പഞ്ചഭൂതദേവതകള്‍ : വായുവിന്‍റെയും ജലത്തിന്‍റെയും ദൈവങ്ങളെക്കുറിച്ച്
 
 

सद्गुरु

ഇന്ത്യയിലെ പുരാതന പാരമ്പര്യത്തിൽ പഞ്ചഭൂതങ്ങളെ ഈശ്വരന്മാരായി ആരാധിക്കുന്ന പതിവുണ്ട്. ഈ പ്രാപഞ്ചിക ശക്തികൾക്ക് ഒരു പ്രത്യക്ഷഭാവം സ്വീകരിക്കുവാൻ അല്ലെങ്കിൽ മനുഷ്യ രൂപം പ്രാപിക്കുവാൻ സാധ്യമാണോ? പഞ്ചഭൂതങ്ങളിൽ നിന്നും ഊർജ്ജത്തിന്‍റെ വ്യത്യസ്ത ഭാവങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് സദ്ഗുരു സംസാരിക്കുന്നു.

ചോദ്യകർത്താവ് : സദ്ഗുരോ, ഭാരതത്തിലെ പൂർവീകർ ഇന്ദ്രൻ, വായു, സൂര്യൻ , വരുണൻ എന്ന് തുടങ്ങിയ പഞ്ചഭൂതങ്ങളെ ആരാധിച്ചിരുന്നല്ലോ...

സദ്ഗുരു: ഇല്ല. ഇന്ദ്രൻ ഒരു പഞ്ചഭൂതമല്ല.

ചോദ്യ കർത്താവ് : ഇന്ദ്രൻ പഞ്ചഭൂതമല്ല. പക്ഷെ അദ്ദേഹം ഇടിവെട്ടിനെയും മഴയെയും നിയന്ത്രിക്കുന്നുണ്ടല്ലോ. ഇത്തരം ശക്തികൾക്ക് പ്രത്യക്ഷ ഭാവം സ്വീകരിക്കുവാൻ സാധ്യമാണോ? ഈ പ്രാപഞ്ചിക ശക്തികളായ ദൈവങ്ങളെക്കുറിച്ച് പലേ കഥകളും പറയാറുണ്ടല്ലോ.

സദ്ഗുരു : പഞ്ചഭൂതങ്ങള്‍ മനുഷ്യ രൂപം എടുക്കുക എന്ന് പറയുന്നത് ശരിയല്ല. പഞ്ചഭൂതങ്ങളെ പ്രതിഷ്ഠിക്കുവാൻ സാധിക്കും എന്ന് മാത്രമാണ് അതിനു അര്‍ത്ഥമുള്ളത്. ഒരിക്കൽ ഇഷ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നർ സയൻസസിൽ പഞ്ചഭൂതങ്ങളുടെ ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചിരുന്നു. ഇത് പ്രത്യക്ഷീകരിക്കുമ്പോൾ വായുവിന് ഒരു ബലൂണ് പ്രതിഷ്ഠിക്കുവാൻ ശ്രമിക്കുകയില്ലലോ? അവിടെ ഒരു ബലൂൺ നിറച്ചു വച്ചിട്ട് എന്തായാലും അത് വായു ആണല്ലോ എന്ന് പറഞ്ഞുകൊണ്ട് അതിനെ പൂജിക്കുക. അത് ചെയ്യുകയില്ല. നാം അതിനു വേണ്ടി ഒരു ഊർജ്ജത്തിന്‍റെ രൂപത്തെ സൃഷ്ടിക്കും ...മനുഷ്യർക്ക് മനസ്സിലാക്കുവാൻ പറ്റുന്ന ഒരു രൂപം. യോഗയുടെ ക്രമം അനുസരിച്ചായതുകൊണ്ട് നാം സാധാരണയായി മനുഷ്യ രൂപങ്ങൾ പ്രതിഷ്ടിക്കാറില്ല. അണ്ഡത്തിന്‍റെ ആകൃതിയാണ് സാധാരണയായി തിരഞ്ഞെടുക്കുന്നത്; എന്തെന്നാൽ വലിയ പരിപാലനം ഒന്നും കൂടാതെ തന്നെ ഏറ്റവും അധികം നിലനിൽക്കുന്ന രൂപം അതാണ് എന്ന് നമുക്കറിയാം. സ്ത്രീയായ ദേവിയെപോലും നാം അങ്ങിനെയാണ് രൂപകല്‍പന ചെയ്തത്. അതുപോലുള്ള ഒരു സ്ത്രീയെ ആരും ഇഷ്ടപ്പെടുകയില്ല. പക്ഷെ നാം ദേവിക്ക് അങ്ങിനത്തെ രൂപം നൽകിയത് പരിപാലനം എളുപ്പമാണ് എന്നത് കൊണ്ടും, അതിൽ നിന്നുള്ള പ്രഭ ഏറ്റവും ഉച്ചസ്ഥായിയിലുള്ളത് കൊണ്ടുമാണ്.

