सद्गुरु

നിങ്ങളെ നിയന്ത്രണത്തില്‍ വയ്ക്കാന്‍ രാഷ്ട്രീയക്കാരും ജ്യോത്സ്യരും ആഗ്രഹിക്കുന്നു. തങ്ങളുടെ സ്നേഹം കൊണ്ടു നിങ്ങളെ നിയന്ത്രിക്കാന്‍ അറിയാതെ, നിങ്ങളുടെ ഉള്ളില്‍ ഭയവും കുറ്റബോധവും കുത്തി നിറച്ചും, പാപം, പുണ്യം എന്നൊക്കെ പറഞ്ഞു നിങ്ങളെ കുഴപ്പത്തിലാഴ്ത്തുന്നു.

നിങ്ങളുടെ വിജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്നത് നിങ്ങളുടെ ശിരോരേഖയാണെന്നു നിങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു.നിങ്ങള്‍ ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കില്‍ അതിനു മുഴുവന്‍ കാരണവും നിങ്ങള്‍ തന്നെയാണ്. ജീവിതം എങ്ങനെയാകണം എന്ന് നിങ്ങള്‍ അശ്രദ്ധയോടെ തീരുമാനിച്ചിരിക്കുകയാണ്. ആഗ്രഹിച്ചതു ലഭിക്കുന്ന തരത്തില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ഉയര്‍ത്തിയില്ല. അതു നിങ്ങളുടെ തന്നെ തെറ്റാണ്, അല്ലാതെ വിധിയുടെ കളിയല്ല! സ്വന്തം കമ്പ്യൂട്ടറിന്‍റെ മുന്നിലിരുന്ന് നിങ്ങളുടെ ജീവിതത്തിന്‍റെ ഓരോ ഘട്ടത്തേയും പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുന്നതാണോ ദൈവത്തിന്‍റെ ജോലി? ദൈവത്തിനു വേറെ ജോലി ഇല്ലേ? ഇതുപോലുള്ള കഥകളും മറ്റും വിശ്വസിക്കാന്‍ നിങ്ങള്‍ എന്താ ചെറിയ കുട്ടിയാണോ?

ജന്മനാ, അല്ലെങ്കില്‍ വളര്‍ത്തിയ രീതി കാരണം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചില സ്വഭാവങ്ങള്‍ നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. ആ സ്വഭാവങ്ങള്‍ ആണ് നിങ്ങളുടെ ജീവിതത്തെ തീരുമാനിക്കുന്നത്. അതു ചെറിയൊരളവു മാത്രമാണ്. ശ്രദ്ധയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ തലയിലെഴുത്ത് എന്ന് ഒന്നുണ്ടെങ്കില്‍പോലും അതു നിങ്ങളുടെ ആഗ്രഹപ്രകാരം മാറ്റിയെഴുതാന്‍ സാധിക്കും.

എല്ലാമറിയാമെന്നഹങ്കരിക്കുന്ന ഒരു ബുദ്ധിജീവിയുടെ അടുക്കല്‍ ശങ്കരന്‍പിള്ള ഒരിക്കല്‍ പോയിട്ട്, "എനിക്കു സുന്ദരിയായ ഒരു മകളുണ്ട്. എല്ലാ കാര്യങ്ങളിലും മിടുക്കിയാണ്. എന്നാല്‍ അവള്‍ക്കൊരു പ്രശ്നമുണ്ട്. രാവിലെ എണീറ്റുവരുമ്പോള്‍ അവള്‍ അലസയായി കാണപ്പെടുന്നു. കഴിച്ചതെല്ലാം ഛര്‍ദ്ദിക്കുന്നു. ഇതിനെന്താണ് കാരണം?" എന്നു ചോദിച്ചു. ബുദ്ധിജീവി കണ്ണടച്ച് അല്‍പസമയം ആലോചിച്ചിട്ടു ചോദിച്ചു "നിന്‍റെ മകള്‍ പാല്‍ കുടിക്കുന്നുണ്ടോ?" "ഉണ്ട്, നല്ല പശുവിന്‍ പാലാണ് അവള്‍ക്കു കൊടുക്കുന്നത്"ശങ്കരന്‍പിള്ള പറഞ്ഞു. "അവിടെയാണു പ്രശ്നം" എന്നായി ബുദ്ധിജീവി. "വയറിനകത്തു പോയ പാല്‍ തൈരാകും. രാത്രിയില്‍ കിടക്കയില്‍ നിന്‍റെ മകള്‍ ഉരുളുമ്പോള്‍ ആ തൈര് കടയപ്പെട്ട് വെണ്ണ ഉണ്ടാകും. ശരീരോഷ്മാവ് കൊണ്ട് ആ വെണ്ണ ഉരുകി നെയ്യാകും. ആ നെയ്യ് രാസമാറ്റത്താല്‍ പഞ്ചസാരയാകും. ആ പഞ്ചസാര രക്തത്തില്‍ ചേരുമ്പോള്‍ ഒരുതരം ലഹരിയുണ്ടാകും. രാവിലെ ആ ലഹരി കുറയുംമുമ്പ് എഴുന്നേല്‍ക്കുന്നതുകൊണ്ടാണ് നിങ്ങളുടെ മകള്‍ക്ക് ഈ പ്രശ്നം വരുന്നത്" എന്ന് ബുദ്ധിജീവി വിവരിച്ചു.

