सद्गुरु

അമ്പേഷി : ഞാന്‍ എവിടെയോ എത്തിച്ചേരുന്നു എന്നെനിക്കറിയാം, എന്നാല്‍ സദ്‌ഗുരോ, അങ്ങയുടെ മുന്‍പിലിരിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ കബളിപ്പിക്കുന്നു എന്ന തോന്നല്‍. ഞാന്‍ നിന്നിടത്തു തന്നെ നില്‍ക്കുന്നു.

സദ്‌ഗുരു : ഇതില്‍ വഞ്ചന ഒളിഞ്ഞിരിക്കുന്നു എന്നു സ്വയം അറിഞ്ഞതു നല്ല കാര്യം. മോഡേണ്‍ ആര്‍ട്ടിന്‍റെ ഒരു പ്രദര്‍ശനം സന്ദര്‍ശിക്കുന്നതിനിടയില്‍ ഒരു സ്‌ത്രീ അവിടുത്തെ കാവല്‍ക്കാരനോട്‌ ചോദിച്ചു,
"ഈ കാണുന്ന വിരൂപതയെയാണോ നിങ്ങള്‍ മോഡേണ്‍ ആര്‍ട്ട്‌ എന്ന്‍ വിളിക്കുന്നത്‌?”
"അല്ല മാഡം”, കാവല്‍ക്കാരന്‍ പറഞ്ഞു, "അതിനെ കണ്ണാടി എന്ന്‍ പറയുന്നു.”

ആത്മീയതയുടെ മുഴുവന്‍ ഉദ്ദേശ്യവും ചിന്തിക്കളെ ഇല്ലാതാക്കലാണ്‌. തെറ്റും ശരിയും ഉയര്‍ച്ചയും താഴ്‌ചയും എല്ലാം മനസ്സില്‍ മാത്രമാണ്‌.

അതുകൊണ്ട് ‌ചിന്തിക്കാതിരിക്കുക, നോക്കി കാണാന്‍ പരിശീലിക്കുക, മൂഢമായ മനസ്സിനെ വിട്ടുകളയുക. ഇന്നുവരെ നിങ്ങള്‍ പരിശീലിച്ച രീതിയിലല്ലാതെ നിങ്ങള്‍ക്ക്‌ ചിന്തിക്കാന്‍ കഴിയില്ല. ചിന്തകളില്ലാതെ നോക്കി മനസ്സിലാക്കുക. ആത്മീയതയുടെ മുഴുവന്‍ ഉദ്ദേശ്യവും ചിന്തിക്കളെ ഇല്ലാതാക്കലാണ്‌. തെറ്റും ശരിയും ഉയര്‍ച്ചയും താഴ്‌ചയും എല്ലാം മനസ്സില്‍ മാത്രമാണ്‌. കാര്യങ്ങള്‍ വെറുതെ നോക്കിക്കണ്ടാല്‍ എല്ലാം ശരിയായ രീതിയില്‍ കാണാന്‍ കഴിയും. ഇവിടെ നിന്നു നോക്കുമ്പോള്‍ കാണുന്ന പുല്ലും ചെടിയും മരങ്ങളും കുന്നും, ചെറുതും വലുതുമായ മലകളും എല്ലാം പ്രകൃതിവിലാസത്തിന്‍റെ ഭാഗങ്ങളാണ്‌. മേഘങ്ങള്‍ക്കു മലയെക്കാള്‍ ഭംഗിയുണ്ടോ? ആകാശം മലയേക്കാള്‍ നല്ലതാണോ? എല്ലാം ഒന്നിന്‍റെ ഭാഗങ്ങള്‍ തന്നെ. എന്നാല്‍ ഇവിടെ നിന്നുകൊണ്ട്‌, 'ഇതു മല, അത്‌ മേഘം’ എന്നെല്ലാം ചിന്തിക്കാന്‍ തുടങ്ങിയാല്‍ എല്ലാം വേറെവേറെയാണെന്ന്‍ തോന്നും. ഇങ്ങിനെയുള്ള വേര്‍തിരിവ്‌ മനസ്സില്‍ വരുമ്പോള്‍ – ജന്മാന്തരങ്ങളിലെ കര്‍മ്മഫലങ്ങള്‍ – നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷമാകും. എന്നാല്‍ എല്ലാറ്റിനെയും അതാതിന്‍റെ രീതിയില്‍ നോക്കിക്കണ്ടു വെറുതെ ഇരിക്കാനായാല്‍, നിങ്ങള്‍ക്കു തികച്ചും വ്യത്യസ്ഥനായൊരു മനുഷ്യനാവാന്‍ കഴിയും.

