ചോദ്യം: സദ്ഗുരു, നാം കഴിക്കുന്ന ആഹാരത്തിന്, നമ്മുടെ മനോനിലയെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടെന്ന് പറയുകയുണ്ടായി. വൈദ്യശാസ്ത്രമേഖലയും സസ്യാഹാരവും സ്വാസ്ഥ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ഇതിനു വലിയ പ്രാധാന്യം ഉണ്ടോ? കുടുംബവും ജോലിയുമൊക്കെ ആയി ഒരുപാട് ശാരീരികാദ്ധ്വാനം നടത്തുന്നവര്‍ക്ക് പ്രധാനമായും പഴങ്ങളെ ആശ്രയിച്ചുള്ള ആഹാരക്രമം ഗുണം ചെയ്യുമോ?

സദ്ഗുരു: ഏതു തരം ഇന്ധനം ഒഴിക്കുന്ന യന്ത്രത്തിലായാലും ഇന്ധനത്തിന്‍റെ ക്ഷമത, അത് എങ്ങനെ ജ്വലിച്ച് ദഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് നിത്യോപയോഗ ഓട്ടോ മൊബൈലുകളില്‍ ഉപയോഗിക്കുന്ന ഇന്ധനവും സ്‌പോര്‍ട്ട് റെയ്‌സുകള്‍ക്ക് ഉപയോഗിക്കുന്ന കാറുകളിലേതും വിമാനത്തിലേതുമെല്ലാം വ്യത്യസ്തമാണ്. പെട്രോള്‍ പമ്പുകളിലെ ഒക്‌റ്റെയ്ന്‍ അളവ് കണ്ടിട്ടില്ലേ. 87,89,90,91,93,96 എന്നിങ്ങനെ! ഞാന്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന സമയത്ത് മൂന്നു മടങ്ങ് കാശു കൊടുത്ത്, 100 ഒക്‌റ്റെയ്ന്‍ ഇന്ധനം വാങ്ങും, കാരണം പെട്ടെന്ന്‍ മോട്ടോര്‍ സൈക്കിള്‍ സാധാരണയില്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കും.

ദഹനത്തിനു നല്ലത് പഴങ്ങള്‍

അനായാസം ദഹിക്കുന്നവയാണ് പഴങ്ങള്‍. ദഹനം എന്നാല്‍ ജടരാഗ്നി. അത് നന്നായി ജ്വലിക്കുവാന്‍ പഴങ്ങളാണ് ഉത്തമമായ ഇന്ധനം. നിര്‍ഭാഗ്യവശാല്‍ നമ്മില്‍ പലര്‍ക്കും താല്‍പര്യം ഉറക്കത്തിനോടും ആലസ്യത്തോടുമാണ്. ശരിയായ ജീവിതം ഇപ്പോഴും അവരെ സ്പര്‍ശിക്കുന്നില്ല. മൃതമായി കിടക്കുന്ന ഒരു ജീവിതാംശത്തെ ആസ്വദിച്ചു കഴിയുകയാണവര്‍. ഉറക്കം, ലഹരി, അമിതാഹാരം എന്നിട്ട് വെറുതെ കിടക്കുക, ഇതാണ് ഉണര്‍വ്വ്, ഊര്‍ജ്ജസ്വലത എന്നിവയേക്കാള്‍ നല്ലതായി തോന്നുന്നത്. അത്തരക്കാര്‍ക്ക് പഴങ്ങള്‍ മാത്രമുള്ള ആഹാരക്രമം ഒരു പ്രശ്‌നം തന്നെയായിരിക്കും. കാരണം അത് അവരുടെ ഉറക്കത്തെ ഇല്ലാതാക്കും. അല്‍പം പുളിപ്പിച്ചെടുത്തില്ലെങ്കില്‍(വാറ്റി) പഴങ്ങള്‍ നിങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നില്ല. എന്നാല്‍ ആത്മബോധത്തിന്‍റെ ഉയര്‍ന്ന തലങ്ങളിലും ഒരാള്‍ക്ക് അങ്ങേയറ്റത്തെ ഉത്തേജനവും ആനന്ദവും അനുഭവിക്കാനാവും. എന്നാല്‍ ചോദ്യമിതാണ്, പഴങ്ങള്‍ മാത്രം ആഹരിച്ച് ഒരാള്‍ക്ക് സ്വാഭാവിക ജീവിതം സാധ്യമാണോ.

അനായാസം ദഹിക്കുന്നവയാണ് പഴങ്ങള്‍. ദഹനം എന്നാല്‍ ജടരാഗ്നി. അത് നന്നായി ജ്വലിക്കുവാന്‍ പഴങ്ങളാണ് ഉത്തമമായ ഇന്ധനം.

