ശരീരത്തിന് സുഖപ്രദമായ ആഹാരം
 
 

सद्गुरु

ഡോക്ടറോടോ പോഷകാഹാരവിദഗ്ധനോടോ യോഗം അഭ്യസിപ്പിക്കുന്നവരോടോ ആരോടും ചോദിക്കേണ്ടതില്ല. ശരീരത്തോടു ചോദിക്കൂ. ഏതുതരത്തിലുള്ള ആഹാരമാണ് ശരീരത്തിന് സുഖപ്രദമായി അനുഭവപ്പെടുന്നതെന്ന്.

നിങ്ങളുടെ ഭക്ഷണരീതി നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല നിര്‍ണയിക്കുന്നത്. വിചാരഗതിയെയും വികാരങ്ങളെയും ജീവിതാനുഭവങ്ങളെയും അതു സ്വാധീനിക്കുന്നു. ഈ ശരീരം ഏതുതരം ഇന്ധനം ഉപയോഗിക്കുന്നതിനുവേണ്ടിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നു മനസിലാക്കി അതനുസരിച്ച് ശരീരം ഏറ്റവും നല്ലവണ്ണം പ്രവര്‍ത്തിക്കുന്നതിനു പറ്റിയ ആഹാരം നല്‍കുക എന്നതാണ് ബുദ്ധിപരമായ ആഹാരരീതി. നിങ്ങള്‍ ഒരു പെട്രോള്‍ കാര്‍ വാങ്ങിയെന്നിരിക്കട്ടെ. എന്നിട്ട് ടാങ്കില്‍ മണ്ണെണ്ണ നിറച്ച് ഓടിച്ചു എന്നു വിചാരിക്കുക അത് ഓടിയേക്കാം. എന്നാല്‍ ഏറ്റവും നല്ല രീതിയില്‍ ഓടാന്‍ അതുകൊണ്ടു കഴിയുകയില്ല. അതിന്‍റെ പ്രവര്‍ത്തനദൈര്‍ഘ്യം വളരെ കുറയുകയും ചെയ്യും. അതുപോലെ ഏതു തരത്തിലുള്ള ഇന്ധനമാണ് ശരീരത്തിന് ആവശ്യമെന്നു മനസ്സിലാക്കിയില്ലെങ്കില്‍ നിങ്ങളുടെ മുന്നില്‍ പ്ലേറ്റില്‍ വരുന്നവരെല്ലാം ശരീരവ്യൂഹത്തിലേക്കു തള്ളിവിട്ടാല്‍ അത് ഒരിക്കലും ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയില്ല. അതിന്‍റെ ജീവിത ദൈര്‍ഘ്യം ചുരുങ്ങുകയും ചെയ്യും. യന്ത്രവും ഇന്ധനവും തമ്മിലുള്ള ചേര്‍ച്ച വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പ്രവര്‍ത്തിക്കുന്നതിനുള്ള പ്രത്യേകശേഷി നേടണമെങ്കില്‍ ഇന്ധനത്തിന് വളരെയേറെ പ്രാധാന്യം നല്‍കണം.

ഏതുതരത്തിലുള്ള ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാണ് മനുഷ്യശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്? ചിലതരം ആഹാരം കഴിക്കുമ്പോള്‍ ശരീരത്തിന് അത് സന്തോഷകരമാണ്.

ഏതുതരത്തിലുള്ള ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാണ് മനുഷ്യശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്? ചിലതരം ആഹാരം കഴിക്കുമ്പോള്‍ ശരീരത്തിന് അത് സന്തോഷകരമാണ്. മറ്റുചില ആഹാരങ്ങള്‍ ശരീരത്തിനു മാന്ദ്യവും ഉത്സാഹക്കുറവും ഉണ്ടാക്കുന്നു. നിങ്ങളുടെ ഉറക്കത്തിന്‍റെ ദൈര്‍ഘ്യം വര്‍ധിക്കും. ഒരു ദിവസത്തില്‍ 8 മണിക്കൂര്‍ ഉറങ്ങിയാല്‍ നിങ്ങള്‍ നൂറുവര്‍ഷം ജീവിച്ചിരിക്കുകയാണെങ്കില്‍ 33 വര്‍ഷം ഉറങ്ങിയെന്നാണ് അതിനര്‍ത്ഥം. അതായത് ജീവിതകാലത്തിന്‍റെ മൂന്നിലൊന്ന് ഉറക്കത്തിനായി ചെലവഴിച്ചു. മറ്റൊരു മുപ്പതുനാല്പതു ശതമാനം ആഹാരം കഴിക്കുന്നതിനായും വിസര്‍ജന ശുചീകരണങ്ങള്‍ക്കായും ചെലവഴിച്ചു. വളരെക്കുറച്ചുസമയം മാത്രമേ ജീവിക്കാന്‍ അവശേഷിക്കുന്നുള്ളൂ.

