സാധനാപാദം 2019 മഹാശിവരാത്രിനാളില്‍ സമാപ്തിയിലേയ്ക്ക്

ഏകദേശം 7 മാസത്തെ തീവ്രമായ സാധനയ്ക്കു ശേഷം ആദ്യത്തെ സാധനാപാദം പ്രോഗ്രാം മഹാശിവരാത്രിനാളില്‍ സമാപ്തിയിലെത്തുന്നു. ഒരുവന്‍ തന്‍റെ ആന്തരിക വളര്‍ച്ചയ്ക്കായി സമയം നീക്കി വയ്‌ക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സദ്ഗുരു സംസാരിയ്ക്കുന്നതോടൊപ്പം, പങ്കെടുക്കുന്നവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്യുന്നു.
 

2018-ല്‍ ഈശാ യോഗാ കേന്ദ്രത്തില്‍ വച്ച് ഗുരു പൂര്‍ണ്ണിമ നാളില്‍ 200-ലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു തുടങ്ങിയ ആദ്യത്തെ സാധനാപാദം പ്രോഗ്രാം 2019-ലെ ഈ മഹാശിവരാത്രി നാളില്‍ സമാപിയ്ക്കുകയാണ്. പരിവര്‍ത്തനാത്മകമായ ഏഴു മാസക്കാലം ഇവിടെ താമസിച്ച ഈ സാധകര്‍ യോഗ പരിശീലനവും സേവാ പ്രവര്‍ത്തനങ്ങളുമുള്‍പ്പെടെയുള്ള തീവ്രമായ സാധനാ ക്രമത്തിലൂടെ കടന്നു പോയി..

 

ഈ മാസത്തില്‍, നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം സദ്ഗുരുവുമായി പ്രസ്തുത സാധകര്‍ക്കുണ്ടായ കൂടിക്കാഴ്ച അവരെ ആശ്ചര്യഭരിതരാക്കുകയും അവരില്‍ ചിരിയും ആനന്ദാശ്രുക്കളും ഉളവാക്കുകയും ചെയ്തു.

സദ്ഗുരു: നിങ്ങളെല്ലാവരും ഈ സാധനാപാദം പ്രോഗ്രാമില്‍ ആശ്ചര്യകരമായാണ് പങ്കെടുത്തത്. ഞാന്‍ ഇതു സംബന്ധിച്ച് അങ്ങേയറ്റത്തെ അഭിനന്ദനം രേഖപ്പെടുത്തുന്നു. അവര്‍ അടുക്കുക പോലും ചെയ്യരുതാത്ത എല്ലാക്കാര്യങ്ങളും യുവാക്കള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന ഇതു പോലൊരു കാലഘട്ടത്തില്‍, അതേ പ്രായത്തിലുള്ള അനേകം ആളുകളെ ഇവിടെ കാണുന്നുവെന്നത് വിസ്മയകരമാണ്. എന്‍റെ വളര്‍ച്ചയുടെ പ്രായത്തില്‍ എനിയ്ക്കു ചുറ്റുമുള്ളവര്‍ വിവിധങ്ങളായ കാര്യങ്ങളില്‍ വ്യാപൃതരായിരുന്നപ്പോള്‍ എന്‍റെ ഉള്‍ത്തടത്തില്‍ത്തന്നെ എന്തെങ്കിലുമൊന്നു ചെയ്യാനാഗ്രഹിച്ച ഒരേയൊരു താന്തോന്നി ഞാന്‍ മാത്രമായിരുന്നു. എല്ലാവരും ആഗ്രഹിച്ചത് മറ്റൊരാളോടൊത്ത് എന്തെങ്കിലും പ്രവര്‍ത്തിയ്ക്കാനാണ്. അതു കൊണ്ട്, നിങ്ങളെല്ലാവരെയും ഇതു പോലെ ഇവിടെ കാണുന്നത് ആശ്ചര്യകരം തന്നെ. .

