സദ്ഗുരു:- മനുഷ്യന്‍റെ ആന്തരികമായ പ്രവര്‍ത്തനങ്ങളെ അവന്‍ താമസിക്കുന്ന പ്രദേശം വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഇതു മറ്റു ജീവജാലങ്ങളെ സംബന്ധിച്ചു വളരെ ശരിയാണ്. ദക്ഷിണേന്ത്യയില്‍ ധാരാളമായി കണ്ടുവരുന്ന ഏതെങ്കിലും മൃഗങ്ങളെയും ചെടികളെയും അമേരിക്കയിലെ ഏതെങ്കിലും പ്രദേശത്ത് വളര്‍ത്തി വലുതാക്കാന്‍ നോക്കൂ. കാര്യം വളരെ വിഷമമായിരിക്കും, കാരണം അവ ഇന്ത്യയില്‍ ജീവിക്കുന്ന ചുറ്റുപാട് അമേരിക്കയിലേതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. കാലാവസ്ഥയിലുള്ള വ്യത്യാസമോ, ലഭ്യമായ വെയിലിന്‍റേയും തണുപ്പിന്‍റെയും അളവോ മാത്രമല്ല അവയുടെ വളര്‍ച്ചയെ ബാധിക്കുന്നത്. അതിനും വലിയ പങ്കുണ്ട് എന്നതു തീര്‍ച്ച. എന്നാല്‍ കാലാകാലങ്ങളായി വളര്‍ന്നു വന്നിട്ടുള്ള ആ പ്രദേശത്തിന്‍റെ പ്രത്യേകമായ സാഹചര്യങ്ങള്‍ക്കും അവയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്ഥാനമുണ്ട്.

നരവംശശാസ്ത്രജ്ഞന്‍മാര്‍ തെളിയിച്ചു കഴിഞ്ഞിട്ടുള്ള ഒരു സിദ്ധാന്തം...ഒരു പ്രത്യേകം വര്‍ഗത്തില്‍പെട്ട കുറെ മനുഷ്യര്‍, ഭൂമിശാസ്ത്രപരമായി തികച്ചും വ്യത്യസ്തമായ മറ്റൊരിടത്തേക്ക് താമസം മാറ്റുന്നു. കാലക്രമത്തില്‍ അവരുടെ ശരീരത്തിലെ വര്‍ഗപരമായ പല സവിശേഷതകള്‍ക്കും മാറ്റം സംഭവിക്കുന്നതായി കാണാം. കുറെക്കൂടി കഴിഞ്ഞാല്‍ അവ തീര്‍ത്തും മാഞ്ഞു പോയെന്നുവരാം, ഏതു വര്‍ഗത്തില്‍പെട്ടവരാണെന്ന് തിരിച്ചറിയാനാകാത്ത വിധം. വളരെ കാലമായി ഇന്ത്യ വലിയൊരു ചെമ്പുപാത്രം കണക്കെയാണ്. പലദേശക്കാരും, വര്‍ഗക്കാരും ഇവിടെ കൂടിക്കുഴഞ്ഞു കഴിയുന്നു. എന്നാല്‍ തലമുറകളായി ഇവിടെ ജീവിച്ചുവരുന്നവരുടെ പല വര്‍ഗീയ പ്രത്യേകതകളും അവരുടെ ശരീരത്തില്‍ നമുക്കിപ്പോള്‍ കാണാനാവില്ല. ഇവിടത്തെ കാലാവസ്ഥ, താപനില, ഭക്ഷണരീതി ഇതെല്ലാം ആ മാറ്റത്തിനു പുറകിലുണ്ട്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ വര്‍ഗീയമായ സവിശേഷതകളെ വിവേചനത്തിനുള്ള ഒരു ഉപാധിയായി പലസമൂഹങ്ങളും ഉപയോഗിക്കുന്നു. അതേറെ സങ്കടകരമായ ഒരവസ്ഥയാണ്. വാസ്തവത്തില്‍ ആലോചിച്ചു നോക്കുമ്പോള്‍ നമ്മള്‍ വിസ്മയാധീനരായിപ്പോകും. അത്രക്കും അവിശ്വസനീയമാം വിധം വൈവിധ്യമാര്‍ന്നതാണ് ഈ ഭൂമിയിലെ സൃഷ്ടിജാലം. മനുഷ്യരെ മാത്രമെടുത്താല്‍ത്തന്നെ എത്രയെത്ര വര്‍ഗ്ഗങ്ങളാണുള്ളത്. നമ്മള്‍ മനസ്സിലാക്കിയിട്ടുള്ളത് വളരെ കുറച്ചാണ്...ഇനിയും മനസ്സിലാക്കാന്‍ വളരെയധികം ബാക്കിയുണ്ട്.