പുറമേയുള്ള സാഹചര്യങ്ങള്‍ എല്ലായ്പ്പോഴും എല്ലാവര്‍ക്കും ആഗ്രഹിച്ചതുപോലെ ആയിരിക്കണമെന്നില്ല. മാറ്റാന്‍ പറ്റാത്ത സാഹചര്യത്തെ എതിര്‍ത്തു നിന്നാല്‍ ശാന്തിയില്ലാതെ പോകും, ബുദ്ധി പ്രവര്‍ത്തനരഹിമാകും.

മനസ്സിലാക്കാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ക്ക്, വിധിയെ പഴിച്ചുകൊണ്ട് രക്ഷപ്പെടുന്നത് ഈ ബുദ്ധിജീവി പറഞ്ഞ കാരണത്തെപ്പോലെ അര്‍ത്ഥശൂന്യമാണ്. എല്ലാം വിധിവഴിയേ നടക്കൂ എന്നു ചില പ്രായമായവര്‍ പറയുന്നതു കേട്ടു നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യത്തില്‍നിന്നു വ്യതിചലിക്കുമോ?

പുറമേയുള്ള സാഹചര്യങ്ങള്‍ എല്ലായ്പ്പോഴും എല്ലാവര്‍ക്കും ആഗ്രഹിച്ചതുപോലെ ആയിരിക്കണമെന്നില്ല. മാറ്റാന്‍ പറ്റാത്ത സാഹചര്യത്തെ എതിര്‍ത്തു നിന്നാല്‍ ശാന്തിയില്ലാതെ പോകും, ബുദ്ധി പ്രവര്‍ത്തനരഹിമാകും. അതാതു സാഹചര്യങ്ങളെ അതേ രീതിയില്‍ സ്വീകരിച്ചാല്‍ അടുത്തതായി എന്താണു ചെയ്യേണ്ടത് എന്ന് ബുദ്ധിപൂര്‍വ്വം ആലോചിക്കാന്‍ സാധിക്കും. അതിനു വേണ്ടിയാണ് വിധി എന്ന് പറഞ്ഞു വച്ചത്. എന്നാല്‍ നിങ്ങളോ, വിധി എന്നു പറഞ്ഞാല്‍ എന്തും സഹിച്ചു കൊണ്ട് നിഷ്ക്രിയനായി ഇരിക്കുന്നത് എന്നു തെറ്റിദ്ധരിച്ചിരിക്കുന്നു. നിങ്ങള്‍ ഏതു സാഹചര്യത്തിലും ക്ഷമയോടെ സഹിച്ചു കൊണ്ടിരിക്കണം എന്നു ഞാന്‍ പറയുന്നില്ല. സഹിക്കുക എന്നാല്‍ ആഗ്രഹത്തോടെ ചെയ്യുന്ന ഒരു കാര്യമല്ല, സഹിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്.

