സാധനപാദം - സാധനയിലൂടെ ഉയരാം

സാധനപാദം എന്ന യാത്രയെ കുറിച്ചും ആ പാത തിരഞ്ഞെടുത്ത വ്യക്തികളെ കുറിച്ചുമുള്ള ലേഖനങ്ങള്‍ക്കായും വീഡിയോകള്‍ക്കായും കാത്തിരിക്കുക.
সাধনাপদ - সাধনার মাধ্যমে উত্থান
 

ആത്മീയ വളര്‍ച്ചക്കുള്ള സമയം

കര്‍ക്കിടക സംക്രാന്തിക്കും മകര സംക്രാന്തിക്കും ഇടയ്ക്കുള്ള സമയം ആത്മീയ പാതയിലുള്ള ആളുകള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത് സാധനപാദം എന്നറിയപ്പെടുന്നു, സ്വീകരണ ക്ഷമതയുടെ സമയം. യോഗ പാരമ്പര്യത്തില്‍, പ്രത്യേകിച്ചും ഉത്തരാര്‍ദ്ധഗോളത്തില്‍, ഈ സമയം സാധനക്കായി ഏറ്റവും യോജിച്ചതാണ്. ആത്മീയ പ്രക്രിയ വളരെ സ്വാഭാവികമായ ഒരു പ്രക്രിയയാകുന്ന ഒരു സമയമാണിത്. ഈ സമയത്ത് സാധന ഏറ്റവും മികച്ച ഫലം നല്‍കുന്നു.

അയത്നകരമായി പരിവര്‍ത്തനം ചെയ്യാനുള്ള സമയം

Sadhanapada – Rising Through Sadhana

 

നമുക്ക് ലോകത്തില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട കാര്യങ്ങളില്‍, ഏറ്റവും പ്രധാനപ്പെട്ട തലങ്ങള്‍ സമചിത്തതയും, വ്യക്തതയുമാണ്‌. സന്തുലിതമായ ജീവിതം നയിക്കുക എന്നാല്‍, പുറമേ നാം എന്തു ചെയ്യുന്നു എന്നതിനേക്കാളുപരി നമ്മുടെയുള്ളില്‍ എന്തു സംഭവിക്കുന്നു എന്നതാണ്. സാധനപാദ സമയം എല്ലാവര്‍ക്കും അവരുടെ മനസ്സും വികാരങ്ങളും സ്ഥിരമാക്കാനുള്ള അവസരം തരുന്നു. ഏത് തരം ജീവിത സാഹചര്യത്തിലും അടിപതറാതെ നില്‍ക്കാനുള്ള ദൃഡമായ ഒരു അടിത്തറ ഇത് സൃഷ്ടിക്കുന്നു.

തീവ്രമായ സാധനക്കുള്ള സമയം

Sadhanapada – Rising Through Sadhana

 

2018ല്‍ ആദ്യമായി സാധനപാദത്തിന്‍റെ സമയം ഈശ യോഗ കേന്ദ്രത്തിലെ പവിത്രീകരിച്ച അന്തരീക്ഷത്തില്‍ ചിലവിടാനുള്ള അവസരം സദ്ഗുരു തുറന്നു തന്നു. ആന്തരിക പരിവര്‍ത്തനത്തിനു വേണ്ടി 21 രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറോളം പേര്‍ ഇതില്‍ പങ്കെടുത്തു.

Sadhanapada – Rising Through Sadhana

 

പരിപാടിയുടെ ഭാഗമായി ഇവര്‍ തീവ്രമായ സാധനയിലൂടെ കടന്നു പോയി. ഇതില്‍ നിത്യവും ചെയ്യുന്ന യോഗമുറകളും സന്നദ്ധസേവനവും (സേവ) ഉള്‍പ്പെടുന്നു. ഇതില്‍ പങ്കെടുത്തവരുടെ യാത്രയെ കുറിച്ചും, അവരുടെ അനുഭവങ്ങളെ കുറിച്ചും, അവരുടെ പരിവര്‍ത്തനത്തെ കുറിച്ചും വരും ദിനങ്ങളില്‍ നാം കൂടുതല്‍ നോക്കിക്കാണും.

 
 
  0 Comments
 
 
Login / to join the conversation1