ഋണാനുബന്ധം
 
 

सद्गुरु

ഋണാനുബന്ധം എന്ന് നിങ്ങളില്‍ അധികം പേരും കേട്ടിട്ടുണ്ടാകും. ഭൗതീകതലത്തില്‍ വിശേഷിച്ചും ശാരീരിക തലത്തിലുള്ള ഒരു ബന്ധമാണ് അത് സൂചിപ്പിക്കുന്നത്.

രണ്ടു ശരീരങ്ങള്‍ തമ്മില്‍ ബന്ധപ്പെടുമ്പോള്‍ അവിടെ ഋണാനുബന്ധം ഉളവാകുന്നു പരസ്പരമുള്ള ഒരു ഐക്യം അത് സ്നേഹത്തിന്‍റേയോ സൗഹൃദത്തിന്‍റേയോ ആകാം, ലൈംഗീക ബന്ധമാകാം. വെറുതെ ഒരാളുടെ കൈപിടിച്ച് കുറച്ചുനേരം ഇരുന്നാലും മതി. അന്യോന്യം വസ്ത്രങ്ങള്‍ കൈമാറുന്നതും ഋണാനുബന്ധത്തിന് വഴിയൊരുക്കുന്നു. കുടുംബത്തില്‍ ഒരാള്‍ മരിക്കുമ്പോള്‍ ഈ ഋണാനുബന്ധം മായ്ച്ചുകളയുന്നു. ഇതിനുവേണ്ടിയും വിശേഷാല്‍ ചടങ്ങുകളുണ്ട്. സമുദ്രത്തിലൊ ഗംഗയിലൊ മറ്റു ജലാശയങ്ങളിലൊ ചിതാഭസ്മം ഒഴുക്കുന്ന പതിവുണ്ട്. മരിച്ചവരുമായുള്ള ഋണാനുബന്ധം നിശ്ശേഷം അവസാനിപ്പിക്കുവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ബന്ധം മുറിച്ചു കളഞ്ഞാലേ ജീവിക്കുന്നവരുടെ ജീവിതം സുഗമമായി തുടര്‍ന്നുപോകു, അതല്ല എങ്കില്‍ അത് നിങ്ങളുടെ മാനസിക ശരീരാവസ്ഥകളെ പലതരത്തില്‍ ബാധിച്ചെന്നുവരാം.

ആധുനികകാലത്ത് പലയിടത്തും ഇത് കാണുന്നുണ്ട്. എട്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളെ ഇത് ബാധിക്കുന്നില്ല. പ്രകൃതി തന്നെ അവര്‍ക്കതിനുള്ള സംരക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ കൗമാരപ്രായക്കാരെ ഇത് ശക്തിയായി ബാധിക്കുന്നു. അതുകൊണ്ടാണ് മരിച്ചവര്‍ക്കുവേണ്ടിയുള്ള കര്‍മ്മങ്ങള്‍ യഥാവിധി അനുഷ്ഠിക്കണം എന്നുപറയുന്നത്. പ്രേതാത്മാക്കളുടെ ഊര്‍ജ്ജം അന്തരീക്ഷത്തില്‍ തന്നെയുണ്ട്. അതിന് എളുപ്പത്തില്‍ കടന്നുപിടിക്കാന്‍ സാധിക്കുന്നത് കൗമാര പ്രായത്തിലുള്ളവരെയാണ്. ആ പ്രായത്തില്‍ മനസ്സ് ഏറ്റവും ലോലവും ചഞ്ചലവുമായിരിക്കും. ഇന്ന് ലോകത്തിലെവിടെ നോക്കിയാലും കൗമാരക്കാരുടെ പ്രശ്നങ്ങളാണല്ലോ നമ്മളെ ഏറ്റവുമധികം പരിഭ്രമിപ്പിക്കുന്നത്.


ഋണാനുബന്ധങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതില്‍ നമ്മള്‍ കാണിക്കുന്ന അലംഭാവം അന്തരീക്ഷത്തിലെമ്പാടും അവ നിറഞ്ഞു നില്‍ക്കുകയാണ്. നമ്മുടെ മുന്‍തലമുറക്കാര്‍ക്ക് ഈ പ്രശ്നം അത്ര കാര്യമായി നേരിടേണ്ടി വന്നിട്ടില്ല, കാരണം പരേതാത്മാക്കളുടെ കാര്യത്തില്‍ അവര്‍ അതീവ ശ്രദ്ധ പാലിച്ചിരിക്കുന്നു.

