ശരീരത്തിന്‍റെയും മനസ്സിന്‍റെയും ചൈതന്യത്തില്‍ പരിവര്‍ത്തനം
 
 

सद्गुरु

നിങ്ങള്‍ ആരാണ്? ഏതു നിലയിലാണ്? എന്താണ് നിങ്ങളുടെ ആവശ്യം?....ഈ വക സംഗതികള്‍ മനസ്സിലാക്കിയതിനുശേഷം ഞങ്ങള്‍ പരിശീലനം ആരംഭിക്കുന്നു. അതില്‍ വ്യത്യസ്തമായ രീതികള്‍ സന്ദര്‍ഭാനുസരണം സ്വീകരിക്കുന്നു. നിങ്ങളുടെ ശരീരത്തെ മാറ്റിയെടുക്കാന്‍ ഞങ്ങള്‍ക്കു സാധിക്കും.

ദിവസവും രാവിലെ കുനിയുകയും വളയുകയും വേണം. ആറുമാസം തുടര്‍ച്ചയായി യോഗചെയ്താല്‍ മനസ്സ് കൂടുതല്‍ ശാന്തമായതായി തോന്നും. ദേഹത്തിനും കൂടുതല്‍ സ്വാസ്ഥ്യം അനുഭവപ്പെടും. വളരെ ലഘുവായ യോഗാസനങ്ങള്‍ പതിവായി ചെയ്യുന്നതുകൊണ്ട് തന്നെ ശരീരത്തിനും മനസ്സിനും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളതായി നിങ്ങള്‍ക്ക് സ്വയം ബോദ്ധ്യപ്പെടും. ആറുമാസമോ ഒരു വര്‍ഷമോ യോഗാസനങ്ങള്‍ മുറക്ക് ചെയ്തതിനുശേഷം അത് പെട്ടെന്നുപേക്ഷിക്കുകയാണെങ്കില്‍, നിങ്ങള്‍ വീണ്ടും തുടങ്ങിയ ഇടത്തില്‍തന്നെ ചെന്നെത്തും. അതിനെ പരിവര്‍ത്തനപ്പെടുത്താനും ഞങ്ങള്‍ക്കു സാധിക്കും. എന്നാല്‍ തികഞ്ഞ ബോധാവസ്ഥയില്‍ കുറെകാലം ജീവിച്ചശേഷം, പിന്നീട് അത് കൈവിട്ടുകളഞ്ഞാല്‍ വീണ്ടും നിങ്ങള്‍ ചെന്നെത്തുക പഴയ കള്ളിയില്‍ത്തന്നെയാകും. പ്രത്യേകം ക്രിയകളിലൂടെ നിങ്ങളുടെ പ്രാണോര്‍ജ്ജത്തെ പരിവര്‍ത്തനം ചെയ്യാനും ഞങ്ങള്‍ ശ്രമിക്കുന്നു. അവിടേയും, കുറെനാള്‍ കഴിഞ്ഞ് ആ ക്രിയകള്‍ നിങ്ങള്‍ വേണ്ടെന്നുവെച്ചാല്‍ നിങ്ങള്‍ ചെന്നെത്തുക പഴയ സ്ഥാനത്തുതന്നെയായിരിക്കും. കാലയളവില്‍ വ്യക്തിപരമായ ഏറ്റകുറച്ചിലുണ്ടാകാം. ഓരോ വ്യക്തിയുടേയും ജീവിതശൈലിയേയും, കര്‍മ്മബന്ധങ്ങളേയും ആശ്രയിച്ച് സ്വാഭാവികമായും മാറ്റങ്ങളുണ്ടായിരിക്കും. വേറേയും പല കാരണങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നതായുണ്ട്.


എന്നാല്‍ ഒരാള്‍ക്ക് തന്‍റെ സൂക്ഷ്മശരീരത്തില്‍ എന്തെങ്കിലും പതിപ്പിച്ചു ചേര്‍ക്കാനായാല്‍ അതിനെ ഒരിക്കലും നശിപ്പിക്കാനാവില്ല. അത് ഭൗതീകമായ അവസ്ഥകള്‍ക്ക് കൈയ്യെത്തുന്ന അകലത്തിലായിരിക്കും. മന്ത്രദീക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്.