ഫലാഹാരം തന്നെയാണ് പ്രകൃതിയുടെ ഇച്ഛയും

 ഫലാഹാരം ഗുണകരമോ എന്ന സംശയത്തിനുളള ഉത്തരം നിത്യജീവിതത്തിലെ പൊതുവായ ശീലങ്ങളില്‍ നിന്നു തന്നെ ലഭിക്കും. രോഗബാധിതനായി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ ആരെങ്കിലും ചിക്കന്‍ ബിരിയാണി കൊണ്ടു വരുമോ? അവര്‍ കൊണ്ടു വരുന്നത് പഴങ്ങള്‍ മാത്രമായിരിക്കും. മറ്റുളളതെല്ലാം രോഗം കൂട്ടുമെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് രോഗഗസ്ഥനാകുമ്പോള്‍ എങ്കിലും ബുദ്ധിപരമായി ആഹരിക്കൂ എന്ന് പ്രകൃതിയും ഇച്ഛിക്കുന്നു.  

 ബൈബിളില്‍ ദൈവത്തിന്‍റെ ആദ്യ മനുഷ്യസൃഷ്ടിയായ ആദം വിശപ്പടക്കാന്‍ ആദ്യമായി കഴിക്കുന്നതും ഒരു കനിയാണല്ലോ ആഹാരമാവാന്‍ വേണ്ടി പ്രകൃതി നിശ്ചയിച്ചു വെച്ച ഒന്നു തന്നെയാണ് പഴങ്ങള്‍. മാമ്പഴത്തിന്‍റെ പ്രധാനഭാഗം വിത്താണ്. മാമ്പഴത്തിന്‍റെ ഭക്ഷ്യയോഗ്യമായ ഭാഗം മൃഗങ്ങളെയും പക്ഷികളെയും ആകര്‍ഷിക്കാനുള്ളതാണ്, അവ മാമ്പഴം കഴിച്ച് വിത്ത് ദൂരെയെവിടെയെങ്കിലും കൊണ്ടു പോകുന്നു.

ഋതുഭേദങ്ങള്‍ക്കനുസൃതമായി പഴങ്ങള്‍ അനേകമുണ്ട്. കാലാകാലാങ്ങളില്‍ പ്രകൃതി ഉത്പാദിപ്പിക്കുന്ന പഴങ്ങള്‍ ആരോഗ്യ വ്യവസ്ഥയ്ക്ക് അനുയോജ്യവുമാണ്.

ഋതുഭേദങ്ങള്‍ക്കനുസൃതമായി പഴങ്ങള്‍ അനേകമുണ്ട്. കാലാകാലാങ്ങളില്‍ പ്രകൃതി ഉത്പാദിപ്പിക്കുന്ന പഴങ്ങള്‍ ആരോഗ്യ വ്യവസ്ഥയ്ക്ക് അനുയോജ്യവുമാണ്. മഞ്ഞിലും മഴയിലും വേനലിലുമൊക്കെ അതാത് കാലാവസഥയ്ക്കനുസരിച്ച പഴങ്ങള്‍ ഉണ്ടാവുന്നതെങ്ങനെ എന്നതിനെക്കുറിച്ച് പഠനങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട്. നമ്മള്‍ ഇന്ന് ന്യൂസിലാന്‍റില്‍ ഉണ്ടാവുന്ന പഴങ്ങളാണ് വാങ്ങിച്ച് കഴിക്കുന്നത്. സ്വന്തം നാട്ടിലെ പരിസരങ്ങളില്‍ ഉണ്ടാവുന്ന ഫലമൂലാദികള്‍ കഴിക്കുമ്പോള്‍, ശരിയായ ഫലങ്ങള്‍ ശരിയായ കാലാവസ്ഥയില്‍ ലഭിക്കുന്നു. ഇതാണ് അതാതു സമയത്ത് കഴിക്കേണ്ട ഏറ്റവും നല്ല ഭക്ഷണം.

ഫലാധിഷ്ഠിത ആഹാരക്രമത്തിനുള്ള ചില മുന്‍കരുതലുകള്‍

          ശരീരത്തില്‍ വിസ്മയകരമായ കാര്യങ്ങള്‍ ചെയ്യാന്‍ പഴങ്ങള്‍ക്ക് സാധിക്കും. ജീവിതശൈലി എങ്ങനെയായാലും ഒരാള്‍ക്ക് ഊര്‍ജ്ജസ്വലനും കര്‍മ്മോത്സുകനും ആകുന്നതില്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍ ശാരീരികമായി വളരെയധികം അദ്ധ്വാനം ആവശ്യമുള്ള ജോലിയാണ് ചെയ്യുന്നതെങ്കില്‍, മണ്ണില്‍ കുഴികുത്തുന്ന പണിയാണെന്ന് കരുതുക. അതും യന്ത്രത്തിന്‍റെ സഹായമില്ലാതെ കൈകൊണ്ട് തന്നെ അദ്ധ്വാനിക്കുന്നുവെങ്കില്‍ ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും വിശക്കും. പഴങ്ങള്‍ മാത്രം ഭക്ഷിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ. അവ വേഗം ദഹിക്കുകയും വീണ്ടും വിശപ്പു തോന്നുകയും ചെയ്യും.