കൗമാരക്കാരുടെ ഇടയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണം, നമ്മള്‍ മരിച്ചുപോയവരുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല എന്നതാണ്. ഋണാനുബന്ധങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതില്‍ നമ്മള്‍ കാണിക്കുന്ന അലംഭാവം അന്തരീക്ഷത്തിലെമ്പാടും അവ നിറഞ്ഞു നില്‍ക്കുകയാണ്. നമ്മുടെ മുന്‍തലമുറക്കാര്‍ക്ക് ഈ പ്രശ്നം അത്ര കാര്യമായി നേരിടേണ്ടി വന്നിട്ടില്ല, കാരണം പരേതാത്മാക്കളുടെ കാര്യത്തില്‍ അവര്‍ അതീവ ശ്രദ്ധ പാലിച്ചിരിക്കുന്നു.

ചോദ്യം: വികാരങ്ങളെ ആര്‍ക്കെങ്കിലും ഇടിച്ചുപൊടിച്ച് കടലില്‍ തൂവാനാകുമൊ? വികാരങ്ങളുടെ കെട്ടുകള്‍ മുറിച്ചുമാറ്റുക എളുപ്പമല്ല.

സദ്ഗുരു: ജീവിതത്തില്‍ വേറെത്തന്നെ ഒരു വശമാണ് വികാരങ്ങള്‍. വാസ്തവത്തില്‍ അതിന് രണ്ടാം സ്ഥാനമേയുള്ളൂ. മരിച്ചവരുമായുള്ള ശാരീരികമായ ചേര്‍ച്ചയാണ് ഋണബന്ധം. അതാണ് ജീവിച്ചിരിക്കുന്നവര്‍ തന്നെ മാറ്റേണ്ടത്, കാരണം അതിന്‍റെ തുടര്‍ച്ച ചില രോഗങ്ങള്‍ക്കും മാനസികാസ്വാസ്ഥ്യങ്ങള്‍ക്കും കാരണമാകുന്നു. മറ്റു താളപ്പിഴകളും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ്. മരിച്ചുപോയ ഒരാളുമായി നിങ്ങള്‍ക്ക് വളരെയേറെ ഹൃദ്യമായൊരു ബന്ധമുണ്ടായിരുന്നുവെങ്കില്‍, അതിന്‍റെ സുന്ദരമായ ഓര്‍മ്മ മനസ്സില്‍ സൂക്ഷിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ആ ബന്ധം മൂലം പിന്നീട് നിങ്ങള്‍ കഷ്ടപ്പെടാന്‍ ഇടവരരുത്. എന്നാല്‍ ഋണബന്ധം അവശേഷിക്കുന്നു എങ്കില്‍ അത് നിങ്ങളുടെ ശരീരത്തിനേയും മനസ്സിനേയും ദുര്‍ബലമാക്കും. അതുമാത്രമല്ല ജീവിതത്തിന്‍റെ തന്നെ ചുവടു പിഴച്ചുവെന്നുവരാം. ഇതെല്ലാം ഒഴിവാക്കാനാണ് നമ്മള്‍ ഋണബന്ധം അവസാനിപ്പിക്കുന്നത്. ശാരീരികമായ ഓര്‍മ്മകളാണ് ഇങ്ങനെ ഇല്ലാതാവുന്നത്. വൈകാരികവും മാനസികവുമായ ഓര്‍മ്മകള്‍ നമുക്ക് വിട്ടുകളയാനാവില്ല. അങ്ങനെ ചെയ്യുകയുമരുത്. നിങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളെ എന്തിനു മറന്നുകളയണം? മധുരോദാരമായൊരു ഓര്‍മ്മയായി അവരെന്നും നിങ്ങളിലുണ്ടായിരിക്കട്ടെ.


എല്ലാവര്‍ഷവും മഹാലയ അമാവാസി ദിവസം ലിംഗഭൈരവിയില്‍ കാലഭൈരവശാന്തി എന്നൊരു കര്‍മ്മം പ്രത്യേകമായി നടത്താറുണ്ട്. ഇത് നടത്തുന്നത് പിതൃക്കളുടെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടിയാണ്.

