सद्गुरु

ധ്യാനലിംഗ പ്രതിഷ്ഠയ്ക്കുശേഷം എന്‍റെ ആരോഗ്യസ്ഥിതി വളരെ തകരാറിലായിരുന്നു. ഗുരുതരമായിരുന്നെങ്കിലും ക്രമേണ എന്‍റെ നില മെച്ചപ്പെട്ടുവന്നു. പല കര്‍മ്മങ്ങളും അതിനായി അനുഷ്ഠിച്ചു. എന്നെ സുഖപ്പെടുത്തുവാന്‍വേണ്ടി ചിലര്‍ അവരുടെ ജീവന്‍തന്നെ അപകടത്തിലാക്കി

അന്വേഷി: സദ്ഗുരോ അങ്ങ് മനുഷ്യര്‍ക്കിടയില്‍ ഒരത്ഭുതമാണ്.

സദ്ഗുരു: ഞാനല്ല അത്ഭുതം; എനിക്കു മുന്നിലുളളവരാണ് അത്ഭുതം.

അന്വേഷി: അങ്ങ് അവര്‍ക്ക് ഈ ശാസ്ത്രം മുഴുവന്‍ പഠിപ്പിച്ചു കൊടുത്തിട്ടുണ്ടോ? അങ്ങനെയാണോ ഈ ബന്ധം സ്ഥാപിച്ചത്?

സദ്ഗുരു: അത് കൃത്യമായി എന്താണെന്ന് അവര്‍ക്കറിയില്ല. എന്നാല്‍ അത് ഫലപ്രദമാകുമെന്ന് അവര്‍ക്ക് അനുഭവത്തിലൂടെ അറിയാം. അവരുടെ ശരീരത്തില്‍ ഇങ്ങനെ സംഭവിക്കുമ്പോള്‍, ഏങ്ങിനെയാണ് അത് ഫലത്തില്‍ വരുന്നതെന്നറിയില്ലെങ്കിലും, അവര്‍ ചില ക്രിയകള്‍ ചെയ്യുമ്പോള്‍, വ്യത്യസ്ത മുദ്രകളെന്നപോലെ ഊര്‍ജത്തെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുന്നു. സാധാരണയായി മൂന്നോ നാലോ തരത്തിലുളള പ്രശ്നങ്ങളാണ് എനിക്കുവരാറുള്ളത്. അവയ്ക്ക് എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്.

ക്ലാസ്സില്‍ രോഗബാധിതര്‍ കൂടുതലുണ്ടെങ്കില്‍ അതെന്നെ ബാധിക്കും. ഞാന്‍ അത് സ്വയം ഏറ്റെടുത്തില്ലെങ്കിലും മറ്റൊരുതരത്തില്‍ അതെന്നെ ബാധിക്കും“അഷ്ടവക്രന്‍” എന്ന പദംകൊണ്ടുദ്ദേശിക്കു

തലവേദനക്ക് ഒരുമുദ്ര, പുറംവേദനക്ക് മറ്റൊരുമുദ്ര, എന്നിങ്ങനെ. മറ്റെന്തെങ്കിലും ആണെങ്കില്‍ അവയ്ക്കെന്താണ് വേണ്ടതെന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കണം. സാധാരണ പ്രശ്നങ്ങള്‍ അവര്‍ കൈകാര്യം ചെയ്തുകൊള്ളും. ദീക്ഷ കൊടുക്കുന്ന സമയത്തും ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ക്ലാസ്സില്‍ രോഗബാധിതര്‍ കൂടുതലുണ്ടെങ്കില്‍ അതെന്നെ ബാധിക്കും. ഞാന്‍ അത് സ്വയം ഏറ്റെടുത്തില്ലെങ്കിലും മറ്റൊരുതരത്തില്‍ അതെന്നെ ബാധിക്കും. പ്രത്യേകിച്ചും വിഷാദരോഗികളും ഉന്മാദരോഗികളുമാണ് കൂടുതലെങ്കില്‍, അത് എന്‍റെ ശാരീരക വ്യവസ്ഥയെ സാരമായി ബാധിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് വേണ്ടതെന്ന് എന്‍റെ സഹായികള്‍ക്കറിയാം. ഞാന്‍ വളരെ ക്ഷീണിതനാവുകയാണെങ്കില്‍ ആ ക്ഷീണം അവര്‍ക്കും അനുഭവപ്പെടും, അപ്പോള്‍ അവര്‍ വേണ്ടതുചെയ്യും.

