ഒരാളുടെ കര്‍മ്മം രണ്ട് ശരീരങ്ങള്‍ക്ക് ഏറ്റെടുക്കാനാവുമോ?
ഒരു ഗര്‍ഭപാത്രത്തിലൂടെ ജനിക്കുക, വളര്‍ന്ന് സാധനകള്‍ ചെയ്യുക, ഇതിനൊന്നും ഞാന്‍ തയ്യാറല്ല. എനിക്ക് വേണ്ടത്ര പ്രജ്ഞയുണ്ടെങ്കില്‍ ഞാന്‍ മറ്റുള്ളവര്‍ വിട്ടിട്ടു പോവുന്ന വളര്‍ച്ചയെത്തിയ ഒരു മനുഷ്യ ശരീരത്തിനായി കാത്തിരിക്കും
 
 

सद्गुरु

നാല്‍പ്പത്തിയേഴു നാള്‍ നിന്നു തപസ്സുചെയ്ത കുമാരന്‍ നാല്‍പ്പത്തിയെട്ടാം നാള്‍ ശരീരം വെടിഞ്ഞു. ആ മലയുടെ മുകളില്‍ പോയാല്‍ ആറുമുഖങ്ങളുളള അസംഖ്യം ചെറിയ കല്ലുകള്‍ കാണാന്‍ സാധിക്കും. ഭംഗിയായി ചെത്തിമിനുക്കിയതുപോലെയുള്ളവ ഷണ്‍മുഖ ലിംഗങ്ങള്‍ എന്നാണറിയപ്പെടുന്നത്

അമ്പേഷി: സദ്‌ഗുരോ, ഈ ചോദ്യം എങ്ങനെയാണ് ശരിയായി ചോദിക്കേണ്ടതെന്നറിയില്ല, എന്നിരുന്നാലും ചോദിക്കട്ടെ, ഒരാളുടെ കര്‍മ്മം രണ്ട് ശരീരങ്ങള്‍ക്ക് ഏറ്റെടുക്കാനാവുമോ?

സദ്‌ഗുരു: പലതരത്തിലും അങ്ങിനെ സംഭവിക്കാം. താങ്കളുടെ ചോദ്യം വ്യക്തമല്ല. ഒരാള്‍ക്ക് രണ്ട് ശരീരങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുമോ എന്നാണോ ചോദ്യം, അതോ കര്‍മത്തിന്‍റെ ഫലങ്ങള്‍ രണ്ട് ശരീരങ്ങള്‍ക്ക് സ്വീകരിക്കാനാവുമോ എന്നാണോ? ഒരു സ്വഭാവഗുണം തന്നെ പല ശരീരങ്ങള്‍ക്ക് സ്വീകരിക്കാം. ഇപ്പോള്‍ ഇതാ ഞാനിവിടെയിരുന്ന് ചില കര്‍മങ്ങള്‍ ചെയ്യുന്നു. ഈ കര്‍മങ്ങളും ഈ ഗുണങ്ങളും നൂറുകണക്കിന് ശരീരങ്ങള്‍ക്ക് സ്വീകരിക്കാം. എന്നാല്‍ ഈ ആളിന് രണ്ട് ശരീരങ്ങള്‍ സ്വീകരിക്കാനാവില്ല. പക്ഷെ അതിനുള്ള സാധ്യതയുണ്ട്.

ഒരു സ്വഭാവഗുണം തന്നെ പല ശരീരങ്ങള്‍ക്ക് സ്വീകരിക്കാം. ഇപ്പോള്‍ ഇതാ ഞാനിവിടെയിരുന്ന് ചില കര്‍മങ്ങള്‍ ചെയ്യുന്നു. ഈ കര്‍മങ്ങളും ഈ ഗുണങ്ങളും നൂറുകണക്കിന് ശരീരങ്ങള്‍ക്ക് സ്വീകരിക്കാം.