          അതുകൊണ്ട് പഴങ്ങള്‍ മാത്രം ആഹരിക്കുന്ന ആഹാരക്രമം സ്വീകരിക്കുമ്പോള്‍ ഊണിന്‍റെ സമയത്ത് വളരെ സാവധാനം സമയമെടുത്തു വേണം പഴങ്ങള്‍ കഴിക്കുവാന്‍, എങ്കിലേ കുറച്ചധികം പഴങ്ങള്‍ അകത്തു ചെല്ലുകയുള്ളൂ. പഴങ്ങളില്‍ മധുരമുള്ളതിനാല്‍ കുറച്ചു കഴിക്കുമ്പോഴേക്കും മതിയെന്നു തോന്നും. അതു കൊണ്ട് കുറച്ചുനേരം കാത്തിരുന്ന ശേഷം സാവധാനം കഴിക്കണം. നമ്മുടെ ഉള്ളില്‍ ഒരു ജൈവഘടികാരവും ഉണ്ട്. പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ പത്തു മുതല്‍ പന്ത്രണ്ട് മിനിറ്റുകള്‍ വരെ എടുക്കാറുണ്ടെന്ന് കരുതുക, പഴങ്ങള്‍ മാത്രം ഭക്ഷിക്കുമ്പോഴും അത്രയും മിനിറ്റുകള്‍ ആവുമ്പോള്‍ നിങ്ങളുടെ ശരീരം മതി എന്നു പറയും. അന്നേരം ബോധപൂര്‍വ്വം കുറച്ചുകൂടി കഴിക്കണം.

ശാരീരികവും ബുദ്ധിപരവുമായ കര്‍മ്മങ്ങള്‍ക്ക് പഴങ്ങള്‍ മാത്രമുള്ള ആഹാരരീതി ഒരുപോലെ ഗുണകരമാണ്.

ശാരീരീകമായി നന്നായി അദ്ധ്വാനിക്കുകയും പഴങ്ങള്‍ മാത്രം കഴിക്കുകയും ചെയ്യുന്നവര്‍ ദിവസത്തില്‍ മൂന്ന് നേരം ഭക്ഷിക്കണം. ആറോ, എട്ടൊ മണിക്കൂര്‍ ഉറങ്ങുന്നവരാണെങ്കില്‍, ശേഷിക്കുന്ന പതിനാറൊ, പതിനെട്ടൊ മണിക്കൂറുകള്‍ക്ക്, പഴങ്ങള്‍ മാത്രം മൂന്ന് നേരം കഴിക്കുന്ന ആഹാരക്രമം തന്നെ ആവശ്യത്തില്‍ അധികമാണ്. എന്നാല്‍ രണ്ടുമണിക്കൂറിനുള്ളില്‍ തന്നെ വയറു കാലിയായ തോന്നലുണ്ടാവും, അപ്പോള്‍ വെറും വയറോടെ തന്നെ ഉയര്‍ന്ന ഊര്‍ജ്ജത്തില്‍ പുലരാന്‍ ശീലിക്കണം. മനുഷ്യ മസ്തിഷ്‌ക്കം നന്നായി പ്രവര്‍ത്തിക്കുന്നത് അപ്പോഴാണ്.

ശാരീരികവും ബുദ്ധിപരവുമായ കര്‍മ്മങ്ങള്‍ക്ക് പഴങ്ങള്‍ മാത്രമുള്ള ആഹാരരീതി ഒരുപോലെ ഗുണകരമാണ്. എന്നാല്‍, ഇന്ന് വിപണിയില്‍ കിട്ടുന്ന പഴങ്ങളില്‍ എന്തൊക്കയാണ് ഉള്ളതെന്ന് ആര്‍ക്കും വലിയ നിശ്ചയമൊന്നും ഇല്ല.അതൊരു പ്രശ്‌നം തന്നെയാണ്. കുട്ടിക്കാലത്ത് ഞാനൊക്കെ കഴിച്ചിരുന്ന നാടന്‍ പഴങ്ങളും ഇന്നു കൃഷി ചെയ്തുണ്ടാക്കുന്ന പഴങ്ങളും തമ്മില്‍ വലിയ വ്യത്യാസമുള്ളതായി ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നത്തെ പഴങ്ങള്‍ നന്നായി ഉരുണ്ടിരിക്കും, നല്ല വലിപ്പവുമുണ്ട്, കാണാനും ഭംഗിയുണ്ട്, പക്ഷെ അത് ബൊടോക്സ് ഇന്‍ജെക്ഷന്‍ പോലെ മാത്രമാണ്.

