മഹാലയ അമാവാസി അഥവാ പിതൃപക്ഷം - ഇതിന്‍റെ പ്രാധാന്യം എന്താണ്?
 
 

सद्गुरु

സെപ്റ്റംബര്‍ 19 മുതല്‍ 29 വരെ ഈശാ യോഗ സെന്‍ററിൽ ഗംഭീര ആഘോഷങ്ങളോടെ ആചരിക്കുന്ന മഹാലയ അമാവാസിയുടെയും നവരാത്രിയുടെയും പ്രാധാന്യത്തെക്കുറിച്ച് സദ്ഗുരു വിവരിക്കുന്നു.

സെപ്റ്റംബര്‍ 19, 2017നു വരുന്ന മഹാലയ അമാവാസി അഥവാ പിതൃപക്ഷം എന്താണെന്നും , നമ്മുടെ പൂർവികരെ ആദരിക്കുന്നതിന്‍റെ പ്രാധാന്യം എന്താണെന്നും സദ്ഗുരു ഇവിടെ വിവരിക്കുന്നു.

സദ്ഗുരു : മഹാലയ അമാവാസി എന്നറിയപ്പെടുന്ന കറുത്ത വാവ് ദസരയുടെ തുടക്കം കുറിക്കുന്ന ദിവസമാണ്. ഇത് നമുക്ക് മുൻപ് ഉണ്ടായിരുന്ന തലമുറകളിലെ ആളുകൾക്ക് , അവർ നമ്മുടെ ജീവിതത്തിനു നൽകിയ സംഭാവനകളുടെ പേരിൽ , നമ്മുടെ നന്ദി അർപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക ദിവസമാണ്.

ശാസ്ത്രജ്ഞമാരുടെ അഭിപ്രായത്തിൽ മനുഷ്യരും അവരുടെ പൂർവികരും ഈ ഭൂമിയിൽ വന്നിട്ട് ഇരുപതു മില്യൺ വർഷങ്ങൾ ആയി. അത് ഒരു നീണ്ട കാലയളവാണ്, നമുക്ക് മുൻപ് ഈ ഭൂമിയിൽ ജീവിച്ച ആയിരകണക്കിന് തലമുറകളിൽ പെട്ടവർ നമുക്ക് എന്തെങ്കിലും ഒന്ന് നേടി തന്നിട്ടുണ്ട്. നാം ഇന്ന് സംസാരിക്കുന്ന ഭാഷ, നാം ഇരിക്കുന്ന രീതി, നമ്മുടെ വസ്ത്രങ്ങൾ, നമ്മുടെ കെട്ടിടങ്ങൾ എന്ന് തുടങ്ങി നാം ഇന്ന് അറിയുന്ന എല്ലാ വസ്തുക്കളും നമുക്ക് മുൻപുണ്ടായിരുന്ന തലമുറകളിൽ നിന്നും വന്നതാണ്.

പിതൃപക്ഷം : മുൻ തലമുറകളുടെ സ്വത്ത്

പണ്ട്, ഈ ഭൂമിയിൽ ജന്തുക്കൾ മാത്രം ഉണ്ടായിരുന്ന സമയത്ത് , ജീവിതമെന്നാൽ അതിജീവനമായിരുന്നു - തിന്നുക, ഉറങ്ങുക, സന്താനങ്ങളെ ഉത്പാദിപ്പിക്കുക, മരിക്കുക. എന്ന് മാത്രം. സാവധാനത്തിൽ അതിജീവനം മാത്രം അറിയാവുന്ന ഈ ജന്തു പരിണാമം പ്രാപിക്കുവാൻ തുടങ്ങി. ഭൂമിക്കു തീരശ്ചീനമായി നടന്നിരുന്ന അവൻ നിവർന്നു നിന്നു; അവന്‍റെ തലച്ചോറ് വളരുവാൻ തുടങ്ങി. അതോടെ കാര്യങ്ങൾ ചെയ്യുവാനുള്ള ഈ ജന്തുവിന്‍റെ കഴിവ് പതിന്മടങ്ങായി വർധിച്ചു. മനുഷ്യനായതിന്‍റെ ഏറ്റവും നിർണായകമായ ഗുണം നമുക്ക് വിവിധ ഉപകരണങ്ങൾ ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ്. ഉപകരണങ്ങൾ ഉപയോഗിക്കുവാനുള്ള ഈ സാധാരണമായ കഴിവിനെ നാം അനേകം മടങ്ങാക്കി. വേറൊരർത്ഥത്തിൽ അതിനെ നാം സാങ്കേതിക വിദ്യയാക്കി ഉയർത്തി. ഒരു കുരങ്ങൻ തന്‍റെ കൈയ് മാത്രം ഉപയോഗിച്ച് ആക്രമിക്കുന്നതിനു പകരം ഏതോ ഒരു ജന്തുവിന്‍റെ തുടയെല്ല് കൈയിലെടുത്ത് അതുപയോഗിച്ചു ആക്രമിക്കുവാൻ തുടങ്ങിയ ദിവസം , തന്‍റെ ദേഹം മാത്രമല്ലാതെ , വേറെ ഒരു വസ്തു ഉപയോഗിക്കുവാനുള്ള ബുദ്ധി കാണിച്ച ആ ദിവസം മുതലാണ് മനുഷ്യൻ ഈ ഭൂമിയിൽ ജീവിതം ആരംഭിച്ചത്.