എന്‍റെ മറ്റൊരുഭാഗം (കരളിന്‍റെ ഭാഗത്ത് തൊട്ടുകൊണ്ട്) വളരെ തകരാറിലാണ്. പ്രതിഷ്ഠയ്ക്കുശേഷം എപ്പോഴും അത് പ്രശ്നങ്ങളുണ്ടാക്കുന്നു

അന്വേഷി: ഏത്, കരളോ?

സദ്ഗുരു: അതെ കരള്‍. കരളും അതിനു ചുറ്റുമുള്ള ഭാഗങ്ങളും. ആ ഭാഗം തകരാറിലായപ്പാള്‍ കരളും തകരാറിലായി. ഏതു സമയത്തും വലിയ മുഴകളുണ്ടാവും, രണ്ടോ മുന്നോ ദിവസങ്ങള്‍ക്കുശേഷം അവ നിശ്ശേഷം അപ്രത്യക്ഷമാവും. ഊര്‍ജാവസ്ഥയില്‍ വ്യത്യാസം വരുമ്പോള്‍ അത് എന്‍റെ ശരീരത്തില്‍ എന്തെങ്കിലും കുഴപ്പങ്ങളുണ്ടാക്കും, എന്നാല്‍ ആ സ്വര്‍ഗ്ഗീയ നാഗത്തിന്‍റെ സന്ദര്‍ശനത്തിനുശേഷം എല്ലാം നേരെയായി. ഇപ്പോള്‍ അവിടെ യാതൊരു പ്രശ്നവുമില്ല. അല്ലെങ്കില്‍ എന്‍റെ താഴത്തെ ചക്രങ്ങളുടെ ശക്തി ക്ഷയിക്കുകയും, മുകളിലെ ചക്രങ്ങള്‍ കൂടുതല്‍ ശക്തമാവുകയും ചെയ്യുമായിരുന്നു. അപ്പോള്‍ ഞാന്‍ കൂടുതല്‍ ജാഗരൂകനും മാനസികമായി കൂടുതല്‍ തേജസ്വിയും ആകുമെങ്കിലും, ശാരീരികക്ഷമത വളരെ കുറയുമായിരുന്നു. അതിന് എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. ഇതെല്ലാം സാധാരണ ഞാന്‍ അഭിമുഖീകരിക്കാറുളള പ്രശ്നങ്ങളാണ്. എന്നാല്‍ മറ്റെന്തെങ്കിലും സംഭവിച്ചാല്‍ എനിക്ക് അവരുമായി സംസാരിക്കേണ്ടിവരും.

അന്വേഷി: എന്ത്, ഒരു പാമ്പ് അങ്ങയെ സന്ദര്‍ശിച്ചുവെന്നോ? ഇതൊക്കെ എന്താണ് സദ്ഗുരോ?

സദ്ഗുരു: ധ്യാനലിംഗ പ്രതിഷ്ഠയ്ക്കുശേഷം എന്‍റെ ആരോഗ്യസ്ഥിതി വളരെ തകരാറിലായിരുന്നു. ഗുരുതരമായിരുന്നെങ്കിലും ക്രമേണ എന്‍റെ നില മെച്ചപ്പെട്ടുവന്നു. പല കര്‍മ്മങ്ങളും അതിനായി അനുഷ്ഠിച്ചു. എന്നെ സുഖപ്പെടുത്തുവാന്‍വേണ്ടി ചിലര്‍ അവരുടെ ജീവന്‍തന്നെ അപകടത്തിലാക്കി. അവിടെ സംഭവിച്ച കാര്യങ്ങള്‍ തീര്‍ത്തും മറ്റൊരു ലോകത്തിലേതായിരുന്നതിനാല്‍ നിങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാവും. ഒട്ടും യുക്തിക്ക് നിരക്കാത്ത ഒരു യക്ഷിക്കഥപോലെയായിരുന്നു അത്.

ഞാന്‍ ആരോഗ്യം വിണ്ടെടുത്ത്, സാധാരണപോലെ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. എങ്കിലും എന്‍റെ ശരീരത്തിലെ ചില ഭാഗങ്ങള്‍, പ്രതേകിച്ച് പൊക്കിള്‍ക്കുഴിയുടെ വലതുവശം, വയറിന്‍റെ ഭാഗം ശൂന്യമായതുപോലെയായിരുന്നു. അത് പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. അവിടെ മുഴകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. വലിയ മുഴകള്‍ ഉണ്ടാവുന്നതും കുറച്ചു ദിവസങ്ങള്‍ക്കുശേഷം അത് താനേ അപ്രത്യക്ഷ്യമാവുന്നതും എന്‍റെ കൂടെ അന്നുണ്ടായിരുന്നവര്‍ കണ്ടിട്ടുണ്ട്.