ഓരോ പ്രപഞ്ച ശക്തിക്കും വേണ്ട ലിംഗങ്ങൾ

നമുക്ക് അഞ്ചു പ്രപഞ്ച ശക്തികളെ വേണമെന്നുണ്ടെങ്കിൽ, യോഗയുടെ ചര്യകളും അതിന്‍റെ ശാസ്ത്രവും അനുസരിച്ച് നാം അഞ്ചു തരത്തിലുള്ള ലിംഗങ്ങളെ ഉണ്ടാക്കും. ദക്ഷിണേന്ത്യയിൽ ഇത്തരത്തിലുള്ള അഞ്ചു ശക്തികളുടെ ക്ഷേത്രങ്ങൾ പണ്ട് മുതലേ ഉണ്ട്. വായുവിന്‍റെ ക്ഷേത്രം ആന്ധ്ര പ്രദേശിലാണ് - ശ്രീ കാളഹസ്തി ക്ഷേത്രം. മറ്റു നാല് ക്ഷേത്രങ്ങളും തമിഴ് നാട്ടിലാണ്. ഇവിടെയെല്ലാം വ്യത്യസ്ത തരത്തിലുള്ള ലിംഗങ്ങളാണ് പ്രതിഷ്‌ഠിച്ചിട്ടുള്ളത്

വായു അണ്ഡത്തിന്‍റെ ആകൃതിയിൽ പ്രത്യക്ഷമാകുമോ ? വളരെ പ്രാഥമികമായ വീക്ഷണത്തിൽ ഇല്ല എന്ന് പറയേണ്ടി വരും. പക്ഷെ സൂക്ഷ്മമായി പരിശോധിച്ചാൽ ഇത് സാധ്യമാണ്. അതായത് ചലനം കാണിക്കുന്ന തരത്തിലുള്ള ഒരു ലിംഗം നമുക്ക് സൃഷ്ടിക്കുവാൻ സാധിക്കും. വായു എന്ന വാക്കിനർത്ഥം ചലന ശേഷിയുള്ളത് എന്നാണ്. ഊർജ്ജവും ചലനവും കാണിക്കുന്ന ഒരു ലിംഗം സൃഷ്ടിക്കുവാൻ സാധ്യമാണ്. ; അതിനെ വായുവിന്‍റെ ലിംഗരൂപമായി സങ്കല്പിക്കാവുന്നതാണ്. ഇതുപോലെ മറ്റു ശക്തികള്‍ക്കും ലിംഗ രൂപങ്ങൾ സൃഷ്ടിക്കാവുന്നതാണ്. ഇതിനെ മനുഷ്യ രൂപത്തിൽ സൃഷ്ടിക്കുവാൻ സാധിക്കുമോ? വിഗ്രഹങ്ങൾ ഉണ്ടാകുമ്പോഴും, ഒരു വിഗ്രഹം മുഴുവനും ഒരു ദൈവമായോ ഒരു ഊർജ്ജ രൂപമായോ പ്രവർത്തിക്കണമെന്നില്ല. സാധാരണയായി മൂർത്തിക്കുള്ളിൽ ഒരു ചെറിയ യന്ത്രം ഉണ്ടായിരിക്കും.

നിങ്ങൾ തമിഴ് നാട്ടുകാരാണെങ്കിൽ കുറച്ചു വർഷങ്ങൾക്കു മുൻപ് ട്രിച്ചിനാപള്ളിയിലെ പ്രധാനപ്പെട്ട വിഷ്ണു ക്ഷേത്രമായ ശ്രീരംഗം ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ഹൃദയ ഭാഗത്തായി ഉണ്ടായിരുന്ന ചെമ്പു കൊണ്ട് ഉണ്ടാക്കിയ യന്ത്രത്തെ കുറിച്ച് ഉണ്ടായ പ്രക്ഷോഭങ്ങൾ ഓർമ്മയുണ്ടായിരിക്കും. ഏതോ ഒരു വിവാദത്തിന്റെ പേരിൽ ആ യന്ത്രം പറിച്ചെടുക്കുവാൻ തീരുമാനിക്കപ്പെട്ടു.