നമ്മളെ രൂപപ്പെടുത്തുന്ന ശക്തികള്‍

പല പല പ്രകൃതി ശക്തികളും നമ്മളെ രൂപപ്പെടുത്തുന്നതില്‍ വളരെ സാരമായ പങ്കുവഹിക്കുന്നുണ്ട്. അതാകട്ടെ ഓരോ അക്ഷാംശരേഖ തോറും വ്യത്യസ്തമായാണ് കാണപ്പെടുന്നത്. ശരീരത്തിന്‍റെ രൂപഘടനയില്‍ അത് ഏറെ സ്വാധീനം ചെലുത്തുന്നു. ഓരോ ശരീരത്തിന്‍റെയും ഘടനയിലും രൂപത്തിലുമുള്ള വ്യത്യാസമനുസരിച്ച് അതിന്‍റെ പ്രവര്‍ത്തന ശേഷിയും വ്യത്യാസപ്പെട്ടിരിക്കുന്നതായാണ് കാണുന്നത്. ഇന്ത്യയുടെ രേഖാംശവും, അക്ഷാംശവും ചെലുത്തുന്ന സ്വാധീനം...ഇവിടെയുള്ളവര്‍ കൂടുതലായി അന്തര്‍മുഖരാണ്. ബാഹ്യവ്യാപാരങ്ങളില്‍ താല്പര്യം കുറവായി കാണപ്പെടുന്നു. ഇതിന്‍റെ അര്‍ത്ഥം വേറെ ആര്‍ക്കും തന്നെ ഉള്ളിലേക്കു തിരിയാനാവില്ല എന്നല്ല, എല്ലാവര്‍ക്കും അതിനാകും. ഓരോ പ്രദേശത്തുള്ളവര്‍ അവരുടെ വ്യത്യസ്ത ശരീരഘടനയോടൊപ്പം വ്യത്യസ്തമായ കഴിവുകളും താല്‍പര്യങ്ങളുമുള്ളവരായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിങ്ങള്‍ ഇവിടെ നിന്നു മറ്റൊരിടത്തേക്കു മാറി താമസിച്ചാല്‍, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് കരുതേണ്ട; അഥവാ നിങ്ങള്‍ക്കിഷ്ടം തോന്നുകയാണെങ്കില്‍ സ്വയം മാറ്റങ്ങള്‍ വരുത്താം എന്നല്ലാതെ. എന്നാല്‍ നിങ്ങള്‍ എത്ര തന്നെ ചെറുത്തുനിന്നാലും കുറെക്കാലം കഴിഞ്ഞാല്‍ മാറ്റങ്ങള്‍ സംഭവിക്കാനിരിക്കയില്ല. ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ നിങ്ങളുടെ ശരീരത്തില്‍ തീര്‍ച്ചയായും അവയുടെ കൈമുദ്ര പതിപ്പിക്കും.

പല പല പ്രകൃതി ശക്തികളും നമ്മളെ രൂപപ്പെടുത്തുന്നതില്‍ വളരെ സാരമായ പങ്കുവഹിക്കുന്നുണ്ട്. അതാകട്ടെ ഓരോ അക്ഷാംശരേഖ തോറും വ്യത്യസ്തമായാണ് കാണപ്പെടുന്നത്. ശരീരത്തിന്‍റെ രൂപഘടനയില്‍ അത് ഏറെ സ്വാധീനം ചെലുത്തുന്നു.

എന്നാല്‍ ഭൂമിശാസ്ത്രപരമായി സംഭവിക്കുന്ന മാറ്റങ്ങളുടെ തോത് മനസ്സിലാക്കുക പ്രയാസമാണ്. കാരണം, സാമൂഹ്യവും സാംസ്‌കാരികവുമായ ഘടകങ്ങളും അവയുടേതായ രീതിയില്‍ വലുതായി സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് വേര്‍തിരിച്ചെടുക്കുക വിഷമമാണ്. എല്ലാം കൂടെ കെട്ടുപിണഞ്ഞു കിടക്കുകയാണ്. ഇന്നു നമ്മളെല്ലാവരും ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്ക് പലപ്പോഴായി യാത്രചെയ്യുന്നവരാണ്. അതിനു മുമ്പിലുള്ള ലോകത്തെ കുറിച്ചു ചിന്തിക്കൂ. രൂപത്തിലും, ഭാവത്തിലും, ഘടനയിലും ഓരോ സ്ഥലത്തേയും മനുഷ്യര്‍ ഓരോരോ പോലെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. പ്രാദേശികമായ പ്രത്യേകതകള്‍ ഒരു പ്രത്യേക ജനവിഭാഗത്തിന് രൂപംകൊടുക്കുന്നു. മനുഷ്യനിലും, ജന്തുവര്‍ഗങ്ങളിലും, സസ്യജാലങ്ങളിലും ഈ വൈവിധ്യം പ്രകടമാണ്.