എന്നാല്‍ ഒരാള്‍ക്ക് തന്‍റെ സൂക്ഷ്മശരീരത്തില്‍ എന്തെങ്കിലും പതിപ്പിച്ചു ചേര്‍ക്കാനായാല്‍ അതിനെ ഒരിക്കലും നശിപ്പിക്കാനാവില്ല. അത് ഭൗതീകമായ അവസ്ഥകള്‍ക്ക് കൈയ്യെത്തുന്ന അകലത്തിലായിരിക്കും. മന്ത്രദീക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. ദീക്ഷ എന്നത് ഏതാനും ചില നിര്‍ദേശങ്ങള്‍ നല്കുക മാത്രമാണ് എന്നു ധരിക്കരുത്. ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനില്ക്കുന്ന ധ്യാനാവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നതിനു മുമ്പായി വിസ്തരിച്ചുള്ള കരുതലുകള്‍ പലതും എടുക്കപ്പെടുന്നുണ്ട്. ആ ഉപദേശങ്ങള്‍ സ്വീകരിക്കാനുള്ള മാനസികനില നിങ്ങള്‍ക്കുണ്ടാവണം. ആ വിശേഷാനുഗ്രഹത്തിനു പാത്രമാകാനുള്ള യോഗ്യതയും നിങ്ങള്‍ക്കുണ്ടായിരിക്കണം. ഒരിക്കല്‍ ഉള്‍ത്തടത്തില്‍ ആ  വിത്തു വീണുകഴിഞ്ഞാല്‍, പിന്നെ അതിനെ നശിപ്പിക്കാനാവില്ല. നിങ്ങള്‍ എന്തെല്ലാം ചെയ്താലും, എത്രതന്നെ മോശമായ നിലയില്‍ ജീവിച്ചാലും, ആ വിത്തിന് നാശമുണ്ടാവുന്നില്ല. അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കാനായാല്‍ ആ വിത്ത് വേഗം വളരുകയും പൂത്തു ഫലം തരികയും ചെയ്യും. അതല്ല എങ്കില്‍ അതവിടത്തന്നെ കാത്തുകിടക്കും.

ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ വിത്ത്

വേനല്‍കാലത്ത് എല്ലാം ഉണങ്ങിക്കരിഞ്ഞുപോകുന്നത് കാണാറുണ്ടല്ലൊ. ചുറ്റും നോക്കിയാല്‍ ഭൂമി വരണ്ട തരിശായി കിടക്കുന്നതു കാണാം. വേനലവസാനിക്കാറാകുമ്പോഴേക്കും, എല്ലാം അവസാനിച്ചു,  ജീവന്‍റെ തുടിപ്പുകളൊന്നും ഇനി ബാക്കിയില്ല എന്നു തോന്നിത്തുടങ്ങും. എന്നാല്‍ ആദ്യത്തെ മഴത്തുള്ളികള്‍ മണ്ണില്‍ വീഴുന്നതോടെ, എല്ലാം വീണ്ടും പൊടിച്ചുവരുന്നതു കാണാം. വിത്തുകള്‍ മണ്ണിനടയില്‍ കാത്തിരിക്കുകയായിരുന്നു. ആദ്യത്തെ നനവ് കിട്ടുന്നതോടെ അവ വിണ്ടും തലപൊന്തിക്കുന്നു. അതുപോലെതന്നെയാണ് സൂക്ഷ്മശരീരത്തില്‍ പതിഞ്ഞുകിടക്കുന്ന വാസനകള്‍.

വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഒരേസമയത്ത് മന്ത്രദീക്ഷ നല്‍കാന്‍ എനിക്കു സാധിക്കൂ. അതുകൊണ്ട് ഞങ്ങള്‍അതിനായി പ്രത്യേകിച്ചൊരു ഉപാധി ആവിഷ്കരിച്ചു. ആ ഉപാധിയാണ് ധ്യാനലിംഗം. ഒരു ശ്രദ്ധാലു എന്ന നിലയില്‍ ധ്യാനലിംഗത്തിന്‍റെ സന്നിധിയില്‍ നിങ്ങളിരിക്കുന്നു. ഈശാ യോഗയുടെ പരിപാടികളില്‍ നിങ്ങള്‍ക്കിത് വളരെയേറെ പ്രയോജനപ്പെടും. ഇത് ആരംഭിക്കുന്നത് അങ്ങേ തലക്കല്‍നിന്നാണ്. ബാഹ്യമായ സ്ഥിതിവിശേഷങ്ങള്‍ക്കൊന്നും അതിനെ സ്വാധീനിക്കാന്‍ സാധിക്കുകയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ആത്മീയശരീരത്തിനു മാറ്റം വരുത്താനായാല്‍, ആ മാറ്റം സ്ഥരമായിട്ടുള്ളതായിരിക്കും. ധ്യാനലിംഗത്തിന്‍റെ പരിധിയ്ക്കുള്ളില്‍ എത്തിച്ചേരുന്നതോടെ ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ വിത്ത് നിങ്ങളില്‍ വീണു കഴിഞ്ഞു. നിങ്ങള്‍ അത് സ്വീകരിക്കുന്നുവോ  ഇല്ലയൊ, നിങ്ങള്‍ വിശ്വാസിയാണൊ അല്ലയൊ, നിങ്ങള്‍ വന്നിരിക്കുന്നത് അന്വേഷിക്കാനൊ സ്വയം സമര്‍പ്പിക്കാനാണൊ എന്നതൊന്നും അവിടെ വിഷയമല്ല. ക്ഷേത്രത്തില്‍ ചെന്നിരിക്കുമ്പോള്‍ അറിഞ്ഞോ അറിയാതേയോ ആ അന്തരീക്ഷം നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്നു.


ധ്യാനമാര്‍ഗത്തെ കുറിച്ച് യാതൊന്നും അറിയാത്ത ഒരാള്‍പോലും ഇവിടെ വന്നിരിക്കുമ്പോള്‍ സ്വയം ധ്യാനമഗ്നനാവുന്നു. ധ്യാനലിംഗത്തിന്‍റെ ഒരു പ്രത്യേകതയാണിത്.

ധ്യാനമാര്‍ഗത്തെ കുറിച്ച് യാതൊന്നും അറിയാത്ത ഒരാള്‍പോലും ഇവിടെ വന്നിരിക്കുമ്പോള്‍ സ്വയം ധ്യാനമഗ്നനാവുന്നു. ധ്യാനലിംഗത്തിന്‍റെ ഒരു പ്രത്യേകതയാണിത്.

വിത്ത് സമയമാകാന്‍ കാത്തു കിടക്കുന്നു. അനുകൂലമായ പരിസ്ഥിതി സൃഷ്ടിക്കാനായാല്‍ പെട്ടെന്നുതന്നെ മുളപൊട്ടി പൂവിടും. അല്ലാ എങ്കില്‍ അവിടെത്തന്നെ മറഞ്ഞു കിടക്കും, പത്തോ നൂറോ ജډങ്ങളോളം. ആര്‍ക്കും അതിനെ നശിപ്പിക്കാനാവില്ല. അതുകൊണ്ടാണ് ധ്യാനലിംഗം സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ ഇത്രയധികം പ്രയത്നിച്ചത്. നിങ്ങള്‍ അറിയാത്ത ഒരു തലത്തിലാണ് നിങ്ങള്‍ അത് പ്രവര്‍ത്തിക്കുക. അതിനെ ആര്‍ക്കും നിഷേധിക്കാനൊ നശിപ്പിക്കാനൊ സാദ്ധ്യമല്ല.