(ബുദ്ധിപൂര്‍വ്വം ആഹാരം കഴിക്കുക എന്നുപറഞ്ഞാല്‍ ഈ ശരീരം ഏതുതരത്തിലുള്ള ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത് എന്നു മനസ്സിലാക്കി ആ രീതി സ്വീകരിക്കലാണ്.)
അപ്പോള്‍ ശരീരം നന്നായി വിശ്രമിക്കുവാന്‍ എന്തുചെയ്യണം? അത് ക്ഷീണിപ്പിക്കുന്നത് എന്തിനാണ്? മിക്ക ആളുകള്‍ക്കും ക്ഷീണം പ്രവൃത്തി എടുക്കുന്നതുകൊണ്‍ല്ല ഉണ്ടാകുന്നത്. യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ജോലിചെയ്യുന്ന മിക്ക ആളുകളും കൂടുതല്‍ ഉത്സാഹമുള്ളവരുമാണ്. ശരീരം നന്നായി വിശ്രമിക്കുന്നതിനുവേണ്ട ഒരു പ്രധാനഘടകം ആഹാരമാണ്. അവരുടെ മനോഭാവവും ഒരു നല്ല പങ്കുവഹിക്കുന്നു. എങ്കിലും ആഹാരത്തിന്‍റെ പങ്കാണ് പ്രധാനം.

ഊര്‍ജത്തിനുവേണ്ടിയാണ് നിങ്ങള്‍ ആഹാരം കഴിക്കുന്നത്. എന്നങന്‍റ വയറുനിറയെ ആഹാരം കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലതയാണോ മന്ദതയാണോ ഉണ്ടാകുന്നത്? നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിന്‍റെ ഗുണനിലവാരമനുസരിച്ച് ആദ്യം നിങ്ങള്‍ക്ക് മാന്ദ്യവും പിന്നീട് ക്രമേണ ഊര്‍ജ്ജസ്വലതയും തോന്നും. ഇത് എന്തുകൊണ്ടാണ്, നിങ്ങളുടെ പചനവ്യൂഹത്തിന് പാകം ചെയ്ത ഭക്ഷണം അതുപോലെ ദഹിപ്പിക്കാനാവില്ല എന്നതാണ് ഒരുകാര്യം. അതിനു ചില എന്‍സൈമുകള്‍ വേണം. ദഹനക്രിയക്കാവശ്യമായ എല്ലാ ദഹനരസങ്ങളും ശരീരത്തില്‍ നിന്നുമാത്രം ലഭിക്കില്ല. നിങ്ങള്‍ കഴിക്കുന്ന ആഹാരത്തില്‍ തന്നെ ചില എന്‍സൈമുകളും ഉണ്ടായിരിക്കണം. നിങ്ങള്‍ ആഹാരം പാചകം ചെയ്യുമ്പോള്‍ ആഹാരത്തിലെ 80 മുതല്‍ 90 ശതമാനം വരെ എന്‍സൈമുകളും നശിച്ചുപോകും. അതിനാല്‍ ശരീരത്തിന് ഈ എന്‍സൈമുകളെ പുനര്‍നിര്‍മിക്കേണ്ടതുണ്ട് . അതിനുവേണ്ടി പ്രയാസപ്പെടേണ്ടതുണ്ട് . പാചകത്തിനിടയില്‍ നശിച്ചുപോയ എന്‍സൈമുകള്‍ പൂര്‍ണമായി പുനര്‍സൃഷ്ടിക്കുവാന്‍ കഴിയുകയുമില്ല. അതിനാല്‍ മിക്ക ആളുകള്‍ക്കും അവര്‍ കഴിക്കുന്ന ആഹാരത്തിന്‍റെ അമ്പതുശതമാനത്തോളം ആഹാരം വിസര്‍ജ്യമായി പുറന്തള്ളേണ്ടിവരുന്നു.