എല്ലാവര്‍ഷവും മഹാലയ അമാവാസി ദിവസം ലിംഗഭൈരവിയില്‍ കാലഭൈരവശാന്തി എന്നൊരു കര്‍മ്മം പ്രത്യേകമായി നടത്താറുണ്ട്. ഇത് നടത്തുന്നത് പിതൃക്കളുടെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടിയാണ്. താല്‍പര്യമുള്ളവര്‍ക്കൊക്കെ ഇതില്‍ പങ്കുചേരാവുന്നതാണ്, മുന്‍കൂട്ടി അറിയിക്കണമെന്നു മാത്രം. ഈശാ കേന്ദ്രത്തില്‍ മഹാശിവാരാത്രിയുടെ തിരക്കുകള്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ നമ്മള്‍ സംയമയുടെ ശാന്തിയിലാണ്. ഈ രണ്ടുഭാവവും ചേര്‍ന്നതാണ് ശിവന്‍. ഊര്‍ജ്ജസ്വലതയുടെ നിറവാണ്, പ്രശാന്തിയുടെ നിശ്ശബ്ദതയുമാണ്. കര്‍മ്മോത്സുകതയുടെ പാരമ്യം, നിസ്സംഗ്ഗതയുടെ നിശ്ചലത. കഴിഞ്ഞമാസം മുഴുവന്‍ ഇവിടെ അസാധാരണവും ചിലപ്പോള്‍ അമാനുഷവുമായ പ്രയത്നങ്ങളുടെ തിരക്കായിരുന്നു. അതിനുശേഷം ഇപ്പോള്‍ ഇവിടെയെങ്ങും തികഞ്ഞ നിശ്ചലത, നിശ്ശബ്ദത.

നിങ്ങള്‍ക്ക് നിശ്ചലമായിരിക്കണം...അതേസമയം നിങ്ങളില്‍ ഊര്‍ജ്ജത്തിന്‍റെ അതിപ്രസരം – ജീവിതത്തില്‍ ഒട്ടൊരു ശാന്തത കൈവരണമെങ്കില്‍ മനസ്സിനെ അതിന്‍റെ എടുത്തു ചാട്ടങ്ങളില്‍ നിന്നും പിന്‍വലിക്കുക തന്നെ വേണം. ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ വലിയ കുഴപ്പക്കാരല്ല. വേണമെങ്കില്‍ നമുക്കവയെ നിയന്ത്രിക്കാവുന്നതേയുള്ളൂ. മനസ്സിന്‍റെ പ്രവര്‍ത്തനങ്ങളാണ് നമ്മെ കഷ്ടപ്പെടുത്തുന്നത്. ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട് ഒരു നിലക്കു നോക്കിയാല്‍ മനസ്സിനേക്കാള്‍ മേലെയാണ് ശരീരം, കാരണം, ശരീരത്തെ നിശ്ചലമാക്കിവെക്കുമ്പോഴും അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ശരീരബോധമില്ലെങ്കിലും ശരീരം നിലനില്‍ക്കുന്നു, എന്നാല്‍ മനസ്സു നിശ്ചലമായി കഴിഞ്ഞാല്‍ പിന്നെ മനസ്സ് എന്നൊന്നില്ല. അതുകൊണ്ട് ജീവന്‍ ശരീരത്തിലുള്ളിടത്തോളം കാലം മനസ്സ് അടങ്ങിയിരിക്കുന്നില്ല. അത് പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. മനസ്സിനെ അതിന്‍റെ പാട്ടിന് വിട്ട് സ്വയം മാറിനില്‍ക്കുക. അതേ നമുക്കു ചെയ്യാനാവൂ. അതിനു വേണ്ടത് മനസ്സിന്‍റെ പ്രകൃതം അറിഞ്ഞിരിക്കുകയാണ്.

