सद्गुरु

അന്വേഷി: ഈ പ്രേതാത്മാക്കള്‍ക്ക് ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ച് അയാളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനാവുമോ? നമ്മുടെ ഊര്‍ജം അവയ്ക്ക് ഉപയോഗിക്കാനാവുമോ?

സദ്ഗുരു: തീര്‍ച്ചയായും, വളരെ എളുപ്പത്തില്‍ അവയ്ക്ക് നിങ്ങളില്‍ പ്രവേശിക്കാനാവും. ഞാന്‍ ആ വഴിക്ക് ഒരിക്കലും ചിന്തിക്കില്ലെങ്കിലും, അത് സാധ്യമാണ്. ഇത്തരം കാര്യങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്. പലതരത്തില്‍ ഈ ആത്മാക്കളെ ഉപയോഗപ്പെടുത്തടുന്നു. ഇങ്ങിനെയുള്ള ഏതെങ്കിലും പ്രേതത്തിനുമേല്‍ തന്‍റെ ശക്തി പ്രയോഗിക്കാന്‍ കഴിവുള്ളവര്‍ അവയെ സ്വന്തം കാര്യസാധ്യത്തിനായി മറ്റുള്ളവരുടെ മേല്‍ കയറ്റി വിടുന്നു. അയാളോട് ചെയ്യാന്‍ പറയുന്നതെല്ലാം, അയാള്‍ ചെയ്തു കൊടുക്കും.

പ്രേതങ്ങളെ കെണിയിലാക്കുന്നതിന് പരിമിതികളുണ്ട്. അവയെ അടിമകളായി എന്നെന്നും വെയ്ക്കാനാവില്ല. കെണി എത്ര ശക്തമാണെങ്കിലും അവയെ കെണിയിലാക്കിയ ആള്‍ മരിച്ചാല്‍ അവ സ്വതന്ത്രരാവുന്നു. പല മന്ത്രവാദികളുടെയും ശക്തി മരണത്തിന് മുന്‍പുതന്നെ ചോര്‍ന്നുപോവുന്നു. ഏതെങ്കിലും സന്ദര്‍ഭത്തില്‍ മന്ത്രവാദിയുടെ സ്വാധീനം ക്ഷയിക്കുകയും അവ വിട്ടുപോവുകയും ചെയ്യും. ഷേക്ക്സ്പിയറുടെ ടെമ്പസ്റ്റ് എന്ന നാടകം വായിച്ചിട്ടുണ്ടോ? അതിലെ മന്ത്രവാദിയും ഇതുപോലെ പലതും ചെയ്യുന്നുണ്ട്. ദുര്‍ഭൂതങ്ങളുടെ മേല്‍മാത്രമേ അവര്‍ക്കു നിയന്ത്രണം സാധ്യമാവൂ. വികാസം പ്രാപിച്ച ആത്മാക്കളെ അവര്‍ക്ക് സ്വാധീനിക്കാനാവില്ല. അവയ്ക്ക് അത്തരം മന്ത്രവാദികളുടെ ഊര്‍ജം തിരിച്ചറിയാന്‍ കഴിയുന്നതിനാല്‍, അങ്ങനെയുള്ള ചുറ്റുപാടുകളിലേക്ക് കടക്കുകയില്ല, എന്നാല്‍ അതിനുള്ള പ്രജ്ഞയും, അറിവുമില്ലാത്ത പ്രേതാത്മാക്കള്‍ അവരുടെ കെണിയില്‍ എളുപ്പത്തില്‍ വീഴും.  എന്‍റെയടുത്തുപോലും അവ തുടക്കത്തില്‍ വളരെ കരുതലോടെയാണ് പെരുമാറിയത്.

പ്രാരബ്ധകര്‍മ്മം, അതായത് ഒരു ജന്മത്തില്‍ ചെയ്തു തീര്‍ക്കേണ്ടതായ കര്‍മ്മം, തീര്‍ക്കാനാവാതെ മരിക്കേണ്ടിവരുന്ന ഒരാളുടെ കര്‍മ്മഘടന അതുപോലെ നിലനില്‍ക്കും. അപകടം, മുറിവുകള്‍, രോഗങ്ങള്‍ ഇവ മൂലം ശരീരം തകരുമ്പോഴാണ് ഇത്തരം മരണങ്ങള്‍ സംഭവിക്കുന്നത്.

