പ്രേതാത്മാക്കളുടെ സാന്നിധ്യം – ആറാം ഭാഗം
 
 

सद्गुरु

അന്വേഷി: ഇതുവരെ ഞാന്‍ പ്രധാനമായും ശ്രദ്ധ ഊന്നിയിരുന്നത്, മനുഷ്യപ്രേതങ്ങളെക്കുറിച്ചായിരുന്നു. മനുഷ്യരല്ലാത്ത മറ്റ് പ്രേതാത്മാക്കളെക്കുറിച്ച് അങ്ങേക്ക് എന്താണ് പറയാനുളളത്?

സദ്ഗുരു: മനുഷ്യരുടേതല്ലാത്ത പ്രേതാത്മാക്കള്‍ എന്നൊന്നില്ല. ഉദാഹരണത്തിന് ശരീരമില്ലാത്ത ഒരു പച്ചക്കുതിര ചാടിച്ചാടിപ്പോയാല്‍ എങ്ങനെയിരിക്കും? അങ്ങനെ ഒരു സംഗതിയുണ്ടോ? ഇല്ല, എന്നുതന്നെപറയാം, എന്തെന്നാല്‍ ഒരു പച്ചക്കുതിര ചാകുമ്പോള്‍ മരണമില്ലാത്ത അതിന്‍റെ ഭാഗം ഒട്ടും വികാസം പ്രാപിച്ചിട്ടില്ല. സാധാരണ അത് മണ്ണിനോട് ചേര്‍ന്നിരിക്കും. പുല്ലിന്‍റെ മുകളില്‍ കൂടി രാത്രിയില്‍ നടക്കരുതെന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ഒരുകാരണം പാമ്പുകളില്‍ നിന്നും, മറ്റു ജന്തുക്കളില്‍ നിന്നും രക്ഷനേടുന്നതിനാണ്. വേറൊരു കാരണം പരിണാമഘട്ടത്തിലുള്ള ഇത്തരം ജീവികള്‍ മണ്ണിനോട് പറ്റിയിരിക്കുമെന്നതിനാലാണ്. ഒരുപച്ചക്കുതിര ചത്താല്‍ ഉടന്‍ അത് മറ്റൊരു ശരീരം തേടും, ചിലപ്പോള്‍ ഒരു ചെറിയ ഇടവേളയുണ്ടാവും.

മൃഗങ്ങളുടെയും മറ്റു ജീവികളുടെയും അന്ത്യം സാധാരണ രാത്രിയിലാണ് സംഭവിക്കുന്നത്, പകലല്ല. ചിലപ്പോള്‍ പക്ഷികളോ മറ്റു മൃഗങ്ങളോ പകല്‍ അവയെ തിന്നെന്നുവരും, എന്നാല്‍ അവയുടെ സ്വാഭാവിക മരണം സംഭവിക്കുന്നത് രാത്രിയിലാണ്. മണ്ണിനോടുചേര്‍ന്നുകിടന്ന് മണ്ണായിത്തീരുന്നു. രാത്രിയായാല്‍ പുല്ലിനുമുകളില്‍ കൂടി നടക്കരുതെന്ന് പറയാന്‍ കാരണം ഇവ കാലിനടിയില്‍പ്പെട്ട് ചതഞ്ഞുപോകാതിരിക്കാന്‍ വേണ്ടിയാണ്. അവയ്ക്ക് ഈ ഇടവേള വളരെ ചെറുതാണ്. പൂര്‍ണ്ണമായും പ്രവണതകള്‍ക്കനുസരിച്ചു നീങ്ങുന്ന പരിണാമം വളരെ വേഗത്തിലാണ്.

ഒരു പാമ്പിന്‍റെ പ്രേതത്തിന്, മനുഷ്യനെ ആവേശിക്കാന്‍ സാധിക്കും. ഞാന്‍ ഇവിടെ അതിനെ 'നാഗദോഷം' 'സര്‍പ്പദോഷം' എന്നെല്ലാം പറയും.

