ശാരീരികം മുതല്‍ പ്രാപഞ്ചികം വരെ

 

सद्गुरु

നിങ്ങള്‍ ജീവശാസ്ത്രത്തെ വിശുദ്ധമാക്കേണ്ടതില്ല. അതുപോലെ നിന്ദ്യവുമാക്കേണ്ട. അതവിടെയുണ്ടെന്നു മാത്രം, ജീവിതത്തിന്‍റെ ഒരു ഉപകരണമാണത്.

നിലനില്‍പ്പ് എന്നാല്‍ ഇന്ദ്രിയഗോചരവും അഗോചരവുമായവ ചേര്‍ന്നുള്ള ഒരു നൃത്തമാണ്. അതു ദ്വന്ദ്വാത്മകമാണ്. അഗോചരമായവയില്‍ ഏകത്വമുണ്ട് . സൃഷ്ടി എന്ന അടിസ്ഥാനഘടകത്തിന്‍റെ ആധാരം ഏകതയാണ്. എന്നാല്‍ അതിനുമാര്‍ദ്ദവവും വര്‍ണവും രൂപകല്‍പ്പനയുമൊക്കെ നല്‍കുന്നതു ദ്വന്ദ്വാത്മകതയാണ്. ഇന്നു ജീവിതത്തില്‍ നാം കാണുന്നവ എല്ലാം തന്നെ മൗലികമായി ദ്വന്ദ്വാത്മകതയില്‍ വേരൂന്നിയവയാണ്. അവിടെ രണ്ടുള്ളതുകൊണ്ടാണ് പലതുമുള്ളത്.്. പ്രകാശം ഇരുട്ട്, ആണ് പെണ്ണ്, ജീവിതം മരണം ഇങ്ങനെ പലതരം ആവിഷ്കാരങ്ങള്‍. ഒന്നു മാത്രമേ ഉള്ളൂ എങ്കില്‍ ഉണ്മമാത്രമായിരുന്നേനെ അനുഭവം. എപ്പോഴാണോ രണ്ടുണ്ടാകുന്നത് അപ്പോഴാണ് ജീവിതത്തിന്‍റെ കളി തുടങ്ങുന്നത്.

ദ്വന്ദ്വാത്മകത ആരംഭിക്കുന്നതോടെ ലൈംഗികതയും ആരംഭിക്കുന്നു. ദ്വന്ദ്വാത്മകതയിലെ രണ്ടു ഘടകങ്ങള്‍ ഒന്നായിത്തീരാന്‍ ശ്രമിക്കുന്നതിനെയാണ് നാം ലൈംഗികത എന്നു പറയുന്നത്. ഈ ദ്വന്ദ്വങ്ങള്‍ സന്ധിക്കുന്ന പ്രക്രിയയില്‍ പ്രകൃതി പൂര്‍ത്തീകരിക്കേണ്ട ചില പ്രവര്‍ത്തനങ്ങള്‍ കൂടിയുണ്ട് . ജീവജാതികളുടെ ഉല്പാദനവും അതിജീവനവുമാണത്. ഒന്നായിത്തീരണമെന്നുള്ള ഈ ആഗ്രഹം പലതരത്തില്‍ പ്രത്യക്ഷപ്പെടാം. നിങ്ങള്‍ യുവത്വത്തിലാകുമ്പോള്‍ നിങ്ങളുടെ ബുദ്ധിയെ ഹോര്‍മോണുകള്‍ സ്വാധീനമാക്കും. ലൈംഗികത ആണ് പിന്നീടുള്ളത്. മധ്യവയസ്സിലെത്തുമ്പോഴേക്കും നിങ്ങളുടെ ബുദ്ധിയെ വികാരങ്ങള്‍ കീഴടക്കും. പ്രേമമാണ് അപ്പോഴത്തെ വഴി. ഇതെല്ലാംഅതിജീവിച്ചു കഴിഞ്ഞ് നിങ്ങള്‍ അതേ ചേര്‍ച്ച ബോധത്തിന്‍റെ ഉയര്‍ന്നതലത്തില്‍ നിന്നുകൊണ്ട് ആഗ്രഹിച്ചാല്‍ അപ്പോള്‍ യോഗയാണ് അതിനുള്ള മാര്‍ഗം.

ശരീരംകൊണ്ട് ഒന്നാകാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഒരുകാര്യം നിങ്ങള്‍ ഓര്‍ക്കണം. ഭൗതികശരീരങ്ങള്‍ എപ്പോഴും രണ്ടായേ നിലനില്‍ക്കൂ. നിങ്ങള്‍ എന്തുചെയ്തിട്ടും കാര്യമില്ല.

