सद्गुरु

നമ്മുടെ ദൈവങ്ങള്‍ എന്തിനാണ് ഇത്രയധികം ആയുധങ്ങള്‍ ഏന്തിനില്‍ക്കുന്നത് എന്ന് ഒരാള്‍ എന്നോട് ചോദിച്ചു. ഇത് അക്രമത്തെ വളര്‍ത്തുന്ന ഒരു സംസ്കാരമാണോ എന്ന് അവര്‍ക്കു സംശയമുള്ളതായി തോന്നി.

ലോകത്തിലുള്ളവര്‍ എല്ലാം ജാഗ്രതാവസ്ഥയില്‍ ഇരുന്നാല്‍, പിന്നെ ആയുധങ്ങളുടെ ആവശ്യമുണ്ടാവുന്നില്ല.

എന്നാല്‍ ആയുധങ്ങളേ ആവശ്യമില്ല എന്നൊരവസ്ഥയിലേക്ക് ലോകം ഇന്ന് എത്തിയിട്ടില്ലല്ലോ.

മുന്‍പന്തിയിലുള്ള ലോകരാഷ്ട്രങ്ങള്‍ എല്ലാംതന്നെ ആയുധനിര്‍മ്മാണം നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വ്യാപാരവും ആയുധനിര്‍മ്മാണ/വില്‍പ്പനയായിരിക്കുന്നു.

ആയുധങ്ങള്‍ക്കു വേണ്ടി രാജ്യങ്ങള്‍ ഇത്രയധികം പണം ചിലവാക്കുന്നത് എന്തിനാണ്? നിങ്ങളുടെ പക്കല്‍ ആയുധമുണ്ടെങ്കിലേ അയല്‍രാജ്യം നിങ്ങളെ സമാധാനത്തോടെ കഴിയാന്‍ അനുവദിക്കൂ. നിരായുധനായ ഒരാളെ എല്ലാവരും ചവുട്ടി മെതിച്ച് കടന്നുപോകും. അങ്ങനെയാണെങ്കില്‍ നമ്മുടെ സംസ്ക്കാരം അക്രമത്തില്‍ വിശ്വസിക്കുന്നുണ്ടോ?

ഇല്ല. ആയുധമേന്തിയ ദൈവങ്ങളുടെ കരങ്ങളില്‍ താമരപ്പൂവും അനുഗ്രഹചിഹ്നവും കണ്ടിട്ടില്ലേ?

നിങ്ങളുടെ പക്കല്‍ ആയുധമുണ്ടെങ്കിലേ അയല്‍രാജ്യം നിങ്ങളെ സമാധാനത്തോടെ കഴിയാന്‍ അനുവദിക്കൂ. നിരായുധനായ ഒരാളെ എല്ലാവരും ചവുട്ടി മെതിച്ച് കടന്നുപോകും. അങ്ങനെയാണെങ്കില്‍ നമ്മുടെ സംസ്ക്കാരം അക്രമത്തില്‍ വിശ്വസിക്കുന്നുണ്ടോ?

ലിഡിയാദേശത്തിന്‍റെ രാജാവായ ക്രോസസ്സ്, പേര്‍ഷ്യന്‍ രാജ്യം ആക്രമിക്കാന്‍ തീരുമാനിച്ച് ദൈവസന്നിധിയില്‍ പ്രശ്നം വച്ചുനോക്കി.

'നിന്നാല്‍ ഒരു മഹാസാമ്രാജ്യം നശിക്കാന്‍ പോകുന്നു" എന്ന അരുള്‍മൊഴി കിട്ടി

വളരെ ആത്മവിശ്വസത്തോടെ പേര്‍ഷ്യയുമായി അയാള്‍ യുദ്ധത്തിലേര്‍പ്പെട്ടു. പക്ഷെ തോല്‍വിയായിരുന്നു ഫലം.

ദൈവസന്നിധിയിലെത്തി "ദൈവവചനം കളവായല്ലോ" എന്ന് ക്ഷോഭത്തോടെ ചോദിച്ചു.

"കളവായിരുന്നില്ലല്ലോ. ലിഡിയാ എന്ന നിന്‍റെ മഹാരാജ്യം നശിച്ചില്ലേ" എന്ന് ഉടന്‍ മറുപടി കിട്ടി.

ഈശ്വരസന്നിധിയില്‍ നിന്നും കിട്ടുന്ന അരുളപ്പാടുകള്‍ തെറ്റായി നിര്‍വചിച്ചാല്‍ ഇതായിരിക്കും ഫലം.