പ്രാരബ്ധകര്‍മ്മം, അതായത് ഒരു ജന്മത്തില്‍ ചെയ്തു തീര്‍ക്കേണ്ടതായ കര്‍മ്മം, തീര്‍ക്കാനാവാതെ മരിക്കേണ്ടിവരുന്ന ഒരാളുടെ കര്‍മ്മഘടന അതുപോലെ നിലനില്‍ക്കും. അപകടം, മുറിവുകള്‍, രോഗങ്ങള്‍ ഇവ മൂലം ശരീരം തകരുമ്പോഴാണ് ഇത്തരം മരണങ്ങള്‍ സംഭവിക്കുന്നത്. രോഗങ്ങള്‍മൂലമുള്ള മരണം സ്വഭാവിക മരണമല്ലേ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. നോക്കൂ രോഗങ്ങളും ശരീരത്തിന്‍റെ തകര്‍ച്ചക്ക് കാരണമാണ്. കഠിനമായ സമ്മര്‍ദ്ദത്താല്‍ ഹൃദയാഘാതം വന്ന് മരിക്കുന്നത്, ആത്മഹത്യ, അപകടമരണം കൊലപാതകം, ഇവയ്ക്കു തുല്യമാണ്. ശരീരത്തിന്‍റെ ഒരുഭാഗം തകര്‍ന്നതിനാല്‍ ജീവന്‍ നിലനില്‍ക്കാനാവാതെ വരികയും, ശരീരത്തില്‍ നിന്ന് വേര്‍പിരിയുകയും ചെയ്യുന്നു.  എന്നാല്‍ കര്‍മ്മഘടന അതുപോലെ നിലനില്‍ക്കുന്നു. ഇത്തരം പ്രേതാത്മാക്കള്‍ മറ്റുള്ളവര്‍ക്കു തിരിച്ചറിയത്തക്ക രീതിയില്‍ നിലനില്‍ക്കും. പ്രാരബ്ധകര്‍മ്മങ്ങള്‍ എല്ലാം തീര്‍ന്നു കഴിയുമ്പോള്‍ ഒരാള്‍ മരിച്ചാല്‍ അയാളില്‍ ശേഷിക്കുന്ന സൂക്ഷ്മശരീരം കൂടുതല്‍ പേര്‍ക്കും തിരിച്ചറിയാന്‍ (അനുഭവിച്ചറിയാന്‍) കഴിയുന്നതിനപ്പുറം സൂക്ഷ്മമാണ്. ഇക്കാരണത്താലാണ് ഈ നാട്ടില്‍ ആരെങ്കിലും കൊലചെയ്യപ്പെടുകയോ ആത്മഹത്യചെയ്യുകയോ ചെയ്താല്‍ പ്രേതമായിമാറുമെന്നും, ആ പ്രേതങ്ങള്‍ ആളുകളുടെ മുന്‍പില്‍ സ്വന്തം രൂപത്തില്‍ പ്രത്യക്ഷമാകുമെന്നും പറയുന്നത്. അവയുടെ രൂപം കൂടുതല്‍ സ്ഥൂലമായതിനാലാണ് സാധാരണക്കാര്‍ക്ക് കാണാന്‍ കഴിയുന്നത്. ഉത്കൃഷ്ട ജീവിതത്തിനുടമകളായിട്ടുള്ളവര്‍ക്കു മാത്രമേ കൂടുതല്‍ സൂക്ഷ്മമായ പ്രേതാത്മാക്കളെ അറിയാനൊക്കൂ.

ആഹാരം മുമ്പില്‍ വരുമ്പോള്‍ അതിനെ വണങ്ങി ഒരു നിമിഷത്തെ മൗനത്തിനുശേഷം വേണം അത് കഴിച്ചു തുടങ്ങുവാന്‍.

