ശരീരത്തിന് വിശ്രമമാണ് ആവശ്യം, ഉറക്കമല്ല.
 
 

सद्गुरु

രാത്രിയിലെ നിങ്ങളുടെ ഉറക്കത്തിന് പ്രഭാതത്തിലെയും സായാഹ്നത്തിലെയും അവസ്ഥ അനുസരിച്ച് ചില വ്യത്യാസങ്ങള്‍ ഉണ്ട് . ഇന്നുരാത്രി നിങ്ങള്‍ നന്നായി ഉറങ്ങിയില്ല എന്നിരിക്കട്ടെ. നാളെ പ്രഭാതം അത്ര സുഖകരമായിരിക്കുകയില്ല. ഈ വ്യത്യാസം ഉണ്ടാകുന്നത് വിശ്രമത്തിന്‍റെ നിലവാരത്തിലുണ്ടായ വ്യത്യാസമാണ്. ആ ദിവസം നിങ്ങള്‍ വിശ്രമത്തിലിരുന്നാല്‍ വൈകുന്നേരമാകുമ്പോഴേക്കും പഴയനിലയിലാകും.

നിങ്ങളുടെ പ്രഭാതം നല്ല നിലയിലാണെങ്കില്‍ അതുനല്ലൊരു തുടക്കമാണ്. എന്നാല്‍ പകല്‍സമയത്ത് ക്രമേണ നിങ്ങളുടെ വിശ്രമനിലവാരം പല സമ്മര്‍ദ്ദങ്ങളുംകൊണ്ട് താഴേക്കുവരുന്നു. ശാന്തത നഷ്ടപ്പെടുന്നു. സമ്മര്‍ദ്ദം ജോലികൊണ്ട് ഉണ്ടാകുന്നതല്ല എന്നതു മനസ്സിലാക്കണം. എല്ലാവരും ചിന്തിക്കുന്നത് അവരുടെ ജോലി സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ് എന്നാണ്. ഒരു ജോലിയും അങ്ങനെയല്ല നിങ്ങളുടെ ശരീരവ്യൂഹത്തെ കൈകാര്യം ചെയ്യുന്നതിനുള്ള നിങ്ങളുടെ കഴിവ് കുറയുന്നതാണ് നിങ്ങളെ തളര്‍ത്തുന്നത്. ശരീരത്തിനെയും മനസ്സിനെയും കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് അറിയില്ല എന്നതാണ് പ്രശ്നം.


പ്രവൃത്തിയില്‍ വളരെ ഊര്‍ജസ്വലമായിരിക്കുകയും അതേസമയംതന്നെ വിശ്രമം അനുഭവിക്കുവാന്‍ കഴിയുകയും ചെയ്യുകയാണെങ്കില്‍ അതു ഫലവത്താണ്.

നിങ്ങളുടെ ശാരീരികവ്യവസ്ഥയെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ രാവിലെയും വൈകുന്നേരവും ഒരേപോലെ ഉത്സാഹഭരിതമായി വിശ്രമവും സന്യോഷവും അനുഭവിക്കുന്നവിധം നിലനിര്‍ത്തുവാന്‍ എങ്ങനെ കഴിയും? പ്രവര്‍ത്തനത്തില്‍ കുറവുവരുത്തി ശാരീരികവ്യവസ്ഥയെ സാവധാനത്തിലാക്കുവാന്‍ നിങ്ങള്‍ക്കു കഴിയില്ല. പ്രവര്‍ത്തനങ്ങള്‍ ശാരീരിക വ്യവസ്ഥയെ ക്ഷീണിപ്പിക്കാത്തവിധം അതു സ്വയം വിശ്രമമെടുക്കുന്ന നിലയില്‍ സജ്ജമാക്കുവാന്‍ എന്താണ് അത്യാവശ്യമായി ചെയ്യേണ്ടത്? ശാരീരികമായി നിങ്ങള്‍ ഒരുപക്ഷേ ക്ഷീണിച്ചുപോയേക്കാം. അതുകൊണ്ട് മാനസികസമ്മര്‍ദ്ദം ഉണ്ടാകണമെന്നില്ല. പ്രവൃത്തിയില്‍ വളരെ ഊര്‍ജസ്വലമായിരിക്കുകയും അതേസമയംതന്നെ വിശ്രമം അനുഭവിക്കുവാന്‍ കഴിയുകയും ചെയ്യുകയാണെങ്കില്‍ അതുഫലവത്താണ്. അങ്ങനെ സംഭവിക്കുന്നതിന് ഒരു പൂര്‍ണസാങ്കേതികവിദ്യതന്നെ നിലവിലുണ്ട് . യോഗയിലെ ചില ലഘുപ്രയോഗങ്ങള്‍കൊണ്ട് നിങ്ങള്‍ക്ക് അതു സ്വയം കണ്ടെത്താന്‍ കഴിയും. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ നാഡിമിടിപ്പില്‍ 8 മുതല്‍ 20 തവണ വരെ കുറവു സംഭവിക്കും. അതായതു വിശ്രമമെടുത്തുകൊണ്ടുതന്നെ ശരീരത്തിന് അത്രത്തോളം ശക്തമായി പ്രവര്‍ത്തിക്കുവാന്‍ കഴിയും.