പ്രകൃതിദത്തമായ ആഹാരം കഴിക്കുക. കഴിയുന്നതും പാകപ്പെടുത്താതെ പച്ചയായി തന്നെ കഴിക്കുക അവയിലെ കോശങ്ങള്‍ ജീവസ്സോടെ ഇരിക്കുമ്പോള്‍ കഴിക്കുക ഇതൊക്കെക്കൊണ്ട് വളരെ അധികം ആരോഗ്യവും ഊര്‍ജ്ജവും ഉണ്ടാകും.

മറ്റൊരുകാര്യം ഈ വ്യൂഹത്തിലുണ്ടാകുന്ന സമ്മര്‍ദ്ദമാണ്. ഒരുചെറിയ അളവ് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിനുവേണ്ടി നിങ്ങള്‍ വളരെക്കൂടുതല്‍ ആഹാരം കഴിക്കുന്നു. ശരീരം ഈ ആഹാരത്തെയാകെ പാകപ്പെടുത്തി നിങ്ങളുടെ ദിവസംപ്രതിയുള്ള പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ട് . ആവശ്യമായ എന്‍സൈമുകളുള്ള ആഹാരമാണ് നാം കഴിക്കുന്നതെങ്കില്‍ ശരീരം ഒന്നാകെ മറ്റൊരു പ്രവര്‍ത്തനശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. ആഹാരവും ഊര്‍ജവും തമ്മിലുള്ള പരിവര്‍ത്തനാനുപാതം വളരെ വ്യത്യസ്തമായിരിക്കും. പ്രകൃതിദത്തമായ ആഹാരം കഴിക്കുക. കഴിയുന്നതും പാകപ്പെടുത്താതെ പച്ചയായി തന്നെ കഴിക്കുക അവയിലെ കോശങ്ങള്‍ ജീവസ്സോടെ ഇരിക്കുമ്പോള്‍ കഴിക്കുക ഇതൊക്കെക്കൊണ്ട് വളരെ അധികം ആരോഗ്യവും ഊര്‍ജ്ജവും ഉണ്ടാകും.

ഒരാളിന് എളുപ്പത്തില്‍ ഇതു സംബന്ധിച്ച പരീക്ഷണം നടത്താം. ഡോക്ടറോടോ പോഷകാഹാര വിദഗ്ധനോടോ യോഗാഭ്യാസവിദഗ്ധനോടോ ചോദിക്കേണ്‍തില്ല. ആഹാരത്തിലേക്കുവരുമ്പോള്‍ അതു ശരീരത്തിന്‍റെ കാര്യമാണ്. ഏതു തരത്തിലുള്ള ആഹാരമാണ് ഏറ്റവും അധികം സുഖകരമെന്ന് ശരീരത്തോടുതന്നെ ചോദിക്കുക. നാക്കിനോടല്ല. നിങ്ങളുടെ ശരീരം സുഖപ്രദമെന്നുപറയുന്ന ആഹാരം തന്നെയാണ് നിങ്ങള്‍ക്കു കഴിക്കാവുന്ന ഏറ്റവും മാതൃകാപരമായ ആഹാരം.

നിങ്ങള്‍ ശരീരത്തെ ശ്രദ്ധിക്കാനും അതിനെ അനുസരിക്കാനും പരിശീലിക്കണം. എങ്കിലേ ഏറ്റവും പറ്റിയ ആഹാരമേതെന്നു മനസ്സിലാക്കാന്‍ സാധിക്കൂ. നിങ്ങളുടെ ശരീരബോധം ഉദയം ചെയ്യുന്നതോടെ ചില ആഹാരങ്ങള്‍ എങ്ങനെയാണ് നിങ്ങളില്‍ പെരുമാറുന്നതെന്ന് അറിയാന്‍ കഴിയും. ഇത്തരത്തിലുള്ള സംവേദനം തനിയെ വികസിപ്പിച്ചെടുക്കാന്‍ കഴിയും.ഇത്തരത്തിലുള്ള സംവേദനക്ഷമത ഉണ്ടായിവരുന്നതോടെ നിങ്ങള്‍ ആഹാരം വായിലേക്ക് ഇടണമെന്നുപോലുമില്ല.അതിില്‍ നോക്കിയാലോ സ്പര്‍ശിച്ചാലോ മതി, നിങ്ങള്‍ക്ക് ചില ആഹാരങ്ങള്‍ നിങ്ങളില്‍ എന്താണ് ചെയ്യുന്നതെന്ന് സ്വയം അറിയാന്‍ കഴിയും.

 
 
 
 
  0 Comments
 
 
Login / to join the conversation1