പഞ്ചഭൂതക്ഷേത്രങ്ങള്‍
 
 

सद्गुरु

ദക്ഷിണേന്ത്യയില്‍ അഞ്ചു ഭൂതങ്ങള്‍ക്കുമായി അഞ്ചു പ്രധാന ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അറിവ് അന്നുള്ളവര്‍ക്കുണ്ടായിരുന്നു. ഇവ നിര്‍മിക്കപ്പെട്ടത് പൂജയ്ക്കുവേണ്ടിയായിരുന്നില്ല. പ്രത്യേക സാധനകള്‍ക്കുവേണ്ടിയായിരുന്നു.

ജലതത്വത്തില്‍നിന്നു മോചനം ലഭിക്കുന്നതിന് നിങ്ങള്‍ ഒരു പ്രത്യേക ആരാധനാലയത്തില്‍ പോയി സാധന ചെയ്യണമായിരുന്നു. വായുതത്വത്തില്‍ നിന്നുമുള്ള മോചനത്തിന് മറ്റൊരു ആരാധനാലയത്തില്‍ പോകണമായിരുന്നു. അഗ്നിതത്വത്തിന് മറ്റൊരിടത്ത് അങ്ങനെ അഞ്ചുഭൂതങ്ങള്‍ക്കും അഞ്ച് അത്ഭുതകരമായ ആരാധനാലയങ്ങളുണ്ടായിരുന്നു. ആ ഓരോ സ്ഥലവും അവിടെവച്ചു നടത്തുന്ന സാധനകള്‍ക്കു സഹായകമായ വിധത്തിലാണ്. അതിനുള്ള ഊര്‍ജം നല്‍കുന്ന വിധമാണ് ഉണ്ടാക്കിയിരുന്നത്. യോഗികള്‍ ഒരു ആരാധനാലയത്തില്‍നിന്നും മറ്റൊരിടത്തേക്കുപോയി സാധനകള്‍ തുടര്‍ന്നിരുന്നു. അത്തരത്തില്‍ ഈ ആരാധനാലയങ്ങളെ കേന്ദ്രീകരിച്ചുള്ള സാധനയും പഠനവും ഇവിടെ ദീര്‍ഘകാലം നിലനിന്നിരുന്നു.

ഈ അഞ്ചു ക്ഷേത്രങ്ങളും ഒരു വ്യൂഹമായി പ്രവര്‍ത്തിക്കുന്നവിധമാണ് നിര്‍മിക്കപ്പെട്ടിരുന്നത്. ഓരോന്നിന്‍റെയും ശരിയായ സാധന ചെയ്യാനുതകുന്ന തരത്തിലുള്ള അത്ഭുതകരമായ സാങ്കേതികവിദ്യയായിരുന്നു അത്.

പഞ്ചഭൂതസ്ഥലങ്ങള്‍ എന്നാണ് ഈ ആരാധനാലയങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഈ സ്ഥലങ്ങളെല്ലാം തന്നെ ഡെക്കാണ്ട പീഠഭൂമിയുടെ പരിധിയിലായിരുന്നു. കാഞ്ചീപുരത്തെ ക്ഷേത്രം ഭൂമിയുടെ ആരാധനയ്ക്കും തിരുവാനക്കാവല്‍ (ജംബുകേശ്വരം?) ജലതത്വത്തിന്‍റെ ആരാധനയ്ക്കും തിരുവണ്ണാമല അഗ്നിതത്വത്തിന്‍റെ ആരാധനയ്ക്കും ശ്രീ കാളഹസ്തി വായുതത്വത്തിന്‍റെ ആരാധനയ്ക്കും ചിദംബരം ആകാശതത്വത്തിന്‍റെ ആരാധനയ്ക്കും സഹായകരമായിരുന്നു.

ഈ അഞ്ചു ക്ഷേത്രങ്ങളും ഒരു വ്യൂഹമായി പ്രവര്‍ത്തിക്കുന്നവിധമാണ് നിര്‍മിക്കപ്പെട്ടിരുന്നത്. ഓരോന്നിന്‍റെയും ശരിയായ സാധന ചെയ്യാനുതകുന്ന തരത്തിലുള്ള അത്ഭുതകരമായ സാങ്കേതികവിദ്യയായിരുന്നു അത്. സാധകര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ആ പ്രതിഭാസങ്ങളെ പ്രയോജനപ്പെടുത്തിയാല്‍ മാത്രം മതിയായിരുന്നു. അവയൊന്നും അറിഞ്ഞുകൂടാത്തവര്‍ക്കും ആ സ്ഥലങ്ങളില്‍ താമസിക്കുന്നതുകൊണ്ട് പ്രയോജനം ലഭിക്കുമായിരുന്നു. ഇപ്പോള്‍ ഈ ക്ഷേത്രങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം ഇല്ലാതായിരിക്കുന്നു. സാധനകളും അവയെക്കുറിച്ചുള്ള പഠനവുമൊക്കെ ഇക്കാലത്ത് പ്രയാസകരമാണ്. ക്ഷേത്രങ്ങള്‍ ഇപ്പോഴും വാസ്തുവിദ്യയുടെ അത്ഭുത മാതൃകകളായി നിലനില്‍ക്കുന്നുണ്ട്.

 
 
 
 
  0 Comments
 
 
Login / to join the conversation1