മനസ്സിനെ മനസ്സിലാക്കാനും ഒട്ടൊന്നു വിട്ട് നില്‍ക്കാനും സഹായിക്കുന്ന ചില ലഘുമാര്‍ഗങ്ങളുണ്ട്. പക്ഷെ ഇന്നുള്ളവര്‍ അതൊന്നും അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. ഏതോ രീതിയിലുള്ള ചൂഷണമായാണ് അവര്‍ അതിനെ കാണുന്നത്. അദ്ധ്യാത്മമാര്‍ഗത്തിലേക്കു പ്രവേശിക്കുന്നവര്‍ക്ക് ആദ്യം നല്‍കുന്ന ഉപദേശം "എല്ലാം അവിടെ സമര്‍പ്പിക്കു" എന്നാണ് . അതിന്‍റെ അര്‍ത്ഥം നിങ്ങള്‍ ഒരു തീരുമാനവും എടുക്കേണ്ടതില്ല എന്നാണ്. എല്ലാം ഈശ്വരേച്ഛക്കു വിട്ടുകൊടുക്കുക, മനസ്സ് ശാന്തമാകുവാന്‍ ഏറ്റവും നല്ല വഴിയാണിത്. "മനസ്സേ, നീ അടങ്ങിയിരിക്കൂ. ഒരു തീരുമാനവും നിന്‍റേതായി എടുക്കേണ്ടതില്ല” എന്ന് സ്വയം പറഞ്ഞു പഠിപ്പിക്കുക. സമര്‍പ്പണം സാദ്ധ്യമാവുന്നില്ലെങ്കില്‍ രണ്ടാമത്തെ വഴി അനുസരണത്തിന്‍റേതാണ്. എന്താണോ ആവശ്യം, അത് ചെയ്യുക – ഇരിക്കണമെങ്കില്‍ ഇരിക്കുക, നില്‍ക്കണമെങ്കില്‍ നില്‍ക്കുക, മിണ്ടാതിരിക്കണമെങ്കില്‍ അങ്ങനെ ചെയ്യുക. എന്നാല്‍ ഇതെല്ലാം ആധുനിക സമൂഹത്തില്‍ "വലിയ തെറ്റു"കളാണ്. ശരിയാണ്, ചൂഷണം ചെയ്യാന്‍ തുനിഞ്ഞിറങ്ങിയവരുടെ ഇടയിലാണ് നിങ്ങള്‍ ചെന്നുപെടുന്നതെങ്കില്‍ അന്ധമായ ഈ അനുസരണം വലിയ അബദ്ധം തന്നെ. എന്നാല്‍ അത് നിങ്ങളുടെ ആത്യന്തികമായ നന്മയെയാണ് ലക്ഷ്യമാക്കുന്നത് എങ്കില്‍, എന്താണതില്‍ തെറ്റായിട്ടുള്ളത്?

ആന്തരികമായി കുറച്ചൊരു ശാന്തി കിട്ടിയാല്‍ മനസ്സും ബുദ്ധിയും ശരീരവുമൊക്കെ അതുവരെ ഇല്ലാതിരുന്ന ഒരു അറിവും ഉത്സാഹവും അനുഭവിക്കാന്‍ തുടങ്ങും, കൂടുതല്‍ തെളിമയോടെ പ്രവര്‍ത്തന നിരതമാകും.

സമര്‍പ്പണം എന്തെന്നു മനസ്സിലാവാത്തവര്‍ക്ക് അനുസരണമാണ് അടുത്തവഴി. ഇതും ചെയ്യാനായില്ല എങ്കില്‍ മനസ്സിനെ ഒതുക്കുക പ്രയാസം തന്നെ. അത് നിരന്തരം പിടിയില്‍ നിന്നും വഴുതിപോകും, ഒരിടത്തും ഉറച്ചുനില്‍ക്കുകയില്ല. രസഗോളം അങ്ങനെയാണ്. ഒന്നിനെ പിടിക്കുമ്പോഴേക്കും അത് ആറായി ചിതറുന്നു. സമര്‍പ്പണത്തിലൂടെയും അനുസരണത്തിലൂടെയും ഒരാള്‍ക്ക് സ്വയം മനസ്സില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സാധിക്കും. അങ്ങനെ വിട്ടുനില്‍ക്കാനാവുമ്പോള്‍ ബോദ്ധ്യമാവും ശാന്തി എന്നത് നിങ്ങളുടെ സഹജമായ ഭാവമാണ് എന്ന്. പ്രകൃതിയുടെ സ്വഭാവവും ഏറെക്കുറെ ശാന്തവും സൗമ്യവുമാണ്. മനസ്സ് ശാന്തമാകുന്നതോടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയൊരു ഉണര്‍വു ലഭിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ തെളിവാര്‍ന്ന ഒരനുഭവ മണ്ഡലത്തിലേക്ക് ഉയര്‍ത്തുന്നു.