ശരീരംകൊണ്ട് ഒന്നാകാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഒരുകാര്യം നിങ്ങള്‍ ഓര്‍ക്കണം. ഭൗതികശരീരങ്ങള്‍ എപ്പോഴും രണ്ടായേ നിലനില്‍ക്കൂ. നിങ്ങള്‍ എന്തുചെയ്തിട്ടും കാര്യമില്ല. കുറെസമയത്തേക്ക് ഒരു ഏകാത്മകത അനുഭവപ്പെടുമെങ്കിലും അതുകഴിഞ്ഞ് ആളുകള്‍ പിരിയും. ചിലപ്പോള്‍ അതു വിവാഹമോചനം കൊണ്ടാകാം. അല്ലെങ്കില്‍ മരണം കൊണ്ടാകാം. അതു സംഭവിക്കുക തന്നെ ചെയ്യും.

സെക്സ് എന്ന പേരില്‍ നാം പരാമര്‍ശിക്കുന്ന പ്രക്രിയ രണ്ടു വിരുദ്ധതകള്‍ തമ്മില്‍ ഒന്നാകാനുള്ള ശ്രമമാണ്. നിങ്ങളുടെ വ്യക്തിത്വമെന്നു പറയുന്നത് നിങ്ങളുടെ മാനസിക ചട്ടക്കൂടിനുള്ളില്‍ ഇഷ്ടാനിഷ്ടങ്ങള്‍, പ്രേമങ്ങള്‍, വെറുപ്പുകള്‍ തുടങ്ങിയവകൊണ്ട് നിങ്ങള്‍ ഉണ്ടാക്കിയിരിക്കുന്ന മിഥ്യാ അതിര്‍ത്തികള്‍ മാത്രമല്ല. നിങ്ങള്‍ ശരീരത്തില്‍ ഈ അതിരുകള്‍ക്കുള്ളില്‍ കുടുങ്ങിയിരിക്കുകയുമാണ്. നിങ്ങള്‍ അതെക്കുറിച്ച് ബോധവാനല്ല എന്നാല്‍ നിങ്ങളുടെ ഉള്ളിലെ ജീവന്‍ ഇവയൊക്കെ പൊട്ടിച്ച് ശരീരത്തിന്‍റെ ഈ അതിരുകള്‍ക്കുമപ്പുറം പോകണമെന്ന് ആഗ്രഹിക്കുന്നു. മാനസികമായ അതിര്‍ത്തികള്‍ ഭേദിക്കണമെന്ന ഇച്ഛ ഉണ്ടാകുമ്പോള്‍ ഗൗരവമുള്ള സംഭാഷണങ്ങള്‍ ചെയ്യുക, പുസ്തകങ്ങള്‍ വായിക്കുക, മദ്യം കഴിക്കുക, ഡ്രഗ് ഉപയോഗിക്കുക അങ്ങനെ അര്‍ത്ഥമില്ലാത്ത എന്തെങ്കിലും ചെയ്യുക ഇവയൊക്കെയാണ് പതിവ്, ശാരീരികമായ അതിരുകള്‍ ഭേദിക്കണമെന്നു തോന്നുമ്പോള്‍ സ്വയം മുറിവേല്‍പ്പിക്കുക, പച്ചകുത്തുക, മുടി ഡൈ ചെയ്യുക പഴയരീതിയിലുള്ള ലൈംഗികതയില്‍ ഏര്‍പ്പെടുക ഇവയൊക്കെയാണ് പതിവ്.

ലൈംഗികത കൊണ്ട് ഉദ്ദേശിക്കുന്ന കാര്യം വളരെ മഹത്താണ്. അതിന്‍റെ രീതി ഒരുതരത്തില്‍ അപഹാസ്യവും. സുഖം അനുഭവപ്പെടുന്നതുകൊണ്ട് ആളുകള്‍ പരസ്പരം അടുക്കുന്നു. എന്നാല്‍ ഒന്നായിത്തീരല്‍ ഒരിക്കലും സംഭവിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ വികാരത്തിന്‍റെയും ബുദ്ധിയുടെയും മറ്റും തലങ്ങള്‍ അന്വേഷിക്കുന്നു. പൊതുവായി സ്വീകാര്യമായ ചില തലങ്ങളാണ് അന്വേഷിക്കുന്നത്. "ഞങ്ങള്‍ ഒരേ കാര്യങ്ങളാണ് ഇഷ്ടപ്പെടുന്നത്. ഒരേതരം ഐസ്ക്രീമാണ് ഞങ്ങള്‍ക്കിഷ്ടം. ഞങ്ങളുടെ രണ്ടുപേരുടെയും തലമുടിക്ക് ചുവപ്പുകലര്‍ന്ന നിറമാണ്. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഒരേ കളിയില്‍ തന്നെയാണ് താല്പര്യം. ഞങ്ങള്‍ രണ്ടുപേരും ഹാരിപോട്ടറുടെ ഫാനാണ്. അതെ, ആളുകള്‍ പൊതുവെ സ്വീകാര്യമായതലങ്ങള്‍ കണ്ടെത്തി അവയിലൂടെ ഒന്നിക്കാന്‍ ശ്രമിക്കും. നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഒരിക്കലും ഒന്നാകാന്‍ കഴിയില്ല എന്നു മനസ്സിലാക്കുന്നതുവരെ നിങ്ങള്‍ എതിര്‍ലിംഗത്തിലുള്ളവരെ ആസ്വദിക്കുവാന്‍ പഠിക്കുകയില്ല.

