കുടുംബ ബന്ധങ്ങളില്‍ സംയമനം പാലിക്കുക

അച്ഛനമ്മമാര്‍, മക്കള്‍, ഭര്‍ത്താവ്, ഭാര്യ ഒരാള്‍ ചെയ്യുന്നത് എപ്പോഴും ഇനിയൊരാള്‍ക്ക് ഇഷ്ടമായിക്കൊള്ളണമെന്നില്ല. തുടക്കത്തില്‍ നീരസവും, ദേഷ്യവും തോന്നാം, എന്നാല്‍ ക്രമേണ അതിനപ്പുറത്തേക്ക് നിങ്ങള്‍ ബോധപൂര്‍വം കടക്കുന്നു, അതാണ് ആദ്ധ്യാത്മീകത.
 
 

सद्गुरु

ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ കുറെയൊക്കെ പക്വതയും, വിവേകവും അവരറിയാതെ അവരുടെ ശീലമായിത്തീരുന്നു. ഒരുമിച്ചുള്ള താമസം കടമയുടെ പേരിലാകാം സ്വന്തം ഇഷ്ടപ്രകാരവുമാകാം. എന്തായാലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കു പുറത്തേക്ക് നിങ്ങള്‍ ഉയരുന്നു

സദ്‌ഗുരു : ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി നമ്മള്‍ പലതരം ബന്ധങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. സമുദായം, തൊഴില്‍, ദേശം അങ്ങനെ പലതലത്തിലുള്ളതാണ് ബന്ധങ്ങള്‍. എന്നാല്‍ എല്ലാ ബന്ധങ്ങളിലും വെച്ച് ഏറ്റവും മൗലീകമായിട്ടുള്ളത് കുടുംബ ബന്ധമാണ്. കുടുംബം എന്നാല്‍ എന്താണ് എന്ന് ആദ്യമേ മനസ്സിലാക്കണം. അതിനെ ആധാരമാക്കിക്കൊണ്ടുവേണം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍. പലപ്പോഴും നമ്മള്‍ വികാരാവേശത്താല്‍ യാഥാര്‍ത്ഥ്യ ബോധമില്ലാതെ പെരുമാറാറുണ്ട്, അപ്പോഴാണ് പ്രശ്നങ്ങളുണ്ടാവുന്നത്.

കുടുംബത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ ഒരമ്മയ്ക്ക് വലിയ പങ്കുണ്ട്.എന്‍റെ അമ്മ ഒരുവിധത്തിലും ഞങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായി അവര്‍. നിരന്തരം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവരാണ് മനുഷ്യരെല്ലാവരും. ഈ ഒരു ബന്ധത്തെ ഒരിക്കലും ദുരുപയോഗപ്പെടുത്തുകയൊ ചൂഷണം ചെയ്യുകയൊ അരുത്. അതേസമയം അവരുടെ മനസ്സിലുണ്ടാകുന്ന മിഥ്യയായ തോന്നലുകള്‍ തള്ളിമാറ്റുകയും വേണം. എങ്കില്‍ മാത്രമേ ആ പരസ്പരം പങ്കുവെക്കലിന്‍റെ ശരിയായ മാധുര്യം നമുക്കു നുകരാനാവൂ. എന്തായാലും കുടുംബബന്ധങ്ങള്‍ക്കു തന്നെയാണ് ഏറ്റവും ഇഴയടുപ്പം. അതായത് എപ്പോഴും ആരുടെയെങ്കിലുമൊക്കെ കാലില്‍ ചവിട്ടി നടക്കേണ്ടിവരും, ആരെങ്കിലുമൊക്കെ നമ്മുടെ കാലിലും ചവിട്ടും. കാരണം, സ്നേഹം മാത്രമല്ല സ്ഥലവും പങ്കുവെക്കുകയാണ്. അതുകൊണ്ട് സ്വാഭാവികമായും ഒരു പക്വതയും ധാരണയുമുണ്ടായിരിക്കണം.

