सद्गुरु

ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ അവര്‍ കാളിയപ്പനെ സന്ദര്‍ശിച്ച്‌ അദ്ദേഹം കൊടുക്കുന്ന ഭസ്‌മം ഉപയോഗിച്ച്‌ രോഗ നിവാരണം കണ്ടെത്തിയിരുന്നു. സര്‍പത്തിന്‍റെയോ ക്ഷുദ്രജീവികളുടെയോ കടിയേറ്റവര്‍ക്ക്‌ അദ്ദേഹം കടിവായില്‍ തലോടി അസുഖം ഭേദമാക്കിയിരുന്നു.

എം. സുപ്പലാപുരത്തുള്ള ജനങ്ങളുടെ വിഷമം മാറ്റാനെന്ന പോലെ ചില ദിവസങ്ങള്‍ക്കു ശേഷം കാളിയപ്പന്‍ മിഴികള്‍ തുറന്നു. നാട്ടു പ്രമാണിമാര്‍ അദ്ദേഹത്തെ അടുത്തുള്ള ഗണപതിക്ഷേത്രത്തിനരികില്‍ ഒരു മുറിയില്‍ താമസിപ്പിച്ചു. അന്നു മുതല്‍ അദ്ദേഹം സുപ്പലാപുരത്തെ ജനങ്ങളില്‍ ഒരാളായി മാറി. ഗ്രാമവാസികള്‍ക്ക്‌ അദ്ദേഹത്തോടു വളരെ സ്‌നേഹം തോന്നി. ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ ഉടനേതന്നെ അവര്‍ കാളിയപ്പനെ സന്ദര്‍ശിച്ച്‌ അദ്ദേഹം കൊടുക്കുന്ന ഭസ്‌മം ഉപയോഗിച്ച്‌ രോഗ നിവാരണം കണ്ടെത്തിയിരുന്നു. സര്‍പത്തിന്‍റെയോ ക്ഷുദ്രജീവികളുടെയോ കടിയേറ്റവര്‍ക്ക്‌ അദ്ദേഹം കടിവായില്‍ തലോടി അസുഖം ഭേദമാക്കിയിരുന്നു. ഒരു നാട്ടുപ്രമാണിക്ക് വെണ്‍കുഷ്‌ഠമുണ്ടായിരുന്നു. കാളിയപ്പന്‍ അതും മാറ്റിക്കൊടുത്തു. അങ്ങനെ കാളിയപ്പന്‍ ഗ്രാമവാസികള്‍ക്ക്‌ പ്രിയങ്കരനായിത്തീര്‍ന്നു. മാത്രമല്ല കാളിയപ്പനു ശിഷ്യന്മാരുമുണ്ടായി. അദ്ദേഹത്തെ ആരും ശല്യപ്പെടുത്താതെ നോക്കാനും അദ്ദേഹത്തിന്‌ ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും അവര്‍ ഉത്സാഹിച്ചു. അദ്ദേഹം യോഗാ, ധ്യാനം എന്നിവയില്‍ വ്യാപൃതനായി കഴിഞ്ഞു.

പതിനൊന്നാം ദിവസം മണ്ണുമാറ്റി പലകയെടുത്തു നോക്കിയപ്പോള്‍ `സ്വാമി കാളിയപ്പന്‍’ പത്മാസനത്തിലിരിക്കുന്നതാണു കണ്ടത്‌. അവര്‍ താഴെയിറങ്ങി കാളിയപ്പനെ മുകളിലേക്കു കൊണ്ടുവന്നു. അദ്ദേഹത്തിന്‍റെ ഹൃദയം തുടിക്കുന്നുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കേ ഒരു ദിവസം രാത്രിയില്‍ അദ്ദേഹം മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു ശിഷ്യന്‍ എത്തിനോക്കി. അവിടെ കാളിയപ്പന്‍ ശിരസ്സ്‌, കരങ്ങള്‍, കാലുകള്‍ എന്നിങ്ങനെ ശരീര ഭാഗങ്ങള്‍ വേര്‍പെട്ടു കിടക്കുകയായിരുന്നു. അതു കണ്ട ശിഷ്യന്‍ വല്ലാതെ പരിഭ്രമിച്ച്‌ അസ്‌തപ്രജ്ഞനായി. ശിഷ്യന്‍ കണ്ടു എന്നു മനസ്സിലാക്കിയ കാളിയപ്പന്‍റെ ശരീര ഭാഗങ്ങള്‍ പഴയതുപോലെ ഒന്നിച്ചു ചേര്‍ന്നു. ഇതൊക്കെ കണ്ടും കേട്ടും ഗ്രാമജനത അത്ഭുതം കൂറി.