നിങ്ങള്‍ കാപട്യമില്ലാതെ നിങ്ങളുടെ മനുഷ്യത്വം നിലനിര്‍ത്തുകയാണെങ്കില്‍, ഞാന്‍ ഓരോ നിമിഷവും നിങ്ങളുടെ ജീവിതത്തിലേയ്ക്കു കടന്നു വരുന്നതായിരിയ്ക്കും - പക്ഷെ, നിശ്ചയമായും നിങ്ങളതു നില നിര്‍ത്തണം. മറ്റെല്ലാ ജീവികളും തങ്ങളുടെ ജന്മവാസനകള്‍ക്കനുസരിച്ചു ജീവിയ്ക്കുന്നതിനു സജ്ജമാക്കപ്പെട്ടിരിയ്ക്കുന്നു. അവയില്‍ ഓരോന്നും സദാ സമയവും ജന്മവാസനയ്ക്കനുസരിച്ച് തങ്ങളുടേതായ രീതിയില്‍ സ്വന്തം അതിരുകള്‍ രൂപപ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണ്. ഒരു മനുഷ്യജീവിയെന്നാലര്‍ത്ഥം അവനോ അവള്‍ക്കോ ബോധപൂര്‍വ്വം തന്‍റെ അതിരുകള്‍ നീക്കം ചെയ്യാനാകുമെന്നാണ് - അവര്‍ക്ക് അതിരുകളില്ലാതെ ജീവിയ്ക്കാന്‍ കഴിയും. ശാരീരികമായ കാരണങ്ങളാലും, നമ്മള്‍ ജീവിച്ചു കൊണ്ടിരിയ്ക്കുന്ന ഈ ലോകത്തിന്‍റെ സ്വഭാവം ഹേതുവായും നമ്മള്‍ ഒരു വേലി നിര്‍മ്മിയ്ക്കാനിടയുണ്ട്.

അതു കൊണ്ട്, നിങ്ങളുടെ കാര്യത്തില്‍ ഇതെങ്ങനെ സംഭവിയ്ക്കുന്നുവെന്നു മനസ്സിലാക്കുക. സാധനാപാദം പ്രോഗ്രാമിന്‍റെ കാലയളവു പൂര്‍ത്തിയായിരിയ്ക്കുന്നുവെന്നതു കൊണ്ടു മാത്രം അതു പൂര്‍ണ്ണമാകുന്നില്ല. ജീവിതമെന്നാല്‍ സാധനയാണ് … സാധനയെന്നാല്‍ ഉപകരണമെന്നര്‍ത്ഥം. ഈ ശരീരവും മനസ്സും ഊര്‍ജ്ജവും നമ്മുടെ ഉപകരണങ്ങളാണ്. ഈ ഉപകരണങ്ങള്‍ മാത്രമാണ് വാസ്തവത്തില്‍ നമ്മുടെ പക്കലുള്ളത്. അവ മൂര്‍ച്ചയും കാര്യക്ഷമതയുമുള്ളവയുമാകുന്നില്ലെങ്കില്‍ നമ്മുടെ ജീവിതം ലക്ഷണം കെട്ടതായി മാറും. നിങ്ങള്‍ക്കു സമ്പത്തും പണവും മറ്റനേകം കാര്യങ്ങളുമുണ്ടായിരിയ്ക്കാം. എന്നാല്‍, ജീവിതം നല്ല പോലെ മുന്നോട്ടു പോകുന്നില്ലെങ്കില്‍, ഇവയെല്ലാം കേവലം ശല്യകാരണങ്ങള്‍ മാത്രമായിരിയ്ക്കും. സാധനയെന്നതിനര്‍ത്ഥം നിങ്ങള്‍ സ്വന്തം ശരീരവും മനസ്സും ഊര്‍ജ്ജവും ശക്തമായ ഒരു ഉപകരണമാക്കിത്തീര്‍ക്കുന്നുവെന്നാണ്. അതു കൊണ്ട് നമ്മള്‍ ഈ ഉപകരണങ്ങള്‍ ഉപയോഗിയ്ക്കാന്‍ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. നിങ്ങള്‍ ഈ ഉപകരണങ്ങള്‍ ഉപയോഗിയ്ക്കാന്‍ ശീലിയ്ക്കുകയാണെങ്കില്‍, സ്വാഭാവികമായിത്തന്നെ നിങ്ങള്‍ സ്വന്തം അതിരുകളെ നീക്കം ചെയ്യും. നിങ്ങള്‍ക്ക് ശക്തിമത്തായ ഉപകരണങ്ങള്‍ കൈവരികയും അതിരുകള്‍ ഇല്ലാതാകുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ ഈ ഭൂതലത്തില്‍ അത്ഭുതകരമായ ഒരു ശക്തിയായിത്തീരുന്നു. ഇതാണു ഞങ്ങള്‍ കാണാനാഗ്രഹിയ്ക്കുന്നത്. നമുക്ക് ഇതു സംഭവ്യമാക്കാം

