सद्गुरु

ഇൻസൈറ്റ് ചോദ്യ - ഉത്തര പരമ്പരയിൽ ഈ ലേഖനത്തിൽ സ്ത്രീകൾ നിർമാണ മേഖലയിൽ നേതൃ സ്ഥാനത്തേക്ക് വരുന്നതിനെക്കുറിച്ച് സദ്ഗുരുവും ദിലീപ് ചെറിയാനും സംസാരിക്കുന്നു.

ഇൻസൈറ്റ് 2012 ലെ പ്രതിനിധികൾ 2013 ജൂൺ 22 ന് ഒരു പൂർവ വിദ്യാർത്ഥി സമാഗമത്തിന്നായി ഇഷ യോഗ സെന്ററിൽ എത്തിച്ചേർന്നു. തങ്ങൾ പഠിച്ച പാഠങ്ങൾ ജീവിതത്തിലും ജോലിയിലും എങ്ങിനെ ഉപയോഗിക്കാൻ സാധിച്ചു എന്നതിനെക്കുറിച്ചും, വിപുലീകരിക്കുന്നതിനിടയിൽ നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്യുവാനാണ് അവർ യോഗം ചേർന്നത്. സദ്ഗുരു അധ്യക്ഷനായിരുന്ന ആ യോഗത്തിൽ ഉപദേഷ്ട്ടാക്കളായി ഇൻഫോസിസിന്റെ സ്വതന്ത്ര ഡിറക്ടറും , എഛ്. ഡി .എഫ് . സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസിന്റെ മുൻ എം..ഡി. യും സി.ഇ.ഓ.യുമായ ദീപക് എം സത്വൽക്കർ, ഐ .സി .ഐ .സി .ഐ. ബാങ്കിന്റെ ചെയർമാനായ കെ .വി . കമ്മത്ത് (അദ്ദേഹം വീഡിയോ കോൺഫ്രൻസിങ് വഴിയാണ് പങ്കെടുത്തത് ), പരസ്യ ചിത്രങ്ങളുടെ നിർമ്മാതാവ് പ്രഹ്ലാദ് കക്കാർ, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനിയുടെ എം.ഡി. വെള്ളെയെൻ സുബ്ബയ, പെർഫെക്റ്റ് റിലേഷന്സിന്റെ സഹ സ്ഥാപകൻ ദിലീപ് ചെറിയാൻ , ഐ .ബി..എം ഗ്ലോബൽ ബിസിനസ് സര്വീസസ് , ഇന്ത്യ & സൗത്ത് ഏഷ്യയുടെ മാനേജിങ് പാർട്ണർ ജെബി ചെറിയാൻ , ഐ .ഐ .എം അഹമ്മദാബാദിലെ പ്രൊഫ. ശൈലേന്ദ്ര മെഹ്ത എന്നിവർ പങ്കെടുത്തു.

ഇൻസൈറ്റ് ചോദ്യ - ഉത്തര പരമ്പരയുടെ ഈ ലക്കത്തിൽ നിർമാണ മേഖലയിൽ സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് വരുന്നതിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് സദ്ഗുരുവും ദിലീപ് ചെറിയാനും നൽകുന്ന ഉത്തരങ്ങൾ

ചോദ്യ കർത്താവ് : നിർമാണ മേഖലയിൽ എനിക്ക് ഒരു കമ്പനിയുണ്ട് . ഇപ്പോൾ ഫാക്ടറിയിൽ 100 പേർ പണി എടുക്കുന്നുണ്ട്. അതിൽ 30% സ്ത്രീകളാണ് . നിർമാണത്തിൽ കൂടുതൽ സ്ത്രീകൾ ഉണ്ടാകണമെന്ന് എനിക്ക് മോഹമുണ്ട്. സ്ത്രീകളിൽ സംരംഭകരും നേതാക്കളും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ അത് ഇപ്പോഴും ഒരു വെല്ലുവിളിയാണ് . നിർമാണ മേഖലയിൽ ഇത് സാക്ഷാത്ക്കരിക്കാൻ ഞാൻ എന്ത് ചെയ്യണം?