ജീവിതം ശാന്തമാകണമെങ്കില്‍ വ്യക്തിമനസ്സിലെ ഉദ്വേഗങ്ങള്‍ ക്രമേണ കുറച്ചുകൊണ്ടുവരണം. അതിനുവേണ്ടത് ഈ പ്രപഞ്ചം തന്നേയാണ് ഏറ്റവും വലിയ മനസ്സ് എന്നും, അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ തന്‍റെ മനസ്സിനുള്ള സ്ഥാനം ഏറ്റവും തുച്ഛമാണെന്നുമുള്ള തിരിച്ചറിവാണ്.

ജീവിതം ശാന്തമാകണമെങ്കില്‍ വ്യക്തിമനസ്സിലെ ഉദ്വേഗങ്ങള്‍ ക്രമേണ കുറച്ചുകൊണ്ടുവരണം. അതിനുവേണ്ടത് ഈ പ്രപഞ്ചം തന്നേയാണ് ഏറ്റവും വലിയ മനസ്സ് എന്നും, അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ തന്‍റെ മനസ്സിനുള്ള സ്ഥാനം ഏറ്റവും തുച്ഛമാണെന്നുമുള്ള തിരിച്ചറിവാണ്. അത്രയും ബൃഹത്തായ സമഷ്ടി മനസ് അനസ്യൂതം പ്രവര്‍ത്തന നിരതമായിരിക്കേ തന്‍റെ ഈ കുഞ്ഞു മനസ്സിന്‍റെ പ്രയത്നങ്ങള്‍ക്കും പരിഭ്രമങ്ങള്‍ക്കും എന്തുവില? അതുകൊണ്ട് അതിനെ ഒരു മൂലയിലേക്കു ഒതുക്കിനിര്‍ത്താം. സമഷ്ടിമനസ്സ് എന്ന ആശയം പിടികിട്ടുന്നില്ല, എങ്കില്‍ തന്‍റേതല്ലാത്ത ഏറ്റവും വലുതും, കാര്യക്ഷമവുമായ ഒരു മനസ്സ് എന്ന സങ്കല്‍പമാവാം അതൊന്നും ഇന്നത്തെ ലോകത്തിന് ദഹിക്കുന്നില്ല. അവര്‍ക്ക് അങ്ങനെയുള്ള സങ്കല്‍പം അടിമത്തത്തിനു സമമാണ്. ഇന്നത്തെ അദ്ധ്യാത്മിക മാര്‍ഗം വളരെയേറെ വികലമാണ്. പലതും ചെയ്യാന്‍ നമുക്കാവുന്നില്ല. എന്നാലും പ്രബുദ്ധമായ ഒരു ലോകത്തെ മെനഞ്ഞെടുക്കേണ്ട ചുമതല നമുക്കുണ്ട്! കാറിന്‍റെ ടയറുകള്‍ ഊരിമാറ്റി അതിനെ കുറെ ദൂരത്തേക്ക് ഓടിച്ചുകൊണ്ടുപോവുക എന്ന ദൗത്യം. അതാണ് ഗുണത്തെ ആത്മീയാചാര്യന്‍മാരില്‍ നിക്ഷിപ്തമായിരിക്കുന്നത്. അദ്ധ്യാത്മികാചാര്യന്‍മാര്‍ പലപ്പോഴും എന്തിനും എളുപ്പവഴികള്‍ കണ്ടുപിടിക്കുന്നതില്‍ തല്‍പരരാണ്. ഉദാഹരണത്തിന് ഉച്ചഭക്ഷണ സമയത്ത് ഒരാള്‍ പറയുന്നു. "നൂഡില്‍സ് ചെവിയില്‍ കൂടി അകത്തേക്കാക്കിയാലോ?" എങ്കില്‍ ഞങ്ങളുടെ നിര്‍ദ്ദേശം ഇങ്ങനെയായിരിക്കും "മൂക്കില്‍ കൂടി കഴിക്കാന്‍ ശ്രമിക്കൂ, കാരണം അത് വയറ്റിനകത്തെത്താന്‍ ആ വഴിക്ക് കൂടുതല്‍ സാദ്ധ്യതയുണ്ട്" സൂപ്പിന് പ്രത്യേകിച്ച് ആ വഴി ശ്രമിക്കാം. അത് കൂടുതല്‍ എളുപ്പമാകും, എന്നാലും പ്രയാസംതന്നെ. വായ തുറന്ന് സാധാരണപോലെ കഴിച്ചു നോക്കൂ. എന്തൊരു സുഖം സ്വാദ്, ഭക്ഷണം കഴിക്കുന്നതിന്‍റെ ആനന്ദം അപ്പോഴാണ് ശരിക്കും അറിയുക.

