കുട്ടികള്‍ക്കു വളര്‍ന്നു വലുതാവാന്‍, അതിനനുയോജ്യമായ അന്തീക്ഷം സൃഷ്ടിക്കണം

ചോദ്യം:- കൗമാരപ്രായക്കാരായ കുട്ടികള്‍ പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍കൊണ്ട് പ്രയാസപ്പെടുന്ന ഒരു കാലമാണിത്. വിദ്യാഭ്യാസപരമായും, സാമൂഹ്യപരമായുള്ള സമ്മര്‍ദ്ദങ്ങള്‍ അവരെ വലക്കുന്നു. പരീക്ഷയില്‍ നല്ല ഗ്രേഡുവാങ്ങി ജയിക്കണം. അതേസമയം സമ്മര്‍ദ്ദങ്ങളൊഴിവാക്കി സന്തോഷകരമായി മുന്നോട്ടുപോകാനും സാധിക്കണം. ഇതു രണ്ടും കൂടി എങ്ങനെയാണ് സമനിലയില്‍ കൊണ്ടുപോകാനാവുക?
 
 

സദ്ഗുരു:- ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെകുറിച്ചൊന്നാലോചിക്കൂ. അക്ഷരമാല വശമാക്കാന്‍ തന്നെ ഏതാനും വര്‍ഷങ്ങളുടെ പ്രയത്‌നം വേണം. നന്നായി എഴുതാനും വായിക്കാനും സാധിക്കണമെങ്കില്‍ പിന്നേയും വേണം ചില വര്‍ഷങ്ങള്‍. ഗണിത തത്വങ്ങള്‍ വേണ്ടതുപോലെ മനസ്സിലാക്കാനും കൊല്ലങ്ങളുടെ പരിശീലനം ആവശ്യമാണ്. അതേസമയം, സ്വന്തം മനസ്സിനെ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്ന പാഠം കുട്ടികളെ നമ്മള്‍ പഠിപ്പിക്കാത്തതെന്തു കൊണ്ടാണ്? കാരണം, ആ പാഠം സാമൂഹ്യമായ ഉന്നതിക്ക് ആവശ്യമുള്ളതല്ല എന്നൊരു ധാരണ നമ്മളില്‍ വേരുറച്ചിരിക്കുന്നു. വളരെ സങ്കടത്തോടെയാണ് ഞാനിതു പറയുന്നത്., യു. എസ്സില്‍ കൊല്ലന്തോറും മൂവ്വായിരത്തോളം കൗമാരപ്രായക്കാര്‍ ആത്മഹത്യാശ്രമം നടത്തുന്നതായി കണക്കുകള്‍ പറയുന്നു. ഇന്ത്യയിലെ കണക്കുകള്‍ കാണിക്കുന്നത് പതിനായിരം കുട്ടികള്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നു എന്നാണ്. ഈ കണക്കുകള്‍ നമുക്ക് കണ്ടില്ലെന്നു നടിക്കാനാവുമൊ? അത്രക്കും ബോധശൂന്യരായിത്തീര്‍ന്നിരിക്കുന്നുവോ നമ്മള്‍?

