सद्गुरु

'പ്രയത്നത്തിന്‍റെ ഉച്ചകോടിയിലെത്തുമ്പോള്‍ നിങ്ങള്‍ ആയാസരഹിതനായിത്തീരുന്നു.'

യുക്തിപരമായി നോക്കുമ്പോള്‍ ഏതെങ്കിലും കാര്യത്തിനായി പ്രയത്നിക്കാതിരിക്കുന്നയാളായിരിക്കണം അനായാസതയുടെ ആശാന്‍. എന്നാല്‍ അത് അങ്ങനെയല്ല. അനായാസത അറിയണമെങ്കില്‍ നിങ്ങള്‍ യത്നത്തെ അഥവാ ആയാസത്തെ അറിയണം. ആയാസത്തിന്‍റെ ഉച്ചകോടിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ അനായാസത എന്തെന്നറിയുന്നു. പ്രവര്‍ത്തിക്കുന്ന ഒരാളിനുമാത്രമേ വിശ്രമമെന്തെന്ന് അറിയാന്‍ കഴിയൂ. എല്ലാ സമയവും വിശ്രമിക്കുന്നയാളിനു വിശ്രമമെന്തെന്ന് അറിയാന്‍ കഴിയില്ല. അയാള്‍ അലസതയില്‍ മുങ്ങിപ്പോകുന്നു. ജഡത്വത്തിലേക്കു പോകുന്നു. ഇതാണ് ജീവിതത്തില്‍ സംഭവിക്കുന്നത്.

റഷ്യന്‍ ബാലെ നൃത്തക്കാരനായിരുന്ന നിജിന്‍സ്കിയുടെ ജീവിതം മുഴുവനും നൃത്തം തന്നെയായിരുന്നു. അദ്ദേഹം കുതിച്ചെത്തുന്ന ഉയരങ്ങള്‍ മനുഷ്യസാധ്യമോ ശാസ്ത്രീയതത്വങ്ങള്‍ അനുസരിക്കുന്നതോ ആയിരുന്നില്ല. ഒരാളിന്‍റെ പേശികള്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന അവസരത്തിലും അയാള്‍ക്ക് എത്താവുന്ന ഉയരത്തിന് ഒരു പരിധിയുണ്ട് . എന്നാല്‍ ചില അവസരങ്ങളില്‍ അദ്ദേഹം ആ പരിധിയെ അതിലംഘിക്കുന്നു.

നിങ്ങള്‍ക്ക് ഇതെങ്ങനെ ചെയ്യാന്‍ കഴിയുന്നു? എന്ന് ജനങ്ങള്‍ അദ്ദേഹത്തോടു ചോദിച്ചു. എനിക്ക് ഒരിക്കലും അതു ചെയ്യാന്‍ കഴിയില്ല. നിജിന്‍സ്കി അവിടെ ഇല്ലാതിരിക്കുമ്പോഴാണ് അതു സംഭവിക്കുന്നത്. അപ്പോള്‍ മാത്രം. ഒരാള്‍ നൂറുശതമാനവും ഒരു കാര്യത്തില്‍ മുഴുകുകയാണെങ്കില്‍ അയാള്‍ ആ പരിധിക്കുമപ്പുറം പോകുന്ന ഒരു ഘട്ടംവന്നു ചേരും. അത് യത്നമില്ലാത്ത അവസ്ഥയാണ്. ഒന്നും ചെയ്യാതെ വെറുതെ ഇരുന്നാല്‍ അങ്ങനെ സംഭവിക്കുകയില്ല. ഇപ്പോള്‍ ചിലര്‍ പറയുന്നത് അവര്‍ സെന്‍ പഠിക്കുവാന്‍ പോകുന്നു എന്നാണ്. കാരണം അത് ഒന്നും ചെയ്യാതിരിക്കലാണ് എന്ന് അവര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ സെന്‍ എന്നത് വളരെ അപൂര്‍വം പേര്‍ക്കുമാത്രം അനുഷ്ഠിക്കുവാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളുടെ പരമകാഷ്ഠയാണ്. ഈ പ്രവര്‍ത്തനം നടത്തുമ്പോള്‍ നിങ്ങള്‍ ഒരു കര്‍മ്മരാഹിത്യത്തില്‍ എത്തിച്ചേരുന്നു. അവിടെ നിങ്ങള്‍ കര്‍ത്താവല്ലാതായിത്തീരുകയാണ്. അത്തരത്തിലുള്ള അവസ്ഥകളിലാണ് അതീന്ദ്രിയതയില്‍ എത്തിച്ചേരുന്നത്. നിജിന്‍സ്കിയെപ്പോലെ തീവ്രമായ പ്രവര്‍ത്തനത്തിലൂടെ ഒരാള്‍ ആ നിലയില്‍ എത്തുകയാണെങ്കില്‍ ആ നിമിഷങ്ങള്‍ ജാലവിദ്യപോലെയുള്ളവയായിത്തീരുന്നു. എന്നാല്‍ ഒരാള്‍ നിഷ്ക്രിയത്വത്തിന്‍റെ തീവ്രതയിലൂടെയാണ് ആ നിലയില്‍ എത്തുന്നതെങ്കില്‍ അതു യോഗനിലയാണെന്നു പറയാം. അതീന്ദ്രിയത അനുഭവിക്കാനുള്ള ക്ഷമത അവിടെ ഉണ്ടാകും.


