പഞ്ചഭൂതങ്ങള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും
 
 

सद्गुरु

സ്ത്രീ പുരുഷ വ്യത്യാസങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ സദ്ഗുരു ഒരാളുടെ ശാരീരികവും മാനസികവുമായ ശരീരങ്ങളുടെ മൂല പ്രവണതകളെ ക്കുറിച്ചും പറയുന്നുണ്ട്. പരസ്പര പൂരകങ്ങളായ ഈ രണ്ടിന്‍റേയും സാങ്കേതികവശങ്ങളും, നമ്മുടെ ശാരീരിക അവസ്ഥക്ക് അതീതമായി നമ്മുടെ ഗ്രഹണ ശക്തി ഉയരുന്നതിനെക്കുറിച്ചും അദേഹം വിവരിക്കുന്നു.

ചോദ്യകർത്താവ്: നമസ്കാരം, സദ്ഗുരോ. പഞ്ചഭൂതങ്ങൾ നമ്മുടെ ശരീരത്തിൽ എങ്ങിനെ പ്രവർത്തിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിൽ, സ്ത്രീ പുരുഷ ശരീരങ്ങൾ തമ്മിൽ ശാരീരികമായും, മാനസികമായും എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് അറിയണമെന്ന് ആഗ്രഹമുണ്ട്.

സദ്ഗുരു: സാധാരണയായി സ്ത്രീ ജലത്തിനോടും പുരുഷൻ ഭൂമിയോടും കൂടുതൽ ചായ്‌വുള്ളതായിട്ടാണ് കാണുന്നത്. എന്നാൽ ഇത്, എല്ലാവരിലും സത്യമായിക്കൊള്ളണമെന്നില്ല. ഇതിനാൽ സ്ത്രീകൾക്ക് ശാരീരികമായും മാനസികമായും കൂടുതൽ വഴക്കം ലഭിക്കുന്നു. ഭൂമിയോട് ചേർന്ന് നിൽക്കുന്ന പുരുഷന് ഉറപ്പ്, അവകാശ സ്ഥാപനം, കാർക്കശ്യം, എന്നിവയോട് കൂടിയ ആവിഷ്കാരശക്തിയും നൽകുന്നു.

സാധാരണയായി സ്ത്രീ ജലത്തിനോടും പുരുഷൻ ഭൂമിയോടും കൂടുതൽ ചായ്‌വുള്ളതായിട്ടാണ് കാണുന്നത്. എന്നാൽ ഇത്, എല്ലാവരിലും സത്യമായിക്കൊള്ളണമെന്നില്ല.

പല സ്ത്രീകളും തങ്ങൾ അന്തർജ്ഞാനം ഉള്ളവരാണെന്നു വിശ്വസിക്കുന്നുണ്ട്. ഇത് എല്ലാ സ്ത്രീകളിലും സത്യമാകണമെന്നില്ല. എന്നാൽ സ്ത്രീകളിൽ അനുഭവജന്യമായ കഴിവ് യുക്തിപരമായ കഴിവിനേക്കാൾ ശക്തമായതുകൊണ്ട്, അവർക്കു യുക്തിപൂര്‍വ്വമായ പെരുമാറ്റം കുറവാകാം. ഞാൻ മുൻപു പറഞ്ഞത് പോലെ ഇത് എല്ലാവരിലും സത്യമാകണമെന്നില്ല. സാധാരണയായി സ്ത്രീക്ക് ജീവിതം അനുഭവിക്കണമെന്ന് മോഹമുള്ളപ്പോൾ പുരുഷന് ജീവിതം മനസ്സിലാക്കണമെന്നാണ് ആഗ്രഹം. അവർ ജീവിതത്തെ സമീപിക്കുന്ന വിധം ആയതിനാൽ ഇത് ഒരു വലിയ വ്യത്യാസം തന്നെ ആണ്. ഇത് സംഭവിക്കുന്നത് സ്ത്രീക്ക് ജലത്തിനോടും പുരുഷന് ഭൂമിയോടും ഉള്ള ചായ്‌വുകൊണ്ടാണ്. പഞ്ച ഭൂതങ്ങളിൽ മറ്റുള്ളവയെല്ലാം ഓരോ വ്യക്തിയിലും വ്യത്യസ്തമായിട്ടായിരിക്കും പ്രവർത്തിക്കുക.

