ഞാന്‍ ഇവിടം വിട്ടു പോയാല്‍

സദ്ഗുരു ശരീരം വിട്ടു പോയാല്‍ എന്തു സംഭവിക്കുമെന്നതിലേക്കു അദ്ദേഹം വെളിച്ചം പകരുന്നു. ഗുരുവെന്ന നിലയില്‍ അദ്ദേഹം സ്പര്‍ശിച്ച ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള ഉത്‌കണ്‌ഠ അദ്ദേഹം അകറ്റുന്നു.
 
 

'ഞാന്‍ ഈ ശരീരം വിട്ടാല്‍ എന്തു സംഭവിക്കും ?' കഴിഞ്ഞ ദിവസം' വളരെ ആകാംക്ഷയോടെ ആരോ ചോദിച്ചതാണിത്. ഇതിന്‍റെ ഉത്തരം ഞാന്‍ പല തവണ പറഞ്ഞിട്ടുള്ളതാണ്. - ഈ ശരീരം വിട്ടാലും അടുത്ത എണ്‍പതു വര്‍ഷക്കാലത്തേക്ക് ഞാന്‍ ഇവിടെയൊക്കെ ഉണ്ടാകും! ജീവിവിതമെന്നത് ഇവിടെ ഈ നിമിഷത്തില്‍ സംഭവിക്കുന്നതാണെന്നിരിക്കെ, നമ്മളൊക്കെ എവിടേക്ക് പോവാന്‍ ? ഇപ്പോള്‍ ഈ നിമിഷത്തിലേക്കല്ലാതെ. 'ഇപ്പോള്‍, ഇവിടെ'എന്നത് ഒരു അദ്ധ്യാത്മിക പ്രയോഗമോ വിഷയമോ അല്ല. ആധുനിക ഊര്‍ജ്ജ തന്ത്രത്തിന് താല്‍പര്യമുള്ള വിഷയമാണിത്. കാരണം 'ഇപ്പോള്‍, ഇവിടെ'എന്നു പറയുമ്പോള്‍ സമയം കാലം എന്നിവയെക്കുറിച്ചാണ് നാം പറയുന്നത്. ഭൗതികമായ ഏതൊരു സൃഷ്ടി സംഭവിക്കുവാനും ആവശ്യമായ പ്രതിഭാസങ്ങളാണ് സമയവും കാലവും ഇടവുമൊക്കെ. ഇവയില്ലെങ്കില്‍ സൃഷ്ടിയുടെ പ്രശ്‌നമേ ഉദിക്കുന്നില്ല. - എല്ലാം ഇവിടെ, ഇപ്പോള്‍ ഉള്ളതു പോലെ തന്നെ! അതിന്‍റെ അര്‍ത്ഥമെന്താണ് ? സമയകാലങ്ങള്‍ നമ്മുടെ സൃഷ്ടിയാണ് എന്നു തന്നെ. നമ്മള്‍ സ്വന്തം ശരീരത്തെ, മനസ്സിനെ പണിയുമ്പോള്‍, അതിനാവശ്യമായ സമയവും കാലവും നാം പണിയുകയാണ്. ഇങ്ങനെ അനേകം ദേഹങ്ങളും മനസ്സുകളും ഭൂമിയില്‍ കുന്നുകൂടുമ്പോള്‍ അവയൊക്കെ ചേര്‍ന്ന് സമയ കാലങ്ങളുടെ ഒരു മഹാ നാടകത്തിന് വഴിയൊരുക്കുന്നു.