ഞങ്ങളുടെ കാലശേഷം ഈശായോഗക്ക് എന്തുസംഭവിക്കുമെന്ന് പറയാനാവില്ല. അത് വികലമാക്കപ്പെടരുത് എന്നു കരുതി പലവിധ മുന്‍കരുതലുകളും എടുക്കുന്നുണ്ട്. ആചാര്യന്‍മാര്‍ അങ്ങേയറ്റം അച്ചടക്കവും അര്‍പ്പണബോധവുമുള്ളവരായിരിക്കണം എന്നു നിഷ്കര്‍ഷിക്കുന്നുണ്ട്. ഉദ്ദേശശുദ്ധിക്ക് കോട്ടം സംഭവിക്കരുത് എന്നു കരുതി കഠിനമായ വ്യവസ്ഥകളാണ് ഞങ്ങള്‍ വെച്ചിരിക്കുന്നത്. ശ്രീകൃഷ്ണനും ശ്രീബുദ്ധനും പറഞ്ഞിട്ടുള്ളതെല്ലാം സഹസ്രാബ്ദങ്ങളുടെ യാത്രക്കിടയില്‍ വളച്ചൊടിക്കപ്പെട്ട സ്ഥിതിക്ക്, എന്‍റെ വാക്കുകള്‍ക്കും കാലഗതിയില്‍ അതേ അവസ്ഥയുണ്ടാകാം. എന്നാല്‍ ധ്യാനലിംഗം ശക്തിമൂലമാണ്. അതിനെ ആര്‍ക്കും വികലമാക്കാനാവില്ല. ഈശാ യോഗ മുഴുവനായിത്തന്നെ വളച്ചൊടിക്കപ്പെട്ടാലും സാരമില്ല. നിങ്ങള്‍ ധ്യാനലിംഗത്തിനു സമീപം ചെന്നിരിക്കുകയേ വേണ്ടു. എന്താണൊ സംഭവിക്കുന്നത് അത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാകും. ഒരുവാക്കും ഉച്ചരിക്കേണ്ടതില്ല. അതാണ് ധ്യാനലിംഗത്തിന്‍റെ ശക്തി....സ്വഭാവം. മനസ്സ് സ്വാഭാവികമായും ധ്യാനതലത്തിലേക്കു കയറുന്നു; പ്രത്യേകിച്ച് പരിശീനമൊ അഭ്യാസമൊ ഇല്ലാതെന്നെ. അതിനുള്ള ഏറ്റവും ശക്തമായ, ഫലപ്രദമായ ഉപാധിയാണ് ധ്യാനലിംഗം.

ധ്യാനലിംഗം സൃഷ്ടിക്കാനായി കഠിനമായി പ്രയത്നിക്കേണ്ടിവന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു മൂന്നു ജډത്തിന്‍റെ പരിശ്രമഫലമാണത്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ വിഷമം തോന്നും, ഈ സൃഷ്ടിയുടെ പുറകിലുള്ള കഥ ഞാന്‍ പറയാന്‍ ശ്രമിച്ചാല്‍, തീര്‍ച്ചയായും അത് നിങ്ങളെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരിക്കും. എന്‍റെ ചുറ്റുമുള്ളവര്‍ പലരും അത്  നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളവരാണ്. ഇന്നത്തെ നിലക്ക് നമ്മള്‍ പഠനം നടത്തുകയാണെങ്കില്‍, അതും ഇത്രത്തോളം മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട്....വേണ്ടത്ര ജനങ്ങളിലേക്കെത്തിച്ചേരാന്‍ നമുക്കു സാധിക്കില്ല. ഈ പ്രക്രിയക്കു വേഗം കൂടാനുള്ള ഉപാധിയാണ് ധ്യാനലിംഗം. ഈ അനുഭവം സര്‍വ്വരുമായി പങ്കുവെക്കണം എന്ന ആഗ്രഹം, അതില്‍നിന്നാണ് ധ്യാനലിംഗം രൂപംകൊണ്ടിട്ടുള്ളത്.

 
 
 
 
  0 Comments
 
 
Login / to join the conversation1