ഈ രണ്ടു ഊര്‍ജ്ജങ്ങളും (മനുഷ്യവംശത്തില്‍ നാം അതിനെ പുരുഷന്‍ എന്നും സ്ത്രീ എന്നും പറയുന്നു) എല്ലായ്പ്പോഴും ഒന്നാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ പരസ്പരം ഒന്നാകാന്‍ ശ്രമിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റെല്ലാവിധത്തിലും അവര്‍ വിപരീതമാണ്. അവര്‍ പരസ്പരം പ്രേമിക്കുന്നു. അതേസമയം ശത്രുക്കളുമാണ്. സമാനതകള്‍ക്കുവേണ്ടി അന്വേഷിച്ചാല്‍ പൊതുവായി സ്വീകാര്യമായ ഒന്നുംതന്നെ ഇല്ല എന്നു കണ്ടെത്തും. എന്നാല്‍ വിപരീതത്തിേډലുള്ള ആകര്‍ഷണം എപ്പോഴും ഉണ്ട്.

അടിസ്ഥാനപരമായ ശാരീരിക പ്രവര്‍ത്തനത്തെ (ലൈംഗികപ്രവര്‍ത്തനം) അഭിമുഖീകരിക്കാന്‍ പലര്‍ക്കും സാധ്യമല്ല. അതിനാല്‍ അവര്‍ അതിന് സൗന്ദര്യമേകാന്‍ പലതരം അലങ്കാരങ്ങള്‍ കണ്ടെത്തുന്നു. ആ പ്രവര്‍ത്തനത്തിന് നിങ്ങള്‍ എപ്പോഴും വൈകാരികത കൂട്ടിച്ചേര്‍ക്കുന്നു. കാരണം വൈകാരികത ഇല്ലെങ്കില്‍ അത് അരോചകമായിത്തീരും. യഥാര്‍ത്ഥത്തിലുള്ള നിങ്ങളുടെ ദര്‍ശനത്തിന് പലതരം അലങ്കാരങ്ങളും നല്‍കി ഒരു പുകമറ സൃഷ്ടിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.

ലൈംഗികത പ്രകൃത്യാ ഉള്ളതാണ്. അത് ശരീരത്തിലുണ്ട് . ലൈംഗിക പ്രേരണ നിങ്ങള്‍ കണ്ടുപിടിക്കുന്നതാണ്. മനശ്ശാസ്ത്രപരം. ലൈംഗികത ശരീരത്തിലാണെങ്കില്‍ അതു നല്ലതാണ്. മനോഹരമാണ്. അതു മനസ്സിലേക്കു പ്രവേശിച്ചുകഴിഞ്ഞാല്‍ ഒരു സ്വഭാവവൈകല്യം ആകും. അതിനു നിങ്ങളുടെ മനസ്സുമായി ബന്ധമൊന്നുമില്ലാതെയാകും. ലൈംഗികത എന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ചെറിയകാര്യമായിരുന്നു. അതിപ്പോള്‍ വളരെ വലുതായിത്തീര്‍ന്നിരിക്കുന്നു. പലര്‍ക്കും അതു ജീവിതം തന്നെയായിത്തീര്‍ന്നു.

നിങ്ങള്‍ ആധുനിക സമൂഹങ്ങളില്‍ നോക്കിയാല്‍ 90% ത്തോളം മാനുഷിക ഊര്‍ജ്ജം ചെലവഴിക്കപ്പെടുന്നത് ലൈംഗികതയെ പിന്തുടരുന്നതിനോ ഒഴിവാക്കുന്നതിനോ വേണ്ടിയാണ്. ഈ ശാരീരിക പ്രക്രിയയെ അതല്ലാത്ത മറ്റുപലതുമായി മാറ്റാന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കുന്നു.