ആദ്യമായി നടന്ന ഈ സാധനാപാദം പ്രോഗ്രാം പരിസമാപ്തിയിലെത്തുമ്പോള്‍, മഹാശിവരാത്രിയ്ക്കും സംയമക്കും വേണ്ടി ഇതില്‍ പങ്കെടുത്തവര്‍ നടത്തിയ തയ്യാറെടുപ്പിന്‍റെ അവസാനത്തെ ഏഴുമാസക്കാലയളവിനെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ട് അവരുടെ പ്രയാണത്തെ ഇവിടെ നമ്മള്‍ പിന്തിരിഞ്ഞു നോക്കി വിലയിരുത്തുകയാണ്.

കൈവല്യ പാദത്തിലേയ്ക്കുള്ള ഈ മാറ്റത്തോടൊപ്പം, ആനന്ദകരമായ ഒരു ജീവിതം നയിയ്ക്കുന്നതിനുതകുന്ന ഉറപ്പുള്ള ഒരു അടിത്തറ കഴിഞ്ഞ ഏഴുമാസക്കാലത്ത് എപ്രകാരം രൂപപ്പെട്ടുവെന്നതിനെക്കുറിച്ച് ഇതില്‍ പങ്കെടുത്തവര്‍ വിചിന്തനം ചെയ്യുന്നു. ഈശയില്‍ നടക്കുന്ന 25-ാമതു മഹാശിവരാത്രി ആഘോഷങ്ങള്‍ക്കായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നതിനൊപ്പം തന്നെ, സാധ്യമായതിലും വച്ച് ഏറ്റവും നല്ല രീതിയില്‍ ഇതു സംഭവ്യമാക്കുന്നതിനായി ഇവരില്‍ പലരും സജീവമായി പ്രവര്‍ത്തിയ്ക്കുകയും ചെയ്തിട്ടുണ്ട്.

സങ്കേത്, ഇന്ത്യ - മഹാശിവരാത്രി ഏകോപനസംഘത്തെ കൂട്ടിയിണക്കി

തീവ്ര പ്രവര്‍ത്തനവും തികഞ്ഞ നിശ്ശബ്ദതയും! സാധനാപാദം പ്രോഗ്രാമിന്‍റെ വേളയില്‍ ഇവ രണ്ടും അനുഭവിച്ചറിയുകയെന്നത് എന്‍റെയൊരു സ്വപ്നമാണ്. പ്രത്യേകിച്ചും, മഹാശിവരാത്രിയുമായി ബന്ധപ്പെട്ട സന്നദ്ധപ്രവര്‍ത്തനങ്ങളുടെ അവസാനത്തെ ഏഴാഴ്ചകളില്‍ ഞാന്‍ എന്നെത്തന്നെ ഇതേ ദിശയില്‍ സഞ്ചരിയ്ക്കുന്നതായി കാണുന്നതില്‍ എനിയ്ക്കു വളരെ സന്തോഷമുണ്ട്. 'ക്ലാസിക്കല്‍ യോഗ' വര്‍ക്ക്‌ഷോപ്പ്'ല്‍ പങ്കെടുക്കുന്നവരെക്കുറിച്ച് അറിയുന്നതിനും, അവരെ മനസ്സിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമിടയായത് എനിയ്ക്ക് ആശ്ചര്യകരമായ ഒരു അനുഭവമാണ്.

സ്റ്റീവന്‍, ജെര്‍മ്മനി ഞാന്‍ എന്തുകൊണ്ട് സാധനാപാദം പ്രോഗ്രാമില്‍ പങ്കാളിയായി

എല്ലാവരും ചെയ്യുന്നുവെന്നതു കൊണ്ടു മാത്രം ഒരു കാര്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. അതു കൊണ്ട്, യഥാര്‍ത്ഥത്തില്‍ മാറ്റം കൊണ്ടുവരുന്ന എന്തെങ്കിലും ചെയ്യുന്നതിന് ഞാന്‍ ആഗ്രഹിയ്ക്കുന്നു . . . സാധനാപാദം പ്രോഗ്രാമിലൂടെ, വെറുതെ ഒരിടത്തായിരിയ്ക്കാനും ആഹാരത്തെയോ പലവ്യഞ്ജനത്തെയോ മറ്റെന്തെങ്കിലും കാര്യത്തെയൊ കുറിച്ച് ആശങ്കപ്പെടാതെ കഴിയാനുമുള്ള ഒരു ഇടം അവര്‍ നമുക്കു പ്രദാനം ചെയ്യുന്നു. നിങ്ങള്‍ക്ക് വെറുതെ ഇവിടെ ആയിരിയ്ക്കാനും സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനും ആനന്ദമനുഭവിയ്ക്കാനും കഴിയുന്നു