ശൂന്യാവസ്ഥ, എത്രത്തോളം ചലനാത്മകവും സൃഷ്ടി പരമായ ഊര്‍ജ്ജത്തിന്‍റെ സംഭരണിയാണെന്നും ഈ പ്രപഞ്ചം സദാ വികസിച്ചു കൊണ്ടിരിക്കുകയാണെന്നും ആധുനിക ഊര്‍ജ്ജ തന്ത്രം പറയുന്നു. മഹാ- വിസ്‌ഫോടനത്തില്‍ പ്രപഞ്ചം ഉത്ഭവിച്ച പോലെ ഒരു നാള്‍ മഹാ- വിനാശത്തില്‍ എല്ലാം ഇവിടെ, ഇപ്പോള്‍ എന്ന പോലെ ഇല്ലാതാവാനും സാധ്യതയുണ്ട്. അനന്തമായൊരു സൂഷ്മതയില്‍ നിന്ന്, അനന്തമായൊരു വിശാലതയിലേക്ക് ഈ പ്രപഞ്ചം വികസിക്കുന്ന പോലെ, നേര്‍ വിപരീതമായൊരു പ്രതിഭാസവും സംഭവിച്ചേക്കാം. യോഗ പാരമ്പര്യത്തില്‍ ചലിക്കുന്നവര്‍ക്ക് ഇക്കാര്യം സ്വതവേ അറിയാം. നിര്‍വാണം, മോക്ഷം, ശൂന്യത എന്നൊക്കെ ഞങ്ങള്‍ വയസ്സന്‍ ഗുരുക്കന്‍മാന്‍ പറയുമ്പോള്‍ ഉദ്ദേശിക്കുന്നതും അതു മാത്രമാണ്. ശൂന്യതയില്‍ നിന്നു നിങ്ങള്‍ വന്നു, ജീവിതത്തില്‍ ഇത്രയെല്ലാം നേടി, ഇനിയും ആ വൃത്തം പൂര്‍ണ്ണമായി കറങ്ങിക്കഴിയുമ്പോള്‍, വീണ്ടും പൂര്‍ണ്ണമായ ശൂന്യതയിലേക്കു തന്നെ മടങ്ങും.

അപ്പോള്‍, പിന്നെവിടേക്കാണ് ദേഹം വിട്ടാല്‍ നാം പോവുക? എല്ലാ പോക്കും വരവും യാത്രകളും അവസാനിക്കുമ്പോള്‍ അവിടെ അവസാനിക്കലിന്‍റെ കളി തുടങ്ങുകയായി. നിങ്ങള്‍ അധികമൊന്നും എവിടേയും പോയില്ലെങ്കില്‍, ഒന്നു വിട്ട് മറ്റൊന്നിലേക്ക് പിന്നെയും പിന്നെയും പോവുകയെന്നത് വളരെ രസകരമാണ്. നിങ്ങള്‍ എവിടേയും അധികം ഇല്ലായിരുന്നെങ്കില്‍, ശരീരമാകുന്ന ഈ കൂട്ടിനുള്ളില്‍ ഇരിക്കുന്നത് കൗതുകമായൊരു കാര്യം തന്നെ. സ്വന്തം ദേഹത്തിനകത്തിരിക്കുന്ന ഊര്‍ജ്ജത്തിന്‍റെ പൗരാണികത്വത്തെ പറ്റി ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരമായ കാര്യം ഒരു ശരീരമല്ലാത്ത, അസ്തിത്വ രഹിതമായ നിലനില്‍പായിരിക്കും. 'മോക്ഷം' എന്നു നാം പറയുമ്പോള്‍, അന്തരീക്ഷത്തിന്‍റെ തലം ഭദിച്ച ശൂന്യതയിലേക്ക് പറക്കുന്ന കാര്യമൊന്നുമല്ല അര്‍ത്ഥമാക്കുന്നത്! അത് ശൂന്യതയില്‍ നിന്നു പോലുമുള്ള മോചനമാണ്.

സ്വന്തം ദേഹത്തിനകത്തിരിക്കുന്ന ഊര്‍ജ്ജത്തിന്‍റെ പൗരാണികത്വത്തെ പറ്റി ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരമായ കാര്യം ഒരു ശരീരമല്ലാത്ത, അസ്തിത്വ രഹിതമായ നിലനില്‍പായിരിക്കും.

