सद्गुरु

അമ്പേഷി: ഗുരുനാഥാ, തീവ്രസാധനകളും ക്രിയകളും ചെയ്ത ഒരാള്‍ക്ക് ഏതെങ്കിലും സിദ്ധികള്‍ ലഭിച്ചാല്‍, അത് ഉപയോഗിക്കാന്‍ പാടില്ല എന്നാണോ അങ്ങ് പറയുന്നത്?

അമ്പേഷി: ഗുരുനാഥാ, തീവ്രസാധനകളും ക്രിയകളും ചെയ്ത ഒരാള്‍ക്ക് ഏതെങ്കിലും സിദ്ധികള്‍ ലഭിച്ചാല്‍, അത് ഉപയോഗിക്കാന്‍ പാടില്ല എന്നാണോ അങ്ങ് പറയുന്നത്?

സദ്‌ഗുരു: ഞാന്‍ ഒരു കഥപറയാം. കൗശികനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. ബ്രാഹ്മണനായ അദ്ദേഹം സാധകനായിരുന്നു. ഗ്രാമാതിര്‍ത്തിയിലുള്ള ഒരു വനത്തിനുള്ളില്‍ തന്‍റെ സാധനകള്‍ക്കായി ഒരു സ്ഥലം അദ്ദേഹം കണ്ടെത്തി. തനിക്ക് കൂടുതല്‍ ശക്തിയും സിദ്ധികളും കൈവരിക്കാന്‍ വേണ്ടിയുള്ള സാധനകളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. ഒരുദിവസം സാധനവേളയില്‍ അദ്ദേഹത്തിന്‍റെ തോളില്‍ ഒരു പക്ഷി കാഷ്ഠിച്ചു. ക്രോധപൂര്‍വ്വം അദ്ദേഹം പക്ഷിയെ നോക്കുകയും ആ നോട്ടത്തിന്‍റെ തീക്ഷ്ണതയാല്‍ പക്ഷി ചാമ്പലാവുകയും ചെയ്തു. തന്‍റെ സാധനകളുടെ ഫലസിദ്ധി കണ്ടപ്പോള്‍ അദ്ദേഹം വളരെ സന്തുഷ്ടനായി. “ഞാന്‍ ആരെയെങ്കിലും തറപ്പിച്ചു നോക്കിയാല്‍ അവര്‍ ചാമ്പലാവും.” ഉച്ചയായപ്പോള്‍ ഭക്ഷണം യാചിക്കാനായി അദ്ദേഹം ഗ്രാമത്തില്‍ പോയി. ഒരു വീട്ടിന്‍റെ വാതുക്കല്‍ ചെന്ന് “ഭിക്ഷാംദേഹി” എന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഭക്ഷണം വേണമെന്നായിരുന്നു അതിന്‍റെ അര്‍ത്ഥം. ഭാരതത്തില്‍ ഏതെങ്കിലും സന്യാസി വീട്ടില്‍ ചെന്ന് ഭിക്ഷ ചോദിച്ചാല്‍ ആരും 'ഇല്ല' എന്ന് പറയുകയില്ല. ഉള്ളതിന്‍റെ ഒരംശം അവര്‍ക്ക് നല്‍കുന്നു. അതിനാല്‍ വീട്ടമ്മ ഉള്ളില്‍ നിന്ന് ഇങ്ങിനെ വിളിച്ചു പറഞ്ഞു: "ദയവായി അങ്ങ് അല്‍പ്പം കാത്തിരിക്കുക, ഞാന്‍ എന്‍റെ ഭര്‍ത്താവിന് ഭക്ഷണം വിളമ്പുകയാണ്.”

അല്‍പസമയത്തിനുശേഷം അദ്ദേഹം വീണ്ടും പറഞ്ഞു, “ഭിക്ഷാംദേഹി.” അവര്‍ പറഞ്ഞു, "ദയവായി കാത്തിരിക്കൂ, ഞാന്‍ ഇതാ വന്നു കഴിഞ്ഞു."

വീണ്ടും അല്‍പസമയം കഴിഞ്ഞശേഷം ക്രുദ്ധനായി അദ്ദേഹം വിളിച്ചു പറഞ്ഞു, “ഭിക്ഷാംദേഹി.” വീട്ടുകാരി ഭക്ഷണവുമായി ഇറങ്ങിവന്നു.

അദ്ദേഹം ക്ഷോഭത്തോടെ പറഞ്ഞു, "ഞാന്‍ ആരാണെന്ന് വിചാരിച്ചാണ് നീ എന്നോട് കാത്തിരിക്കാന്‍ പറഞ്ഞത്?"