ഒരു പാമ്പിന്‍റെ പ്രേതത്തിന്, മനുഷ്യനെ ആവേശിക്കാന്‍ സാധിക്കും. ഞാന്‍ ഇവിടെ അതിനെ 'നാഗദോഷം' 'സര്‍പ്പദോഷം' എന്നെല്ലാം പറയും. പ്രത്യേകിച്ചും അത് നിങ്ങളുടെ തൊലിയുടെ പാളികളെ ബാധിക്കുന്നതിനാല്‍, നിങ്ങളുടെ നടപ്പിലും നില്‍പ്പിലുമെല്ലാം മാറ്റങ്ങള്‍ സംഭവിക്കും. പാമ്പുകളുടെ പ്രേതങ്ങള്‍ കുറച്ചുകൂടി വ്യക്തതയുള്ളവയാണ്. അതിനാലാണ് ഈ നാട്ടില്‍ പാമ്പുകളെ കൊല്ലുന്നത് വിലക്കിയിരിക്കുന്നത്. അഥവാ നിങ്ങള്‍ ഒരുപാമ്പിനെ കൊല്ലാന്‍ ഇടയായാല്‍, മനുഷ്യരെപ്പോലെ അതിനേയും ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ വേണം. പശു, കാക്ക ഇവയുടെ കാര്യവും ഇതുപോലെയാണ്. പശുവിന്‍റെ പ്രേതം ചില പ്രത്യേക വൃക്ഷങ്ങള്‍ക്കു ചുറ്റും കറങ്ങി നടക്കും. 'പുംഗായ്മരം' ഇതിനുദാഹരണമാണ്. എന്നാല്‍ അവയുടെ പരിണാമത്തിന്‍റെ ഇടവേള ചെറുതാണ്. നമ്മുടെ നാട്ടില്‍ ഈ മരത്തിന്‍റെ ചുവട്ടില്‍ കഴിയുന്നത് പശുവിന്‍പാലെന്നപോലെ ആരോഗ്യത്തിന് ഉത്തമമാണെന്ന് വിശ്വസിക്കുന്നു.

അന്വേഷി : അപ്പോള്‍ എല്ലാവരും മരിക്കുമ്പോള്‍ പ്രേതാത്മാവായിത്തീരുമോ?

സദ്ഗുരു : നിങ്ങള്‍ ശരീരം ത്യജിക്കുമ്പോള്‍ പ്രേതാത്മാവായിത്തീരും.

അന്വേഷി: എല്ലാവരും ഈ അവസ്ഥയിലെത്തുമോ?

സദ്ഗുരു: ഉവ്വ്, എല്ലാവരും എത്തും. കാലയളവില്‍ മാത്രം മാറ്റമുണ്ടാവും. നിങ്ങള്‍ പ്രാരബ്ധ കര്‍മങ്ങള്‍ തീര്‍ത്തിട്ട് മരിച്ചാലും പൂര്‍ത്തീകരിക്കാത്ത മോഹങ്ങളുമായി മരിച്ചാലും ഇടവേള ചെറുതായിരിക്കും. വളരെ പെട്ടെന്നൊരു ഗര്‍ഭപാത്രം കണ്ടുപിടിക്കും. ദിവസങ്ങള്‍ക്കോ, ആഴ്ചകള്‍ക്കോ ഉള്ളില്‍ നിങ്ങള്‍ ജന്മമെടുക്കും. അനുയോജ്യമായ ഒരു ഗര്‍ഭപാത്രം കിട്ടിയില്ലെങ്കില്‍ എന്ത് സംഭവിക്കും? പരിണാമത്തില്‍ താഴേക്കുപോയി മൃഗമായി ജന്മമെടുത്ത് ആ മോഹങ്ങളെല്ലാം പൂര്‍ത്തീകരിക്കേണ്ടിവരും.

അന്വേഷി: അടുത്ത ജന്മം തിരഞ്ഞെടുക്കുന്നതില്‍ പ്രേതാത്മാക്കള്‍ക്കും സ്വര്‍ഗവാസികള്‍ക്കും തമ്മില്‍ വ്യത്യാസമുണ്ടോ? അത് സംഭവിക്കുന്നത് പൂര്‍ണ്ണ ബോധത്തോടെയാണോ, ഭാഗികമായ ബോധത്തോടെയാണോ, അതോ തികച്ചും അബോധമായാണോ?

