ആദിയോഗിയുടെ കൃപ സ്വീകരിക്കുക
 

2021 മാർച്ച് 11, മഹാശിവരാത്രിയിൽ സവിശേഷമായ ഒരു  പ്രക്രിയയിൽ സദ്ഗുരു പവിത്രീകരിച്ച രുദ്രാക്ഷം സ്വീകരിച്ച് ഈ വർഷം ശിവന്റെ ആനന്ദാശ്രുക്കളിൽ കുതിരാം.

 ആദിയോഗിയുടെ കൃപയിലേക്ക് നിങ്ങൾക്ക് പ്രവേശിക്കാനുള്ള ശക്തമായ ഉപാധിയാണ് ഈ പവിത്രീകരിക്കപ്പെട്ട രുദ്രാക്ഷം.

മഹാശിവരാത്രിയിൽ സദ്ഗുരു ആദിയോഗിയുടെ സാന്നിധ്യത്തിൽ പവിത്രീകരിച്ച ദശലക്ഷത്തിലധികം രുദ്രാക്ഷങ്ങൾ, ലോകമെമ്പാടുമുള്ള ഭക്തന്മാർക്ക് സൗജന്യമായി കൊറിയർ ചെയ്തു കൊടുക്കപ്പെടും. ഓരോ രുദ്രാക്ഷ പാക്കേജിലും അന്വേഷകരുടെ ആത്മീയ വളർച്ചയെ സഹായിക്കുന്ന മറ്റ് അനുബന്ധ വസ്തുക്കളായ ഈശ വിഭൂതി, അഭയ സൂത്രം, ആദിയോഗിയുടെ ചിത്രം  എന്നിവയും അടങ്ങിയിരിക്കും. രുദ്രാക്ഷ ദീക്ഷയുടെ ഭാഗമായി സദ്ഗുരു പ്രത്യേകം രൂപകൽപ്പന ചെയ്ത ആത്മീയ സാധന പഠിക്കാനുള്ള അപൂർവ അവസരവും അന്വേഷകർക്ക് ഉണ്ട്.


 ഒരു തുള്ളി ആത്മീയത എല്ലാവർക്കും

രുദ്രാക്ഷ ദീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ എല്ലാവർക്കുമായി തുറന്നിരിക്കുമ്പോൾ, നിങ്ങൾക്ക് ഈ അവസരം കുടുംബത്തിനും സുഹൃത്തുക്കൾക്കും സമ്മാനിക്കാം. നിങ്ങൾ ആഗ്രഹിക്കുന്ന തുക സംഭാവന ചെയ്യുക, എല്ലാവരിലും  ആത്മീയതയുടെ ഒരു തുള്ളിയെങ്കിലും എത്തിക്കാൻ പ്രവർത്തിക്കുക. രുദ്രാക്ഷ ദീക്ഷയ്‌ക്കായി സംഭാവന നൽകുകയോ, അത്‌ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കു വയ്ക്കുകയോ ചെയ്യുന്നത് ഒരു ശിവാംഗയാവാനുള്ള അവസരമാണ്, അതായത് “ശിവന്റെ ഒരു അംഗം”. നിങ്ങളുടെ സംഭാവന കൂടുതൽ പേരെ   തങ്ങളുടെ സ്വന്തം ഭവനങ്ങളിൽ തന്നെ ആദിയോഗിയുടെ സാന്നിധ്യം അനുഭവിക്കാൻ സഹായിക്കും.


ശിവന്റെ ആനന്ദ കണ്ണീർ 

ശിവന്റെ കണ്ണുനീർ തുള്ളികളാണ് രുദ്രാക്ഷം (രുദ്ര എന്നാൽ ശിവൻ, അക്ഷ എന്നാൽ കണ്ണുനീർ).
ഐതിഹ്യം അനുസരിച്ച്, ഒരിക്കൽ ശിവൻ വളരെക്കാലം അഗാധമായ ധ്യാനത്തിൽ മുഴുകി. അതിയായ ആനന്ദത്തിൽ അദ്ദേഹം ധ്യാനത്തിൽ മുഴുകിയതിനാൽ,അദ്ദേഹം തീർത്തും നിശ്ചലനായിത്തീർന്നു.അദ്ദേഹം ശ്വസിക്കുന്നുണ്ടോ എന്നു പോലും സംശയമായിരുന്നു. എല്ലാവരും അദ്ദേഹം മരിച്ചുവെന്ന് കരുതി. ജീവനുണ്ട് എന്നതിന് ആകെ  ഒരു അടയാളം മാത്രമേ ഉണ്ടായിരുന്നുള്ളൂ - അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്ന് ആനന്ദത്തിന്റെ കണ്ണുനീർ വീഴുന്നുണ്ടായിരുന്നു. ഈ കണ്ണുനീർ ഭൂമിയിൽ പതിക്കുകയും രുദ്രാക്ഷമായി മാറുകയും ചെയ്തു - “ശിവന്റെ കണ്ണുനീർ.”


 ശിവൻ അല്ലെങ്കിൽ ആദിയോഗി ബോധപൂർവമായ തിരഞ്ഞെടുപ്പിനെ പ്രതിനിധീകരിക്കുന്നു - അവിടെ ജീവിതത്തിന്റെ അടിസ്ഥാന പ്രക്രിയകളെ (ഭക്ഷണം, പാനീയം, വിസർജ്ജനം, ഉറക്കം, പുനരുൽപാദനം) പൂർണ്ണമായ സ്വാതന്ത്ര്യത്തിലേക്കു മാറ്റാൻ നിങ്ങൾക്ക് തീരുമാനിക്കാം. അത്തരമൊരു ബോധമുള്ള ഒരാളായി സ്വയം മാറാൻ നിങ്ങൾ തീരുമാനിച്ചു എന്നതിന്റെ  ഒരു പ്രതീകമാണ് രുദ്രാക്ഷമാല. നിങ്ങൾ രുദ്രാക്ഷം ധരിക്കുമ്പോൾ, ഈ ഗ്രഹത്തിലെ മറ്റ് ജീവികളെ സംബന്ധിച്ചു അബോധപരമായ പ്രവൃത്തികൾ നിങ്ങളെ സംബന്ധിച്ചു ബോധപൂർവമായ പ്രവൃത്തികളായിത്തീരും എന്ന് നിങ്ങളോടും ലോകത്തോടുമുള്ള ഒരു  പ്രഖ്യാപനമാണ്.