ഒരു ദിവസം ഗ്രാമമുഖ്യന്മാരെ വിളിച്ചു വരുത്തി താനവിടെ വന്നതിന്‍റെ ഉദ്ദേശ്യം പറഞ്ഞ്‌ കാളിയപ്പന്‍ തനിക്കു വേണ്ട സഹായങ്ങള്‍ ചെയ്‌തു തരണമെന്ന്‍ പറഞ്ഞു. പന്ത്രണ്ടടി താഴ്‌ചയുള്ള ഒരു കുഴിക്കകത്തിറങ്ങി ഇരുന്ന്‍ തനിക്ക് ധ്യാനം ചെയ്യണമെന്ന്‍ അദ്ദേഹം അറിയിച്ചു. ഗ്രാമവാസികള്‍ ഒന്നു മടിച്ചെങ്കിലും അദ്ദേഹത്തിന്‍റെ അത്ഭുത സിദ്ധികളിലുള്ള വിശ്വാസം മൂലം അവര്‍ അതിനു സമ്മതിച്ചു. ഗണപതിക്ഷേത്രത്തിനരികില്‍ കുഴിയുണ്ടാക്കി അതില്‍ കാളിയപ്പന്‍ ഇറങ്ങിയശേഷം ഒരു പലകകൊണ്ട്‌ ആ കുഴി മൂടുകയും അതിന്‍റെ മുകളില്‍ മണ്ണിട്ട്‌ അതില്‍ ചില ധാന്യങ്ങള്‍ വിതറണമെന്നും നിര്‍ദേശം കൊടുത്തു. ശരിക്കും പതിനൊന്നാം ദിവസം കുഴിയില്‍ നിന്ന്‍ അദ്ദേഹത്തെ പുറത്തേക്കെടുത്തു ഒരു പ്രത്യേക പച്ചില മരുന്നിന്‍റെ ചാറുപുരട്ടി 300 കുടം വെള്ളം തന്‍റെ മേല്‍ ഒഴിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പറഞ്ഞതുപോലെയൊക്കെ ഗ്രാമവാസികള്‍ വിഷമത്തോടെയാണെങ്കിലും ചെയ്‌തു. അദ്ദേഹം കുഴിയില്‍ ഇരിക്കുമ്പോള്‍ ഒരു ശബ്‌ദവും കേള്‍ക്കാന്‍ പാടില്ല എന്നു പറഞ്ഞിരുന്നതിനാല്‍ ശിഷ്യന്മാരും മറ്റുള്ളവരും അവിടെത്തന്നെ കാവലിരുന്നു. രാത്രിയും പകലും അവര്‍ ജാഗരൂകരായിരുന്നു. പതിനൊന്നാം ദിവസം മണ്ണുമാറ്റി പലകയെടുത്തു നോക്കിയപ്പോള്‍ `സ്വാമി കാളിയപ്പന്‍’ പത്മാസനത്തിലിരിക്കുന്നതാണു കണ്ടത്‌. അവര്‍ താഴെയിറങ്ങി കാളിയപ്പനെ മുകളിലേക്കു കൊണ്ടുവന്നു. അദ്ദേഹത്തിന്‍റെ ഹൃദയം തുടിക്കുന്നുണ്ടായിരുന്നില്ല. അതുകണ്ട്‌ ഗ്രാമവാസികള്‍ ഭയന്നു. അവര്‍ ഉടന്‍തന്നെ സ്വാമി നേരത്തേ ഉപദേശിച്ചതു പോലെ പച്ചിലച്ചാറു കൊണ്ടുവന്ന്‍ ദേഹമാസകലം പൂശി കിണറ്റില്‍ നിന്നും ജലം കൊണ്ടുവന്ന്‍ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ഒഴിച്ചു. 300 കുടം ജലം ഒഴിച്ചപ്പോള്‍ അദ്ദേഹത്തിന്‌ ഹൃദയമിടിപ്പുണ്ടായി. അദ്ദേഹം കണ്ണുകള്‍ തുറന്നു. ഗ്രാമവാസികള്‍ ഒന്നടങ്കം ആഹ്ലാദഭരിതരായി. മേല്‍പ്പറഞ്ഞ സംഭവത്തിനുശേഷം `സ്വാമി കാളിയപ്പന്‍റെ പ്രശസ്‌തി മറ്റു സ്ഥലങ്ങളിലും പരന്നു. അങ്ങനെ ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച്‌ അനുഗ്രഹങ്ങള്‍ വാങ്ങി ആശ്വാസപൂര്‍വം തിരിച്ചുപോയി. ഇതിനിടയിലും തന്‍റെ ഈ ജന്മത്തിലെ നിയോഗമെന്താണെന്നുള്ള കാര്യം അദ്ദേഹം മറന്നില്ല.