ശരീരത്തിനാവശ്യം ഉറക്കമല്ല, വിശ്രമമാണ്. ദിവസം മുഴുവനും ശരീരം വളരെ അലസമായി മുറുക്കമില്ലാതെ വച്ചിരുന്നാല്‍ നിങ്ങളുടെ ഉറക്കം താരതമ്യേന കുറയും. ജോലിപോലും ഒരുതരം വിശ്രമമായി അനുഭവപ്പെടും നടക്കാന്‍ പോകുന്നതും വ്യായാമവുമൊക്കെ നിങ്ങള്‍ക്കു വിശ്രമമാകും. നിങ്ങളുടെ ഉറക്കത്തിന്‍റെ ദൈര്‍ഘ്യം വീണ്ടും കുറയും.

ഇപ്പോള്‍ ആളുകളെല്ലാം എല്ലാക്കാര്യങ്ങളും വളരെ ബലംപിടിച്ചു ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ആളുകള്‍ പാര്‍ക്കില്‍ വളരെ പിരിമുറുക്കത്തോടെ നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . നിങ്ങള്‍ നടക്കുകയോ ഓടും പോലെ നടക്കുകയോ ആണെങ്കില്‍ അത് സന്തോഷത്തോടെ ചെയ്യാന്‍ എന്തുകൊണ്ടു കഴിയുന്നില്ല. സമ്മര്‍ദ്ദത്തോടെ നടത്തുന്ന വ്യായാമം നിങ്ങള്‍ക്ക് സുഖത്തെക്കാള്‍ ദോഷമുണ്ടാക്കാനിടയുണ്ട് . കാരണം ഒരു യുദ്ധം ചെയ്യുന്നതുപോലെയാണ് നിങ്ങള്‍ എല്ലാം ചെയ്യുന്നത്.


ജീവിതത്തോട് യുദ്ധം ചെയ്യരുത്. നിങ്ങള്‍ ജീവിതമാണ്, ജീവിതത്തിന്‍റെ എതിരാളിയല്ല. ജീവിതവുമായി സഹകരിച്ച് നീങ്ങുക.

ജീവിതത്തോട് യുദ്ധം ചെയ്യരുത്. നിങ്ങള്‍ ജീവിതമാണ്, ജീവിതത്തിന്‍റെ എതിരാളിയല്ല. ജീവിതവുമായി സഹകരിച്ച് നീങ്ങുക. അങ്ങനെ ചെയ്യുമ്പോള്‍ എളുപ്പത്തില്‍ കടന്നുപോകാം. ആരോഗ്യം സൂക്ഷിക്കുക സുഖമായിരിക്കുക തുടങ്ങിയവ യുദ്ധം പോലെയല്ല. നിങ്ങള്‍ക്ക് സന്തോഷമുണ്ടാക്കുന്ന ക്രിയകള്‍ ചെയ്യുക. കളിക്കുക, നീന്തുക, നടക്കുക അങ്ങനെ എന്തുമാകാം. നിങ്ങള്‍ക്ക് ഒന്നും ചെയ്യാനിഷ്ടമില്ല; വെറുതെ ഉരുളക്കിഴങ്ങ് വറുത്തതും തിന്നുകൊണ്ടിരിക്കുന്നതാണ് ഇഷ്ടമെങ്കില്‍ അപ്പോള്‍ ചെറിയ കുഴപ്പമുണ്ട് . അല്ലെങ്കില്‍ അനായാസമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. ജീവിതവുമായി മല്ലടിക്കാതിരിക്കുക.നിങ്ങള്‍ ജീവിതത്തിനെതിരല്ല

