സദ്ഗുരു: യുക്തി അപക്വമാകുമ്പോൾ നിഷേധത്തിലൂടെ പ്രകടമാകും. വിമര്‍ശിക്കുന്നതിനെയും നിഷേധിക്കുന്നതിനെയും ശ്രദ്ധിച്ചു നോക്കിയാല്‍, അംഗീകരിക്കുന്നതിലും സൃഷ്ടിക്കുന്നതിനെക്കാളും കൂടുതല്‍ ബുധിപരമാണെന്ന് തോന്നും. വിമർശിക്കുക മാത്രം ചെയ്യുന്നതിനാല്‍ എപ്പോഴും എതിര്‍പക്ഷാഭിപ്രായം സ്വീകാര്യമായി തോന്നും കാരണം അവരൊന്നും പുനർ നിർമ്മിയ്ക്കുന്നില്ല. സൃഷ്ടിക്കുന്നവർ മിടുക്കന്മാരാവണമെന്നില്ല കാരണം, നിങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പലപ്പോഴും തെറ്റുപറ്റും- ചിലതൊക്കെ ശരിയാവും, ചിലതൊക്കെ തെറ്റിപ്പോവും. എന്നാൽ വിമർശനമുന്നയിക്കുന്നവർ പെട്ടെന്ന് സാമർദ്ധ്യമുള്ളവരായി കാണപ്പെടുന്നു. ഇങ്ങനെയാണ് ലോകത്തില്‍ പലരും- പ്രത്യേകിച്ച് മാധ്യമരംഗത്ത്- നിര്‍ഭാഗ്യവശാല്‍ നിറഞ്ഞാടുന്നത്. വളരെ കുറച്ചുപേര്‍ മാത്രമേ നൂതനമായി ലോകത്തിനെന്തെങ്കിലും സമർപ്പിയ്ക്കുന്നുള്ളൂ. കൂടുതലാൾക്കാർ എല്ലാത്തിനെയും വിമർശിയ്ക്കാനല്ലാതെ വായ്തുറക്കുന്നില്ല. എല്ലാവരുടേയും മുകളിലാണ് തന്റെ സ്ഥാനമെന്നുറപ്പിയ്ക്കാനിവർ അധ്വാനിയ്ക്കുന്നു.

ചോദിക്കുന്നത് നല്ലതാണ്. ആരെയെങ്കിലും വിമര്‍ശിക്കുമ്പോള്‍, അവരെ ശരിയാക്കണമെന്നായിരിക്കണം നിങ്ങളുടെ ഉദ്ദ്യേശ്യം. അല്ലാതെ അന്ധമായി പഴിചാരി, മുള്ളുകൾ വാരിയെറിയുന്നത് പുരോഗമനമല്ല. ഇത് ലോകത്തെല്ലായിടത്തും ഗുരുതരമായ പ്രശ്നമായിരിക്കുന്നു. വിമർശനം എന്നത് സാമർദ്ധ്യമായി കാണപ്പെടുന്നു. പുനർനിർമ്മിതിയെക്കാൾ നശിപ്പിന്നത് ശക്തിയുള്ളതാണെന്ന് കാണപ്പെടുന്നു. ഞാനെന്തെങ്കിലും നട്ട് അതിനെ ശ്രദ്ധയോടെ വളർത്തി പരിപാലിച്ചാല്‍ വലിയ നാടകീയതയൊന്നും അതിലില്ല. അതേസമയം പത്ത് പേരേ മുന്നില്‍നിര്‍ത്തി എന്തിനേയെങ്കിലും തച്ചുടച്ചാൽ നാടകീയമായി മാറും. അതുകൊണ്ടാണ് സിനിമകളില്‍ തകര്‍ക്കുന്നതിനെ നാടകീയമായി ചിത്രീകരിക്കുന്നത്. ആരെയെങ്കിലും തകര്‍ത്തില്ലെങ്കിലത് സിനിമയാകില്ല! നാടകീയവും ഫലപ്രദവുമായ എന്തോ അതിലുണ്ട്.

വിമര്‍ശനമെന്നാല്‍ ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ തട്ടിതാഴെയിടുന്ന വഴിയാണ്. പുരോഗമനമല്ലാത്ത നിലപാടെടുക്കുമ്പോൾ എങ്ങനെയോ നല്ല നിലപാടിനെക്കാൾ മികച്ചതായി അത് കാണപ്പെടുന്നു. അതോരപക്വമായ യുക്തിയാണ് കാരണം, എന്താണോ സൃഷ്ടിക്കേണ്ടത് അതിനെ സൃഷ്ടിക്കാന്‍ സ്വന്തം അഭിപ്രായത്തെ മാറ്റിനിര്‍ത്തി തുടര്‍ന്നുകൊണ്ടിരിക്കാന്‍ അതിയായ ബുദ്ധിയാവശ്യമാണ്. നിങ്ങളുടെ യുക്തി അപക്വമാണങ്കിൽ നിങ്ങള്‍ക്കെന്തിനേയും നിഷേധിയ്ക്കാം. നിങ്ങളുടെ വിവേകം പക്വതയാർജ്ജിയ്ക്കുന്നതോടെ, നിങ്ങളെന്തും സ്വീകരിയ്ക്കാൻ തയ്യാറാകും കാരണം, ജീവിതരീതിയെന്തെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. നിങ്ങൾ കേവലം യുക്തിയോടെ മാത്രമല്ല മുന്നേറുന്നത്. നിങ്ങള്‍ പോകുന്നത് ജീവിത ബോദ്ധത്തോടെയാണ്. നിങ്ങളില്‍ ജീവിതബോധവും വന്നിരിക്കുന്നു, വെറും യുക്തിബോധം മാത്രമല്ല.