ഒരു ദിവസം ഗ്രാമവാസികളെ വിളിച്ച്‌ ആ ഗ്രാമത്തിനുവേണ്ടിയുള്ള തന്‍റെ ദൌത്യം പൂര്‍ത്തീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നും മറ്റു ജോലികള്‍ക്കായി മറ്റൊരു സ്ഥലത്തേക്കു പോവുകയാണെന്നും പറഞ്ഞു. ജനങ്ങള്‍ `സ്വാമീ...സ്വാമീ’ എന്നു വിളിച്ചു വിലപിച്ചു. ആ ഗ്രാമം ഭാവിയില്‍ സമ്പല്‍സമൃദ്ധി നിറഞ്ഞതാകുമെന്നും എല്ലാക്കൊല്ലവും മിഥുനമാസം കറുത്തവാവു കഴിഞ്ഞുള്ള തിരുവാതിര നക്ഷത്രത്തില്‍ ഗുരുപൂജ നടത്തണമെന്നും പാവപ്പെട്ടവര്‍ക്കും സന്യാസിമാര്‍ക്കും അന്നദാനവും, വസ്‌ത്രദാനവും ചെയ്യണമെന്നും അദ്ദേഹം ഉപദേശിച്ചു. ആദ്യത്തെ ഗുരുപൂജ അദ്ദേഹം തന്നെ നടത്തി. ചുറ്റുമുള്ള സ്ഥലങ്ങളില്‍ നിന്നും ആവശ്യപ്പെടാതെ തന്നെ അരി, പരിപ്പ്‌, പച്ചക്കറികള്‍ തുടങ്ങിയവ പൂജാസ്ഥലത്ത്‌ എത്തിച്ചേര്‍ന്നു. അങ്ങനെ ഗ്രാമ ജനതക്ക് സദ്‌ഗുരുവായ കാളിയപ്പന്‍ തന്‍റെ യാത്ര തുടര്‍ന്നു. സുപ്പലാപുരം ഗ്രാമത്തില്‍ ഇതുവരെ 96 ഗുരുപൂജകള്‍ നടന്നു കഴിഞ്ഞു. യാതൊരു തടസ്സവുമില്ലാതെ വര്‍ഷം തോറും ഇത്‌ നടന്നുവരികയാണ്‌.

“ഇവന്‍ വീണ്ടും വരും” എന്നറിയിച്ചിട്ട്‌ ഏഴാമത്തെ മലമുകളില്‍ ചെന്ന സദ്‌ഗുരു ശരീരത്തിലെ ഏഴു ചക്രങ്ങള്‍ വഴി പ്രകാശരൂപത്തില്‍ ശരീരത്യാഗം ചെയ്‌തു.

സുപ്പലാപുരത്തു നിന്നും തിരിച്ച സദ്‌ഗുരു പിന്നീട് തിരുച്ചി, തിരുവാണൈക്കാവ്‌ എന്നിങ്ങനെ കാവേരിനദിയുടെ തീരങ്ങളില്‍ ധ്യാനനിരതനായിരുന്നു. അതിനുശേഷം പഴനി, നീലഗിരി തുടങ്ങിയ സ്ഥലങ്ങളിലേക്കും ചെന്നു. ഇതിനിടെ കാളിയപ്പന്‍റെ നാമം സദ്‌ഗുരു ശ്രീബ്രഹ്മ എന്നു മാറിക്കഴിഞ്ഞു. ധ്യാനലിംഗ നിര്‍മാണചിന്ത മനസ്സില്‍ എപ്പോഴും ഉണ്ടായിരുന്നതിനാല്‍ ആ ഒരു ലക്ഷ്യത്തോടു കൂടിയാണ്‌ പ്രവര്‍ത്തിച്ചതെങ്കിലും ബാഹ്യ ഘടകങ്ങളുണ്ടാക്കുന്ന തടസ്സങ്ങള്‍ കാരണം ഒന്നും സാധിച്ചില്ല. അതുകൊണ്ടാണ്‌ അദ്ദേഹം കടപ്പാ ക്ഷേത്രത്തില്‍ ഇരുന്ന്‍ ധ്യാനലിംഗ നിര്‍മാണത്തിനുള്ള പല പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്‌. അവസാനം, കോയമ്പത്തൂരിലെ വെള്ളിയങ്കിരി മലയുടെ താഴ്‌വരയില്‍ എത്തി. അവിടെ ധാരാളം ഭക്തജനങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വന്നു. “ഇവന്‍ വീണ്ടും വരും” എന്നറിയിച്ചിട്ട്‌ ഏഴാമത്തെ മലമുകളില്‍ ചെന്ന സദ്‌ഗുരു ശരീരത്തിലെ ഏഴു ചക്രങ്ങള്‍ വഴി പ്രകാശരൂപത്തില്‍ ശരീരത്യാഗം ചെയ്‌തു. അപ്പോള്‍ അദ്ദേഹത്തിന്‌ 42 വയസ്സായിരുന്നു.