സദ്ഗുരു: 'സ്വര്‍ഗവാസികള്‍' എന്ന് ഞാന്‍ വിളിക്കുന്നത്, ഈ തിരഞ്ഞെടുപ്പിന് കുറച്ചെങ്കിലും സ്വാതന്ത്ര്യം ഉള്ളവയെയാണ്. മറ്റുള്ളവയെ പ്രോതാത്മാക്കള്‍ എന്നാണ് വിളിക്കുന്നത്. അവയെ ഭൂതപ്രേതങ്ങള്‍, പിശാചുക്കള്‍, യക്ഷന്‍, ഗന്ധര്‍വ്വന്‍ എന്നെല്ലാം വിളിക്കുന്നു. കുറച്ചെങ്കിലും പ്രജ്ഞയോടെ (ഉണര്‍വ്വോടെ) ജീവിച്ചിരിക്കുകയും, മരിക്കുകയും ചെയ്തവരെ ഞാന്‍ സ്വര്‍ഗവാസികള്‍ എന്ന് വിളിക്കുന്നു. അവര്‍ക്ക് തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യമുണ്ട്. മറ്റുള്ള പ്രേതാത്മാക്കള്‍ ഓരോ നിര്‍ബ്ബന്ധങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നു, നിങ്ങളെപ്പോലെ.
അന്വേഷി: ഈ പ്രേതാത്മാക്കള്‍ ആരെങ്കിലും നമുക്ക് വഴികാട്ടികളാവുമോ? അതോ, അവയുടെ പ്രവണതയ്ക്കനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുമോ?

സദ്ഗുരു: കൂടുതല്‍ അറിവുണ്ടായിരുന്നെങ്കില്‍, അവര്‍ മോചിതരാവുമായിരുന്നു. എന്തുകൊണ്ടാണ് അവയ്ക്ക് അലയേണ്ടിവരുന്നത്? വേണ്ടത്ര അറിവില്ലാത്തതിനാല്‍. നോക്കൂ, ലോകത്ത് ധനികരുമുണ്ട്, ദരിദ്രരുമുണ്ട്, എന്നാല്‍ ജീവിതത്തിന്‍റെ അടിസ്ഥാന കാര്യങ്ങളെടുത്താല്‍ ധനികന് ദരിദ്രനേക്കാള്‍ അറിവുണ്ടെന്ന് പറയാന്‍ കഴിയുകയില്ല. അതുകൊണ്ട് സാക്ഷാത്കാരത്തേക്കുറിച്ചും മോചനത്തേക്കുറിച്ചും പ്രേതാത്മാക്കള്‍ക്ക് നിങ്ങളെക്കാള്‍ അറിവുണ്ടാകണമെന്നില്ല. നിങ്ങളെപ്പോലെതന്നെ മുന്നോട്ടും പിന്നോട്ടുമില്ലാത്ത അവസ്ഥയിലാണ് അവയും. അവയ്ക്ക് നിങ്ങളെക്കാള്‍ അല്‍പം കൂടി സന്തുഷ്ടിയുണ്ട് എന്ന വ്യത്യാസമേയുള്ളു. നിങ്ങള്‍ ധനികനാണെങ്കില്‍ നല്ല ഭക്ഷണം കഴിക്കും, നല്ല വസ്ത്രം ധരിക്കും, നല്ല വീട്ടില്‍ സുഖമായി ജീവിക്കും, എന്നാല്‍ അതുകൊണ്ട് നിങ്ങള്‍ ജീവിതത്തെക്കുറിച്ച് നല്ല രീതിയില്‍ അറിയണമെന്നില്ല. അതെല്ലാം ഒരുപോലെതന്നെ.

അന്വേഷി : ഒരു അന്വേഷിയുടെ പാതയില്‍ പ്രേതാത്മാക്കള്‍ക്ക് തടസ്സം സൃഷ്ടിക്കാനാവുമോ? തിരിച്ചുപറഞ്ഞാല്‍ അന്വേഷിയെ അയാളുടെ പാതയില്‍ അവയ്ക്ക് സഹായിക്കാനാവുമോ?

മോചനം ആഗ്രഹിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം, നിങ്ങള്‍ ആഗ്രഹിക്കുന്നത് സ്വയം ഇല്ലാതാകല്‍ ആണ്.

സദ്ഗുരു: മോചനം ആഗ്രഹിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം, നിങ്ങള്‍ ആഗ്രഹിക്കുന്നത് സ്വയം ഇല്ലാതാകല്‍ ആണ്. ഇങ്ങനെ സ്വയം ഇല്ലാതാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ നാശം അവര്‍ക്കുപരിയായി മറ്റാര്‍ക്കു വരുത്താന്‍ സാധിക്കും? അയാളെ നേരമ്പോക്കിന് ഒരു പിശാചോ, വന്യജീവിയോ അതിലേക്ക് സഹായിച്ചാല്‍ അയാള്‍ക്കെന്ത് പ്രശ്നം? യാഥാര്‍ത്ഥ അന്വേഷിയില്‍ നിന്ന് ആര്‍ക്കും ഒന്നുമെടുത്ത് മാറ്റാനാവില്ല. ആദ്ധ്യാത്മികത കൊണ്ടുനടക്കുന്ന ഒരാളില്‍ നിന്ന് സാധിച്ചേക്കും, എന്നാല്‍ യഥാര്‍ത്ഥ അന്വേഷി ഓരോ അത്യാഹിതത്തിലൂടെയും, കൂടുതല്‍ സ്വയം ഇല്ലാതായിത്തീരുന്നു. (അഹന്ത ഇല്ലാതാവുന്നു.)