ഈശ്വരന്‍റെ കരങ്ങളില്‍ കാണപ്പെടുന്ന താമര, ജീവിതത്തിന്‍റെ മഹത്തായ ഒരു അംശത്തെയാണ് സൂചിപ്പിക്കുന്നത്. ജീവിതത്തെ പൂര്‍ണ്ണമായി അറിയാതെ നമ്മുടെ ദൈവങ്ങള്‍ അക്രമം പഠിപ്പിക്കുന്നു എന്നു പറയുന്നത് മഠത്തരമാണ്.

വളരെ സ്വച്ഛന്തമായി കാണപ്പെടുന്ന ഒന്നും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. കുളിര്‍തെന്നല്‍ വീശുന്ന തോട്ടം നമ്മള്‍ ഒറ്റനോട്ടത്തില്‍ എത്ര സ്വച്ഛന്ദമോഹനം എന്ന് തീരുമാനിക്കുന്നത് തെറ്റാണ്

ഭൂമിയുടെ അടിയിലേക്ക് ഒന്നു കടന്നു നോക്കു. വേരുകളും പുഴുക്കളും കൃമികളും മണ്ണും മറ്റു ജീവികളും തമ്മില്‍ കടുത്ത പോരാട്ടം നടക്കുകയാണ്, അവിടെ.

അതിന്‍റെ ഫലമായി പല ലക്ഷം ജീവനുകള്‍ മരിക്കുന്നു. പലവ പുതുതായി ജനിക്കുന്നു. ആഴത്തില്‍ ചിന്തിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. അക്രമം ഒരു ജീവിതനിയതിയല്ല. സമാധാനവും അതുപോലെതന്നെയാണ്. പല ഘടകങ്ങളുടെ സങ്കരമാണത്.

സമാധാനം എന്നത് ബാഹ്യമായി സംഭവിക്കേണ്ട ഒരു കാര്യമല്ല. മറിച്ച് മനസ്സില്‍ വിരിയേണ്ട കുസുമമാണ് എന്ന ആശയം നമ്മുടെ സംസ്കാരത്തില്‍ പണ്ടു മുതല്‍ക്കേ നിലവിലുണ്ടായിരുന്നു. അതുകൊണ്ടാണ് അതിനായി മനസ്സിനുള്ളില്‍ തിരച്ചില്‍ നടത്തിയത്.

ബാഹ്യലോകത്തു സംഭവിക്കുന്ന യുദ്ധത്തിനും സമാധാനത്തിനും ഒന്നുംതന്നെ നിങ്ങള്‍ ഉത്തരവാദിയല്ല ജീവിതത്തിലും ഇതെല്ലാം നടക്കുന്നുണ്ട്. എന്നാല്‍ സ്വന്തം മനസ്സില്‍ സമാധാനം നിറയ്ക്കാന്‍, സൂക്ഷിക്കാന്‍, നിങ്ങളെക്കൊണ്ടു മാത്രമേ കഴിയുകയുള്ളൂ.

ശങ്കരന്‍പിള്ള തന്‍റെ ഇളയ അനന്തിരവനെ ഏതു വിവാഹവീട്ടില്‍ വച്ചു കണ്ടാലും "അടുത്തത് നിന്‍റെയാണ്" എന്നു പറഞ്ഞ് കളിയാക്കുമായിരുന്നു.

ഇതുകേട്ടു കേട്ട് അനന്തിരവന് വെറുപ്പും മടുപ്പും ആയി. കുടുംബത്തില്‍ ആയിടെ ഒരു മുതിര്‍ന്ന ബന്ധുവിന്‍റെ മരണം നടന്നു. മരണവീട്ടില്‍ വച്ചു പിള്ളയെ കണ്ട അനന്തിരവന്‍ " അടുത്തത് താങ്കളാണ്" എന്നു പറഞ്ഞു.

അന്നു മുതല്‍ അവനെ കളിയാക്കുന്നത് പിള്ള നിറുത്തി.

അടുത്തത് താനാണ് എന്നുള്ള കാര്യം മറന്നിട്ടാണ് പലരും ആയുധങ്ങള്‍ എടുക്കുന്നത്.

ഈ ഭൂമിയിലെ ജീവജാലങ്ങള്‍ക്കെല്ലാം പ്രകൃതി ഒരു കാലപരിണാമം നിര്‍ണ്ണയിച്ചുകൊടുത്തിട്ടുണ്ട്. സസ്യജാലങ്ങള്‍ നിശ്ചിതസമയത്ത് പൂക്കുന്നു. കായ്ക്കുന്നു. ഇലപൊഴിക്കുന്നു.