ശരീരവും തലച്ചോറും

ശരീരം, മനസ്സ് എന്നിങ്ങനെ രണ്ടെണ്ണമില്ല; ശരീരം മാത്രമേ ഉള്ളു. ഭൗതിക ശരീരം, മാനസിക ശരീരം, ഊർജ്ജ ശരീരം എന്നിങ്ങിനെ മൂന്നു തരം ശരീരങ്ങളുണ്ട്. മനസ്സ് എന്ന് പറയാവുന്ന ഒന്നും ഇല്ല. മനസ്സ് പാശ്ചാത്യരുടെ കണ്ടുപിടുത്തം മാത്രമാണ്. സാധാരണയായി ചിന്തകളുടെ കൂട്ടത്തെയാണ് മനസ്സ് എന്ന് പറയുന്നത്. എന്നാൽ ചിന്തകൾ മാനസിക ശരീരത്തിന്‍റെ അനേകം പ്രവൃത്തികളിൽ ഒന്ന് മാത്രമാണ്. അതിൽ എത്രയോ കൂടുതൽ ശരീരത്തിലുടനീളം സംഭവിക്കുന്നുണ്ട്.

ആധുനിക കാലത്തെ നിർവചനമെടുക്കുകയാണെങ്കിൽ, മനസ്സ് എന്നത് ഒരു പ്രത്യേക അളവിൽ ഉള്ള ഓർമകളും ബുദ്ധിശക്തിയും ആണ്. നിങ്ങളുടെ ശരീരത്തിന്‍റെ പ്രകൃതം ശ്രദ്ധിക്കുകയാണെങ്കിൽ, നിങ്ങളുടെ ഓരോ കോശത്തിലും വളരെയധികം ഓർമ്മകൾ ശേഖരിച്ചു വെച്ചിട്ടുണ്ടെന്നു കാണാം. നാം ബോധമനസ്സിൽ കൊണ്ടുനടക്കുന്നതിനേക്കാൾ എത്രയോ കോടിയിലധികം ഇരട്ടിയാണ് ഓരോ കോശത്തിലും ഉള്ളത്. നാം നമ്മുടെ ബുദ്ധിയുടെ അളവ് കണക്കാക്കുന്നത് നമുക്ക് ചെയ്യുവാൻ കഴിയുന്ന പ്രവൃത്തികളുടെ സങ്കീര്‍ണത നോക്കിയാണ്. ഒരാൾക്ക് വളരെ സാധാരണ കാര്യങ്ങൾ മാത്രമേ ചെയ്യുവാൻ കഴിയുന്നുള്ളു എങ്കിൽ നാം അയാളെ ഒരു മഠയൻ എന്നു വിളിക്കും. സങ്കീര്‍ണങ്ങളായ പലേ പ്രവൃത്തികളും ചെയ്യുന്ന ആളെ ബുദ്ധിമാൻ എന്ന് വിളിക്കും. ഈ നിർവചനം പിന്തുടർന്നാൽ നമ്മുടെ ശരീരത്തിലെ ഓരോ കോശവും, ഡി.എൻ.എ.യിലെ ഓരോ മൂലകവും നടത്തുന്ന പ്രവൃത്തികൾ നമ്മുടെ ചിന്തകൾക്ക് അതീതമായ രീതിയിൽ സങ്കീര്‍ണമായ പ്രവൃത്തികളാണ് ചെയ്യുന്നത്.

ഓർമയുടെ കാര്യത്തിലായാലും, പ്രവൃത്തികളുടെ സങ്കീര്‍ണതയുടെ, അതായത് ബുദ്ധിയുടെ, കാര്യത്തിലായാലും, നമ്മുടെ ശരീരത്തിലെ ഓരോ കോശവും നമ്മുടെ തലച്ചോറിനേക്കാൾ കൂടുതൽ ശക്തമാണ് എന്നു കാണാം. അതു സ്വയം പ്രവർത്തിക്കുകയാണ് എന്നു മാത്രം - നിങ്ങൾ അത് അറിയുന്നില്ല. മനസ്സിന്‍റെ പ്രവൃത്തികൊണ്ട്, അതായത് മാനസിക വ്യാപാരം കൊണ്ട്, നിങ്ങള്‍ക്ക് അത് ഒരു പരിധി വരെ മനസ്സിലാക്കാം എന്നാൽ സാധാരണയായി നിങ്ങൾ ഉള്ളിലുള്ള മാനസിക ശരീരത്തെക്കുറിച്ച് ബോധവാന്മാരല്ല.

