सद्गुरु

എന്നാല്‍, വിശ്വാസവും, പ്രതീക്ഷയും ഒന്നുമില്ലാതെ എങ്ങനെ ജീവിക്കാന്‍ സാധിക്കും? ഒരു വഴിയേ ഉള്ളൂ. അതാണു സ്നേഹം.

വിജയത്തെക്കുറിച്ചു വിഷമിക്കാതെ, ചെയ്യുന്ന പ്രവൃത്തി താല്‍പ്പര്യത്തോടുകൂടി ചെയ്യുക എന്നു ഞാന്‍ പറയുന്നതു എന്തുകൊണ്ടാണ്? വിജയ പ്രതീക്ഷയോടൊപ്പം തന്നെ നിരാശയെ നേരിടാനും നാം തയ്യാറായിരിക്കണം. എവിടെ നിരാശ ഉണ്ടാകുന്നുവോ അവിടെ അസഹിഷ്ണുത ഉണ്ടാകും. അതുതന്നെ തടസ്സമായിട്ടു നില്‍ക്കുകയും ചെയ്യും. കാത്തിരിക്കാനുള്ള ക്ഷമയില്ലാതെ ശ്രദ്ധ ചിതറിപ്പോവുകയും ചെയ്യും.

വിജയത്തിന് എന്തിനാണിത്ര പ്രാധാന്യം നല്‍കുന്നത് എന്നു ചിന്തിച്ചു നോക്കുക. ഏതു പ്രവൃത്തി ചെയ്താലും അതില്‍നിന്നും നമുക്കെന്തു ഫലം കിട്ടും എന്നാണ് മനസ്സ് കണക്കു കൂട്ടുന്നത്. വിജയംപോലെ ഒന്നു നിങ്ങളെ വശീകരിച്ചു മുന്നോട്ടു വലിക്കണം. അല്ലെങ്കില്‍ പരാജയംപോലെ ഒന്നു നിങ്ങളെ ഭയപ്പെടുത്തി പിന്നില്‍ നിന്ന് ഉന്തി തള്ളണം.

വിജയ പ്രതീക്ഷയോടൊപ്പം തന്നെ നിരാശയെ നേരിടാനും നാം തയ്യാറായിരിക്കണം.

ശ്രദ്ധിച്ചു നോക്കൂ! വിജയവും പരാജയവും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ്, വേര്‍തിരിക്കാന്‍ പറ്റാത്തവ. മുകളിലേക്ക് തെറിപ്പിച്ച നാണയം നിലത്തു വീഴുമ്പോള്‍ ഏതു വശം കാണുമെന്നറിയാതെ ആശങ്കയിലൂടെ ജീവിതം നടത്തിക്കൊണ്ടു പോകുന്നത് നിങ്ങള്‍ക്കു ശീലമായിപ്പോയി. ആ ആശങ്കകളെ നിങ്ങള്‍ ആസ്വദിക്കുന്നു. പക്ഷേ ഫലം എങ്ങനെയായിരുന്നാലും നിങ്ങള്‍ ആസ്വദിക്കാന്‍ പഠിച്ചിട്ടില്ല.

നിങ്ങള്‍ക്കു വളരെ അടുപ്പമുള്ള ആളുമായി ജീവിതം പങ്കുവയ്ക്കുവാന്‍പോലും നിങ്ങള്‍ തയ്യാറായേക്കും. പക്ഷേ പകരം ആ ആള്‍ എങ്ങനെ പെരുമാറണം എന്ന് നിങ്ങള്‍ക്കു പ്രതീക്ഷകള്‍ ഉണ്ടെങ്കില്‍ അവിടെ നിരാശയ്ക്കുള്ള സാധ്യതകളുമുണ്ട്. എന്തെങ്കിലും ഒരു കാര്യം നിങ്ങളറിയാതെ അയാള്‍ ചെയ്തു പോയാല്‍ അയാളോടു നിങ്ങള്‍ക്ക് ഇതുവരെ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ട് അവിടെ സംശയം തളിര്‍ത്തു വരാന്‍ തുടങ്ങും. അതുകൊണ്ട് നിങ്ങള്‍ വളരെ അടുപ്പമുള്ളവരില്‍ പോലും പ്രതീക്ഷകള്‍ അര്‍പ്പിക്കാതിരിക്കുക.

എന്നാല്‍, വിശ്വാസവും, പ്രതീക്ഷയും ഒന്നുമില്ലാതെ എങ്ങനെ ജീവിക്കാന്‍ സാധിക്കും?