ചില മൂർത്തികളിൽ അതിന്‍റെ ശരീരം മുഴുവനും ഒരു യന്ത്രമായി പ്രവർത്തിക്കും. അതിൽ അപ്പോൾ കൂടുതൽ ക്ഷേത്ര ഗണിതം ഉൾപെട്ടിട്ടുണ്ടായിരിക്കും.

ആ യന്ത്രം പറിച്ചെടുത്ത ഉടനെ ആളുകൾ പറഞ്ഞു തുടങ്ങി, " രംഗൻ പോയി ". അവർക്ക് അദ്ദേഹവുമായി അത്രയും അടുത്ത ബന്ധമുള്ളത് കൊണ്ട് അവർ അദ്ദേഹത്തെ പേര് എടുത്താണ് വിളിച്ചിരുന്നത്. അവർക്ക് അദ്ദേഹം രംഗനാണ്. അതുകൊണ്ട് അവർ പറഞ്ഞു " രംഗൻ ക്ഷേത്രം വിട്ടു പോയി." അത് ഒരു തരത്തിൽ ശരിയായിരുന്നു. ആളുകൾക്ക് ബന്ധപ്പെടുവാൻ തരത്തിലാണ് വിഗ്രഹം ഉണ്ടാക്കുന്നത് അതിന്‍റെ കൈയും, കാലും, കണ്ണും എല്ലാം മനുഷ്യർക്ക് വേണ്ടി ഉള്ളതാണ്. ചില മൂർത്തികളിൽ അതിന്‍റെ ശരീരം മുഴുവനും ഒരു യന്ത്രമായി പ്രവർത്തിക്കും. അതിൽ അപ്പോൾ കൂടുതൽ ക്ഷേത്ര ഗണിതം ഉൾപെട്ടിട്ടുണ്ടായിരിക്കും. അതിനാലാണ് തഞ്ചാവൂരിലെ വെള്ളോട്ടുകൊണ്ട് നിർമിച്ച വിഗ്രഹങ്ങൾ ഇത്രയും വില പിടിച്ചതാകുന്നത്...അവർക്ക് അതിൽ ക്ഷേത്രഗണിതം ശരിയായി ഉപയോഗിക്കുവാൻ കഴിയുന്നുണ്ട്.

ശരിയായ രൂപത്തിന്‍റെ നിര്‍മ്മാണം

നിങ്ങൾക്ക് യന്ത്രമായി , ചെറുവിരൽ വരെ ചേർത്ത് പൂർണമായ ഒരു മനുഷ്യ രൂപം നിർമ്മിക്കണമെങ്കിൽ, അതിന്‍റെ ക്ഷേത്ര ഗണിതം തീർത്തും പരിപൂർണ്ണമായിരിക്കണം, സമഗ്രമായിരിക്കണം. സാധാരണയായി കല്ലുകൊണ്ടുള്ള ഒരു വിഗ്രഹത്തിൽ ഇത് ചെയ്യുവാൻ പ്രയാസമാണ്. അതിനു ലോഹത്തിൽ വാർക്കുന്നതായിരിക്കും കൂടുതൽ നല്ലത്. സാധാരണയായി ഇത് പ്രതിഷ്ഠിക്കുന്ന സ്ഥലത്തെ സംസ്കാരത്തിനനുസരിച്ച് ഒരു വിഗ്രഹം ഉണ്ടാക്കിയിട്ട്, അതിൽ എവിടെയെങ്കിലും ഒരു യന്ത്രം ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ യന്ത്രമാണ് ദേവതയായി മാറുന്നത്, വിഗ്രഹത്തിന്‍റെ യഥാർത്ഥ ഊർജ്ജം.


മനശാസ്ത്രപരമായി നോക്കുമ്പോൾ ആവരണമില്ലാതിരിക്കുന്നതും , സുഗമമായി ബന്ധപ്പെടുവാൻ കഴിയുന്നതും, ഊർജ്ജം പോലെ തന്നെ പ്രധാനപെട്ടതാണ്.