മാനസിക തലത്തിൽ പുരുഷന്മാർക്കും, സ്ത്രീകൾക്കും, സ്വയം പരിശീലിച്ച് മറ്റുള്ളവർ എന്തിലാണോ പ്രാപ്തി കാണിക്കുന്നത്, അതിലേക്കു ഉയരുവാൻ സാധ്യമാണ്. അതായത് ഒരു സ്ത്രീക്ക്, പരിശീലനത്തിലൂടെ, പുരുഷന് സാധ്യമാകുന്ന ചിന്താശക്തി നേടുവാൻ സാധ്യമാണ്. അത് പോലെ ഒരു പുരുഷന്, പരിശീലനത്തിലൂടെ സ്ത്രീസഹജമായ അന്തഃപ്രജ്ഞ നേടുവാൻ സാധിക്കും. എന്നാൽ അതിനു ശരിയായ പരിശീലനം ആവശ്യമാണ്. സാധാരണയായി അവരിൽ ഒരാളിൽ ജലവും മറ്റയാളിൽ ഭൂമിയും ശക്തമായി നില്‍ക്കുന്നതു കൊണ്ട്, അവർ ആ ദിശകളിലേക്ക് ചായ്‌വു കാണിക്കും.

പരസ്പര പൂരകങ്ങളായ മൂലകങ്ങൾ

പുരുഷന്‍റെയും സ്ത്രീയുടെയും അടിസ്ഥാനപരമായ ചില ചുമതലകൾ പൂർത്തീകരിക്കുവാനാണ് ഈ മൂലകങ്ങളെ അവരിൽ ഇപ്രകാരം ഒരുക്കിയിട്ടുള്ളത്. നാം നമ്മുടേതായ ഒരു കൃത്രിമലോകം സൃഷ്ടിച്ചിട്ടുള്ളതുകൊണ്ട് നമുക്ക് ഈ ചുമതലകളെക്കുറിച്ച് തർക്കിക്കുവാൻ സാധ്യമാകുന്നുണ്ട്. നമ്മുടെ പട്ടണങ്ങൾ, വീടുകൾ, മറ്റു താമസ സ്ഥലങ്ങൾ, പണിയെടുക്കുന്ന സ്ഥലങ്ങൾ ഇവയെല്ലാം നമ്മുടെ സൃഷ്ടിയാണ്. ഇവിടങ്ങളിൽ ലിംഗവ്യത്യാസം ഇല്ലാതായിരിക്കുന്നു.

മനുഷ്യ വർഗ്ഗത്തിന്‍റെ ഈ രണ്ട് വിഭാഗങ്ങളും നിർമിച്ചിരിക്കുന്നത് ഒരു നിശ്ചിതകാലം വരെ പരസ്പര പൂരകങ്ങളായിട്ടാണ്. ആ കാലത്തിനുശേഷം അവ സ്വയം തിറിച്ചറിയുകയും സ്വന്തം സ്വത്വത്തെ സ്വീകരിക്കുകയും ചെയ്യുന്നു.

നിങ്ങൾ ഇതിനുപകരം വന്യമായ ഇടങ്ങളിലാണ് ജീവിക്കുന്നത് എങ്കിൽ, ഈ ഏർപ്പാടുകളെല്ലാം ആവശ്യമായതാണ് എന്ന് കാണാം. ഒന്നാമതായി നമ്മൾ ഇപ്പോൾ ഇവിടെ ഉള്ളതിന് കാരണം നാം 'അമ്മ എന്ന് പറയുന്ന ഒരു സ്ത്രീ നമ്മെ അവരുടെ ശരീരത്തിൽ വഹിച്ചതുകൊണ്ടാണ്. അതായത് അടുത്ത തലമുറയെ സൃഷ്ടിക്കുന്നത് സ്ത്രീ ശരീരത്തിന്‍റെ ചുമതലയാണ്. അതിനാലാണ് അത് ഒരു പ്രത്യേക തരത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പ്രജനനത്തിനു ജലം അത്യാവശ്യമാണ്.

മനുഷ്യ വർഗ്ഗത്തിന്‍റെ ഈ രണ്ട് വിഭാഗങ്ങളും നിർമിച്ചിരിക്കുന്നത് ഒരു നിശ്ചിതകാലം വരെ പരസ്പര പൂരകങ്ങളായിട്ടാണ്. ആ കാലത്തിനുശേഷം അവ സ്വയം തിറിച്ചറിയുകയും സ്വന്തം സ്വത്വത്തെ സ്വീകരിക്കുകയും ചെയ്യുന്നു. അതിനു ശേഷവും മനുഷ്യർ തങ്ങളുടെ വികാരങ്ങൾ ഏറ്റവും പ്രധാനപെട്ടതാക്കിത്തീർക്കുകയും പഴയ പോലെ തുടരാൻ ശ്രമിക്കുകയും ചെയ്യും. ഇത് കൂടുതലും ശീലം മൂലവും വികാരപരമായ സുരക്ഷ ലഭിക്കാത്തതു കൊണ്ടും ആയിരിക്കും. അങ്ങിനെയല്ലെങ്കിൽ ഈ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള അടുപ്പം, ജലത്തിനോടും, ഭൂമിയോടും കാണിക്കുന്ന അടുപ്പം, ഒരു നിശ്ചിത കാലം വരെ മാത്രമേ ആവശ്യമുള്ളൂ.