നിങ്ങളുടെ ശരീരത്തിന് എത്രത്തോളം ഉറക്കം ആവശ്യമുണ്ട് ? അത് എത്രത്തോളം ശാരീരികപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ആഹാരവും ഉറക്കവുമൊന്നും നിശ്ചിതമാക്കേണ്‍ കാര്യമില്ല. ഞാന്‍ ഇത്ര കലോറി ഭക്ഷണം കഴിക്കണം. ഞാന്‍ ഇത്ര മണിക്കൂര്‍ ഉറങ്ങണം എന്നൊക്കെ മുന്‍കൂട്ടി നിശ്ചയിച്ചുവയ്ക്കുന്നത് വിഡ്ഢികളെപ്പോലെ ജീവിക്കുന്നവരാണ്. ഇന്ന് എത്ര ആഹാരം വേണമെന്നു ശരീരം തന്നെ നിശ്ചയിച്ചോട്ടെ. അല്ലാതെ നിങ്ങളല്ല അതു നിശ്ചയിക്കേണ്ടത്. ഇന്ന് നിങ്ങള്‍ പ്രവൃത്തികളിലൊന്നും അധികം ഏര്‍പ്പെട്ടില്ല. അതുകൊണ്ട് കുറച്ചുകഴിച്ചാല്‍ മതി. നാളെ കടുത്ത അധ്വാനമാണ് എന്നിരിക്കട്ടെ. തനിയെ കൂടുതല്‍ ഭക്ഷണം കഴിച്ചുകൊള്ളും. അതുപോലെ തന്നെ ഉറക്കവും മതിയായ വിശ്രമം ലഭിച്ചുകഴിഞ്ഞാല്‍ തനിയെ ഉണര്‍ന്നുകൊള്ളും. മൂന്നോ നാലോ മണിക്കൂര്‍ കഴിയട്ടെ. അല്ലെങ്കില്‍ 8 മണിയാകട്ടെ. ശരീരം വിശ്രമിച്ചു കഴിഞ്ഞാല്‍ ഉണരും. അതൊരു വലിയ കാര്യമല്ല. അലാറം ബല്‍ വച്ച് ഉണരേണ്‍ ആവശ്യമില്ല. അവബോധത്തിന്‍റെയും ജാഗ്രതയുടെയും ഒരു പ്രത്യേക വിതാനത്തിലാണ് നിങ്ങള്‍ ശരീരത്തെ നിലനിര്‍ത്തുന്നതെങ്കില്‍ നന്നായി വിശ്രമിച്ചുകഴിഞ്ഞാല്‍ ഉടനെ ഉണരും. ജീവിതത്തിലേക്ക് ഉണര്‍ന്നു വരണമെന്ന ആശയോടെയാണ് ഉറങ്ങുന്നതെങ്കില്‍ അതങ്ങനെയാണ് കിടക്കയെ ഒരു ശവപ്പെട്ടിപോലെ കണക്കാക്കികൊണ്ട് ഉറങ്ങാന്‍ ഉപയോഗിക്കുകയാണെങ്കില്‍ അതൊരു പ്രശ്നം തന്നെയാണ്. ജീവിതത്തില്‍ നിന്ന് ഒളിച്ചോടാനോ ജീവിതത്തെ ഒഴിവാക്കാനോ ഇച്ഛിച്ചുകൊണ്ട് ഉറങ്ങരുത്. ഉണര്‍ന്നുവരണമെന്നു കരുതിക്കൊണ്ടു തന്നെയാണ് ഉറങ്ങേണ്ടത്.

 
 
  0 Comments
 
 
Login / to join the conversation1