അതുകൊണ്ട് അതിനെ ഉപേക്ഷിച്ചിട്ട് ഏതൊന്നിനെയും സമാധാനത്തോടെ സ്വീകരിച്ച് വിധിയെ നിങ്ങള്‍ക്കനുസൃതമായി മാറ്റിയെടുക്കുന്നതെങ്ങനെ എന്നു ചിന്തിച്ച് പ്രവര്‍ത്തിക്കുക എന്നു ഞാന്‍ പറയുന്നു. നിങ്ങള്‍ വളരണമെങ്കില്‍ വിധിയെപ്പറ്റിയുള്ള ഭയാശങ്കകളില്‍നിന്നു നിങ്ങള്‍ പുറത്തുവരണം. ദൈവം തന്നെ വന്നു പറഞ്ഞാലും എന്‍റെ വിധി ഞാന്‍ തന്നെ തീരുമാനിക്കുംچ എന്നുള്ള ദൃഢനിശ്ചയം നിങ്ങള്‍ക്കുണ്ടായില്ലെങ്കില്‍ നിങ്ങളുടെ ജീവിതം അതിന്‍റെ വഴിയേ തന്നെ പോകും. ആഗ്രഹിച്ചതു ലഭിക്കണം എന്ന തീവ്രമായ ആഗ്രഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ വിധിയെ ദൈവത്തിന്‍റെ പക്കല്‍നിന്നും എടുത്ത് നിങ്ങള്‍ക്കു തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കും.

ചിലരുടെ തലയിലെഴുത്ത് മാറ്റാന്‍ പറ്റുകയേയില്ല എന്നു പറയുന്നുണ്ടല്ലോ.മഴ മലമുകളില്‍ പതിക്കുന്നു, അരുവിയായി മാറുന്നു, കൈവഴികളായി പിരിഞ്ഞ് ആഴങ്ങളിലൂടെ ഓടി അവസാനം സമുദ്രത്തിലെത്തുന്നു. ജനിച്ചപ്പോള്‍ മുതല്‍ നദി കടലില്‍ സംഗമിക്കാന്‍ വേണ്ടി യാത്ര ചെയ്യുന്നു എന്നു പറയുന്നത് കവിതകള്‍ക്ക് മാത്രമേ ചേരൂ. അത് നദിയുടെ തലയിലെഴുത്തല്ല.

നിങ്ങള്‍ വളരണമെങ്കില്‍ വിധിയെപ്പറ്റിയുള്ള ഭയാശങ്കകളില്‍നിന്നു നിങ്ങള്‍ പുറത്തുവരണം.

വഴിയില്‍ അണക്കെട്ടു നിര്‍മ്മിച്ച് നദിയുടെ ഗതിക്കു തടസ്സമുണ്ടാക്കിയാല്‍ കടലില്‍ ചെന്നു ചേരാന്‍ പറ്റിയില്ലല്ലോ എന്നു വിഷമിച്ച് നദി ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ല. നദിയുടെ നിരപ്പിനേക്കാളും സമുദ്രനിരപ്പു കൂടിപ്പോയാല്‍ നദി കടലിനെ തേടിപ്പോകുമോ? കടല്‍ നദിയെത്തേടിപ്പോകുമോ?

ശങ്കരന്‍പിള്ളയും ഭാര്യയും ഒരു തോട്ടില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഭാര്യ കാല്‍ വഴുതി വെള്ളത്തില്‍ വീണു. നീന്തലറിയാത്ത അവരെ വെള്ളം കൊണ്ടു പോയി. ശങ്കരന്‍പിള്ള വെള്ളത്തിന്‍റെ ഒഴുക്കിനെതിരെ നീന്തി ഭാര്യയെ അന്വേഷിക്കാന്‍ തുടങ്ങി. എന്താണിത് എന്നു ചോദിച്ചപ്പോള്‍ ശങ്കരന്‍പിള്ള പറഞ്ഞു. "എന്‍റെ ഭാര്യയെപ്പറ്റി എനിക്കറിയില്ലേ. എല്ലാവര്‍ക്കും ഒരു ന്യായം ആണെങ്കില്‍ അവള്‍ക്കു മാത്രം മറ്റൊന്നാണ് ന്യായം. അതുകൊണ്ട് അവള്‍ ഒഴുക്കിനൊപ്പം പോയിട്ടുണ്ടാവില്ല ഒഴുക്കിനെതിരെത്തന്നെ പോയിക്കാണും."

ആസ്വദിക്കാന്‍ വേണ്ടിയാണ് കഥകളും കവിതകളും. അവയൊക്കെ നിയമങ്ങളാണെന്നും പാലിക്കപ്പെടേണ്ടവയാണെന്നും കരുതിയാല്‍ നിങ്ങള്‍ വിഡ്ഢികള്‍ ആവുകയേ ഉള്ളൂ. വിധിയെക്കുറിച്ചുള്ള കഥകളെ ഉപേക്ഷിച്ചിട്ട് വളരെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായാല്‍ പിന്നീട് നിങ്ങളെ ഒരു വിധിക്കും കീഴ്പ്പെടുത്താനാവില്ല.