ഇതിൽ നിന്നും എത്ര വേഗത്തിൽ പുറത്തു കടക്കുവാൻ സാധിക്കുന്നു എന്നത് നമുക്കുള്ളിൽ എത്രത്തോളം ആകാശം ഉണ്ടാക്കുവാൻ സാധ്യമാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഭൗതിക തലത്തിനപ്പുറം നമ്മുടെ ധാരണ വളരുമ്പോൾ സ്ത്രീ എന്നും പുരുഷൻ എന്നും ഉള്ള വേർതിരിവ് ഇല്ലാതാകുന്നു. പിന്നെ ഒരു മനുഷ്യ രൂപം മാത്രമാണുള്ളത്; അതിനെ പലതരത്തിൽ കാര്യക്ഷമതയുള്ളതാക്കാം. കാര്യക്ഷമത പ്രവൃത്തികൾ ചെയ്യുന്നതിൽ മാത്രമല്ല. കാര്യക്ഷമത ഒരു ധാരണ കൂടി ആണ്. കാര്യക്ഷമത ഒരു ജീവിതമായിരിക്കണം ഒരു വ്യക്തിയായിട്ടല്ല. ജീവിച്ചിരിക്കുവാൻ വേണ്ടി ഒരാളുടെ ജീവിതം മറ്റൊരു ജീവിതത്തേക്കാൾ കൂടുതൽ കാര്യക്ഷമമാക്കണം. നിങ്ങള്‍ക്കു ചുറ്റുമുള്ളതിനേക്കാൾ കൂടുതൽ ജീവനോടെയിരിക്കുക എന്നാൽ നിങ്ങള്‍ക്കു ജീവിതം മറ്റുള്ളവരേക്കാൾ കൂടുതലായ അളവിൽ അനുഭവിക്കുവാൻ കഴിയുമെന്നർത്ഥം.

അതിലംഘിക്കുവാനുള്ള ആഗ്രഹം

ഓരോ മനുഷ്യനും ഇതിനുള്ള കഴിവുണ്ട്. എന്നാൽ സമൂഹത്തിൽ പരക്കെയുള്ള ധാരണ നമ്മളോരോരുത്തരും ഇതുവരെ ചെയ്തു കൊണ്ടിരുന്നിരുന്നത് തന്നെ എന്നും ചെയ്യണം എന്നതാണ്. അതല്ലായെങ്കിൽ നിങ്ങൾ അതിൽ നിന്നും നിഷ്കാസിതനാകും; ഇപ്രകാരം കുറ്റപ്പെടുത്തുന്നതും, മുദ്രണം ചെയ്യുന്നതുമായ സ്വഭാവമുള്ള സമൂഹവും, ഓരോ ആളുകളുടെയും വൈകാരികവും മാനസികവുമായ അരക്ഷിത മനോഭാവവും ചേരുമ്പോൾ ആളുകൾ ചെയ്തതു തന്നെ ചെയ്തുകൊണ്ടിരിക്കും. അതല്ലെങ്കിൽ മറികടക്കുവാനുള്ള മോഹം എല്ലാ ആളുകളിലും ശക്തമാണ്. ഓരോ വ്യക്തിയും ഓഫിസിൽ നിന്നും, കുടുംബത്തിൽ നിന്നും, കൂട്ടുകാരിൽ നിന്നും, സമൂഹ മാധ്യമങ്ങളിൽ നിന്നും, ഫോണുകളിൽ നിന്നും കമ്പ്യൂട്ടറുകളിൽ നിന്നും കുറച്ചു നേരം വിട്ടു നിൽക്കുകയാണെങ്കിൽ തങ്ങൾക്ക് ഇപ്പോഴത്തെ പരിമിതികളെ മറികടക്കണം എന്ന കാര്യം എല്ലാവര്‍ക്കും മനസ്സിലാകും; അതിനെക്കുറിച്ച് യാതൊരു സംശയവും വേണ്ട. ഇതിനായി അവരെ ഒന്നും പഠിപ്പിക്കേണ്ടതില്ല; ആരും അവരെ നിർബന്ധിച്ചുകൊണ്ടിരിക്കുകയും വേണ്ട. കുറച്ചു സമയം അതിനായി മാറ്റി വയ്ക്കുകയാണെങ്കിൽ ഓരോ മനുഷ്യനും അത് മനസ്സിലാകും.

 
 
 
 
  0 Comments
 
 
Login / to join the conversation1