അനിരുദ്ധ്, റഷ്യ - കൃതജ്ഞതയുടെ സാരം ഗ്രഹിയ്ക്കല്‍

എന്‍റെ സേവാപ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗമെന്നത് 'സതേണ്‍ സോജേണ്‍' യാത്രയില്‍ പങ്കെടുക്കുന്ന റഷ്യയില്‍ നിന്നുമുള്ള ഒരു വലിയ സംഘം ആളുകള്‍ക്ക് അകമ്പടിയാകുകയെന്നതായിരുന്നു. പ്രസ്തുത യാത്രയില്‍ അവര്‍ക്കൊപ്പമായിരിയ്ക്കുകയെന്നത് എന്നെ ആനന്ദഭരിതനാക്കി. കാരണം, ആഹാരത്തെയോ ഉറക്കത്തെയോകുറിച്ച് ഞാന്‍ വ്യാകുലപ്പെട്ടില്ലെന്നു മാത്രമല്ല, അവരുടെ അനുഭവങ്ങളെ സമ്പുഷ്ടമാക്കുന്നതിന് അടുത്തതായി എനിയ്ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് എന്നെക്കൊണ്ടു ചിന്തിപ്പിയ്ക്കുന്ന തരത്തിലുള്ളതായിരുന്നു എപ്പോഴും ആ യാത്ര

ഇതിന്‍റെ ഭാഗമാകുന്നതിനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ ശരിയ്ക്കും നന്ദിയുള്ളവനാണ്. ഇതില്‍ ഏതെങ്കിലുമൊരു കാര്യം എനിയ്‌ക്കൊപ്പം തിരികെ കൊണ്ടു പോകുന്നതിനു ഞാന്‍ ആഗ്രഹിയ്ക്കുന്നുണ്ടെങ്കില്‍ അത് നന്ദി എന്ന വാക്കിന്‍റെ അര്‍ത്ഥമാണ്

പൗളിന, മെക്‌സിക്കോ - ആഘോഷവും പഴയ രീതികള്‍ ഉപേക്ഷിയ്ക്കലും.

ഞാന്‍ ഇന്ത്യന്‍ സംസ്‌കാരത്തെ അത്രയേറെ ആരാധിയ്ക്കുന്നതിനാല്‍, കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ഒരു ഇന്ത്യക്കാരിയായിരുന്നുവെന്ന് എനിയ്ക്കു ബോദ്ധ്യപ്പെട്ടിരിയ്ക്കുന്നു! ഒരു രാജ്യമെന്ന നിലയില്‍, ഒരു ജനതയെന്ന നിലയില്‍ ഇന്ത്യയില്‍ ആളുകള്‍ പല വിധത്തില്‍ ജീവിതം ആഘോഷിയ്ക്കുന്നു - ഓരാ ഋതുവിനും നിങ്ങളുടെ തൊഴിലുപകരണങ്ങള്‍ക്കും ഓരോ ദൈവത്തിനും ഓരോ മൃഗത്തിനും സസ്യങ്ങള്‍ക്കും മറ്റെല്ലാറ്റിനും!

എന്നെ സംബന്ധിച്ചിടത്തോളം സാധനാപാദം എന്നതിനര്‍ത്ഥം സ്വാതന്ത്ര്യമെന്നാണ് - പഴയ രീതികളില്‍ നിന്നുമുള്ള സ്വാതന്ത്ര്യം. മുന്‍പൊക്കെ ഞാന്‍ സദാസമയവും മാനസികസമ്മര്‍ദ്ദമോ വിഷാദമോ കോപമോ ഉത്ക്കണ്ഠയോ അനുഭവിച്ചിരുന്നു - ഞാന്‍ സദാസമയവും എല്ലാറ്റിനെക്കുറിച്ചും ഉത്ക്കണ്ഠപ്പെട്ടിരുന്നു. അതു കൊണ്ട് സാധനാപാദം എന്നെ അതില്‍ നിന്നെല്ലാം, നിരന്തരമായ ഉത്ക്കണ്ഠയുടേതായ ആ അവസ്ഥയില്‍ നിന്നും, എന്നെ സ്വതന്ത്രയാക്കി.