ഇന്നത്തെ ആളുകളുടെ സ്ഥിരം വായ്ത്താരി "എനിക്കിതുവയ്യ, എനിക്കതു വയ്യ, എന്നെ അദ്ധ്യാത്മവിദ്യ പഠിപ്പിക്കു." അതുകൊണ്ട് കണ്ണിലൂടെയും കാതിലൂടെയും മൂക്കിലൂടെയും നിങ്ങളുടെ മനസ്സിലേക്ക് അദ്ധ്യാത്മവിദ്യ ഒഴിച്ചു തരുന്നു. ബുദ്ധിമുട്ടാണ്, പക്ഷെ വേറെ വഴിയില്ല, ഞങ്ങള്‍ നിസ്സഹായരാണ്.
ഞങ്ങളുടെ മനസ്സില്‍ ചെറിയൊരു പ്രതീക്ഷ അപ്പോഴും ബാക്കിനില്‍ക്കും. കുറെനാള്‍ മൂക്കില്‍ കൂടി ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഒരു നാള്‍ അറിയാതെ നിങ്ങള്‍ വായ് തുറക്കും. അതിന് പ്രത്യേകിച്ച് പ്രേരണയോ ശാസനയോ ഒന്നും ആവശ്യമില്ല, നിങ്ങളുടെ സാമാന്യബുദ്ധിതന്നെ ധാരാളം. നിങ്ങള്‍ തനിയെ വായ തുറക്കുന്ന ആ നല്ല ദിവസവും കാത്തിരിക്കുകയാണ് ഞങ്ങള്‍. ഒരു ഗുരുവായിരിക്കുക, വാസ്തവത്തില്‍ ശ്രമകരമായൊരു കാര്യം തന്നെ! ചിലപ്പോള്‍ തോന്നും ഒരു ഹാസ്യ കഥാപാത്രമാണൊ എന്ന്.

സംയമ എന്നത് വിശേഷപ്പെട്ട ഒരവസ്ഥയാണ്. താന്‍ ഈ ശരീരമല്ല, ബുദ്ധിയല്ല, മനസ്സല്ല, ലോകവുമല്ല എന്ന സ്പഷ്ടമായ ബോധം തെളിഞ്ഞു നില്‍ക്കുന്ന അവസ്ഥ. ഈ പറഞ്ഞതെല്ലാം ഒഴിവാക്കാനായാല്‍ പിന്നെ എല്ലാ വേദനകളില്‍നിന്നും ഭയങ്ങളില്‍ നിന്നുമുള്ള മോചനമായി, അതാണ് സംയമ ലക്ഷ്യമാക്കുന്നത്. ശരീരത്തിന്‍റേയും മനസ്സിന്‍റേയും സംഘര്‍ഷങ്ങളില്‍ നിന്നും സ്വതന്ത്രമായി, അവനവന്‍റെ ഉളളില്‍ സഹജമായുള്ള പരിപൂര്‍ണ ശാന്തിയില്‍ വിലയം പ്രാപിക്കുക. ഈ അവസ്ഥ പ്രാപിക്കാന്‍ ഉത്സുകരായി ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നായി 600 സാധകര്‍ വന്നുചേര്‍ന്നിട്ടുണ്ട്. വളരെ നിഷ്ഠാപൂര്‍വ്വം സാധന അനുഷ്ഠിക്കുന്ന അറുനൂറുപേര്‍. അവരോരുത്തരും ഈ കാര്യത്തില്‍ നല്ല പുരോഗതി കൈവരിച്ചിരിക്കുന്നു. ആദ്യത്തെ കുറച്ചുദിവസം ശാരീരികമായ പരാധീനതകള്‍ അവരെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ അതെല്ലാം തരണം ചെയ്ത് തികച്ചും ശാന്തമായ അവസ്ഥ പ്രാപിച്ചിരിക്കുന്നു.

സംയമയുടെ ശാന്തി നുകരാന്‍ നിങ്ങള്‍ക്കും സാധിക്കുമാറാകട്ടെ.

 
 
  0 Comments
 
 
Login / to join the conversation1