ജനങ്ങളുടെ നിര്‍ബന്ധം കൂടിവന്നപ്പോള്‍ ഞാനൊരു വൈദ്യപരിശോധനക്ക് വിധേയനായി. രക്തത്തിലെ ആര്‍ ബി സി യുടെ അളവ് വളരെ കൂടുതലായിരുന്നു. പക്ഷെ ഇരുമ്പിന്‍റെ അംശവും കൂടുതലായിരുന്നു. എന്‍റെ കരളിന്‍റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ തുടങ്ങുകയായിരുന്നു. കാരണം ആ ഭാഗത്തുള്ള ഊര്‍ജശരീരം പൂര്‍ണ്ണമായി നശിച്ചുപോയിരുന്നു. ഒന്നോ രണ്ടോ മാസത്തെ സമയം ലഭിച്ചിരുന്നെങ്കില്‍ എനിക്ക് അതു നേരെയാക്കാമായിരുന്നു. എന്നാല്‍ അത് ഒരിക്കലും ലഭിക്കുകയുണ്ടായില്ല. എന്‍റെ ശരീരസ്ഥിതി വഷളായിക്കൊണ്ടിരുന്നു.

അതിനെ വളരാനനുവദിച്ചിരുന്നെങ്കില്‍ ശരീരനാശത്തിന് കാരണമാകാവുന്ന കാന്‍സറായി അത് മാറുമായിരുന്നു. അത് നേരെയാക്കാനുള്ള സാവകാശം എനിക്ക് ലഭിച്ചില്ല. സമയക്കുറവും മറ്റു പ്രശ്നങ്ങളും കാരണം, ദ്വാരമടയ്ക്കുന്നതുപോലെ ഇടയ്ക്കും മുറയ്ക്കും ചെയ്ത ചില പ്രവൃത്തികളല്ലാതെ, വേണ്ട രീതിയിലുള്ള പ്രവൃത്തികള്‍ ശരീരവ്യവസ്ഥയില്‍ ചെയ്യാന്‍ കഴിഞ്ഞില്ല.

വലിയ മൂര്‍ഖന്‍പാമ്പ് പത്തി വിടര്‍ത്തി നില്‍ക്കുന്നു. ഞാന്‍ അതിനെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ തന്നെ അത് പതുക്കെ അരികില്‍ വന്ന് എന്‍റെ പൊക്കിളിന്‍റെ വലതുഭാഗത്ത് കൊത്തി

ഒരു ദിവസം (ഡിസംബര്‍ 2001 ല്‍) രാവിലെ ആശ്രമത്തില്‍ എന്‍റെ മുറിയില്‍ ഞാന്‍ കിടക്കുകയായിരുന്നു. വെളുപ്പിന് നാലേമുക്കാല്‍മണിക്ക് ഞാന്‍ കണ്ണുതുറന്നു നോക്കിയപ്പോള്‍ എന്‍റെ അരികില്‍ ഒരു വലിയ പാമ്പ് പത്തിവിടര്‍ത്തി ഇരിക്കുന്നത് കണ്ടു. വലിയൊരു മൂര്‍ഖന്‍പാമ്പായിരുന്നു പത്തി വിടര്‍ത്തി ഇരുന്നത്. എനിക്ക് എന്നും സുപ്രഭാതം ആശംസിക്കുന്നത് ഞാന്‍ എന്‍റെ കിടക്കയരികില്‍ വെച്ചിട്ടുള്ള ചെമ്പുകൊണ്ടുള്ള മൂര്‍ഖന്‍ പാമ്പാണ്. എന്നാല്‍ ഇന്നിതാ ജീവനുള്ള വലിയ മൂര്‍ഖന്‍പാമ്പ് പത്തി വിടര്‍ത്തി നില്‍ക്കുന്നു. ഞാന്‍ അതിനെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ തന്നെ അത് പതുക്കെ അരികില്‍ വന്ന് എന്‍റെ പൊക്കിളിന്‍റെ വലതുഭാഗത്ത് കൊത്തി. ഞാന്‍ കണ്ണടച്ചിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അത് തിരികെപ്പോയി. എന്‍റെ വയറിലുണ്ടായിരുന്ന നാല് പല്ലടയാളങ്ങളിലൂടെ രക്തം പൊടിയുന്നുണ്ടായിരുന്നു. ഞാന്‍ അത് ഭാരതിയെ കാണിച്ചു. രക്തം അപ്പോഴും പൊടിയുന്നുണ്ടായിരുന്നു.

