മഹാശിവരാത്രി - ദൈവീകമായ ഒരു അനുഭവത്തിലേക്ക് സ്വാഗതം.

ശിവന്‍ - അദ്ദേഹം ഏറ്റവും മനോഹരവും അതേ സമയം ഏറ്റവും വിരൂപവും ആയിരുന്നു. മഹാനായ ഒരു ഋഷി ആയിരിക്കുമ്പോൾ തന്നെ അദ്ദേഹം ഒരു ഗൃഹസ്ഥനായിരുന്നു. ദേവതകളും, ചെകുത്താന്മാരും മറ്റുള്ള എല്ലാ ജീവികളും അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്.
 

Link to join Mahashivarathri <news@isha.sadhguru.org>

ഈ പ്രപഞ്ചത്തിൽ കാണുന്ന എല്ലാ ഗുണങ്ങളുടെയും - സുന്ദരം, വിരൂപം, ഉന്നതം, അധമം, സ്വർഗ്ഗീയം, നരകതുല്യം - മിശ്രിതമായ ഇദ്ദേഹത്തെ നിങ്ങൾക്ക് സ്വീകരിക്കാമെങ്കിൽ നിങ്ങൾ ജീവിതത്തിന്റെ മറുകര കണ്ടു എന്ന് പറയാം

നാം ശിവൻ എന്ന് പറയുമ്പോൾ ഭൂരിഭാഗം ആളുകളും അദ്ദേഹത്തെ സകല വസ്തുക്കൾക്കും ഉപരിയായി നിൽക്കുന്ന ഒരു ദൈവമായിട്ടാണ് കാണുന്നത്; പക്ഷെ ശിവപുരാണം പഠിച്ചാൽ അദ്ദേഹത്തിന്റെ ജീവിതം മനസ്സിലാക്കാം. ഒരു സാധാരണ മനുഷ്യൻ കടന്നു പോകുന്ന എല്ലാ ജീവിത അനുഭവങ്ങളിൽ കൂടിയും അദ്ദേഹവും കടന്നു പോയിട്ടുണ്ട്. അദ്ദേഹം ഒരേ സമയം പല തരത്തിൽ ജീവിച്ചു. അദ്ദേഹം ഏറ്റവും മനോഹരവും അതെ സമയം ഏറ്റവും വിരൂപവും ആയിരുന്നു. മഹാനായ ഒരു ഋഷി ആയിരിക്കുമ്പോൾ തന്നെ അദ്ദേഹം ഒരു ഗൃഹസ്ഥനായിരുന്നു. അങ്ങേയറ്റം അച്ചടക്കമുള്ളവനാകുമ്പോൾ തന്നെ അദ്ദേഹം കുടിയനും, ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവനും ആയിരുന്നു. അദ്ദേഹം നർത്തകനാണ്; തീർത്തും നിശ്ചലനുമാണ്. ദേവതകളും, ചെകുത്താന്മാരും മറ്റുള്ള എല്ലാ ജീവികളും അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്.

അങ്ങേയറ്റം അച്ചടക്കമുള്ളവനാകുമ്പോൾ തന്നെ അദ്ദേഹം കുടിയനും, ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവനും ആയിരുന്നു. അദ്ദേഹം നർത്തകനാണ്; തീർത്തും നിശ്ചലനുമാണ്.

ഇത് ഇപ്രകാരം ആക്കിയതിനു ഒരു കാരണം ഇതാണ്: ഈ പ്രപഞ്ചത്തിൽ കാണുന്ന എല്ലാ ഗുണങ്ങളുടെയും - സുന്ദരം, വിരൂപം, ഉന്നതം, അധമം, സ്വർഗ്ഗീയം, നരകതുല്യം - മിശ്രിതമായ ഇദ്ദേഹത്തെ നിങ്ങൾക്ക് സ്വീകരിക്കാമെങ്കിൽ നിങ്ങൾ ജീവിതത്തിന്റെ മറുകര കണ്ടു എന്ന് പറയാം. പ്രശ്നങ്ങൾ ഉണ്ടാകുന്നത് നാം ഇപ്പോഴും സുന്ദരമായതേത്, വിരൂപമായതേത്; നല്ലതേത്, ചീത്തയേത് എന്ന് കണ്ട് പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ്.

ആത്മീയ പാതയിൽ ചരിക്കുന്നവർക്കും, ഗൃഹസ്ഥന്മാർക്കും. ഉത്ക്കർഷേച്ഛയുള്ളവർക്കും മഹാശിവരാത്രി വളരെ പ്രധാനപെട്ടതാണ്. ഗൃഹസ്ഥർ ശിവന്റെ വിവാഹ വാർഷികമായിട്ടാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. സന്യാസിമാർക്ക് ഈ ദിവസമാണ് അനേക സംവത്സരങ്ങൾ ധ്യാനത്തിൽ കഴിഞ്ഞതിനു ശേഷം ശിവൻ തീർത്തും നിശ്ചലനായി തീർന്നത്. ഉത്കർഷേച്ചുക്കൾക്ക് ശിവൻ തന്റെ ശത്രുക്കളെയെല്ലാം നശിപ്പിച്ച ദിവസമാണത്. അതിനാൽ, ഐതിഹ്യങ്ങൾ എന്തുതന്നെ പറഞ്ഞാലും, മഹാശിവരാത്രി ദിവസം മനുഷ്യ ശരീരത്തിൽ ഊർജ്ജം ഉയരുന്ന ദിവസമാണ്.