ഒരു വഴിയേ ഉള്ളൂ. അതാണു സ്നേഹം. ഒരമ്മ സ്വന്തം കുഞ്ഞിനോടു കാട്ടുന്ന സ്നേഹത്തില്‍ ആത്മാര്‍ത്ഥത ഉണ്ടായിരിക്കും, പക്ഷേ പ്രതീക്ഷ ഉണ്ടായിരിക്കില്ല. രണ്ടാം ലോ?മഹായുദ്ധം നടന്നുകൊണ്ടിരുന്നപ്പോള്‍ ജെര്‍മ്മനിയില്‍ ജയിലുകള്‍ നിറഞ്ഞു കവിഞ്ഞു. ഒരു തടവറയില്‍ തടവുകാരുടെ എണ്ണം കുറയ്ക്കുവാന്‍ വേണ്ടി ചിലര്‍ക്കു വധശിക്ഷ കൊടുക്കാന്‍ തീരുമാനമായി. തടവുകാര്‍ക്കു നമ്പരുകള്‍ കൊടുത്തിരുന്നു. ദിവസവും ചില നമ്പരുകള്‍ വിളിക്കുകയും ആ നമ്പറുള്ള തടവുകാര്‍ കൊല്ലപ്പെടുകയും ചെയ്തു.

അങ്ങനെയൊരു ദിവസം റിച്ചാര്‍ഡ് എന്നു പേരുള്ള തടവുകാരന്‍റെ നമ്പര്‍ വിളിക്കപ്പെട്ടു. അവന് മരിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. അതുകൊണ്ട് ഒരിടത്ത് ഒളിച്ചിരുന്നു. അവന്‍റെ അരികില്‍ ഉണ്ടായിരുന്ന ചെറുപ്പക്കാരനായ പാതിരി, ڇനിനക്കു മരണം വരിക്കാന്‍ ഇഷ്ടമല്ലെങ്കില്‍ നമുക്ക് നമ്മുടെ നമ്പരുകള്‍ പരസ്പരം മാറ്റാം. നിനക്കു പകരം ഞാന്‍ പോകാം" എന്നു പുഞ്ചിരിയോടെ പറഞ്ഞു. അതിനു സമ്മതിക്കാന്‍ ഇഷ്ടമില്ലായിരുന്നെങ്കിലും ജീവന്‍ കൈവെടിയാനിഷ്ടമില്ലാതിരുന്നതുകൊണ്ട് റിച്ചാര്‍ഡ് കുറ്റബോധത്തോടെയാണെങ്കിലും സമ്മതിച്ചു. പാതിരി കൊല്ലപ്പെട്ടു. അന്നുരാത്രി തന്നെ ജര്‍മ്മന്‍ പട്ടാളം തോറ്റതു കാരണം തടവുകാരെയെല്ലാം പുറത്തേക്കു വിട്ടു. റിച്ചാര്‍ഡ് അതിനുശേഷം ഏറെക്കാലം ജീവിച്ചിരുന്നു. സ്വന്തം ജീവന്‍ മറ്റൊരാള്‍ തന്ന ഭിക്ഷയാണെന്ന ബോധം അയാളെ അലോ??പ്പെടുത്തിക്കൊണ്ടിരുന്നു.

ആ പാതിരി റിച്ചാര്‍ഡിന്‍റെ കൂട്ടുകാരനല്ല, ബന്ധുവല്ല, അദ്ദേഹത്തിന്‍റെ പേരുപോലും റിച്ചാര്‍ഡിനറിയില്ല. യാതൊരുവിധ പ്രതീക്ഷയുമില്ലാതെ സ്വന്തം ജീവനെത്തന്നെയും മറ്റൊരാള്‍ക്ക് എങ്ങനെ ദാനം ചെയ്യാന്‍ കഴിഞ്ഞു? ആ പാതിരി മരിച്ചുപോയെങ്കിലും ജീവനോടെ ഇരുന്നപ്പോള്‍ പൂര്‍ണ്ണമായി ജീവിച്ചു. താന്‍ ജീവനോടെ ഇരിക്കുകയാണെങ്കിലും പൂര്‍ണ്ണമായി ജീവിക്കുന്നില്ല എന്നയാള്‍ മനസ്സിലാക്കി.

ഇങ്ങനെ പറഞ്ഞതുകൊണ്ട് നിങ്ങളും ഇതുപോലെ സ്വന്തം ജീവന്‍ ആര്‍ക്കെങ്കിലും ത്യാഗം ചെയ്യണം എന്നല്ല പറയുന്നത്. ആ പാതിരി ത്യാഗം എന്നു കരുതി ഒന്നും ചെയ്തില്ല. സ്നേഹത്തിന്‍റെ അര്‍ത്ഥം അദ്ദേഹം മനസ്സിലാക്കിയിരുന്നു. മറ്റൊരാളിന്‍റെ ഭയവും സങ്കടവും ഇല്ലാതാക്കാന്‍ തനിക്കു കിട്ടിയ സന്ദര്‍ഭം അദ്ദേഹം പ്രതീക്ഷയൊന്നുമില്ലാതെ ഉപയോഗിക്കുകയായിരുന്നു.