രാവിലത്തെ സംഭവത്താല്‍ അദ്ദേഹം വലിയ ഗര്‍വിഷ്ഠനായിത്തീര്‍ന്നിരുന്നു. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു, “താങ്കള്‍ കൌശികനാണെന്ന് എനിക്കറിയാം. എന്നെ തുറിച്ചുനോക്കാതിരിക്കുക, ഭസ്മമാകാന്‍ ഞാന്‍ പക്ഷിയൊന്നുമല്ലല്ലൊ!"

കൌശികന്‍ ഞെട്ടിപ്പോയി. അദ്ദേഹം ചോദിച്ചു: "ഇതെന്തു കഥ, ഞാന്‍ ഇന്നൊരു പക്ഷിയെ ചാമ്പലാക്കിയ കാര്യം നീ എങ്ങനെയറിഞ്ഞു? ഇന്ന് രാവിലെ എന്‍റെ ജീവിതത്തില്‍ സംഭവിച്ചകാര്യം നീ എങ്ങിനെയറിഞ്ഞു? എന്ത് സാധനയാണ് നീ ചെയ്യുന്നത്?"

അവര്‍ പറഞ്ഞു, "ഞാന്‍ ചെയ്യുന്ന ഒരേയൊരു സാധന ഭര്‍ത്തൃശുശ്രൂഷ മാത്രമാണ്." അവരുടെ കാല്‍ക്കല്‍ പ്രണമിച്ച അദ്ദേഹം, തന്നെ അവരുടെ ശിഷ്യനായി സ്വീകരിക്കുവാന്‍ അഭ്യര്‍ത്ഥിച്ചു.

“ഇല്ല എനിക്ക് നിങ്ങളെ ശിഷ്യനായി സ്വീകരിക്കാന്‍ നിര്‍വാഹമില്ല” എന്ന് അവര്‍ അറിയിച്ചു. ബ്രാഹ്മണനാണ് താന്‍ എന്ന ചിന്തകൂടിയാണ് ഗര്‍വുകൂട്ടാന്‍ കാരണമായത് എന്ന് മനസ്സിലാക്കിയ സ്ത്രീ അദ്ദേഹത്തോട്, ശൂദ്രനായി ജനിച്ച് മാംസവില്‍പന നടത്തുന്ന ധര്‍മ്മവാദനെന്ന പേരോടുകൂടിയ ഗുരുവിനെ കാണുവാന്‍ നിര്‍ദ്ദേശിച്ചു. “താങ്കള്‍ക്ക് യോജിച്ച ഗുരു അദ്ദേഹമാണ്, അങ്ങോട്ട് പോവുക,” അവര്‍ പറഞ്ഞു. ധര്‍മ്മവാദന്‍റെ താമസസ്ഥലം വളരെ ദൂരെയായിരുന്നു. കൌശികന്‍ അവിടേക്ക് പോയി.

നിയന്ത്രണശേഷി കൂടി വരുമ്പോള്‍ കയറിന്‍റെ നീളം കൂട്ടിക്കൊടുക്കുന്നു. കയറിന്‍റെ നീളം കൂട്ടിനല്‍കുമ്പോള്‍ വേര്‍പിരിയുന്ന തോന്നല്‍ ഉണ്ടാവുമെങ്കിലും ശരീരത്തിന്‍റെ നിയന്ത്രണം കയ്യിലുണ്ടാവും.

കഥയിങ്ങനെ പോവുന്നു, എന്നാല്‍ ഞാന്‍ ചോദിക്കുന്നത് ഭര്‍ത്താവിന് ഭക്ഷണംവെച്ചു നല്‍കുക എന്ന സാധന മാത്രം ചെയ്തിരുന്ന സ്ത്രീ വളരെ ദൂരെ ജീവിച്ചിരുന്ന ധര്‍മ്മവാദനെക്കുറിച്ച് എങ്ങനെയറിഞ്ഞു? അദ്ദേഹം അറിയപ്പെട്ട ഒരു ഗുരുവല്ലായിരുന്നു, ഒരു മാംസക്കച്ചവടക്കാരന്‍ മാത്രം. അവര്‍ എങ്ങിനെ അദ്ദേഹത്തെക്കുറിച്ചറിഞ്ഞു? ഭര്‍ത്താവിന് ഭക്ഷണം വെച്ചുകൊടുത്താന്‍ മാത്രം മതി ആത്മസാക്ഷാത്കാരത്തിന് എന്ന അബദ്ധധാരണകള്‍ ഒന്നും നിങ്ങള്‍ വച്ചുപുലര്‍ത്തേണ്ടാ. നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ആ കഥയെ രൂപപ്പെടുത്തുകയും വേണ്ട. ഭര്‍ത്താവിനെ പരിചരിക്കുമ്പോള്‍ ഒരു സ്ത്രീക്ക് ലഭിക്കുന്നത് സമാധാനവും സന്തുഷ്ടിയുമാണ്. ആ സ്ത്രീ പറഞ്ഞതില്‍ നിന്നും പ്രവര്‍ത്തിച്ചതില്‍ നിന്നും മനസ്സിലാവുന്നത് അവര്‍ എന്തൊക്കെയോ സാധനകള്‍ ചെയ്തിരുന്നു എന്നാണ്. അവര്‍ക്ക് ഒരു ഗുരുവുണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ കൃത്യമായ അറിവോടെ അവര്‍ ചെയ്തിരുന്നു. അവരുടെ ജീവിതത്തിന് ഈ തീവ്രത കൈവന്നത് ചെറിയ കാര്യങ്ങള്‍ ചെയ്തല്ല. അവര്‍ ആ പാതയിലല്ലായിരുന്നെങ്കില്‍ അക്കാലത്ത് കേട്ടുകേള്‍വിപോലുമില്ലാത്ത ആദ്ധ്യാത്മിക ഗുരുക്കന്മാരെക്കുറിച്ച് അറിവ് ഉണ്ടാവുമായിരുന്നില്ല.