നമുക്ക് ഓരോ പ്രപഞ്ച ശക്തികൾക്കും വേണ്ടി യന്ത്രങ്ങൾ ഉണ്ടാക്കി അത് മനുഷ്യരൂപങ്ങളിൽ ഘടിപ്പിച്ച് അവയെ പ്രാപഞ്ചിക ദൈവമായി ആരാധിക്കാം. അഗ്നിയെയാണ് പ്രതിഷ്ഠിക്കുന്നതെങ്കിൽ വിഗ്രഹത്തിനു തീവ്രമായ ഭാവം ഉണ്ടായിരിക്കണം . വായുവാണെങ്കിൽ ലാഘുത്വം പ്രദർശിപ്പിക്കുന്ന വിഗ്രഹമായിരിക്കണം. ഇതെല്ലാം ആളുകൾക്ക് അവയുമായി ബന്ധപ്പെടുവാൻ വേണ്ടി ഒരുക്കുന്നതാണ്. മനശാസ്ത്രപരമായി നോക്കുമ്പോൾ ആവരണമില്ലാതിരിക്കുന്നതും , സുഗമമായി ബന്ധപ്പെടുവാൻ കഴിയുന്നതും, ഊർജ്ജം പോലെ തന്നെ പ്രധാനപെട്ടതാണ്. ആളുകൾക്ക് അതുമായി ബന്ധപ്പെടുവാൻ കഴിയുന്നില്ലെങ്കിൽ അവർ അവിടെ ഇരിക്കുകയില്ല. അവർക്ക് അനുഭവങ്ങൾ ഉണ്ടാകുകയില്ല അതിനാൽ അവർ നിർദേശിക്കപ്പെട്ട പ്രകാരം പ്രവർത്തിക്കുകയില്ല. ലിംഗമാണ് പ്രതിഷ്ടിച്ചിരിക്കുന്നതെങ്കിൽ ഒരെണ്ണം കാണിച്ച് ഇത് വായുവാണ് എന്നും വേറൊന്നിനെ കാണിച്ചിട്ട് ഇത് അഗ്നിയാണെന്നും ഞാൻ പറയുകയാണെങ്കിൽ അവ രണ്ടും കാണുന്നവർക്ക് ഒരു പോലെ തന്നെ ഇരിക്കും. അങ്ങനെയാകുമ്പോൾ അവിടെ ചെയ്യപ്പെടേണ്ട കർമ്മങ്ങൾ ചെയ്യപെടുകയില്ല . അതിനു പകരം ഇതാണ് വായു ദേവൻ എന്ന് ഞാൻ പറയുകയും പാറിപ്പറക്കുന്ന തല മുടിയോടെയുള്ള വിഗ്രഹം കാണിച്ചു കൊടുക്കുകയും ചെയ്‌താൽ നിങ്ങൾ വേണ്ടത് അനുഷ്ഠിക്കും.

അതായത് വിഗ്രഹം സൃഷ്ടിക്കുമ്പോൾ മനുഷ്യർക്ക് അതുമായി ബന്ധപെടുവാനുള്ള സൗകര്യവും കൂടി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വേണ്ടതായ ഊർജം ഉണ്ടെങ്കിൽ പോലും മനുഷ്യർ അതുമായി ബന്ധപെട്ടില്ലെങ്കിൽ അത് ഉപയോഗിക്കപ്പെടുകയില്ല. അങ്ങിനെയെങ്കിൽ ഒരു പ്രപഞ്ച ശക്തിയെ ഈശ്വരനാക്കുവാൻ സാധിക്കുമോ? ഉവ്വ് . അത് സാധ്യമാണ്. അവ ജീവസ്സുറ്റതാകുമോ? ഉവ്വ്. ശരിയായി ഉപയോഗിക്കപ്പെടുകയാണെങ്കിൽ അവ ജീവൻ വെക്കുകയും നിങ്ങളോടൊപ്പം ജീവിക്കുകയും, നടക്കുകയും ചെയ്യും. എന്തെന്നാൽ അവ ഊർജ്ജത്തിന്‍റെ രൂപങ്ങളാണ്. എന്നാൽ ആകാശത്തു ഒരു വായു ദേവൻ ഇരിക്കുന്നുണ്ടോ? എന്നെങ്കിലും അദ്ദേഹം താഴോട്ടു വരുമോ? ചോദ്യം ഇങ്ങനെയാണെങ്കിൽ ഉത്തരം ഇല്ല എന്നാണ്. അങ്ങിനെയല്ല അത് പ്രവർത്തിക്കുന്നത്.

 
 
  0 Comments
 
 
Login / to join the conversation1