ഞാന്‍ ഇന്ന് മരിച്ചുപോയി എന്നും, ചെയ്തുതീര്‍ക്കാനാവാത്ത ചില കാര്യങ്ങള്‍ തീര്‍ക്കാനുള്ള ധൃതിയിലാണ് ഞാനെന്നും കരുതുക. എന്‍റെ ശരീരം നിലനിര്‍ത്താന്‍ കഴിയില്ല, അത് പ്രവര്‍ത്തനരഹിതമായിക്കഴിഞ്ഞു. അതിനാല്‍ എനിക്ക് ഈ ശരീരം ഉപേക്ഷിച്ചേ തീരൂ. എന്നാല്‍ ഒരു ഗര്‍ഭപാത്രത്തിലൂടെ ജനിക്കുക, വളര്‍ന്ന് സാധനകള്‍ ചെയ്യുക, ഇതിനൊന്നും ഞാന്‍ തയ്യാറല്ല. എനിക്ക് വേണ്ടത്ര പ്രജ്ഞയുണ്ടെങ്കില്‍ ഞാന്‍ മറ്റുള്ളവര്‍ വിട്ടിട്ടു പോവുന്ന വളര്‍ച്ചയെത്തിയ ഒരു മനുഷ്യ ശരീരത്തിനായി കാത്തിരിക്കും. അതില്‍ക്കടന്ന് സാധനകള്‍ ചെയ്ത് ശേഷിക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കും. എന്‍റെ കര്‍മ്മങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ അഞ്ചുകൊല്ലങ്ങള്‍ കൂടി വേണ്ടി വന്നേക്കും. ഇങ്ങനെ മരിച്ചശേഷം മറ്റൊരാളുടെ ശരീരം സ്വീകരിക്കുന്നവര്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. എല്ലാ സാമൂഹിക പ്രശ്നങ്ങളും അഭിമുഖീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ചിലപ്പോള്‍ പെട്ടെന്ന് സ്ഥലംവിട്ട് ഓടേണ്ടി വരും. ഇങ്ങിനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കര്‍മബന്ധത്തിന് തീര്‍ച്ചയായും ഒന്നിലധികം ശരീരങ്ങള്‍ സ്വീകരിക്കാം. ഒന്നിലധികം ഭൗതിക ശരീരങ്ങള്‍ നിലനിര്‍ത്താന്‍ അതിന് സാധിക്കും. ഒരാള്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ക്കനുസൃതമായി സ്വീകരിക്കുന്ന മുഖമാണ് ഒരാളുടെ വ്യക്തിത്വം എന്ന് പറയുന്നത്. ഒരേ കര്‍മ്മപാശം രണ്ട് വ്യത്യസ്ത ചുറ്റുപാടുകളില്‍ രണ്ട് മുഖങ്ങള്‍, അല്ല മുഖംമൂടികള്‍ സ്വീകരിക്കാം. അങ്ങനെയൊരു സംഗതിയാണ് എന്‍റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ ജന്മത്തില്‍ സദ്ഗുരു ശ്രീബ്രഹ്മയായി ഞാന്‍ ഇവിടെ ജീവിച്ചിരുന്നപ്പോള്‍ അന്നത്തെ ജീവിത സാഹചര്യങ്ങളില്‍ ജീവിച്ചിരിക്കുക അസാദ്ധ്യമായിരുന്നു. അതിനാല്‍ ഞാന്‍ മരണമടഞ്ഞ ഒരു ബാലയോഗിയുടെ ശരീരം സ്വീകരിച്ച് ധ്യാനലിംഗ പ്രതിഷ്ഠ നടത്തുവാന്‍ ഒരു വൃഥാശ്രമം നടത്തി. സദ്‌ഗുരു ശ്രീബ്രഹ്മയുടെ ശരീരം ജീവിച്ചിരുന്നു. എന്നാല്‍ ആ ശരീരത്തില്‍ ശിഷ്ട ജീവിതത്തിന്‍റെ കാലാവധി കുറച്ചുമാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ട് വ്യത്യസ്ത കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് രണ്ട് വ്യത്യസ്ത ശരീരങ്ങളില്‍ ജീവിച്ചിരുന്ന യോഗികളെക്കുറിച്ച് നമ്മുക്കറിവുണ്ട്. സന്യാസിയായും ഗൃഹനാഥനായും ഒരേ സമയം ജീവിച്ചിരുന്ന യോഗികളെപ്പറ്റിയും നമുക്കറിയാം. ഒറ്റ ശരീരം കൊണ്ട് മാത്രം നടത്താനാവാത്ത പ്രവൃത്തികളുടെ വിവിധതലങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ അത് ഏറ്റെടുക്കുകയായിരുന്നു. ഇതിന്‍റെ മറുഭാഗവും സാധ്യമാണ്.
രണ്ട് വ്യത്യസ്ത കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് രണ്ട് വ്യത്യസ്ത ശരീരങ്ങളില്‍ ജീവിച്ചിരുന്ന യോഗികളെക്കുറിച്ച് നമ്മുക്കറിവുണ്ട്. സന്യാസിയായും ഗൃഹനാഥനായും ഒരേ സമയം ജീവിച്ചിരുന്ന യോഗികളെപ്പറ്റിയും നമുക്കറിയാം

രണ്ട് യോഗികള്‍ ഒരേ ശരീരം ഒരു സമയത്ത് പങ്കിട്ട സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന് ഒരുത്തമ ഉദാഹരണമാണ് ആറുമുഖങ്ങളുള്ളവന്‍, ഷണ്‍മുഖന്‍ എന്നറിയപ്പെടുന്ന സുബ്രഹ്മണ്യന്‍റേത്. പാര്‍വതിക്ക് മാറ്റമില്ലാത്ത ആറ് വ്യത്യസ്ത ഗുണങ്ങളുടെ ഉടമകളായ ആറു പുത്രന്മാരുണ്ടായിരുന്നു; നിങ്ങളില്‍ പലര്‍ക്കും അത് അജ്ഞാതമായിരിക്കാം. ഈ ആറുഗുണങ്ങളും ഒരാളില്‍ ഒന്നു ചേര്‍ന്നിരുന്നെങ്കില്‍ നല്ലതായിരുന്നു എന്ന് പാര്‍വതി ആഗ്രഹിച്ചു. പ്രവൃത്തിയുടെ തലത്തില്‍ ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാവുമായിരുന്നു അത്. മഹായോഗിനിയായിരുന്ന പാര്‍വ്വതി ആറുപേരേയും ഒരു ശരീരത്തിലാക്കി.