ഒരു മനുഷ്യനെ സൃഷ്ടിക്കുന്ന കാര്യത്തിൽ പ്രകൃതി പുരുഷനേക്കാൾ സ്ത്രീക്കാണ് ചുമതല കൊടുത്തിട്ടുള്ളത്. അപ്പോൾ തീർച്ചയായും നിർമാണ മേഖലയിൽ അവർ കൂടുതൽ കഴിവുള്ളവരായിരിക്കും.

ദിലീപ് ചെറിയാൻ : ഞാൻ നടത്തുന്ന അഞ്ച് കമ്പനികളിൽ മൂന്നെണ്ണത്തിൽ സി ഇ ഓ മാർ സ്ത്രീകളാണ്. അത് സർവീസ് കമ്പനിയാണ് . ഞങ്ങൾ സാങ്കേതിക വിദ്യയുടെയോ , ഏതെങ്കിലും തരത്തിലുള്ള അനുനയത്തിന്റെ പേരിലോ അല്ല ഇത് സാധിച്ചത്. കഴിവ് കൃത്യമായി കണ്ടെത്താനും , അതിനെ പിന്തുണയ്ക്കാനും സാധിക്കുകയും പിന്നീട് അവരുടെ വഴിയിൽ തടസ്സങ്ങളൊന്നും ഉണ്ടാകാതെ നോക്കുവാനും ഞങ്ങൾക്ക് സാധിച്ചു. തടസ്സങ്ങൾ ഇല്ലാതെ നോക്കി എന്ന് ഞാൻ പറഞ്ഞപ്പോൾ എത്ര മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. ഞങ്ങളുടെ കമ്പനിയിലെ നേതൃനിരയിലുള്ള സ്ത്രീകൾക്ക് വേണ്ടിയിരുന്ന പരിഗണന നീണ്ട അവധി എടുക്കുന്നതിനെക്കുറിച്ചും അത് ആവശ്യം വരുമ്പോൾ എടുക്കുന്നതിനെക്കുറിച്ചും മാത്രമായിരുന്നു.. ഇന്ത്യയിലെ പരമ്പരാഗത കുടുമ്പങ്ങളിൽ ഇത് സ്ത്രീകളിൽ വന്നു ചേരുന്ന ഒരു ഭാരമാണല്ലോ.

ഇതല്ലാതെ അവർ ഒരു സൗജന്യവും ആവശ്യപ്പെട്ടിട്ടില്ല. ഞങൾ കണ്ടത് ഈ സ്ത്രീകളാണ് വേഗത്തിൽ ഉന്നതസ്ഥാനങ്ങളിൽ എത്തിയത്. എന്നാണ് . ഇതിനു കാരണം ജന സമ്പർക്ക (പി ആർ ) വിഭാഗത്തിലും , വാർത്താ വിനിമയ മേഖലയിലും ഏറ്റവും അത്യാവശ്യമായ മാനുഷിക കഴിവുകളും, ഭാഷാപരമായ കഴിവുകളും സ്ത്രീകൾക്കാണ് കൂടുതൽ ഉള്ളത്. . അതുകൊണ്ട് നിർമാണ മേഖലയെക്കുറിച്ച താങ്കൾ ചോദിച്ച ചോദ്യത്തിന് നേരിട്ട് ഉത്തരം പറയാൻ എനിക്ക് പറ്റുകയില്ല. പക്ഷെ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിവുള്ളവർ വേറെ ഉണ്ടായിരിക്കുമെന്നാണ് എന്റെ വിശ്വാസം.