കുട്ടികളുടെ വളര്‍ച്ചക്ക് അതിനുതകുന്ന പരിസ്ഥിതി ഉണ്ടായിരിക്കണം

കുട്ടികളെ ഉപദേശിച്ചതു കൊണ്ടും, സംരക്ഷിച്ചതുകൊണ്ടും, സംരക്ഷിച്ചതു കൊണ്ടും മാത്രം അവര്‍ക്കു മാനസികമായി വികസിക്കാനാവില്ല. അതിന്, അനുയോജ്യമായ ഒരു പരിസ്ഥിതി ഉണ്ടായിരിക്കണം. ഇന്നു നമ്മള്‍ കുട്ടികള്‍ക്കു വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഈ പ്രധാന സംഗതി ഓര്‍ക്കാതെ പോകുന്നു. ഈയിടെ ഒരാള്‍ എനിക്കൊരു സമ്മാനം കൊണ്ടുവന്നു തന്നു. അതൊരു നല്ല സ്‌പ്രേ ആയിരുന്നു. അണുബാധ തടയാന്‍ ഉത്തമം എന്നാണു പറഞ്ഞത്. അതു പതിവായി ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന് കാന്തിയും ആരോഗ്യവുമുണ്ടാകും. തലയില്‍ തളിച്ചാല്‍ മുടി തഴച്ചുവളരും. എനിക്കെന്തിനാണ് അങ്ങനെയൊരു സാധനം? ഞാന്‍ വളര്‍ന്നത് ഒരു പരീക്ഷണശാലക്കകത്തല്ല, ഈ ഭൂമിയില്‍ പലവിധ ബാക്ടീരിയകള്‍ക്കിടയിലാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ പറയാനുദ്ദേശിച്ചത്. തികച്ചും ഒറ്റപ്പെട്ട ഒരു ജീവിതമല്ല നമ്മള്‍ ആരും ജീവിക്കുന്നത് എന്നാണ്. എല്ലാവിധ സാഹചര്യങ്ങളോടും ചിലപ്പോള്‍ പൊരുതിയും ചിലപ്പോള്‍ പൊരുത്തപ്പെട്ടും പോകുന്നതാണ് നമ്മുടെ ജീവിതം. പാരിസ്ഥിതികമായ എത്രയെത്ര ദുരന്തങ്ങളാണ് ഇന്ന് ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതിയെ അവഗണിച്ചുകൊണ്ട് മനുഷ്യന് തന്നിഷ്ടപ്രകാരം ജീവിക്കാമെന്ന അഹന്തയാണ് ഏറിയ ദുരന്തങ്ങള്‍ക്കും കാരണമാവുന്നത്. വളരെ തെറ്റായ ഒരു ധാരണയാണത്. എന്തിനും വളരണമെങ്കില്‍ അതിനുയോജ്യമായ ഒരു പരിസ്ഥിതി അവശ്യം ഉണ്ടായിരിക്കണം.

എന്തിനും വളരണമെങ്കില്‍ അതിനുയോജ്യമായ ഒരു പരിസ്ഥിതി അവശ്യം ഉണ്ടായിരിക്കണം.

കുട്ടികളെ സംബന്ധിച്ചിടത്തോളവും ഇതു വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കുട്ടികള്‍ക്കു വളരാന്‍ അതിനുതകുന്ന പരിസ്ഥിതി ഉണ്ടായേ തീരൂ, കുട്ടികള്‍ എന്തെല്ലാമായിട്ടാണ് ഇടപഴകുന്നത്? അവര്‍ അവരുടെ ജീവിതം കൊണ്ട് എന്തു ചെയ്യുന്നു? നമ്മള്‍ എവിടേക്കോ അവരെ നയിക്കുന്നത്? ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഓരോ വ്യക്തിയും രൂപപ്പെട്ടു വരുന്നത് അവന്‍റെ ചെറുപ്പകാലത്താണ്. കുട്ടികളുമായി ഇടപഴകുമ്പോള്‍ ഈ കാര്യം നമ്മള്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇത് അവന്‍റെ വളര്‍ച്ചയുടെ.... വികാസത്തിന്‍റെ വര്‍ഷങ്ങളാണ്.

ഒരു കാറിന്‍റെ കാര്യമെടുക്കൂ. ഇപ്പോഴത്തെ മോഡലിനേക്കാളും എല്ലാം കൊണ്ടും മെച്ചപ്പെട്ടതായിരിക്കും അടുത്തത് എന്നു നമ്മള്‍ പ്രതീക്ഷിക്കുന്നു. ഓരോ മോഡല്‍ തന്നെ ആ കമ്പനി വീണ്ടും വീണ്ടും നിര്‍മ്മിച്ചാല്‍ അതു വാങ്ങാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടാകുമോ? അതുപോലെ ഓരോ തലമുറയും അതിന്‍റെ മുന്‍തലമുറയില്‍ നിന്നും വ്യത്യസ്തമായിരിക്കണം. വാക്കിലും, ചിന്തയിലും, പ്രവൃത്തിയിലും, പെരുമാറ്റത്തിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തണം. നിങ്ങളെപോലെത്തന്നെയാകണം നിങ്ങളുടെ മക്കളും, മക്കളുടെ മക്കളും എന്ന പ്രതീക്ഷക്ക് അര്‍ത്ഥമില്ല. അതേ സമയം അവരുടെ വളര്‍ച്ച നേരായ മാര്‍ഗത്തിലൂടെയാവണം എന്ന ആശങ്ക എല്ലാ മാതാപിതാക്കന്മാര്‍ക്കും ഉണ്ടാവുക സ്വാഭാവികവുമാണ്.