ഇത് നമുക്ക് മുൻപ് ഉണ്ടായിരുന്ന തലമുറകളിലെ ആളുകൾക്ക് , അവർ നമ്മുടെ ജീവിതത്തിനു നൽകിയ സംഭാവനകളുടെ പേരിൽ, നമ്മുടെ നന്ദി അർപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക ദിവസമാണ്.

അതോടെ ജന്തുക്കളെക്കാൾ മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ച് മനുഷ്യർ തങ്ങളുടെ ജീവിത രീതി കൂടുതൽ ഘടനാപരമാക്കുവാൻ തുടങ്ങി. അഭയം തരുന്ന സ്ഥലങ്ങൾ ഉണ്ടാക്കി, കെട്ടിടങ്ങൾ ഉണ്ടാക്കി, വസ്ത്രങ്ങൾ ഉണ്ടാക്കി - ഇങ്ങിനെ അനേകം വസ്തുക്കൾ മനുഷ്യൻ മൂലം ഈ ഭൂമിയിൽ ഉണ്ടായി തുടങ്ങി. തീ കത്തിക്കുന്നത് , ചക്രത്തിന്‍റെ കണ്ടുപിടുത്തം എന്നിവയിൽ തുടങ്ങി എത്രയോ കണ്ടുപിടിത്തങ്ങളടങ്ങുന്ന ഒരു വമ്പിച്ച സ്വത്താണ് തലമുറകൾ പങ്കിട്ട് ഇന്ന് നമ്മളിൽ എത്തിച്ചേർന്നിരിക്കുന്നത്. ഇന്ന് നാം എന്താണോ , ആ സ്ഥാനത്ത് നാം എത്തിയത് നമുക്ക് നൽകപ്പെട്ട വസ്തുക്കളുടെ ബലത്തിലാണ്. ഉദാഹരണത്തിന് മനുഷ്യർ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല എന്ന് വിചാരിക്കു. ആദ്യമായിട്ട് ഒരു ഷർട്ട് തുന്നുന്നത് നിങ്ങളാണെങ്കിൽ അത് എത്ര ശ്രമകരമായിരിക്കും - അത് എങ്ങിനെ തുന്നണം എന്ന് കണ്ട് പിടിക്കുവാൻ അനേകം വർഷങ്ങൾ തന്നെ എടുക്കും.

പിതൃപക്ഷം: നന്ദി പ്രകാശനം

ഇന്ന് നമുക്ക് ലഭ്യമായ വസ്തുക്കളെല്ലാം നാം സ്വന്തമാക്കി എടുത്തിരിക്കുകയാണ്. പക്ഷെ നമുക്ക് മുൻപുണ്ടായിരുന്ന തലമുറകൾ ഇല്ലാതെ, ഒന്നാമത്, നാം തന്നെ ഇവിടെ ഉണ്ടാകുകയില്ല. രണ്ടാമത് അവരുടെ സംഭാവനകളിലായിരുന്നെങ്കിൽ നമുക്ക് ഇന്നുള്ള സാമഗ്രികളും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട്, അവയെ സ്വന്തമാണെന്ന മട്ടിൽ എടുക്കാതെ, ഇന്ന് നാം അവർക്കെല്ലാം നന്ദി പ്രകടിപ്പിക്കുന്ന ദിവസമാണ്. നമ്മുടെ മാതാ പിതാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനുള്ള ഒരു ചടങ്ങായിട്ടാണ് ഇത് ചെയ്യുന്നത് ; എന്നാൽ വാസ്തവത്തിൽ നമുക്ക് മുൻപുണ്ടായിരുന്ന എല്ലാ തലമുറകളിലെയും പൂർവീകർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഒരു ചടങ്ങാണ്.

 

ഈ സമയത്ത് ഇന്ത്യയിലെ കൃഷിസ്ഥലങ്ങളിൽ പുതിയ വിളവുകൾ കൊയ്യാറായി വരുന്നുണ്ടായിരിക്കും. അതിനാൽ അവിടത്തെ ആദ്യത്തെ ഉത്പന്നം പിണ്ഡമെന്ന പേരിൽ പൂർവീകരോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിനായി സമർപ്പിക്കുകയാണ്. അതിനു ശേഷമാണ് നാമെല്ലാം നവരാത്രി, വിജയദശമി, ദീപാവലി എന്ന് തുടങ്ങിയ ആഘോഷങ്ങൾ തുടങ്ങുന്നത്.

കുറിപ്പ്: പൂര്‍വികരുടെയും മരിച്ച കുടുംബാംഗങ്ങളുടേയും ശാന്തിക്കായി ലിംഗഭൈരവി ക്ഷേത്രത്തില്‍ മഹാലയ അമാവാസിയെന്ന പുണ്യദിനത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന പ്രക്രിയയാണ് കാലഭൈരവശാന്തി. സെപ്റ്റംബര്‍ 19, 2017ന് ആണ് ഈ വര്‍ഷത്തെ മഹാലയ അമാവാസി. ഇത് നടത്താന്‍ വേണ്ടി മരിച്ച വ്യക്തിയുടെ ഒരു ഫോട്ടോ, ജനനവും മരണവും നടന്ന സ്ഥലവും തിയ്യതിയും ആവശ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടൂ: 83000 83111, info@lingabhairavi.org
ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യൂ: lingabhairavi.org/register
കൂടുതല്‍ വിവരങ്ങള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്: http://lingabhairavi.org/offerings-and-rituals/kalabhairava-karma/

 
 
  0 Comments
 
 
Login / to join the conversation1