നിന്നിടത്തുതന്നെ നില്‍ക്കുന്നു എന്നു നിങ്ങള്‍ പറഞ്ഞു, എന്നാല്‍ ഈ 'നിന്നിടം’ എവിടെയാണെന്നുള്ളത്‌ നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ മനസ്സുകൊണ്ട് ‌ അത്തരത്തിലൊക്കെ ആവിഷ്‌കരിക്കാന്‍ തുടങ്ങുമ്പോഴാണ്‌ നിന്നിടത്തുതന്നെ നില്‍ക്കുന്നു എന്നെല്ലാം തോന്നുന്നത്‌. നിങ്ങളുടെ മനസ്സ്‌ ഉള്ളിടത്തു മാത്രമല്ലേ നിങ്ങള്‍ക്ക്‌ പോകാനാവൂ. അല്ലാതെ മറ്റെവിടെ എത്തിച്ചേരാനാകും?മനസ്സില്‍കൂടി ചിന്തിക്കുമ്പോള്‍ മറ്റെങ്ങും സഞ്ചരിക്കാനാവില്ല, വ്യാമോഹങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളു. ഗുരുപൂജയുടെ ആദ്യ ഖണ്‌ഡികയില്‍ അതുതന്നെയാണ്‌ പറയുന്നത്‌:

അപവിത്ര പവിത്രോവാ
സര്‍വാവസ്ഥാം ഗതോപിവ
യസ്‌മരേത്‌ പുണ്‌ഡരീകാക്ഷം
സഃ ബാഹ്യാഭ്യന്തര ശുചിഃ

"ഏതൊരാളും, പുണ്യവാനായാലും പാപിയായാലും, കമലദളനയനനായ ഭഗവാനെ ധ്യാനിച്ചാല്‍ അകവും പുറവും ശുദ്ധീകരിക്കപ്പെടുന്നു.” ഇതിന്‍റെയര്‍ത്ഥം നിങ്ങളുടെ മോചനത്തിനു നിങ്ങള്‍ക്കുപങ്കില്ല എന്നാണ്‌.

സത്യം പറഞ്ഞാല്‍, സ്വയം നന്നാവാന്‍ നിങ്ങള്‍ ശ്രമിക്കുന്നു പോലുമില്ല. നിങ്ങളെ ശുദ്ധീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നില്ല. അതിനു വേണ്ടി, നിങ്ങള്‍ ഏറ്റവും ശ്രേഷ്‌ഠമായി എന്തിനെയാണോ കാണുന്നത്‌, അത്‌ ഈശ്വരനായാലും ശരി, ഗുരുവായാലും ശരി, അതിനെ ധ്യാനിക്കുക. സ്വഭാവികമായി നിങ്ങളുടെ അന്തഃകരണം സംശുദ്ധമാവുന്നു. നിങ്ങള്‍ സ്വയം ശുദ്ധീകരിക്കാനോ നന്നാവാനോ ശ്രമിച്ചാല്‍ ഫലം വിപരീതമാവും. നിങ്ങള്‍ ശ്രേഷ്‌ഠമായി കരുതുന്നതിനെ, അത്‌ ഈശ്വരനായാലും ശരി, ഗുരുവായാലും ശരി, അതിനെ സ്‌മരിക്കുക; ആകാശത്തെ സ്‌മരിച്ചാലും മതി, ഒരു പൂവിനെ സ്‌മരിച്ചാലും മതി, പക്ഷെ അതിനെ മാത്രം സ്‌മരിക്കുക. ദൈവമാക്കി സ്‌മരിക്കേണ്ട കാര്യമില്ല, ധ്യാനാത്മകത്വത്തോടെ സ്മരിക്കുക. അതിനെ നാം സ്‌മരണ എന്നു പറയുന്നു. നാം ഏറ്റവും ഉന്നതമായി കാണുന്നതിനെ ഓര്‍ക്കുക അല്ലെങ്കില്‍ ധ്യാനിക്കുക എന്നതാണ്‌ സ്‌മരണ എന്ന വാക്കിനര്‍ത്ഥം. അതോടെ എല്ലാം മാറുന്നു. ആന്തരികവും ബാഹ്യവുമായുള്ള ശുദ്ധി സ്വാഭാവികമായി സംഭവിക്കുന്നു.