മൃഗങ്ങളും ഇപ്രകാരം തന്നെയാണ്. ഇണചേരാന്‍ ഒരു കാലം അവര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പക്ഷികള്‍ ഒരു പ്രത്യേകകാലത്ത് സ്ഥലം മാറി പറക്കുന്നു.

എന്നാല്‍ മനുഷ്യന് ഇത്തരത്തിലുള്ള കാലനിര്‍ണ്ണയം ഇല്ല. ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ച് സ്വന്തം കാലവേഗങ്ങള്‍ അവന് നിശ്ചയിക്കാനാവും. ആ സ്വാതന്ത്ര്യം പ്രകൃതി അവനു നല്‍കിയിട്ടുണ്ട്. സമാധാനമായിരിക്കുന്നതും സന്തോഷമായിരിക്കുന്നതും അവന്‍റെ കൈകളില്‍ തന്നെയാണുള്ളത്.

ഒരുവന്‍ നിനച്ചാല്‍ വര്‍ഷത്തിലെ 365 ദിനങ്ങളും വസന്തകാലമാക്കിമാറ്റാന്‍ സാധിക്കും.

പക്ഷെ പലരും ഇവിടെ ശീതകാലത്തില്‍ ഉറഞ്ഞിരിക്കുന്നതുപോലെയാണ് സദാ കഴിയുന്നത്. ഹൃദയം ഘനീഭവിച്ച് വികാരങ്ങള്‍ തണുത്തു മരവിച്ച് അവര്‍ കഴിഞ്ഞു കൂടുന്നു.

ഇവിടെ ആരും ഉയര്‍ന്നവരല്ല. ആരും താഴ്ന്നവരും അല്ല. എല്ലാവരേയും ഉദാസീനപ്പെടുത്തി ഒറ്റയ്ക്ക് ഇവിടെ ജീവിക്കാന്‍ ആര്‍ക്കും കഴിയുകയില്ല എന്ന സത്യം മനുഷ്യര്‍ അറിയണം.

ഈ അറിവുമായി ജീവിതത്തെ സമീപിച്ചാല്‍ ആയുധങ്ങളുടെ ആവശ്യം വരുന്നില്ല.

സിസിലിക്കാരനായ ഒരു ക്രൂരന്‍ മാഫിയാ തലവന്‍ അമേരിക്കയില്‍ ക്രൂരകൃത്യങ്ങള്‍ നടത്തി വിലസുകയായിരുന്നു. ഒരു ഘട്ടത്തില്‍ തന്‍റെ സംഘത്തില്‍പ്പെട്ട ആരോ ഒരാള്‍ തനിക്കു ലഭിക്കേണ്ട പണം മോഷ്ടിക്കുന്നതായി അയാള്‍ക്കു സംശയം തോന്നി.

ഇടക്കാലത്ത് വന്ന പലരും സ്വന്തം താല്പര്യങ്ങള്‍ക്കായി സംസ്കാരത്തിന്‍റെ മൂല്യങ്ങളെ തിരിച്ചുമറിച്ചു. അതു നേരെയാക്കിക്കൊണ്ടു വരേണ്ടത് ഈ തലമുറയുടെ കടമയാണ്; ആവശ്യവുമാണ്.

അതിനെപ്പറ്റി അന്വേഷിക്കാന്‍ അയാള്‍ അമേരിക്കയിലെത്തി. അയാള്‍ക്ക് ഇംഗ്ലീഷ് വശമില്ലാത്തതുകൊണ്ട് ഒരു ദ്വിഭാഷിയെക്കൂടെ വച്ചുകൊണ്ടാണ് സംഭാഷണം നടത്തിയത്. തന്‍റെ ലിസ്റ്റിലുണ്ടായിരുന്ന പതിനഞ്ചുപേരെയും വിളിച്ചുവരുത്തി. ഓരോരുത്തനെയും മുന്നിലേക്കു വിളിച്ച് തോക്കുചൂണ്ടി "എന്‍റെ കാശ് നീ മോഷ്ടിച്ചോ" എന്ന് വിരട്ടി. ദ്വിഭാഷി അത് മൊഴിമാറ്റം നടത്തി അയാളോട് പറഞ്ഞു "അയ്യോ ഇല്ല" എന്ന് അയാള്‍ നടുങ്ങിക്കൊണ്ട് മറുപടി പറഞ്ഞപ്പോള്‍ അതും മൊഴിമാറ്റം നടത്തി തലവനെ കേള്‍പ്പിച്ചു. ഇത്തരത്തില്‍ പതിനാലു പേരോടും ചോദിച്ച് ഇല്ല എന്ന മറുപടി ലഭിച്ചു.