നോറ, ജെര്‍മ്മനി/അയര്‍ലന്‍ഡ്:- നൈരാശ്യത്തില്‍നിന്നും പരമാനന്ദത്തിലേയ്ക്ക്.

ഞാന്‍ വ്യത്യസ്ത ജോലികള്‍ ചെയ്യുകയും വ്യത്യസ്ത രാജ്യങ്ങളില്‍ ജീവിയ്ക്കുകയും ചെയ്യുന്നു. അതു കൊണ്ട് എല്ലായ്‌പ്പോഴും ഈ വ്യാകുലതയുണ്ടായിരുന്നു.

എത്ര വലിയ മാനസിക സമ്മര്‍ദ്ദമായിരുന്നു എനിയ്ക്കുണ്ടായിരുന്നതെന്ന കാര്യം മുന്‍പൊന്നും ഞാന്‍ തിരിച്ചറിയുക പോലും ചെയ്തിരുന്നില്ല.

അതു കൊണ്ട് ഈ ഏഴുമാസത്തെ സാധനാപാദം കര്‍മ്മപരിപാടി എന്നെ സംബന്ധിച്ചിടത്തോളം വാസ്തവമായും സ്‌ഫോടനാത്മകമായിരുന്നു. കൂടാതെ, എനിയ്ക്ക് ഇവിടെ നിന്നും ലഭിച്ച ആനന്ദവും വ്യക്തതയും മനോസംതുലനവും ശരിയ്ക്കും അവിശ്വസനീയവുമായിരുന്നു.

2018-ലെ സാധനാപാദം കര്‍മ്മപരിപാടിയില്‍പങ്കെടുത്തവര്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍.

പങ്കെടുത്തവരില്‍ ചിലര്‍ക്ക് ഇവിടെവച്ചുണ്ടായ അനുഭവങ്ങളാല്‍ പ്രചോദിതരായി അവര്‍ മുഴുവന്‍ സമയ സന്നദ്ധസേവകരായി ആശ്രമത്തില്‍ താമസിയ്ക്കുന്നതായിരിയ്ക്കും. സദ്ഗുരുവിന്‍റെ ദര്‍ശനം സാക്ഷാത്കരിയ്ക്കുന്നതിന് സഹായിയ്ക്കുകയും, സാധനാപാദം പ്രോഗ്രാമിന്‍റെ വേളയില്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളെ ആഴപ്പെടുത്തുന്നതു തുടരുകയും ചെയ്യുന്നതിനു വേണ്ടിയാണിത്. മറ്റുള്ളവരാകട്ടെ ആശ്രമത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അകലത്തു നിന്നും പിന്തുണ നല്‍കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയോ, അല്ലെങ്കില്‍, 2019-ലെ സാധനാപാദം കര്‍മ്മപരിപാടിയെ പിന്തുണയ്ക്കുന്നതിനായി തിരികെ വരുമെന്നു സൂചിപ്പിയ്ക്കുകയോ ചെയ്തിട്ടുണ്ട്.

2019-ലെ സാധനാ പാദം കര്‍മ്മപരിപാടിയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിയ്ക്കുന്നു!

Sസദ്ഗുരു ഈ വര്‍ഷം സാധനാ പാദത്തെ വളരെ വിപുലമായ ഒരു പരിപാടിയായി നമുക്കു സമര്‍പ്പിയ്ക്കുന്നു. കൂടുതല്‍ ആളുകളെ പങ്കെടുപ്പിയ്ക്കുകയെന്നതാണ് ലക്ഷ്യം. ഈ പരിപാടി ഗുരുപൂര്‍ണ്ണിമയുടെ സമയത്ത് (2019 ജൂലായ്) ആരംഭിയ്ക്കുകയും മഹാശിവരാത്രിയോടെ (2020 ഫെബ്രുവരി) അവസാനിയ്ക്കുകയും ചെയ്യുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91-83000 98777

രജിസ്റ്റർ ചെയ്യൂ