നിങ്ങള്‍ ആധുനിക സമൂഹങ്ങളില്‍ നോക്കിയാല്‍ 90% ത്തോളം മാനുഷിക ഊര്‍ജ്ജം ചെലവഴിക്കപ്പെടുന്നത് ലൈംഗികതയെ പിന്തുടരുന്നതിനോ ഒഴിവാക്കുന്നതിനോ വേണ്ടിയാണ്. ഈ ശാരീരിക പ്രക്രിയയെ അതല്ലാത്ത മറ്റുപലതുമായി മാറ്റാന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ലൈംഗികത എന്നത് പ്രത്യുല്പാദനത്തിനുവേണ്ടിയുള്ള പ്രകൃതിയുടെ ഒരു സൂത്രമാണ്. വിപരീതത്തോടുള്ള ഈ ആകര്‍ഷണമില്ലെങ്കില്‍ ആ ജീവജാതി തന്നെ അന്യം നിന്നുപോകും. എന്നാല്‍ ഇപ്പോള്‍ പുരുഷനും സ്ത്രീയും രണ്ടു പ്രത്യേക ജീവജാതികളാണെന്ന തരത്തിലുള്ള വേര്‍തിരിവുകള്‍ നാം സൃഷ്ടിച്ചുകഴിഞ്ഞു. ഈ ഗ്രഹത്തിലെ മറ്റൊരു ജന്തുവിനും മനുഷ്യര്‍ക്കുള്ളതുപോലെയുള്ള ലൈംഗികപ്രശ്നങ്ങളില്ല. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ലൈംഗികാവേശം ചില സമയങ്ങളില്‍ ശരീരത്തിലുണ്ടാകുന്നു. അല്ലാത്തപ്പോള്‍ അവ അതില്‍നിന്നു മുക്തമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് അവരുടെ മനസ്സില്‍ എല്ലായ്പോഴുമുണ്ട്.

ഇങ്ങനെ സംഭവിക്കാനുള്ള ഒരുകാരണം കഴിഞ്ഞകാലങ്ങളില്‍ പല മതങ്ങളും ഈ ലളിതമായ പ്രക്രിയയെ വിലക്കുകയും ഈ പ്രക്രിയ വളരെ വിരസമാക്കിത്തീര്‍ക്കുന്നതിനു ശ്രമിക്കുകയും ചെയ്തു. കാരണം മനുഷ്യരുടെ ജീവശാസ്ത്രപരമായ കാര്യങ്ങള്‍ പോലും അംഗീകരിക്കുന്നതിനു നമുക്കു കഴിഞ്ഞില്ല. ജീവശാസ്ത്രപരമായ പ്രക്രിയയുടെ പരിമിതികള്‍ക്കുപരിയായി നോക്കുന്നതിനുപകരം നാം അവയെ നിഷേധിക്കുവാനാണ് ശ്രമിച്ചത്.

മതം എന്നാല്‍ മോചനമാണ് അല്ലേ? ജീവശാസ്ത്രത്തെപ്പോലും അംഗീകരിക്കുന്നതിനു കഴിയുന്നില്ലെങ്കില്‍ മോചനം എവിടെ നിന്നാണ് ലഭിക്കുക? ജീവശാസ്ത്രപരമായി തകരാറൊന്നുമില്ലെങ്കില്‍ ഓരോരുത്തരും അവരവര്‍ക്ക് എത്രമൂല്യമുണ്ട് എന്നതിനെ ആശ്രയിച്ചാവും അറിയപ്പെടുക. ഒരാള്‍ പുരുഷനോ സ്ത്രീയോ ആയിക്കൊള്ളട്ടെ എന്താണ് പ്രശ്നം? നിങ്ങള്‍ക്ക് പുരുഷനും സ്ത്രീയും തമ്മിലുള്ള ശാരീരികവ്യത്യാസങ്ങള്‍ അംഗീകരിക്കുവാന്‍ സാധ്യമല്ലാതാകുന്നടഃപറവ സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം ആരംഭിക്കുന്നത് അവിടെനിന്നാണ്.

ജീവശാസ്ത്രത്തെ വിശുദ്ധമായി കണക്കാക്കേണ്ടതില്ല. അതേസമയം നിഷിദ്ധമായി തള്ളിക്കളയുകയും വേണ്ട. നിങ്ങളുടെ നിലനില്പിനുതന്നെ കാരണമായ ഒരു ഉപകരണമാണ് അതെന്നുപറയാം. അതിനെ അലങ്കരിക്കാതെ വിരൂപമാക്കാതെ ജീവിക്കുവാന്‍ പഠിക്കുകയാണെങ്കില്‍ അതിന് അതിന്‍റേതായ ഒരു സൗന്ദര്യം ഉണ്ടായിരിക്കും.

 
 
  0 Comments
 
 
Login / to join the conversation1