യോഗാനുസൃതമായ ആഹാരം

ഒരു ദിവസം ഒരാള്‍ നടക്കുന്ന ദൂരം. ഭക്ഷണത്തെ സംബന്ധിച്ച് യോഗ നിര്‍ദ്ദേശിക്കുന്ന രീതി അതാണ്. മേല്‍പ്പറഞ്ഞ ദൂരത്തിനകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷണമാണ് നിങ്ങള്‍ കഴിക്കേണ്ടത്. അതിനും അപ്പുറത്തു നിന്നുള്ള ഭക്ഷണം ശരീരത്തിന് പഥ്യമായുള്ളതല്ല. നിങ്ങളുടെ ശരീരം ആ പ്രദേശത്തില്‍ നിന്നുണ്ടായതാണ്. നിങ്ങള്‍ ഉള്ള ഇടത്തിന്‍റെ ചുറ്റളവ്...അതിനെ ആസ്പദമാക്കിയിട്ടാവണം നിങ്ങള്‍ ഒരു ദിവസം നടക്കുന്ന ദൂരം. നിങ്ങള്‍ താമസിക്കുന്ന ചുറ്റുവട്ടത്തു നിന്നാണ് നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് എങ്കില്‍ നിങ്ങളും അവിടുത്തെ മണ്ണുമായി എപ്പോഴും ബന്ധമുണ്ടായിരിക്കും, ദാ...ഇവിടെ നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുമ്പോള്‍ നിങ്ങളുടെ ശരീരവും ഈ ഭൂമിയുമായി ദൃഢമായി സമ്പര്‍ക്കപ്പെടുന്നുണ്ട്.

ഭക്ഷണം ഒരു കൊടുക്കല്‍ വാങ്ങലാണ്. മണ്ണിലുള്ളത് എടുത്ത് നിങ്ങള്‍ ശരീരത്തിനകത്താക്കുന്നു. നിങ്ങള്‍ താമസിക്കുന്ന ചുറ്റുവട്ടത്തു നിന്നുള്ള ആഹാരമാണ് നിങ്ങള്‍ക്കേറ്റവും ഗുണം ചെയ്യുക.

ആരോഗ്യത്തിനു വേണ്ടിയുള്ള ആഹാരം

ഭക്ഷണം ഒരു കൊടുക്കല്‍ വാങ്ങലാണ്. മണ്ണിലുള്ളത് എടുത്ത് നിങ്ങള്‍ ശരീരത്തിനകത്താക്കുന്നു. നിങ്ങള്‍ താമസിക്കുന്ന ചുറ്റുവട്ടത്തു നിന്നുള്ള ആഹാരമാണ് നിങ്ങള്‍ക്കേറ്റവും ഗുണം ചെയ്യുക. നിങ്ങള്‍ സ്വന്തം പുരയിടത്തില്‍ ഉല്പാദിപ്പിച്ച പഴവും പച്ചക്കറിയുമാണ് കഴിക്കുന്നതെങ്കില്‍ ഒരു മാസത്തിനുള്ളില്‍ത്തന്നെ അതിന്‍റെ ഗുണം നിങ്ങളുടെ ശരീരത്തില്‍ കാണും. ഈയൊരു കാര്യത്തില്‍ വിശേഷിച്ചും മനസ്സിരുത്തിയാല്‍ ലോകത്തില്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ അമ്പതോ അറുപതോ ശതമാനം കുറയ്ക്കാനാവും. നമ്മള്‍ ജീവിക്കുന്ന ഭൂമിയുമായി സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരുന്നാല്‍ നിശ്ചയമായും കാന്‍സര്‍രോഗികളുടെ എണ്ണം പകുതിയോളം കുറയ്ക്കാനാവും. പുറമെ ഉല്പാദിപ്പിക്കുന്ന ഭക്ഷണം കഴിക്കാതിരിക്കുക. അവനവന്‍റെ ചുറ്റുവട്ടത്തുണ്ടാക്കുന്ന വിഭവങ്ങള്‍ മാത്രം കഴിക്കുക.

ഇപ്പോഴത്തെ സ്ഥിതി...എന്‍റെ പ്രാതലിനുള്ള വിഭവം വരുന്നത് ന്യൂസിലാന്‍ഡില്‍ നിന്നാകും. അല്ലെങ്കില്‍ വിയറ്റ്‌നാമില്‍ നിന്നൊ അതുപോലെയുള്ള ഏതെങ്കിലും വിദൂരദേശങ്ങളില്‍ നിന്നോ, സാധനങ്ങള്‍ പ്രയാസം കൂടാതെ എവിടെ നിന്നു വേണമെങ്കിലും, ഇറക്കുമതി ചെയ്യാം. അവ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളും എല്ലായിടത്തും സുലഭം. നാം ഇങ്ങനെ ചെയ്യുന്നതു കൊണ്ടു നമ്മുടെ ആരോഗ്യത്തിന് ഒരു ഗുണവുമുണ്ടാകുന്നില്ല. ഭക്ഷണം.... ഒരു രസത്തിനു മാത്രമാകും.