തിരസ്‌ചീനമായ നട്ടെല്ലുള്ള ഒരു ജീവിക്കാണെങ്കിൽ ഇതിനെ പ്രയോജനപ്പെടുത്തുവാൻ സാധിക്കുകയില്ല. പക്ഷെ നിവർന്ന നട്ടെല്ലുള്ള നമ്മൾ അനുഗ്രഹീതരല്ലേ? അവർക്ക് തങ്ങളുടെ ഊർജത്തെ എളുപ്പത്തിൽ മുകളിലേക്കുയർത്താം. അതിനാൽ ഈ രാത്രിയിൽ നമ്മൾ ഉണർന്നിരിക്കണം. ബോധപൂർവം, നിവർന്നിരുന്നു കൊണ്ട് ഈ രാത്രി കഴിച്ചാൽ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന സാധനയ്ക്ക് പ്രകൃതിയിൽ നിന്നും സഹായം ലഭിക്കും; ഊർജ്ജത്തിന്റെ മേല്‍പോട്ടുള്ള നീക്കം സുഗമമാകുകയും ചെയ്യും. മനുഷ്യന്റെ പരിണാമം അടിസ്ഥാനപരമായി ഊർജ്ജത്തിന്റെ മുകളിലോട്ടുള്ള നീക്കമാണ്. ജീവനുള്ള ഒരു വസ്തു എന്നതിനുപരി ആത്മീയതയുള്ള ഒരു വ്യക്തിയാകുവാൻ ഈ ഊർജ്ജ പ്രവാഹം അത്യാവശ്യമാണ്. നമ്മുടെ ശരീരത്തെ മാത്രം സൂക്ഷിച്ച നാം ഇവിടെ ജീവിക്കുമ്പോൾ വെറുതെ ജീവിക്കുകയും വംശവര്‍ധന നടത്തുകയും മാത്രമാണ് ചെയ്യുന്നത്. ഭൗതിക ജീവിതത്തിനു അത്രമാത്രമേ പ്രസക്തിയുള്ളൂ. ഈ ലോകത്തിലെ ഓരോ ജീവികളെയും ശ്രദ്ധിച്ചാൽ നാം കാണുന്നത് അവയെല്ലാം ജീവിക്കുവാനും, വംശം നിലനിർത്തുവാനും മാത്രമാണ് ശ്രമിക്കുന്നത് എന്നതാണ്.

ബോധപൂർവം, നിവർന്നിരുന്നു കൊണ്ട് ഈ രാത്രി കഴിച്ചാൽ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന സാധനയ്ക്ക് പ്രകൃതിയിൽ നിന്നും സഹായം ലഭിക്കും; ഊർജ്ജത്തിന്റെ മേല്‍പോട്ടുള്ള നീക്കം സുഗമമാകുകയും ചെയ്യും.

പക്ഷെ മനുഷ്യനായി കഴിഞ്ഞാൽ വെറുതെ ജീവിച്ചിരിക്കുന്നതുകൊണ്ട് മതിയാവുകയില്ല. അതിനാൽ ഈ ശിവരാത്രി ശാരീരിക പരിമിതികളെ ഉപേക്ഷിച്ച് നിങ്ങൾക്കുള്ളിലുള്ള ദൈവീകമായ തേജസ്സിനെ അനുഭവിക്കാനുള്ള ദിവസമായി മാറ്റാം.

എഡിറ്റരുടെ കുറിപ്പ് : ഈ വരുന്ന ഫെബ്രുവരി ഇരുപത്തിനാലാം തിയ്യതി(24-2-2017) ഈഷ യോഗ സെന്‍റെറിൽ പതിവുപോലെ മഹാശിവരാത്രി വിപുലമായ രീതിയില്‍ ആഘോഷിക്കാനും, യോഗിയും മിസ്റ്റിക്കും പദ്മവിഭൂഷൺ ജേതാവും ന്യൂയോർക്ക് ടൈംസിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഗ്രന്ഥകർത്താക്കളുടെ പട്ടികയിൽ പെടുന്ന വ്യക്തിയുമായ സദ്ഗുരുവിന്റെ കാര്‍മ്മികത്വത്തില്‍ യോഗേശ്വര്‍ ലിംഗയുടെ പ്രതിഷ്ടാകര്‍മ്മം നിര്‍വ്വഹിക്കാനും ആദിയോഗി ശിവന്‍റെ ഉത്തുംഗമായ വിഗ്രഹത്തിന്‍റെ അനാച്ഛാദനം നിര്‍വ്വഹിക്കാനും തീരുമാനിച്ചിരിക്കുന്നു.