സദ്‌ഗുരു:എന്‍റെ ബിസിനസ്സ് കാര്യങ്ങള്‍ പെട്ടെന്ന് ഞാന്‍ വിട്ടിട്ടു പോവാന്‍ തീരുമാനിച്ചത്തിനു കാരണം എന്‍റടുത്തു വരുന്ന ഒരാള്‍ക്ക് അടുത്തതായി എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് എനിക്കറിയാമായിരുന്നു, എന്നാല്‍ അയാള്‍ക്കതറിയുമായിരുന്നില്ല. ഇത് എനിക്ക് അന്യായമായിത്തോന്നി. അവരെ പല തരത്തില്‍ കബളിപ്പിക്കാനും വിഡ്ഢികളാക്കാനും എനിക്ക് കഴിയുമായിരുന്നു. ആധ്യാത്മിക ക്രിയകള്‍ ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ ഭാവി കാര്യങ്ങളെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ഉണ്ടാവാം. അങ്ങനെയാവുമ്പോള്‍ എന്താണ് ചേയ്യേണ്ടത്? അതിനെ മുതലെടുക്കേണമോ? നാളെ നിങ്ങളുടെ മാന്ത്രികശക്തികളെക്കുറിച്ച് ഒരു പരസ്യം പ്രത്യക്ഷമാവും.

അമ്പേഷി: ഇല്ല ജഗ്ഗീ, ഞാനത് ചെയ്യുകയില്ല.

അടപ്പ് അവിടെയുള്ളത് നിങ്ങളെ തടയാന്‍ വേണ്ടിയല്ല. നിങ്ങള്‍ വേണ്ടത്ര പക്വത ആര്‍ജിക്കുന്നതിന് മുന്‍പ് ഇത്തരം സിദ്ധികള്‍ കൈവന്നാല്‍ അത് നിങ്ങളുടെ നാശത്തിന് കാരണമാവും.

സദ്‌ഗുരു: ചുരുങ്ങിയപക്ഷം നിങ്ങളുടെ കുടുംബത്തിന്‍റേയും കുട്ടികളുടേയും ഭാവിയെക്കുറിച്ചെങ്കിലും, നിങ്ങള്‍ നോക്കുകയില്ലേ? നിങ്ങള്‍ക്കതിനുള്ള കഴിവ് സിദ്ധിച്ചു എന്നു വിചാരിക്കുക, നിങ്ങള്‍ നോക്കുകയില്ലേ? അത് എളുപ്പത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാം അതിന് ചില തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ എത്രതന്നെ മുന്‍കരുതലുകള്‍ എടുത്താലും തീവ്രമായ ക്രിയകള്‍കൊണ്ട് ചെറിയ സിദ്ധികള്‍ നിങ്ങള്‍ക്ക് കൈവരും. ഞങ്ങള്‍ അതിന് അടപ്പിട്ടിട്ടുണ്ടെങ്കിലും ഒരു ദിവസം നിങ്ങള്‍ അത് തെറിപ്പിക്കും. അടപ്പ് അവിടെയുള്ളത് നിങ്ങളെ തടയാന്‍ വേണ്ടിയല്ല. നിങ്ങള്‍ വേണ്ടത്ര പക്വത ആര്‍ജിക്കുന്നതിന് മുന്‍പ് ഇത്തരം സിദ്ധികള്‍ കൈവന്നാല്‍ അത് നിങ്ങളുടെ നാശത്തിന് കാരണമാവും. ഇപ്പോള്‍ ‘കുണ്ഡലിനി’ നിങ്ങളെ കളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും ദര്‍ശനംകിട്ടി നിങ്ങള്‍ അതിനെ ദുരുപയോഗം ചെയ്താല്‍, കുണ്ഡലിനി ശക്തി ക്ഷയിച്ച് മൂലാധാരത്തിലേക്ക് തിരിച്ചുപോവും. ഒരിക്കല്‍ അതിനെ ഉപയോഗിച്ചാല്‍ അതിന്‍റെ കാര്യം അവസാനിച്ചു. നിങ്ങള്‍ അനുഷ്ഠിച്ച സാധനകള്‍ വൃഥാവിലാവുന്നു. അതു മാത്രമാണുണ്ടാവുക. പിന്നെ നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യം, തന്‍റെ ജോലിയൊന്നുമാറ്റി, ജ്യോതിഷനാവുക എന്നതാണ്. ഇന്നത്തെ ലോകത്ത് വിലയുള്ള ഒരു തൊഴിലാണത്.