ഒന്നാലോചിച്ചാല്‍ ഇതു വളരെ ബാലിശമായൊരു പ്രക്രിയ മാത്രമാണ്. നിങ്ങളെ ഒരാള്‍ ചെറിയ ഒരു അറയ്ക്കുള്ളില്‍ അടയ്ക്കുന്നു. പിന്നെ വലിയൊരു മുറിയിലേക്ക് സ്വതന്ത്രനാക്കി വിടുന്നു. രണ്ട് ദിവസം ആ മുറിയില്‍ വളരെ സ്വാതന്ത്ര്യം അനുഭവപ്പെടും, മൂന്നാം ദിവസം ആ മുറിയുടെ സ്ഥലം മതിയാവാതെ തോന്നും. അതിനേക്കാള്‍ വലിയൊരു മുറിയിലെത്തുമ്പോള്‍ വീണ്ടും മോചനത്തിന്‍റെ ആനന്ദം വരും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതും മടുക്കും. വീണ്ടും തടവിലായതുപോലെ! അപ്പോള്‍ ശരിയായ മോചനം പിന്നെ എന്താണ്. ശരിയായ തടവിലിടാന്‍ അറ തന്നെ ഇല്ലാതാവുമ്പോള്‍, നിങ്ങളെ ബന്ധനസ്ഥനാക്കാന്‍ സ്ഥലമില്ല(space), സ്ഥലകാലങ്ങള്‍ക്ക് പരസ്പരം ആശ്രയിക്കാതെ നിലനില്‍പില്ല, അപ്പോള്‍ സമയവും നിങ്ങളെ ബന്ധിക്കുന്നില്ല. സ്ഥലമില്ലെങ്കില്‍ സമയവുമില്ല. അതു കൊണ്ടാണ് നേരത്തെ നമ്മള്‍ ഇപ്പോള്‍, ഇവിടെ എന്നു പറഞ്ഞത്. ഇപ്പോള്‍, ഇവിടെ എന്നതിലേക്ക് അലിഞ്ഞു ചേരുക എന്നാല്‍ സ്ഥലത്തിന്‍റെയും സമയത്തിന്‍റെയും പരിമിതികളെ മറികടക്കുക എന്നാണ്. അതല്ലാതെ ഇവയ്ക് അതീതമായി പോവുകയെന്നത് വ്യാമോഹമാണ്.

സമയത്തിന്‍റെ, സ്ഥലത്തിന്‍റെ അഭാവത്തില്‍ നിങ്ങള്‍ക്കും സ്വന്തമായി ഭൗതികമോ അല്ലാത്തതോ ആയ സ്ഥലമില്ല തന്നെ. അതിന്‍റെ അര്‍ത്ഥം . ശാരീരിക തലത്തില്‍ നിങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നാണ്. അപ്പോള്‍ പിന്നെ എവിടേക്കാണ് നിങ്ങള്‍ പോവുക? എവിടേക്കും പോവുന്നില്ല. എല്ലാ പോക്കും വരവും അവസാനിക്കുന്നു. ആത്യന്തികമായ മോചനമെന്നു പറയുന്നത് അതാണ്.

എന്‍റെ മരണത്തെക്കുറിച്ചു പറയുകയാണെങ്കില്‍ - കാലാവധി കഴിഞ്ഞ ജീവിതമാണ് എന്‍റേത്. ജീവിതം തുടരാന്‍ ആവശ്യമായ അടിസ്ഥാനപരമായ ഘടകങ്ങള്‍ പൊളിച്ചു മാറ്റിയിട്ടും ഞാനിപ്പോഴും തുടരുകയാണ്. അസ്ഥിത്വപരമായി പറഞ്ഞാല്‍, അതത്ര സുഖകരമായൊരു കാര്യമല്ല. ജീവിത തുടര്‍ച്ചക്ക് ആവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ ഒരാളില്‍ ഇല്ലാതായാല്‍, പിന്നെ അയാള്‍ക്ക് ഇവിടെ യാതോരു കാര്യവുമില്ല. അയാള്‍ പോയിരിക്കണം. മോക്ഷത്തിനായുള്ള നമ്മുടെ കാത്തിരിപ്പില്‍ നമ്മള്‍ അടിസ്ഥാനപരമായ ഘടകങ്ങളെ അഴിച്ചു മാറ്റിയെങ്കിലും, അസാധ്യമായ മറ്റൊരു പദ്ധതിയുമായി നമ്മള്‍ ജീവിതത്തിലേക്ക് തിരിച്ചിറങ്ങി. അതിന്‍റെ ഫലമായി ജീവിതം പിന്നെയും തുടരാനുള്ള ശ്രമങ്ങളായി. ഇപ്പോള്‍ അതും നിറവേറ്റപ്പെട്ടതില്‍, നമ്മള്‍ എന്തിനാണ് ഇനിയും ഇങ്ങനെ തുടരുന്നതെന്ന് ആര്‍ക്കും നിശ്ചയമില്ല. ! എന്‍റെ ഈ നില നില്‍പ്പിന് ഒരര്‍ഥവുമില്ലാത്ത പോലെ. ജീവിതത്തിന്‍റെ തുടര്‍ച്ചയാല്‍ ചെയ്യപ്പെടേണ്ടതിനെ എല്ലാം എടുത്തുമാറ്റാനാണ് എന്‍റെ ശ്രമം.