ദൈവത്തെ ഉയര്‍ത്തിക്കാട്ടുന്നതിനാലാണ്‌ ക്ഷേത്രങ്ങളെക്കൊണ്ട് ‌ മനുഷ്യര്‍ക്ക്‌ പ്രയോജനമുണ്ടാവാത്തത്‌. അങ്ങിനെ ചെയ്യുന്നതിനു പകരം, സ്‌മരണയിലേക്ക്‌ തിരിഞ്ഞാല്‍ അത്‌ വലിയ മാറ്റങ്ങള്‍ക്ക്‌ വഴി തുറക്കും.

ദൈവത്തെ ഉയര്‍ത്തിക്കാട്ടുന്നതിനാലാണ്‌ ക്ഷേത്രങ്ങളെക്കൊണ്ട് ‌ മനുഷ്യര്‍ക്ക്‌ പ്രയോജനമുണ്ടാവാത്തത്‌. അങ്ങിനെ ചെയ്യുന്നതിനു പകരം, സ്‌മരണയിലേക്ക്‌ തിരിഞ്ഞാല്‍ അത്‌ വലിയ മാറ്റങ്ങള്‍ക്ക്‌ വഴി തുറക്കും. മനുഷ്യര്‍ക്ക്‌ ദൈവത്തെ ഓര്‍ക്കാന്‍ കഴിയില്ല, എന്തെന്നാല്‍ ഓര്‍ത്തു വെയ്ക്കുന്നതിന്‌ അദ്ദേഹത്തെ എവിടെയെങ്കിലും അല്ലെങ്കില്‍ എന്തിലെങ്കിലും കണ്ടിരിക്കണം. ഒരു കുഞ്ഞിന്‍റെ മുഖത്തോ, നിങ്ങളുടെ ഭാര്യയുടേയോ കാമുകിയുടേയോ മുഖത്തോ, ഒരു പൂവിലോ, മേഘത്തിലോ ദൈവത്തെ ഒരു നിമിഷത്തേക്കെങ്കിലും ദര്‍ശിച്ചാല്‍ മാത്രമേ, നിങ്ങള്‍ക്കത്‌ ഓര്‍മ്മയില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളു. മറ്റെല്ലാം ചിന്തകളില്‍ കൂടി സങ്കല്‍പ്പിക്കാനേ കഴിയൂ. സംഭവിച്ചതു മാത്രമേ സ്‌മരണയായി നിലനില്‍ക്കുകയുള്ളു. ആ സ്‌മരണയില്‍ എല്ലാം ശുദ്ധീകരിക്കപ്പെടുന്നു. പിന്നെ നിങ്ങള്‍ ഒന്നിനേയും നന്നാക്കാനോ നേരെയാക്കാനോ ശ്രമിക്കേണ്ടതില്ല. മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ വേവലാതിപ്പെടേണ്ടതില്ല. നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഔന്നിത്യം എന്തിനാണോ, അത്‌ മാത്രം ഓര്‍ക്കുക. ഓര്‍ത്തു കൊണ്ടേയിരിക്കുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഈശ്വരന്‍. എല്ലാ പരിവര്‍ത്തനങ്ങളും അതില്‍നിന്ന്‍ തുടങ്ങിക്കൊള്ളും.