ചോദ്യം : നാമിന്നു പലരെയും മാനസ്സിക ചികില്‍ത്സയ്ക്കായി പോകുന്നത് കാണാം.എന്തിനാണ് നമ്മള്‍
 ക്ലേശിതരാകുന്നത് ?

സദ്ഗുരു: ഇന്ന് 90 ശതാമാനം പേരും പല തരത്തിലുള്ള മാനസിക ദുരിതം അനുഭവിക്കുന്നു. പക്ഷെ അതിന്‍റെ തോത് നിയന്ത്രണതിലാകാം, ചിലപ്പോൾ നിയന്ത്രണത്തിനപ്പുറമാകാം. ഒരു സമയം ആവേശഭരിതരായാലും അവര്‍ അടങ്ങുന്നു. അവര്‍ സംയമനം പാലിക്കുന്നുണ്ടെങ്കിലും ഭ്രാന്ത് അവിടെത്തന്നെയുണ്ട്‌. എന്ത് പ്രശ്നമായാലും- ഉല്കണ്ഠ, ഭയം, വിഭ്രാന്തി, അതോ എന്തും- അതിനനുസരിച്ച് നിങ്ങളെ അവര്‍ അനുബന്ധ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ചികിത്സിക്കും- ഇതെന്തു തരത്തിലുള്ള ചികിത്സയാണ്! ഒരു വിധത്തില്‍ നിയന്ത്രിക്കാവുന്ന ഭ്രാന്തനാക്കും എന്നല്ലാതെ, സ്ഥിരബോധമുള്ള രീതിയില്‍ എത്തിക്കില്ല. ആര്‍ക്കും നിങ്ങളെ ശരിയാക്കാനാകില്ല, ഇത് നിങ്ങള്‍ മനസ്സിലാക്കണം. എല്ലാപേരും ഭ്രാന്തിനെ നിയന്ത്രിക്കാനുള്ള ചെപ്പടിവിദ്യ പഠിച്ചിരിക്കുന്നു.

എല്ലാ മനഃശ്ശാസ്ത്രജ്ഞരും മാനസ്സികരോഗ ചികിത്സകരും സുഖമില്ലാത്തവരെയാണ് പഠിച്ചിട്ടുള്ളത്. ഫ്രോയിഡ് നെ പോലുള്ളവര്‍ ഒരു ധ്യാനം ചെയ്യുന്നയാളെയോ ബുദ്ധനെയോ കണ്ടിട്ടില്ല. പലതരത്തിലുള്ള മാനസ്സിക പ്രശ്നമുള്ളവരെ മാത്രമേ അവര്‍ പഠിച്ചിട്ടുള്ളൂ, ഒന്നുകില്‍ പരിധിക്കുളിലുള്ള ഭ്രാന്തന്‍ അല്ലെങ്കില്‍ നിയന്ത്രണമില്ലാത്ത ഭ്രാന്തന്‍, ഏതായാലും. അവര്‍ പഠിച്ചതു ഭ്രാന്തന്മാരിലും, ആ പഠിച്ചവരും ഭ്രാന്തന്മാര്‍ തന്നെയാണ്- അല്ലാതെ ഭ്രാന്തിനെ പഠിക്കുന്നവർ അതിരുകള്‍ മറികടന്നു എന്നര്‍ത്ഥമാകുന്നില്ല .

ആത്മീയ പാതയില്‍ ഭ്രാന്തിനെ ചികിത്സിക്കുന്നത് വളരെ വ്യത്യസ്തമായാണ്. സാധാരണയായി ആരെങ്കിലും ഭ്രാന്തനായാല്‍ പ്രത്യേകിച്ച് മനഃശ്ശാസ്ത്രപരമായി തകര്‍ന്നാല്‍, അവര്‍ ചെയ്യുന്നതെന്തെന്നാല്‍, ഗുരുവിനടുത്തോ  അല്ലെങ്കില്‍  അശ്രമത്തിലോ കൊണ്ടാക്കും. കുടുംബത്തില്‍ താമസിച്ചയാളാണെങ്കില്‍ അയാളെ വളരെയധികം ശ്രദ്ധയോടെ പരിചരിക്കുകയും പല നല്ല കാര്യങ്ങളും ചെയ്യുന്നു. ഉദാഹരണമായി ബുദ്ധമഠത്തിലാണ് കൊണ്ട് പോകുന്നതെങ്കില്‍, അവര്‍, അയാളെ വെറുതെ വിടും എന്നിട്ട്, പൂര്‍ണമായും അവഗണിക്കും. അയാള്‍ നിലവിളിക്കുകയും, ബഹളം വയ്ക്കുകയും, കല്ലെറിയുകയും അങ്ങനെ എന്ത് തന്നെ ചെയ്താലും, ആരും തന്നെ പ്രതികരിക്കില്ല. എല്ലാവരും  ഒന്നിനും പ്രതികരിക്കാതെ, അവരവരുടെ പണികള്‍ ചെയ്തുകൊണ്ടിരിക്കും. കുറച്ചു ദിവസത്തിനുള്ളില്‍ അയാള്‍ അടങ്ങുകയും ശാന്തനാകുകയും ചെയ്യും, കാരണം ശ്രദ്ധിക്കപ്പെടാതെ അയാളുടെ ഭ്രാന്ത്, തുടരുകയില്ല.

ഭ്രാന്തെന്നാല്‍ നിങ്ങളുടെ അഹംഭാവം കവിഞ്ഞുള്ള ഒഴുക്കാണ്. അതുകൊണ്ട് അയാളെ അവര്‍ അവഗണിക്കും, ഒരു മൂലയിലാക്കിയിട്ടു ശ്രദ്ധിക്കാതിരിക്കും. ഭക്ഷണത്തിനു പോലും വിളിക്കില്ല. ആ മനുഷ്യന്‍ വിശന്നു വലയുമ്പോള്‍ സ്വയം വന്നു ഭക്ഷിക്കും. അല്ലാത്തപക്ഷം, അയാള്‍ ഭ്രാന്ത് കളിച്ചു ക്രമേണ നേരെയാകും. അന്തരീക്ഷം നന്നാവുമ്പോള്‍, ഊര്‍ജം ഉയര്‍ന്നതാണ്. ക്രമേണയായി, അയാള്‍ ഒതുങ്ങുകയും “എന്നെ ധ്യാനിക്കാന്‍ പഠിപ്പിക്കു” എന്ന് പറയുകയും ചെയ്യും. ഭ്രാന്തിനെ അവഗണിക്കൂ, അത് തനിയേ സ്വയം ശമിക്കും.

എഡിറ്റർസ് നോട്ട് : ഇന്ത്യയിലെ സ്വാധീനമുള്ള അമ്പതു പേരില്‍ ഒരാളായ സദ്ഗുരു, ഒരു യോഗിയും, ആത്മജ്ഞാനിയും, ദാര്‍ശനികനും, ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന പുസ്തകങ്ങളുടെ രചയിതാവും ആണ്. അസാധാരണവും വിശിഷ്ടവുമായ സേവനത്തിനു 2017-ല്‍ ഭാരത സര്‍ക്കാര്‍ വര്‍ഷാവര്‍ഷം സാധാരണക്കാരനു പ്രദാനം ചെയ്യുന്ന ആത്യുന്നത ബഹുമതിയായ “പദ്മ വിഭൂഷൺ ” നല്‍കി ആദരിച്ചിരുന്നു.