ആ ദിവസത്തിനുശേഷം നാടകീയമായ രീതിയില്‍ എന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നത് കഴിഞ്ഞ എട്ടു മാസത്തോളമായി ആശ്രമത്തിലുള്ളവര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. നാലുകൊല്ലം മുന്‍പ് ഹിമാലയത്തില്‍ പോയപ്പോള്‍ ഗംഗോത്രിയില്‍ നിന്ന് ഗോമുഖിലേക്ക് കയറ്റം തുടങ്ങാന്‍ പോലും എനിക്കായില്ല. അതിനാല്‍ മറ്റെല്ലാരും ഗോമുഖിലും തപോവനിലുമായി രണ്ടു ദിവസം ചിലവഴിച്ച് മടങ്ങുന്നതുവരെ ഞാന്‍ അവിടെയിരുന്നു. രണ്ടുകൊല്ലങ്ങള്‍ക്കുശേഷം ഞാന്‍ ഭോജ്വാസിലും, ഗോമുഖിലും പോയെങ്കിലും ഓരോ കിലോമീറ്റര്‍ കഴിയുമ്പോഴും മറ്റുള്ളവര്‍ എന്‍റെ കാലുകള്‍ തിരുമ്മിത്തരേണ്ടതായി വരികയും, വഴിക്ക് പലതവണ അവരുടെ സഹായം വേണ്ടിവരികയും ചെയ്തു.

എന്നാല്‍ ഈ യാത്രയില്‍ നിങ്ങളെയെല്ലാം പിന്നിലാക്കി പോകുവാന്‍ വേണമെങ്കില്‍ എനിക്ക് കഴിയും. എല്ലാരുമായി ഒത്തുപോകുവാന്‍വേണ്ടി ഞാന്‍ എന്‍റെ വേഗം കുറച്ചിരിക്കുകയാണ്. വേണമെങ്കില്‍ തപോവനിലേക്ക് ഓടിക്കയറുവാന്‍ എനിക്ക് കഴിയും. എന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുവാനുള്ള വ്യായാമങ്ങള്‍ ഒന്നും ഞാന്‍ ചെയ്യുന്നില്ലെങ്കില്‍പ്പോലും, എന്‍റെ ആരോഗ്യസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ വ്യക്തമാണ്.

എന്‍റെ ജന്മാന്തരങ്ങളിലെ ജീവിതത്തില്‍ ഈ ലോകത്തിലും പരലോകത്തിലും ധാരാളം മിത്രങ്ങളേയും ശത്രുക്കളേയും ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്

ആ ദിവസം മുതല്‍ എന്‍റെ വയറ്റിലുണ്ടായിരുന്ന ശൂന്യത ഇല്ലാതായി. സ്വര്‍ഗ്ഗീയനാഗം അത് എന്നില്‍നിന്ന് എടുത്തുകൊണ്ടുപോയി. അപ്പോള്‍ ഇതെല്ലാം എന്താണ്? അത് വിവരിക്കാന്‍ പ്രയാസമാണ്. ഒരുകാര്യം മാത്രം പറയുവാന്‍ സാധിക്കും, എന്‍റെ ജന്മാന്തരങ്ങളിലെ ജീവിതത്തില്‍ ഈ ലോകത്തിലും പരലോകത്തിലും ധാരാളം മിത്രങ്ങളേയും ശത്രുക്കളേയും ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്. ശത്രുക്കള്‍, വിശേഷിച്ചൊന്നും അവരെക്കുറിച്ച് പറയാനില്ലാത്ത കൂട്ടരാണ്. എന്നാല്‍ മിത്രങ്ങളെക്കുറിച്ച് പറയാനുണ്ടുതാനും. എനിക്കെന്തെങ്കിലും വേണമെന്ന് ഞാനവരോട് പറയാറില്ല, അവര്‍ ആവശ്യമില്ലാതെ ഒന്നിനും എന്നെ ബുദ്ധിമുട്ടിക്കാറുമില്ല. എങ്ങിനെയോ അവര്‍ ഇടപെട്ടു, കാര്യങ്ങള്‍ ഇങ്ങനെ സംഭവിച്ചു.

https://www.publicdomainpictures.net