കുട്ടിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് അവന്‍റെ വളര്‍ച്ച ഉറപ്പുവരുത്താന്‍ സാദ്ധ്യമല്ല. അവന് അവന്‍റെ വളര്‍ച്ചയെ സഹായിക്കുന്ന ഒരു ചുറ്റുപാടുണ്ടാവണം. കാരണം ആരും സ്വതന്ത്രമായി വളരുന്നില്ല. ചുറ്റുപാടിനെ ആശ്രയിച്ചാണ് എല്ലാതരം വളര്‍ച്ചയും സംഭവിക്കുന്നത്. ഓരോ കുട്ടിയും അവന്‍റെ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. അതുകൊണ്ട് നല്ല സാഹചര്യങ്ങള്‍ ഒരുക്കിയെടുക്കുന്നതില്‍ പ്രത്യേകിച്ചും മനസ്സിരുത്തേണ്ടതുണ്ട്. നല്ല പൂക്കളുണ്ടാവണമെങ്കില്‍ അതിനാവശ്യമായ അന്തരീക്ഷവും ഉണ്ടായിരിക്കണം. ഒറ്റവലിക്ക് മണ്ണില്‍ നിന്നും പഠിച്ചെടുക്കാവുന്നതല്ല പൂക്കള്‍. അതിനാവശ്യമായ മണ്ണും, വെള്ളവും, വെയിലും, വളവും അതിനു പുറമെ ശരിയായ സംരക്ഷണവും നല്‍കേണ്ടതാണ്. ഇല്ല എങ്കില്‍ പിന്നെ ഉണ്ടാവുക പ്ലാസ്റ്റിക് പൂക്കള്‍ മാത്രമായിരിക്കും.

പനിനീര്‍ പൂക്കള്‍ പ്രതീക്ഷിക്കേണ്ട

കുട്ടികളിലെ സഹജമായ പ്രതിഭ പരിപോഷിപ്പിക്കാന്‍ അധികം മാതാപിതാക്കളും ശ്രദ്ധിക്കാറില്ല. അവര്‍ ഞങ്ങളുടെ മക്കളെ പ്രത്യേകിച്ചൊരു വഴിയിലേക്ക് തിരിച്ചു വിടുകയാണ് ചെയ്യുന്നത്. അതു ശരിയല്ല. ചെമ്പരത്തിയില്‍ നിന്നും പനിനീര്‍പ്പൂ പറിക്കാമെന്നു കരുതുന്നത് വിഡ്ഢിത്തമല്ലേ? അഥവാ ഏതെങ്കിലും വിധത്തില്‍ ഒരു ചെടിയില്‍നിന്നും മറ്റൊരു തരം പൂവ്വ് ഉണ്ടാക്കാതായാല്‍ തന്നേയും അത് തികച്ചും വ്യത്യസ്തമായ വേറൊന്നായിരിക്കും. അതുപോലെയാണ് കുട്ടികളുടെ കാര്യവും. കൈയ്യില്‍ കിട്ടിയിരിക്കുന്നത് പുത്തനൊരു വിത്താണ്. അതെന്തായിത്തീരുമെന്ന് നമുക്കു പ്രവചിക്കാനാവില്ല. നിങ്ങള്‍ക്കു പനിനീര്‍ പൂവാണ് ഏറ്റവും ഇഷ്ടം എന്നതു ശരി. എന്നാല്‍ എല്ലാം പനിനീര്‍ പൂവായിരിക്കണമെന്ന് ശഠിക്കുന്നത് തെറ്റാണ്.

ഓരോ കുട്ടിയും അവന്‍റെ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. അതുകൊണ്ട് നല്ല സാഹചര്യങ്ങള്‍ ഒരുക്കിയെടുക്കുന്നതില്‍ പ്രത്യേകിച്ചും മനസ്സിരുത്തേണ്ടതുണ്ട്. നല്ല പൂക്കളുണ്ടാവണമെങ്കില്‍ അതിനാവശ്യമായ അന്തരീക്ഷവും ഉണ്ടായിരിക്കണം.

കുട്ടിക്കാലത്ത്, ആരെങ്കിലും എന്തെങ്കിലും ചെയ്യൂ എന്നു പറഞ്ഞാല്‍ ഞാന്‍ അതുപോലെ ചെയ്യാറില്ല. എനിക്കു ശരി എന്നു തോന്നിയിരുന്നതു മാത്രമേ ഞാന്‍ ചെയ്യാറുള്ളൂ. എന്‍റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം.... ഞാന്‍ ആരുടേയും സ്വാധീനവലയത്തില്‍ ചെന്നുപെട്ടില്ല എന്നതാണ്. കുടുംബമോ, സമൂഹമോ, മതമോ, രാഷ്ട്രീയമോ ഒന്നും തന്നെ എന്നെ സ്വാധീനിച്ചിട്ടില്ല. ഈശ്വരന്‍ സൃഷ്ടിച്ചതു പോലെ ഞാന്‍ ഞാനായിത്തന്നെ തുടര്‍ന്നു. ഞാന്‍ എല്ലാറ്റില്‍ നിന്നും കുറച്ചകന്നു നിന്നു. പതുക്കെ ഒരു കാര്യം എനിക്കു ബോദ്ധ്യമായി. ജീവിതം ജീവിച്ചുപോകാന്‍ ആവശ്യമായ സഹജമായൊരു ബുദ്ധിയും ബോധവും എല്ലാവരിലുമുണ്ട്.