നിങ്ങളുടെ കഴിവിന്‍റെ പരമാവധിയില്‍ കുറേനേരം നില്‍ക്കുക എന്നതാണ് ധ്യാനത്തിന്‍റെ കാതല്‍.

നിങ്ങളുടെ കഴിവിന്‍റെ പരമാവധിയില്‍ കുറേനേരം നില്‍ക്കുക എന്നതാണ് ധ്യാനത്തിന്‍റെ കാതല്‍. എന്താണെന്നുവച്ചാല്‍ നിങ്ങള്‍ കഴിയുന്നത്ര ഉയര്‍ന്ന തീവ്രതയിലേക്കു സ്വയം ഉയര്‍ത്തുക.അതു കഴിഞ്ഞ് പ്രത്യേകിച്ച് യത്നം ഒന്നും കൂടാതെതന്നെ ആ അവസ്ഥയില്‍നിലനില്‍ക്കാം. വെറുതെയിരുന്നാല്‍ മതി. ഇങ്ങനെ പ്രേരണകളൊന്നുമില്ലാത്ത മാനസ്സികാവസ്ഥയിലും സ്ഥിതിയിലുമാണ് മനസ്സിേډലുള്ള ബലംപിടിത്തമൊന്നുമില്ലാതെ തന്നെ വെറുതെ നിലനില്‍ക്കാം. ആന്തരിക ബുദ്ധി പൂവണിയുന്നതിനുള്ള സാഹചര്യമൊരുങ്ങുന്നത്. സമൂഹമായാലും വ്യക്തികളായാലും ഓരോ നിമിഷവും വെറുതെ കളയുന്നത് ഇത്തരത്തിലുള്ള പരിസ്ഥിതി സംജാതമാക്കുവാനുള്ള അവസരത്തെ ഉപേക്ഷിച്ചുകൊണ്ടാണ്. മാനവവംശത്തിനുതന്നെ അതു നഷ്ടമാണ്.

മനുഷ്യത്വത്തിന്‍റെ സമൃദ്ധി കണ്ടെത്തുവാന്‍ കഴിയാത്തതുകൊണ്ടാണ് സ്വര്‍ഗത്തെയും അവിടത്തെ സുഖങ്ങളെയും വര്‍ണിച്ചുകൊണ്ടുള്ള ബാലിശമായ പ്രസംഗങ്ങള്‍ ചിലര്‍ നടത്തിവരുന്നത്. നിങ്ങളുടെ മാനവികത കരകവിയുമ്പോള്‍ അതിനെത്തുടര്‍ന്നു ദിവ്യത്വം തനിയെ നിങ്ങളെ സേവിക്കുവാനുള്ള അവസരം തേടിവരും. ദിവ്യത്വത്തിന് മറ്റൊരു വഴിയുമില്ല.