അതിനാലാണ് കാര്‍ത്തികേയന്‍, ഷണ്‍മുഖന്‍ എന്നറിയപ്പെടുന്നത്. തെക്കേ ഇന്ത്യയില്‍ കര്‍ണ്ണാടകത്തില്‍ അവിടെയുള്ളവര്‍ കുമാരന്‍ എന്നു വിളിക്കുന്ന സുബ്രഹ്മണ്യന്‍റെ സമാധിസ്ഥലമുണ്ട്. ക്രമസമാധാനം നിലനില്‍ക്കാനായി ഘോരയുദ്ധത്തില്‍ അനേകം ദുഷ്ടന്മാരെ നിഗ്രഹിച്ച കുമാരന്‍ ആ സ്ഥലത്തെത്തിച്ചേര്‍ന്നു. അവിടെ വെച്ച് അക്രമം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതിന്‍റെ സൂചകമായി അദ്ദേഹം രക്തംപുരണ്ട തന്‍റെ വാള്‍ കഴുകി. പിന്നീടദ്ദേഹം കുമാരപര്‍വ്വതം എന്ന് ഇന്നറിയപ്പെടുന്ന പശ്ചിമഘട്ടത്തിലെ മലയിലേക്ക് കയറിപ്പോയി. അതിനുമുകളില്‍ നാല്‍പ്പത്തിയേഴു നാള്‍, നിന്നു തപസ്സുചെയ്ത കുമാരന്‍ നാല്‍പ്പത്തിയെട്ടാംനാള്‍ ശരീരം വെടിഞ്ഞു. സാധാരണയായി ഒരു യോഗി തന്‍റെ ശരീരം വെടിയുന്നത് ഇരുന്നുകൊണ്ടോ, കിടന്നുകൊണ്ടോ ആണ്, എന്നാല്‍ കുമാരന്‍ നിന്നുകൊണ്ടാണ് തന്‍റെ ശരീരം വെടിഞ്ഞത്.

ഒന്ന് ഇരിക്കാന്‍ ശ്രമിച്ചാല്‍ അവിടുത്തെ ഊര്‍ജം എന്നെ അതിനനുവദിച്ചില്ല, ഞാന്‍ സ്വയം എഴുന്നേറ്റു നില്‍ക്കേണ്ടി വന്നു

ഒരിക്കല്‍ ഞാന്‍ അവിടെ പോയപ്പോള്‍ ഒരു ദിവസത്തെ മലകയറ്റത്തിനുശേഷം ഞങ്ങള്‍ ആ കൊടുമുടിയുടെ അടിവാരത്തെത്തി അവിടെ താവളമടിച്ചു. ഒരു രാത്രി മുഴുവന്‍ എനിക്ക് അവിടെ ഇരിക്കാന്‍ കഴിഞ്ഞില്ല. അഥവാ ഒന്ന് ഇരിക്കാന്‍ ശ്രമിച്ചാല്‍ അവിടുത്തെ ഊര്‍ജം എന്നെ അതിനനുവദിച്ചില്ല, ഞാന്‍ സ്വയം എഴുന്നേറ്റു നില്‍ക്കേണ്ടി വന്നു. മൂന്നടിമാത്രം ഉയരമുള്ള ഒരു ടെന്‍റിലാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ കിടക്കാനാവാതെ ഞാന്‍ എഴുന്നേറ്റു നിന്നപ്പോള്‍ ടെന്‍റ് തന്നെ ഇളകിവീണു. നിങ്ങള്‍ ആ മലയുടെ മുകളില്‍ പോയാല്‍ ആറുമുഖങ്ങളുളള അസംഖ്യം ചെറിയ കല്ലുകള്‍ അവിടെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഭംഗിയായി ചെത്തിമിനുക്കിയതുപോലെയുള്ള അവ ഷണ്‍മുഖ ലിംഗങ്ങള്‍ എന്നാണറിയപ്പെടുന്നത്. വളരെ ഊര്‍ജ പ്രഭാവമുള്ള കല്ലുകളാണവ. കുമാരയോഗി ആ മലമുകളില്‍ ഉപേക്ഷിച്ചുപോയ ഊര്‍ജ പ്രഭാവത്താലാണ് കല്ലുകള്‍ അങ്ങിനെയായിത്തീര്‍ന്നത്.

 
 
  0 Comments
 
 
Login / to join the conversation1