familyസങ്കല്‍പിക്കാം - നിങ്ങള്‍ക്കൊരു ഫേസ് ബുക്ക് കുടുംബമുണ്ട്. അവിടെ പങ്കുവെക്കാനുള്ളത് ഏതാനും ഫോട്ടോകള്‍ മാത്രമാണ്. ആ കുടുംബത്തില്‍ പതിനായിരം പേരുണ്ടാകും, എന്നാലും ഒരു പ്രശ്നവുമില്ല. അത് നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയുമുയര്‍ത്തുന്നില്ല. അഥവാ കൂട്ടത്തില്‍ ആരോടെങ്കിലും അകല്‍ച്ച തോന്നിയാല്‍ അവരെ മാറ്റി നിര്‍ത്താനും പ്രയാസമില്ല. എന്നാല്‍ കുടുംബത്തിന്‍റെ കാര്യത്തില്‍ അത് ശരിയാവില്ല. നിങ്ങള്‍ക്കിഷ്ടമില്ലാത്ത എന്തെങ്കിലും കാര്യം ആരെങ്കിലും ചെയ്തുവെന്നിരിക്കാം. എന്നാലും അയാളെ മാറ്റിനിര്‍ത്താന്‍ നിങ്ങള്‍ക്കാവില്ല. കുടുംബം ഒരു തരത്തിലുള്ള ഒരു പരീശീലനകേന്ദ്രമാണ്, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറത്തേക്ക് നിങ്ങള്‍ ഉയരേണ്ട ഇടം.

കുടുംബം ഒരു തരത്തിലുള്ള ഒരു പരീശീലനകേന്ദ്രമാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറത്തേക്ക് നിങ്ങള്‍ ഉയരേണ്ട ഇടം

ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ കുറെയൊക്കെ പക്വതയും, വിവേകവും അവരറിയാതെ അവരുടെ ശീലമായിത്തീരുന്നു. ഒരുമിച്ചുള്ള താമസം കടമയുടെ പേരിലാകം സ്വന്തം ഇഷ്ടപ്രകാരവുമാകാം. എന്തായാലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കു പുറത്തേക്ക് നിങ്ങള്‍ ഉയരുന്നു. അച്ഛനമ്മമാര്‍, മക്കള്‍, ഭര്‍ത്താവ്, ഭാര്യ ഒരാള്‍ ചെയ്യുന്നത് എപ്പോഴും ഇനിയൊരാള്‍ക്ക് ഇഷ്ടമായിക്കൊള്ളണമെന്നില്ല. തുടക്കത്തില്‍ നീരസവും, ദേഷ്യവും തോന്നാം, എന്നാല്‍ ക്രമേണ നിങ്ങള്‍ അത് മറികടക്കുന്നു. ശപിച്ചിട്ടും ശകാരിച്ചിട്ടും പ്രയോജനമില്ല. എന്നാല്‍ അതിനപ്പുറത്തേക്ക് നിങ്ങള്‍ ബോധപൂര്‍വം കടക്കുമ്പോള്‍ അതാണ് ആദ്ധ്യാത്മീകത. സ്വയം അറിയാതെ നിങ്ങള്‍ ആത്മീയതയുടെ വഴിയിലേക്കു തിരിഞ്ഞിരിക്കുന്നു. ഇതുതന്നെയാണ് ആ വഴിയിലേക്കു തിരിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.

കുറെപേര്‍, ആശ്രമങ്ങളില്‍ വന്നുചേരുന്നത് സ്വന്തം കുടുംബവുമായി ചേര്‍ന്നുപോകാന്‍ കഴിയുന്നില്ല എന്ന അവസ്ഥയിലെത്തുമ്പോഴാണ്. അങ്ങനെ വരുന്നവരോട് ഞാന്‍ പറയാറുണ്ട്, "മൂന്നു പേരുമായി ചേര്‍ന്നുപോവുക പ്രയാസമായിരിക്കേ ആയിരം പേരോടൊത്ത് നിങ്ങളെങ്ങനെയാണ് ഇവിടെ താമസിക്കുക?
സ്വന്തം കുടുംബത്തില്‍ സന്തോഷത്തോടെ കഴിയുന്നു, എന്നിട്ടും ഒരാശ്രമത്തിലേക്കു മാറണമെന്നു തോന്നുന്നുണ്ടെങ്കില്‍ അത് വലിയൊരു കാര്യംതന്നെ. അയാള്‍ പരീക്ഷ ജയിച്ചിരിക്കുന്നു എന്നു പറയാം.