പ്രാരബ്ധകര്‍മങ്ങള്‍ ബാക്കിയുള്ള ആത്മാക്കള്‍ക്ക് മനുഷ്യരുടെ പ്രവണതകളായിരിക്കും ഉണ്ടായിരിക്കുക  മനുഷ്യരെപ്പോലെ ഭക്ഷണം കഴിക്കണം, ഉറങ്ങണം, ഇണചേരണം   മുഴുവന്‍ കര്‍മ്മങ്ങളും തീരാതെ ബാക്കി നില്‍ക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുക. കര്‍മ്മഘടന തീര്‍ന്നവയ്ക്ക് ഇത്തരത്തിലുളള പ്രവണതകള്‍ ഇല്ല  അതാണ് വ്യത്യാസം, കര്‍മ്മപാശത്തെ വേഗത്തില്‍ അനുഭവിച്ചു തീര്‍ത്താല്‍ ഇത്തരം പ്രവണതകളില്‍ നിന്ന് മോചിതരാവാം. പ്രേതാത്മാക്കളുടെ കാര്യത്തിലും ഇതുതന്നെയാണ് വാസ്തവം. കര്‍മ്മഘടനമൂലമുളള സമ്മര്‍ദ്ദത്താല്‍ അതിന്‍റെ പൂര്‍ത്തീകരണത്തിന് നിങ്ങളിലൂടെ മാര്‍ഗ്ഗം കണ്ടെത്താന്‍ അവയ്ക്കു കഴിയും. സ്വയം ഇത്  പൂര്‍ത്തിക്കരിക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം. ഉദാഹരണത്തിന് സ്ത്രീകളെ  ബലാല്‍സംഗം ചെയ്യല്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തും സംഭവിക്കാറുണ്ട്, എന്നാല്‍ അതില്‍നിന്ന് ആര്‍ക്കും ആനന്ദം ലഭിക്കില്ല. മാനസികമായ നിര്‍ബന്ധത്തിന് വഴങ്ങി അത് ചെയ്യുന്നു എന്നേയുളളു. എന്തുനഷ്ടം സഹിച്ചായാലും അത് ചെയ്തേ മതിയാവു. ചില ആളുകളെ ഭക്ഷണത്തിനോട് അമിതാഗ്രഹമുളളവരുടെ പ്രേതങ്ങള്‍ ആവേശിച്ചാല്‍ അവര്‍ക്ക് ഭക്ഷണം മാത്രം മതി. ഇത്തരം ആളുകള്‍ക്ക് ഒരു സാധാരണ ആള്‍ കഴിക്കുന്നതിന്‍റെ പത്തിരട്ടി ഭക്ഷണം കഴിച്ചാലും തൃപ്തിയുണ്ടാവില്ല. അവര്‍ക്ക് ഭക്ഷണത്തില്‍ നിന്ന് ഒരു സംതൃപ്തിയും ലഭിക്കുന്നുണ്ടാവില്ലെങ്കിലും, അത് ഒരു  നിര്‍ബന്ധമായിത്തീരുന്നു. ഒരു സാധാരണക്കാരന്‍ കഴിക്കുന്നതിന്‍റെ പതിന്മടങ്ങ് ഭക്ഷണം കഴിച്ചാലും അവര്‍ തൃപ്തരാവുന്നില്ല. ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാവുന്ന സംതൃപ്തി അവയ്ക്കനുഭവപ്പെടുന്നില്ല. എന്തെന്നാല്‍ അത് ഭൗതിക ശരീരത്തിനുമാത്രമേ അനുഭവപ്പെടുകയുളളു. പ്രേതാവേശം സംഭവിച്ച ആള്‍ ഗത്യന്തരമില്ലാതെ കൂടുതല്‍ കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടുന്നു. ഇക്കാരണത്താലാണ് ഭാരതത്തില്‍ നമ്മെ പഠിപ്പിക്കുന്നത്, ആര്‍ത്തിയോടെയല്ല. സമാധാനത്തോടെയാണ് ഭക്ഷണം കഴിക്കേണ്ടതെന്ന്. ആഹാരം മുമ്പില്‍ വരുമ്പോള്‍ അതിനെ വണങ്ങി ഒരു നിമിഷത്തെ മൗനത്തിനുശേഷം വേണം അത് കഴിച്ചു തുടങ്ങുവാന്‍. കൂടുതല്‍ ഉണര്‍വുളളവര്‍ ഇത്തരം പ്രേതാത്മാക്കള്‍ ആകര്‍ഷിക്കപ്പെടാതിരിക്കുവാന്‍ ഭക്ഷണം കഴിക്കുന്ന പാത്രത്തിനുചുറ്റും വെളളം തളിക്കുന്നു. എന്നാല്‍ നിങ്ങള്‍ ആര്‍ത്തിയോടെയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍, ഇത്തരം ആത്മാക്കള്‍ക്കും അത്തരം പ്രവണതയുളളതിനാല്‍ നിങ്ങളുടെ ദേഹത്ത് കയറിക്കൂടാന്‍ ആഗ്രഹിക്കും. ആദ്ധ്യാത്മിക പാതയിലുളളവര്‍ സാധനകള്‍ ചെയ്യുന്നതിനാല്‍ അവരുടെ ഊര്‍ജം കൂടുതല്‍ സൂക്ഷ്മവും ഉദാത്തവുമായിത്തീരുന്നു. അങ്ങനെയാകുമ്പോള്‍ ഇത്തരം ആത്മാക്കള്‍ ആകര്‍ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്.