റ് കളി പോലെ കോൾമയിർ കൊള്ളിപ്പിക്കുന്നതായിരുന്നു. എന്നിരുന്നാലും,എപ്പോഴും Page 13 of 13 സംഭവിക്കുന്നത് പോലെ, ഇത്തവണയും അദ്ദേഹത്തിൻറ്റെ കൃപയാൽ, എല്ലാം നന്നായി നടക്കുമെന്ന് ഞങ്ങൾക്ക് ആദ്യമേ അറിയാമായിരുന്നു. പൂർണ്ണ സമർപ്പണത്തോട് കൂടി, ആവശ്യമുള്ള കാര്യങ്ങൾ പ്രവർത്തിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങൾ ചെയ്യേണ്ടിയിരുന്നത്. റാലി ഓഫ് റിവേഴ്സിന് വേണ്ടി ഇഷ മുഴുവനും ഒരുമിച്ചു പ്രവർത്തിക്കുകയും, 140-ൽ പരം പരിപാടികൾ ശ്രേഷ്ഠമായി നടത്തുകയും ചെയ്തു. റാലിക്കും ഈ പരിപാടികൾക്കും ആവശ്യമുള്ള ധനം ഞങ്ങൾ സമാഹരിക്കുകയും ചെയ്തു.

മൗനത്തിലായിരിക്കുമ്പോൾ ...

ഇഷയിൽ എത്തിയ ആദ്യ ദിവസം മുതൽ, മനസ്സിനും ശരീരത്തിനും അപ്പുറത്തുള്ള ജീവിതം അനുഭവിച്ചറിയുവാൻ കഴിയുമെന്ന്, പല രീതികളിൽ സദ്ഗുരു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഈയടുത്ത കാലത്ത് , 3 മാസങ്ങൾ മൗനത്തിലായിരുന്നപ്പോഴാണ്, എന്നെ അത് തീക്ഷ്ണമായി നടുക്കിയതും ,"ചിന്തിച്ച് മദോന്മത്തായ ഒരാളായോ, ഭൗതികതയാൽ തളക്കപ്പെട്ട ഒരാളായോ ജീവിക്കുന്നതിൽനിന്ന് വ്യത്യസ്‌തമായി നിലകൊള്ളുവാനുള്ള ഒരു വഴിയുണ്ടെന്ന്" ഞാൻ മനസ്സിലാക്കിയതും.

മൗന കാലാവധിയിൽ കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ, "എനിക്ക് ഒന്നുമറിയില്ല" എന്നൊരു അനുഭവം എനിക്കുണ്ടായി. "എനിക്ക് ശരിക്കും ഒന്നുമേ അറിയില്ല" എന്ന് ഞാൻ വ്യക്തമായി കണ്ടു. എന്‍റെ മനസ്സിൽ ഞാൻ സ്വരൂപിച്ച് കൂട്ടിവെച്ചിരിക്കുന്നത്, ഒന്നുമാകുവാൻ കഴിയാത്തത്ര തുച്ഛമാണ്. എല്ലാത്തിൻറ്റേയും മുൻപിൽ താണുവണങ്ങാനുള്ള കഴിയുന്ന സ്ഥിതിയും, സ്വതന്ത്ര്യത്തിന്‍റെയും കൃതജ്ഞതയുടേയും ബോധവും ഇത് എനിക്ക് സമ്മാനിച്ചിരുന്നു.

ആ നിമിഷങ്ങളിൽ എന്നുള്ളിൽ വിരിഞ്ഞ കുറച്ച് വരികൾ എവിടെ കുറിക്കുന്നു: :

ഇത് നീയാണോ –‘ശംഭോ’?

പ്രതാപം നിറഞ്ഞ വെള്ളിയാങ്ങിരിയിലേക്ക് ഞാൻ നോക്കുന്നു
എല്ലാ പർവ്വതങ്ങളേയും സമതലങ്ങളേയും ഞാൻ ശിരസ്സ് നമിക്കുന്നു.

നിത്യ സന്തോഷവാനായ സൂര്യൻറ്റെ കിരണങ്ങൾ എന്നെ സ്പർശിക്കുന്നു


അവയാൽ അനുഗ്രഹീതമായ എല്ലാ ജീവൻറ്റേയും മുന്നിൽ ഞാൻ നമിക്കുന്നു.

 

നാഗലിംഗ പൂക്കളുടെ സൗരഭത്താൽ
ഞാൻ ഉന്മത്തനാകുന്നു
എല്ലാ സസ്യ ജീവൻറ്റേയും മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു.

പേരറിയാത്ത നാനാ പക്ഷികളുടെ കൂജനം ഞാൻ കേൾക്കുന്നു
സർവ്വ ജന്തു രാജ്യത്തിൻറ്റേയും മുൻപിൽ ഞാൻ ശിരസ്സ് നമിക്കുന്നു.

തേനീച്ചകൾ കൊണ്ടുവരുന്ന മധു ഞാൻ നുകരുന്നു
എല്ലാ ചെറുപ്രാണികളുടേയും മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു.

അല്ലയോ സഹയാത്രികനായ മനുഷ്യ ജന്മമേ
നിങ്ങൾ ഓരോത്തരുടേയും മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു....

നമിക്കുന്നതും അല്ലെങ്കിൽ കേവലം നിലനിൽക്കുന്നതും ....
ഭൗതികതയുടെ വിലങ്ങുകളിൽ നിന്ന് എന്നെ മുക്തനാക്കുന്നു
നിർവൃതിയാലും കൃതജ്ഞതായാലും ഞാൻ നിറയുന്നു
ഇതാ ഇവിടെ, ഇപ്പോഴുള്ള ജീവിതം പുണരുവാൻ ഞാൻ തയ്യാറാണ് .... ..
ഇത് നീയാണോ - 'ശംഭോ'??