സ്വന്തം കുടുംബത്തില്‍ സന്തോഷത്തോടെ കഴിയുന്നു, എന്നിട്ടും ഒരാശ്രമത്തിലേക്കു മാറണമെന്നു തോന്നുന്നുണ്ടെങ്കില്‍ അത് വലിയൊരു കാര്യംതന്നെ. അയാള്‍ പരീക്ഷ ജയിച്ചിരിക്കുന്നു എന്നു പറയാം
അതുമാത്രമല്ല, മനുഷന്‍ എന്ന നിലയില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ ഏറ്റവും അധികം നിറവേറ്റപ്പെടുന്നത് സ്വന്തം കുടുംബത്തിന്‍റെ പിന്‍ബലം കൊണ്ടാണ്. ശാരീരികവും, മാനസികവും, സാമ്പത്തികവും, സാമൂഹ്യവുമായി എന്തെല്ലാം ആവശ്യങ്ങളാണ് ഓരോരുത്തര്‍ക്കും. ഒരു കുടുംബത്തിന്‍റെ സഹായ സഹകരണങ്ങളില്ലാതെ ഇതെല്ലാം നിറവേറ്റപ്പെടാനാവില്ല എന്ന കാര്യം മറക്കരുത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഒരു മദര്‍ തെരേസയായി നിങ്ങള്‍ക്കു പറയാനാവുമൊ. "ആകാവുന്നിടത്തോളം ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്തുകഴിഞ്ഞു."

എന്നാല്‍ കുടുംബത്തിനുവേണ്ടി സ്വയം ബലിയാടായി എന്നു തോന്നുന്നുണ്ടാകും. താന്‍ കുടുംബത്തിനുവേണ്ടി കാര്യമായ ത്യാഗങ്ങള്‍ അനുഷ്ഠിച്ചു, എന്നാല്‍ തിരിച്ചൊന്നും ലഭിച്ചില്ല എന്ന സങ്കടവും നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടാവും. അത് പക്ഷെ നിങ്ങളുടെ തോന്നല്‍ മാത്രമാണ്. മനുഷ്യര്‍ ചിലപ്പോള്‍ ഇങ്ങനെയൊക്കെയാണ് എന്നു കരുതി സമാധാനപ്പെടുകയേ നിവൃത്തിയുള്ളു. അതേസമയം നിങ്ങള്‍ നിങ്ങളെ പൂര്‍ണമായും അവര്‍ക്ക് നല്‍കിയാല്‍, അവരുടെ ജീവിതം ആകാവുന്നത്ര സുഖസമൃദ്ധമാക്കാന്‍ ശ്രമിച്ചാല്‍, അവരും തീര്‍ച്ചയായും നിങ്ങളുടെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.

ശത്രുതയില്‍ കഴിയുന്ന രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന ഭീകരമായ സംഘട്ടനങ്ങള്‍, അതിലും ഭയാനകമായ പലതും കുടുംബത്തിനകത്തും നടക്കുന്നുണ്ട്. പരസ്പരമുള്ള വൈരാഗ്യവും, ദേഷ്യവും, പകയും, സംഘര്‍ഷങ്ങളും ഒട്ടേറെ ദുരന്തങ്ങള്‍ക്കു കാരണമാവുന്നു. അവനവന്‍റെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് ബന്ധങ്ങളുണ്ടാക്കുന്നു. ഇനി എല്ലാ കാര്യങ്ങളും തന്‍റെ ഇഷ്ടത്തിനനുസരിച്ച് നടക്കണമെന്ന് ഒരാള്‍ ശാഠ്യം പിടിക്കുന്നു. എല്ലാവരും നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ പെരുമാറിയെന്നൊ പ്രതികരിച്ചുവെന്നൊ വരില്ല. സ്വയം സംയമനം പാലിച്ച് വേണ്ടതു ചെയ്യുകയാണ് ഏറ്റവും നല്ലത്. "അവര്‍ ബുദ്ധിമുട്ടുന്നു." എന്ന് കുടുംബത്തിലുള്ളവരെ പറ്റി പലരും പരിതപിക്കാറുണ്ട്. അതു ശരിയുമാകും. ആരും ബുദ്ധിമുട്ടണമെന്ന്‍ ആരും വിചാരിക്കുന്നില്ല. മനസ്സിനെ കൂടുതല്‍ വിശാലമാക്കുകയാണ് ഇവിടെ ഉചിതം. "എന്‍റെ കുടുംബക്കാര്‍ മാത്രമല്ല, ലോകത്തില്‍ത്തന്നെ ആരും ബുദ്ധിമുട്ടരുത്” എന്ന ചിന്ത വളര്‍ത്തിയെടുക്കാം.