നോക്കൂ, ഒരാള്‍ അത്തരത്തിലുള്ള അവസ്ഥയില്‍ എത്തിച്ചേരുമ്പോള്‍ സാധ്യതകള്‍ നിരവധിയാണ്. സമാധി അവസ്ഥയില്‍ എത്തിച്ചേരാന്‍ പല മാര്‍ഗങ്ങള്‍ ഉണ്ട്. ശക്തമായ സിദ്ധികളുടെ അവസ്ഥയുണ്ടാവാം. ശ്രീനിവാസിന് എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്. അയാളുടെ ഊര്‍ജം ഈ വഴിക്കാണ് നീങ്ങിയിരുന്നത്. എന്നാല്‍ ഒരാള്‍ക്ക് സിദ്ധികള്‍ കൈവരുന്നതിലോ, അയാള്‍ സന്തോഷവാനായിരിക്കുന്നതിലോ എനിക്ക് താല്‍പര്യമില്ലായിരുന്നു. ഈ അവസ്ഥകളില്‍ അയാള്‍ക്ക് എളുപ്പത്തില്‍ സിദ്ധികള്‍ കൈവരുമായിരുന്നു, ആ അവസരങ്ങളില്‍ തന്‍റെ ഊര്‍ജത്തെ ഉപയോഗപ്പെടുത്തി ലോകത്ത് പല കാര്യങ്ങളും ചെയ്യുവാന്‍ കഴിയുമായിരുന്നു. അയാളെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അതുമായി ഒതുങ്ങിക്കൂടുവാന്‍ തയ്യാറെടുത്ത അയാളെക്കൊണ്ട് ഞാന്‍ പണിയെടുപ്പിച്ചു. ഒരു അനുഭവങ്ങളുമില്ലാതെ തിരികെ വരുന്നതില്‍ കുഴപ്പമില്ല, എന്തെന്നാല്‍ എപ്പോഴും അതിനായി മറ്റൊരു ദിവസമുണ്ടായിരിക്കും. ഒന്നുകില്‍ ഏറ്റവും ഔന്നത്യത്തില്‍ എത്തിച്ചേരുക, അല്ലെങ്കില്‍ സാധാരണ രീതിയിലാകുക.

ഒന്നുകില്‍ അത് നിങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരും, അല്ലെങ്കില്‍ നിങ്ങളെ കൊടുമുടിയുടെ ഉച്ചിയിലെത്തിക്കും

ഒന്നുകില്‍ മോക്ഷം, അല്ലെങ്കില്‍ സാധാരണ ജീവിതം. ഇതിനിടക്കുളള അവസ്ഥകള്‍ അത്ഭുതാനുഭവങ്ങളുടേതാണ്. എന്നാല്‍ അതെല്ലാം കാലാന്തരത്തില്‍ ബന്ധനങ്ങളിലേക്ക് നയിക്കുകയേയുള്ളു. നിങ്ങളുടെ അന്തരംഗത്തില്‍ സ്വയം പ്രവര്‍ത്തിക്കുന്ന ഒരു ബുദ്ധികേന്ദ്രമുണ്ട്. പരമകാരണമായ, എല്ലാ സൃഷ്ടിയുടെയും ഉത്ഭവസ്ഥാനമായ ആ ബുദ്ധികേന്ദ്രം, നിങ്ങളുടെ അന്തരംഗത്തിന്‍റെ കടിഞ്ഞാണേറ്റെടുക്കുന്നു. ഒന്നുകില്‍ അത് നിങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരും, അല്ലെങ്കില്‍ നിങ്ങളെ കൊടുമുടിയുടെ ഉച്ചിയിലെത്തിക്കും. ഇതിനിടയില്‍ തങ്ങാന്‍ അത് അനുവദിക്കുകയില്ല.

  ct.statisflickr.com