നാളെ കാലത്ത് ഈ ബ്രഹ്മാണ്ഡത്തില്‍ ഒരു പുതിയ സൃഷ്ടി തന്നെ സംഭവിച്ചു എന്ന് കരുതുക- ഒരു പുതിയ പ്രപഞ്ചം തന്നെ പിറന്നതായി വിചാരിക്കാം - എന്നാലും അതില്‍, പുതിയ അന്വേഷണ യാത്രകള്‍ നടത്തുന്നത് അത്രക്ക് രസകരമൊന്നും ആയിരിക്കില്ല. അടിസ്ഥാന ചേരുവകളെ അറിഞ്ഞു കഴിഞ്ഞാല്‍, കഥ പഴയതു തന്നെയാണ്. പിടികിട്ടിയാല്‍, സംഗതി മടുക്കും ! എണ്ണിയാല്‍ തീരാത്ത മുറികളുള്ള ഒരു സൂപ്പര്‍ ഹോട്ടലിലാണ് നിങ്ങളുടെ താമസമെന്ന് കരുതുക. അവര്‍ നിങ്ങള്‍ക്ക് മുറി തുറക്കാനുള്ള ഒരു കീ കാര്‍ഡ് തരുന്നു. നിങ്ങളുടെ മുറി മാത്രം തുറക്കാവുന്ന ഒരു കാര്‍ഡ്. പക്ഷേ മുറി വൃത്തിയാക്കുന്ന സ്ത്രീയുടെ പക്കല്‍ ഉള്ള കീകാര്‍ഡ് കൊണ്ട് അവര്‍ക്ക് നിങ്ങളുടെ മുറി മാത്രമല്ല എല്ലാ മുറികളും തുറക്കാന്‍ കഴിയും നിങ്ങള്‍ക്ക് നിങ്ങളുടെ മുറി തുറന്ന് അകത്ത് ചെല്ലുമ്പോള്‍ തന്നെ വലിയ ആകാംക്ഷയും താല്‍പര്യവുമൊക്കെ കാണും ! എന്നാല്‍ വേലക്കാരി എത്രയോ തവണ ആ മുറി തുറന്ന് തൂത്തുവാരി തുടച്ച് പോയിരിക്കുന്നതിനാല്‍ അവര്‍ക്ക് അതില്‍ വലിയ താല്‍പര്യമൊന്നും കാണുകയേ ഇല്ല. മറ്റ് മുറികള്‍ തുറക്കുന്നതിലും യാതൊരു കൗതുകവും ഉണ്ടാവില്ല. ഒരു പക്ഷേ ഹോട്ടല്‍ മാനേജര്‍ നിങ്ങളോടു പറയുന്നു, ഇതിനപ്പുറത്ത് മറ്റൊരു മുറിയുണ്ട്, പുറത്തെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പറ്റിയ ഒന്ന് . അത് വേണോ' ? നിങ്ങള്‍ ചിലപ്പോള്‍ ആകാംക്ഷയോടെ 'അതെ എന്നു പറയുന്നു' അപ്പോഴും വേലക്കാരിക്ക് . അതില്‍ യാതൊരു കൗതുകവും കാണില്ല. കാരണം അവര്‍ ഇങ്ങനെ ഒരു പാടു മുറികള്‍ കണ്ടു കഴിഞ്ഞിരിക്കുന്നു.