അമേരിക്കയില്‍ ഒരു കാലത്ത് ഫാമിലി എന്നാല്‍ മാഫിയ എന്നായിരുന്നു അര്‍ത്ഥം, അതായത് കുറ്റകൃത്യങ്ങളില്‍ വ്യാപൃതരായ അധോലോക കുടുംബങ്ങള്‍. ഈ ലോകത്തില്‍ കാണപ്പെടുന്ന ദുഷ്ടതകളും ക്രൂരതകളും ഉരുള്‍പൊട്ടുന്നത് പൈശാചികമായ ഏതോ കേന്ദ്രത്തില്‍നിന്നാണ് എന്ന് ധരിക്കരുത്, അത് മനുഷ്യമനസ്സിലാണ് നാമ്പിടുന്നത്. "ഈ മൂന്നുപേര്‍ മാത്രം എന്‍റെ സ്വന്തം, ബാക്കിയുള്ളവരെല്ലാം അന്യര്‍" എന്ന ചിന്തയാണ് അതിന്‍റെ ഉറവിടം. ഈ മൂന്നുപേരുടെ സുഖസന്തോഷങ്ങള്‍ക്കുവേണ്ടി മറ്റുള്ളവരെയൊക്കെ കുരുതി കൊടുക്കാന്‍പോലും അവര്‍ തയ്യാറാവുന്നു. കുറച്ചുകൂടി വ്യാപകമായ അര്‍ത്ഥത്തില്‍ ഈ മൂന്നുപേര്‍ ഒരു കുടുംബമൊ, ഒരു സമൂഹമൊ, ഒരു മനമൊ, ഒരു രാജ്യമൊ ആകാം. ഈ ഇടുങ്ങിയ, പരിമിതമായ കാഴ്ചപ്പാടാണ് ലോകത്തിലെ എല്ലാ അക്രമങ്ങള്‍ക്കും കാരണമാവുന്നത്. പലപ്പോഴും അതിന്‍റെ തുടക്കം കുടുംബത്തില്‍നിന്നാണ്. അതുകൊണ്ട് ആദ്യം വേണ്ടത് ഇതാണ്, കുടുംബത്തെകുറിച്ച് വിശ്വത്തോളം വിശാലമായ ഒരു കാഴ്ചപ്പാട്.

ഈ മൂന്നുപേര്‍ മാത്രം എന്‍റെ സ്വന്തം, ബാക്കിയുള്ളവരെല്ലാം അന്യര്‍" എന്ന ചിന്തയാണ് പ്രശ്നങ്ങളുടെ ഉറവിടം. ഇവരുടെ സന്തോഷത്തിനുവേണ്ടി മറ്റുള്ളവരെയൊക്കെ കുരുതി കൊടുക്കാന്‍പോലും അവര്‍ തയ്യാറാവുന്നു

നിങ്ങളുടെ മക്കളില്‍ നിങ്ങളില്‍നിന്നുള്ള ഒരേയൊരു കോശമേ ഉണ്ടാവു. എന്നാല്‍ ഈ ഭൂമിയില്‍നിന്നും നിങ്ങള്‍ എത്രയെത്ര കോശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്? വാസ്തവത്തില്‍ നിങ്ങളുടെ മക്കളോടുള്ളതിനേക്കാള്‍ ബന്ധം നിങ്ങള്‍ക്ക് ഭൂമിയോടുണ്ട്. ഈ ഭൂമി മാത്രമല്ല ഈ ഭൂമിയിലുള്ളതെല്ലാം തന്നെ നിങ്ങളുടെ കുടുംബമാണ്.

 
 
  0 Comments
 
 
Login / to join the conversation1