സദ്ഗുരു : ഞാൻ പറയുക എത്രയോ കാലമായി സ്ത്രീകളാണ് 'ഡെലിവറി ' യിൽ കൂടുതൽ വിജയം കൈവരിച്ചിട്ടുള്ളത്. ഒരു പുരുഷൻ 'ഡെലിവർ' ചെയ്തതിനേക്കാൾ എത്രയോ അധികം ഒരു സ്ത്രീ ഡെലിവർ ചെയ്തിട്ടുണ്ട്. ഞാൻ ഇത് തമാശയായി മാത്രം പറയുന്നതല്ല. ഞാൻ ഇത് പൂർണമായ ബഹുമാനത്തോടുകൂടിയാണ് പറയുന്നത്. നമ്മൾ എപ്പോഴും നിർമാണത്തിനുള്ള സൗകര്യങ്ങളെക്കുറിച്ചും , നിരയായി നടത്തുന്ന ഉത്പാദനത്തെക്കുറിച്ചും (അസംബ്ലി ലൈൻസ് ) മാത്രമാണ് സംസാരിക്കുന്നത് . പക്ഷെ നിർമാണത്തിൽ ഒരു സൃഷ്ടിപരമായ ഭാഗവുമുണ്ട് . അതിൽ സ്ത്രീകളാവും കൂടുതൽ നന്നായി പ്രവർത്തിക്കുക. ദിലീപ് പറഞ്ഞതുപോലെ അവർക്കു ചില നീണ്ട അവധികൾ വേണ്ടിവരും. അത് കുടുമ്പത്തിന്റെയും മറ്റു ചിലതിന്റെയും കൂടുതൽ ചുമതലകൾ അവർക്ക് ഉള്ളതുകൊണ്ടാണ്. ഒരു കാര്യം പ്രത്യേകമായി മനസ്സിലാക്കണം : ഒരു മനുഷ്യനെ സൃഷ്ടിക്കുന്ന കാര്യത്തിൽ പ്രകൃതി പുരുഷനേക്കാൾ സ്ത്രീക്കാണ് ചുമതല കൊടുത്തിട്ടുള്ളത്. അപ്പോൾ തീർച്ചയായും നിർമാണ മേഖലയിൽ അവർ കൂടുതൽ കഴിവുള്ളവരായിരിക്കും.

എന്നാൽ നിർമാണ രംഗത്തു തന്നെ രൂപകൽപന , വികസനം , വില്പന എന്നീ വിഭാഗങ്ങളിൽ ഒരു സ്ത്രീക്ക് വളരെ വലിയ ഒരു സംഭാവന നൽകുവാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

ഇതിനു ഒരു പ്രത്യേക കഴിവ് വേണം; പക്ഷെ അസംബ്ലി ലൈൻ മോഡലിൽ ചെയ്യുന്ന നിർമാണം പുരുഷൻമാർക്കാണ് കൂടുതൽ യോജിച്ചത് . കാരണം അതിന്റെ ചുമതലയുള്ളവർ എല്ലാ ദിവസവും ഹാജരാവേണ്ടത് അത്യാവശ്യമാണ്. ഒരു സ്ത്രീ ഈ ജോലി ഏറ്റെടുക്കുകയാണെങ്കിൽ അവൾക്ക് സ്വന്തം ജീവിതത്തിലെ മറ്റു ചുമതലകൾ നിർവഹിക്കാൻ സാധിക്കാതെ വരും. എന്നാൽ നിർമാണ രംഗത്തു തന്നെ രൂപകൽപന , വികസനം , വില്പന എന്നീ വിഭാഗങ്ങളിൽ ഒരു സ്ത്രീക്ക് വളരെ വലിയ ഒരു സംഭാവന നൽകുവാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അവരെ വ്യവസായ ശാലയിൽ നിർത്തുന്നതിലും നല്ലത് ഇതായിരിക്കും.

ഇത് സ്ത്രീകൾക്ക് അസാധ്യമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ സ്ത്രീ ഏറ്റെടുക്കേണ്ടിവരുന്ന ഇത്തരം മറ്റു ചുമതലകൾ ഈ നിർമാണ പ്രക്രിയയെ ബാധിച്ചേക്കാം.