രുദ്രാക്ഷത്തിന്റെ ഗുണങ്ങൾ

ഒരു വൃക്ഷത്തിന്റെ ഉണങ്ങിയ വിത്തുകളാണ് രുദ്രാക്ഷം. സസ്യശാസ്ത്രപരമായി ഇത് എലിയോകാർപസ് ഗാനിട്രസ് എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരണയായി തെക്കുകിഴക്കൻ ഏഷ്യയിലെ ചില  സ്ഥലങ്ങളിലാണ് വളരുന്നത്, പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഹിമാലയൻ പർവതനിരകളിൽ.

ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് രുദ്രാക്ഷം ഗുണം ചെയ്യും. രക്തസമ്മർദ്ദം കുറയ്ക്കാനും ഞരമ്പുകളെ ശാന്തമാക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രുദ്രാക്ഷ മണികൾ സഹായിക്കും. അവബോധം വർദ്ധിപ്പിക്കുക, ധ്യാനത്തിനുള്ള സഹായം, പ്രഭാവലയം ശുദ്ധീകരിക്കുക, നെഗറ്റീവ് എനർജികളിൽ നിന്ന് സംരക്ഷണം നൽകുക എന്നിവയാണ് രുദ്രാക്ഷത്തിന്റെ   സൂക്ഷ്മമായ ചില ഗുണങ്ങൾ.


ജീവിതത്തിന്റെ ഏത് ഘട്ടത്തിലും പ്രായം, ലിംഗഭേദം, ശാരീരിക അവസ്ഥ, സംസ്കാരം, വംശീയത, ഭൂമിശാസ്ത്രം, മതം എന്നിവയൊന്നും  കണക്കിലെടുക്കാതെ പവിത്രമായ രുദ്രാക്ഷം ആർക്കു വേണമെങ്കിലും എല്ലായ്പ്പോഴും ധരിക്കാൻ കഴിയും. കുട്ടികൾക്കും വിദ്യാർത്ഥികൾക്കും പ്രായമായവർക്കും ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും.

നിങ്ങളുടെ കഴുത്തിൽ ഒരു സിൽക്ക് നൂലിൽ കോർത്ത്  രുദ്രാക്ഷം ധരിക്കണം. പവിത്രീകരിക്കപ്പെട്ട  രുദ്രാക്ഷത്തിനായി ഒരു ചെമ്പ്‌ മാല ഉപയോഗിക്കുന്നത്‌ അന്വേഷകർക്ക്  പ്രയോജനകരമായി കണക്കാക്കപ്പെടുന്നു, കാരണം ഒരു പ്രത്യേകതരം‌ ഊർജ്ജം സൃഷ്ടിക്കാൻ കഴിയുകയും  ധ്യാനത്തിന് സഹായകമാവുകയും ചെയ്യുന്ന ഒരു ലോഹമാണ്‌ ചെമ്പ്‌. ശരീരവുമായി സമ്പർക്കം പുലർത്തുന്ന ചെമ്പ് നിങ്ങളുടെ ഊർജ്ജ വ്യവസ്ഥയെ ശക്തിപ്പെടുത്താനും സ്ഥിരപ്പെടുത്താനും സഹായിക്കും.

മുന്നറിയിപ്പ് : നിങ്ങൾ ഒരു ത്രെഡ് ഉപയോഗിക്കുകയും രുദ്രാക്ഷത്തിന്റെ  ഇരുവശത്തും അത്‌  കെട്ടുകയും ചെയ്യുകയാണെങ്കിൽ, ഇത് രുദ്രാക്ഷത്തിന്റെ ഉള്ളിൽ വിള്ളൽ വീഴ്ത്താൻ സാധ്യതയുള്ളതിനാൽ അതിനെ വളരെ ഇറുകെ കെട്ടാതിരിക്കാൻ ശ്രദ്ധിക്കണം. രുദ്രാക്ഷത്തിന്റെ അകംഭാഗം  സമ്മർദ്ദത്താൽ പൊട്ടിയിട്ടുണ്ടെങ്കിൽ ആ രുദ്രാക്ഷം ധരിക്കരുത്. ഒരു മാലയിൽ തൂക്കി ഏതെങ്കിലും മെറ്റൽ  ഉപയോഗിച്ച് രുദ്രാക്ഷം  കപ്പ് ചെയ്യുന്നതും ഒഴിവാക്കണം.

"രുദ്രാക്ഷത്തിന് നല്ല രീതിയിലുള്ള സ്വാധീനമുണ്ട്. ഇത് നിങ്ങളുടെ പ്രഭാവലയം ശുദ്ധീകരിക്കുകയും നിങ്ങളുടെ സ്വന്തം ഊർജ്ജത്തിന്റെ ഒരു കവചം സൃഷ്ടിക്കുകയും കൃപയ്ക്ക്  പാത്രീഭവിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു." - സദ്ഗുരു

സന്ദർശിക്കൂ  :- https://mahashivarathri.org/ml/rudraksha-diksha