അവസാനത്തെ ആള്‍ വന്നു. ചോദ്യം ആവര്‍ത്തിച്ചു "അതെ നേതാവെ. ഞാന്‍ പണം മോഷ്ടിച്ചതു സത്യമാണ്. പക്ഷേ അതില്‍ ഒരു ഡോളര്‍പോലും ചെലവാക്കിയിട്ടില്ല. എന്‍റെ അമ്മയുടെ ശവക്കല്ലറക്കരുകില്‍ കുഴിച്ചിട്ടിരിക്കുകയാണ്. ദയവായി ക്ഷമിക്കണേ." ദ്വിഭാഷി മാഫിയാതലവനോട് പറഞ്ഞു "ഈ മണ്ടച്ചാര്‍ക്ക് എന്നെ വെടിവയ്ക്കാനുള്ള ധൈര്യമുണ്ടോ?"

ഇങ്ങനെ ഇടക്കാലത്ത് വന്ന പലരും സ്വന്തം താല്പര്യങ്ങള്‍ക്കായി സംസ്കാരത്തിന്‍റെ മൂല്യങ്ങളെ തിരിച്ചുമറിച്ചു. അതു നേരെയാക്കിക്കൊണ്ടുവരേണ്ടത് ഈ തലമുറയുടെ കടമയാണ്; ആവശ്യവുമാണ്.

മനുഷ്യര്‍ അടിസ്ഥാനപരമായി സ്വാതന്ത്ര്യമോഹികളാണ്. എല്ലാറ്റിനുംമേലെ അവന്‍ ആഗ്രഹിക്കുന്നതും സ്വാതന്ത്ര്യം തന്നെ. ഈ സ്വാതന്ത്ര്യേച്ഛമൂലം അവന് മറ്റു സാംസ്കാരിക മണ്ഡലങ്ങളിലും താല്പര്യം ജനിക്കുന്നു.

ഇപ്പറഞ്ഞത് പടിഞ്ഞാറന്‍ രാജ്യത്തെ തത്വസംഹിതയൊന്നുമല്ല. അവര്‍ ഇക്കാര്യങ്ങള്‍ ചിന്തിച്ചു തുടങ്ങുന്നതിന് എത്രയോ ആയിരം വര്‍ഷങ്ങള്‍ മുമ്പുതന്നെ നമ്മുടെ സംസ്കാരത്തില്‍ മുക്തി എന്ന സ്വാതന്ത്ര്യത്തെപ്പറ്റി തികഞ്ഞ അറിവുണ്ടായിരുന്നു. മുക്തി എന്ന സ്വാതന്ത്ര്യപരിണാമത്തിേډലാണ് നമ്മുടെ സംസ്കാരത്തിന്‍റെ അടിവേരുകള്‍ പടര്‍ന്നു പന്തലിക്കാന്‍ തുടങ്ങിയതുതന്നെ. ഇതിനേക്കാള്‍ മഹത്വമേറിയ ഒരു സംസ്കാരവും വേറെയില്ല.

സ്വാതന്ത്ര്യമെന്നാല്‍, അത് രാഷ്ട്രീയസ്വാതന്ത്ര്യം അല്ല. സാമ്പത്തികസ്വാതന്ത്ര്യവും അല്ല. അത് ആത്മസ്വാതന്ത്ര്യം ആണ്.  വേറെ ഒരു സംസ്കാരത്തിലും ഈ ലക്ഷ്യം ഇല്ല. ജനനമരണങ്ങള്‍ കടന്ന ഒരു സ്വതന്ത്രാവസ്ഥയാണത്. അതിനെയാണ് നാം മുക്തി എന്നു പറയുന്നത്. ഈശ്വരനെ മുന്‍നിര്‍ത്തി ഇതു പ്രാപിക്കാം. ഈശ്വരസഹായം ഇല്ലാതെയും ഇതു സാധിക്കാം. ഈ രണ്ടിനുമുള്ള സാദ്ധ്യതകള്‍ നല്‍കിയ ഒരേ ഒരു സംസ്കാരം ലോകത്തില്‍ ഇതുമാത്രമേയുള്ളൂ.

കുടുംബം, തൊഴില്‍, വിദ്യാഭ്യാസം, തുടങ്ങി ഏതു മേഖലയിലായാലും മുക്തിസാധ്യമാകത്തക്ക വിധത്തിലാണ് സംസ്കാരം രൂപപ്പെട്ടത്.

സ്വതന്ത്രഭാരതത്തിന് അറുപതു വര്‍ഷത്തെ പാരമ്പര്യമേയുള്ളൂ. എങ്കിലും ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പ്രാചീനത അവകാശപ്പെടാവുന്ന സംസ്കാരികപാരമ്പര്യമാണ് നമ്മുടേത്.