പ്രതീക്ഷയില്ലാതെ എന്തെങ്കിലും തീവ്രമായിട്ടു ചെയ്യണമെങ്കില്‍ അവിടെ സ്നേഹമുണ്ടായിരിക്കണം. നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം വളരെ ബുദ്ധിമാډാരായ ചിലര്‍ക്കു മറ്റുള്ളവരോട് സ്നേഹമായിട്ടും ചിരിച്ചുകൊണ്ടും സംസാരിക്കാന്‍ പോലും അറിയില്ല. സ്നേഹം പ്രകടിപ്പിക്കണം എന്നു പറഞ്ഞാല്‍ എന്തിനാണെന്നു ചോദിക്കും. പ്രതിഫലം എന്താണെന്നറിയാതെ പ്രവര്‍ത്തിക്കാന്‍ മടിക്കും. സ്നേഹപൂര്‍വ്വം പെരുമാറുന്നതാണ് അടിസ്ഥാനപരമായ ബുദ്ധി എന്നുപോലും അവരറിയുന്നില്ല.

ഫലത്തെക്കുറിച്ചുള്ള ചിന്തയില്ലാതെ, ചെയ്യുന്ന പ്രവൃത്തി മുഴുവനായി സ്നേഹത്തോടെ ചെയ്തു നോക്കൂ. വിജയത്തെക്കുറിച്ചാലോചിക്കാതെ മുഴുവനായ അര്‍പ്പണബോധത്തോടെ ചെയ്തു നോക്കൂ. വിജയം പ്രതീക്ഷിക്കുന്നില്ല എങ്കില്‍ പരാജയ ഭീതി ഉണ്ടാകുന്നില്ല.

ഫലത്തെക്കുറിച്ചുള്ള ചിന്തയില്ലാതെ, ചെയ്യുന്ന പ്രവൃത്തി മുഴുവനായി സ്നേഹത്തോടെ ചെയ്തു നോക്കൂ. വിജയത്തെക്കുറിച്ചാലോചിക്കാതെ മുഴുവനായ അര്‍പ്പണബോധത്തോടെ ചെയ്തു നോക്കൂ. വിജയം പ്രതീക്ഷിക്കുന്നില്ല എങ്കില്‍ പരാജയ ഭീതി ഉണ്ടാകുന്നില്ല. ഭയമില്ല എങ്കില്‍ പതര്‍ച്ചയുമില്ല. പതറാതിരിക്കുമ്പോള്‍ ശ്രദ്ധ ഏകോപിച്ചു നില്‍ക്കും. അങ്ങനെ ഏകാഗ്രതയോടെ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ സന്തോഷമുണ്ടാകും. സന്തോഷത്തോടെ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ മുഴുവന്‍ കഴിവും ഉപയോഗിച്ചാല്‍ വിജയം സുനിശ്ചിതം!

ആഗ്രഹസാഫല്യത്തിനു ശേഷവും എനിക്ക് തൃപ്തിയില്ലല്ലോ.

കാരണം നിങ്ങള്‍ ആവശ്യപ്പെട്ടതിനും കൈയില്‍ കിട്ടിയതിനും വ്യത്യാസമുണ്ട്. സ്വപ്നം കാണുന്നതു വളരെ എളുപ്പമാണ്. അതിനു സമരം ചെയ്യണ്ട, വേദനയില്ല, വിഷമമില്ല. അതിനു വില കൊടുക്കേണ്ട ആവശ്യവുമില്ല, പക്ഷേ സ്വപ്നം സത്യമാക്കിക്കാണണം എങ്കില്‍ പലതും ത്യജിക്കേണ്ടി വരും. വേദനയും ദു:ഖവും സഹിക്കാനുള്ള കരുത്തുണ്ടാകണം. അത്രയ്ക്കു വില കൊടുക്കുമ്പോള്‍ പക്ഷേ പ്രതീക്ഷകള്‍ ഉണ്ടാകാതിരിക്കുമോ?

പ്രതീക്ഷകള്‍ ഉള്ളതുകൊണ്ട് ആവശ്യപ്പെടുന്നതു ലഭിച്ചാലും ആവശ്യപ്പെട്ടതുപോലെതന്നെ ലഭിച്ചില്ലല്ലോ എന്നു നിരാശ ഉണ്ടാകുന്നു, വേദന തോന്നുന്നു. പ്രതീക്ഷകള്‍ ഇല്ലാതെ സന്തോഷപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ ഫലം കിട്ടുന്നത് എന്തായിരുന്നാലും നിങ്ങള്‍ക്ക് തൃപ്തിയായിരിക്കും.