ഇന്നത്തെ പഴ വര്‍ഗ്ഗങ്ങള്‍ക്ക് പണ്ടുള്ള പോലെ ജീവന്‍റെ തുടിപ്പും, കരുത്തും ഇല്ലെന്ന് ഉറപ്പാണ്. കാരണം അതെല്ലാം വിപണിയെ ലാക്കാക്കി വിളയിച്ചതാണ്. മനുഷ്യ നന്മയ്ക്ക് വേണ്ടിയല്ല. എന്നു കരുതി അവ മുഴുവനും മോശമാണെന്നല്ല, എന്നാല്‍ അവയ്ക്ക് സ്വാഭാവികമായി ഉണ്ടായിരുന്ന പോഷകമൂല്യങ്ങളൊന്നും അത്രയ്ക്ക് കാണില്ല. അതിനെ മറ്റ് ആഹാരങ്ങള്‍ കൊണ്ട് നികത്താതെ തരമില്ല.

ഭൂമിയുടെ നന്മയ്ക്കും നല്ലത് പഴങ്ങളുടെ ആഹാരക്രമം തന്നെ

പഴങ്ങള്‍ മാത്രം ഭക്ഷിക്കുകയെന്നത് പാരിസ്ഥിതികമായും, വിവേകപരമായൊരു തീരുമാനമാണ്. കുറഞ്ഞത് ആഹാരക്രമത്തിന്‍റെ മുപ്പത് ശതമാനമെങ്കിലും പഴവര്‍ഗ്ഗങ്ങളാകണം. ഭക്ഷണത്തിന്‍റെ മുപ്പതു ശതമാനം മണ്ണില്‍ കിളകീറി, കൊയ്‌തെടുക്കുന്നവയല്ല, വൃക്ഷങ്ങളില്‍ നിന്നും പറിച്ചെടുക്കുന്നതാണെങ്കില്‍ ഭൂമിക്കും അതൊരു വലിയ ആശ്വാസമായിരിക്കും.

മാംസാഹാര ശീലത്തില്‍ നിന്ന് പഴങ്ങള്‍ ഭക്ഷിക്കുന്ന ശീലത്തിലേക്ക് മാറുമ്പോള്‍ ആദ്യമെല്ലാം ഒന്നും ഭക്ഷിക്കാത്ത പോലെ അനുഭവപ്പെടും. കാരണം അമിതാഹാരം കാരണം ഭൂമിയിലേക്ക് തള്ളിയിടപ്പെടുന്നത് നിങ്ങള്‍ക്കൊരു ശീലമായിരിക്കുന്നു. മരണം വരുമ്പോള്‍, എന്തായാലും നമ്മുടെ ശരീരം ഭൂമിയിലേക്ക് തള്ളിയിടപ്പെടുക തന്നെ ചെയ്യും. എന്നാല്‍ മുളച്ചു വരുമ്പോള്‍ നാമതിനെ ജീവിതമെന്ന് വിളിക്കുന്നു, എന്തുതന്നെയായാലും ഈ ഭൂമിയുടെ ഭാഗമാണെന്ന കാര്യം അറിയാത്ത പോലെ. മാനത്തു പറന്നു നടക്കുന്ന പറവയും ഭൂമിയില്‍ നിന്നു തന്നെ സൃഷ്ടിക്കപ്പെട്ടതാണ്. പക്ഷേ ആകാശത്ത് പാറി നടക്കുമ്പോള്‍ ഭൂമിയില്‍ നിന്ന് ഉണ്ടായതല്ല എന്നു തോന്നും. ഏതൊരു ജീവനും മുളച്ചു വരുമ്പോള്‍ ഭൂമിയെപ്പോലെ, മണ്ണ് പോലെ തോന്നാറില്ല, എന്നാലും നമ്മള്‍ മണ്ണു തന്നെയാണ്?

ഭൂമിയില്‍ നിന്നും വിഹായസ്സിലേക്ക് വളര്‍ന്നു പൊങ്ങണമെങ്കില്‍, നാം അകത്തേക്ക് നല്‍കുന്ന ഇന്ധനം എളുപ്പം ദഹിക്കുന്നതാവണം. ഉത്തമമായ ആഹാരത്തിന്‍റെ സ്വഭാവം അതാണ്. നമ്മുടെ ഉദരത്തില്‍ അതിവേഗം ദഹിക്കുന്നവ പഴങ്ങള്‍ തന്നെ. ഏറ്റവും കുറച്ച് അവശിഷ്ടം മാത്രമുള്ളതും, ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അധികം സമ്മര്‍ദ്ദം ഏല്പിക്കാത്തതും പഴവര്‍ഗ്ഗങ്ങളാണ്.