കീഴ്വഴക്കമനുസരിച്ച് ഭാരതത്തില്‍ ഒരു അന്വേഷി രാജാവായാല്‍പോലും ആദ്യം ചെയ്യുന്നത് ഭിക്ഷാടനമാണ്. ഒരു ഭിക്ഷക്കാരനാവുന്നതാണ് ഒരാള്‍ക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ അപമാനം. അപ്പോള്‍ രാജാവ് ഭിക്ഷക്കാരനാവാന്‍ തീരുമാനിച്ചാല്‍ അത് അവനവന് ചെയ്യാവുന്ന ഏറ്റവും അപമാനകരമായ പ്രവൃത്തിയാണ്. ഒന്നിനും, ആര്‍ക്കും, ഇതില്‍ കൂടുതല്‍ അയാളോട് ചെയ്യാനാവില്ല ഒന്നുകില്‍ അത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം അല്ലെങ്കില്‍ ജീവിതം നിങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കുകയും, പലതും നിങ്ങള്‍ക്ക് സഹിക്കേണ്ടിവരികയും ചെയ്യും.

ഒരു ഞായറാഴ്ച്ച ദിവസം സുന്ദരമായ ഈ ചെറിയ പട്ടണത്തിലെ ആളുകള്‍ രാവിലെ എഴുന്നേറ്റ് പള്ളിയിലേക്ക് പോയി. പള്ളിയിലെ അനുഷ്ഠാനങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ആളുകള്‍ കൂടിച്ചേര്‍ന്ന് നാട്ടുകാര്യവും, വീട്ടുകാര്യവുമെല്ലാം സംസാരിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് പള്ളിയുടെ മുന്‍വശത്ത് സാത്താന്‍ പ്രത്യക്ഷനായി. തിന്മയുടെ അവതാരമായ സാത്താനെ കണ്ട ഭയത്താല്‍ നിലവിളിച്ചും മറ്റുളളവരെ ഇടിച്ചിട്ടും ആളുകള്‍ മുന്‍വാതില്‍ ലക്ഷ്യമാക്കി ഓടി. പ്രായമായ ഒരാളൊഴികെ മറ്റെല്ലാരും, നിമിഷങ്ങള്‍ക്കുള്ളില്‍ പള്ളിക്കു വെളിയിലായി. ശാന്തനായി അയാള്‍മാത്രം അവിടെയിരുന്നു. ദൈവത്തിന്‍റെ ശത്രുവായ താന്‍ അവിടെ നില്‍ക്കുന്ന കാര്യംപോലും മറന്ന് അയാളിരിക്കുന്നത് കണ്ട് സാത്താനും ആശയക്കുഴപ്പത്തിലായി. അയാളുടെ അടുത്തു ചെന്ന് സാത്താന്‍ ചോദിച്ചു "ഞാന്‍ ആരാണെന്ന് താങ്കള്‍ക്കറിയില്ലേ"? "എനിക്കറിയാം" അയാള്‍ പറഞ്ഞു. "എന്നെ നിങ്ങള്‍ ഭയക്കുന്നില്ലേ?" സാത്താന്‍ തിരിച്ചുചോദിച്ചു. ശാന്തനായി അയാള്‍ മറുപടി പറഞ്ഞു: "ഇല്ല, ഞാന്‍ ഭയക്കുന്നില്ല". ഇത്കേട്ട് വിഷമസ്ഥിതിയിലായ സാത്താന്‍ ചോദിച്ചു: "എന്തുകൊണ്ട് നിങ്ങള്‍ എന്നെ ഭയക്കുന്നില്ല?" ശാന്തത കൈവിടാതെ അയാള്‍ പറഞ്ഞു: "താങ്കളുടെ സഹോദരിയെ ഞാന്‍ വിവാഹം കഴിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് നാല്‍പ്പത്തിയെട്ട് കൊല്ലങ്ങള്‍ക്ക് മേലായി." അതിനുശേഷം ഒരു പ്രേതത്തിനും വന്യമൃഗത്തിനും നിങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല, ശരിയല്ലേ?

 
 
  0 Comments
 
 
Login / to join the conversation1