എന്‍റെ മരണത്തെക്കുറിച്ചു പറയുകയാണെങ്കില്‍ - കാലാവധി കഴിഞ്ഞ ജീവിതമാണ് എന്‍റേത്. ജീവിതം തുടരാന്‍ ആവശ്യമായ അടിസ്ഥാനപരമായ ഘടകങ്ങള്‍ പൊളിച്ചു മാറ്റിയിട്ടും ഞാനിപ്പോഴും തുടരുകയാണ്.

ജീവിതത്തിലും കഥ ഇതു തന്നെ. സമയവും കയ്യില്‍ താക്കോലും ഉണ്ടെങ്കില്‍ അതിലെ എല്ലാ മുറികളും തുറക്കാനാവും. പക്ഷേ ആരും അങ്ങനെ ചെയ്യാറില്ല. അങ്ങനെ നോക്കിയാലും, ഒരു മുറി മറ്റൊന്നില്‍ നിന്ന് വ്യത്യസ്ഥമല്ല താനും! ഒരു പക്ഷേ മറ്റൊരു പ്രപഞ്ചത്തിലേക്ക് പ്രവേശിച്ചെന്നു വെക്കുക, അവിടെ എല്ലാം വ്യത്യസ്തമായി തോന്നും. എന്നാല്‍ അടിസ്ഥാന ഘടകങ്ങള്‍ എല്ലാം ഒന്നുതന്നെ. ജീവിതം ഒരുപാടു കണ്ടു മടുക്കുമ്പോള്‍, ചിലര്‍ അടിസ്ഥാനപരമായ ഘടകങ്ങളെ, ജീവിതം നിലനിര്‍ത്താന്‍ ആവശ്യമായവയെ ക്ഷയിപ്പിക്കാന്‍ തുടങ്ങുന്നു. എന്നെ സംബന്ധിച്ച് എന്നിലെ അടിസ്ഥാന ഘടകങ്ങള്‍ എന്നേ ഇല്ലാതായിക്കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ കടമെടുത്ത ഘടകങ്ങളുടെ സഹായത്തിലാണ് ഓടുന്നത്. -പലപ്പോഴും അത് ഭീഷണിയുടെ നിഴലിലുമാണ്.

ഒരു എണ്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഈ ബാഹ്യരൂപം വെടിഞ്ഞാലും ഇവിടെ തന്നെയുണ്ടാകും. എന്തിനാണെന്നോ? ഈ ജീവിത കാലയളവില്‍ ഞാന്‍ കാണാന്‍ ഇടയായ എല്ലാവരേയും , ഞാന്‍ ഈ ഭൂമിയെന്ന ഗ്രഹം വിടും മുമ്പ് ഇവിടെ നിന്നും എടുത്തുമാറ്റുവാന്‍! അപ്പോള്‍ നിങ്ങള്‍ ചോദിക്കും - കാലാകാലത്തേക്കും അങ്ങനെ ചെയ്യരുതോ ? എന്ന്. അങ്ങനെ എല്ലാകാലത്തേക്കുമായി ഒന്നും തന്നെയില്ല. എന്നന്നേക്കുമായി വല്ലതിലും തൂങ്ങിക്കിടക്കേണ്ട കാര്യവുമില്ല, കാരണം നമ്മള്‍ ഇവിടെ ഉണ്ടാക്കി വെച്ചിരിക്കുന്നത് വളരെ പരിഷ്‌കൃതമായൊരു സംവിധാനമാണ്. വളരെ സങ്കീര്‍ണ്ണവുമാണത്. അതില്‍ നിന്നൊക്കെയുള്ള ഒരു പരിഹാരമായാണ് 'ധ്യാനലിംഗം' അവിടെയുള്ളത്, മോചനത്തിനായുള്ള ഒരു ശാശ്വത മാര്‍ഗ്ഗം!

 
 
 
 
  0 Comments
 
 
Login / to join the conversation1