അതുകൊണ്ടാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്, ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാനും, പോറ്റി വളര്‍ത്താനും വളരെയധികം ധൈര്യവും, ബുദ്ധിയും ആവശ്യമാണ് എന്ന്. അമ്മയുടെ ഉദരത്തിലുള്ള ആ പുതുജീവന്‍.... അതൊരു നിസ്സാര വസ്തുവല്ല. നിങ്ങളുടെ ഉദരത്തില്‍ മുളപൊട്ടി വിടര്‍ന്ന, പ്രകൃതിയിലെ ഒരു പ്രതിഭാസമായി അതിനെ കാണുകയാണെങ്കില്‍.... അത് നിങ്ങളുടെ ഉള്ളില്‍നിന്നും പുറംലോകത്തിലേക്കെത്തുന്നു. വളര്‍ന്നു വലുതാവുന്നു. രണ്ടുകോശങ്ങളില്‍ നിന്നാണ് ഈ പൂര്‍ണമനുഷ്യന്‍ രൂപം കൊള്ളുന്നത്. അതൊരു മഹാത്ഭുതമല്ലേ.... നിങ്ങളുടെ കണ്‍മുമ്പില്‍വെച്ചല്ലേ അതു സംഭവിക്കുന്നത്. അത് സംഭവിക്കാന്‍ വേണ്ട സാഹചര്യങ്ങളൊരുക്കുന്നത് നിങ്ങളുടെ കര്‍ത്തവ്യമല്ലേ? കുഞ്ഞിനു വളര്‍ന്നു വികസിക്കാന്‍ വേണ്ട സാഹചര്യങ്ങള്‍ ഒത്തു വന്നാല്‍ നിശ്ചയമായും അവന്‍/അവള്‍ ഒരു സുന്ദരപുഷ്പം പോലെ വിടര്‍ന്നു പരിമളം പരത്തും. ഒരുപക്ഷെ നിങ്ങളാഗ്രഹിച്ചതുപോലെ ഒരു റോസാപൂവായെന്നു വരില്ല, അല്ലെങ്കിലും എല്ലാം നിങ്ങളുടെ പ്രതീക്ഷക്കൊത്ത് സംഭവിക്കണമെന്നില്ലല്ലൊ. നിങ്ങളുടെ പ്രതീക്ഷകള്‍ നിങ്ങളുടെ ഭൂതകാലത്തിന്‍റെ ശവപറമ്പില്‍നിന്നും നാമ്പെടുക്കുന്നതാണ്... കുട്ടികള്‍, അവര്‍ ഭാവിയുടേതാണ്.

കുട്ടികള്‍ നിങ്ങള്‍ക്കവകാശപ്പെട്ടതല്ല. അവര്‍ നിങ്ങളില്‍ നിന്നും ഉണ്ടാവുന്നതുമല്ല. അവര്‍ നിങ്ങളിലൂടെ ലോകത്തിലേക്കു കടന്നു വരുന്നുവെന്നു മാത്രം. അതു നിങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ള ഒരു വരദാനമാണ്. അതിനെ വേണ്ടവിധം മാനിക്കൂ... അതില്‍ സന്തോഷിക്കൂ. അതിനെ നിങ്ങളുടെ അവകാശമായി കാണരുത്. കുട്ടികള്‍ ഏതു വഴി തിരഞ്ഞെടുക്കണം, എന്തായിത്തീരണം തുടങ്ങിയ കാര്യങ്ങളില്‍ കടുംപിടുത്തമരുത്. ക്ഷമയോടെ നിരീക്ഷിക്കൂ അവര്‍ എന്താണു ചെയ്യുന്നതെന്ന്. നേര്‍വഴിക്കാണ് യാത്ര എങ്കില്‍, അരുതാത്ത പ്രവൃത്തികളൊന്നും ചെയ്യുന്നില്ല എങ്കില്‍ അവരെ സ്വതന്ത്രരായി വിടൂ. കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതു വരെ, കുഞ്ഞ് അപ്പോഴും തന്‍റെ ഗര്‍ഭത്തിലുണ്ട് എന്ന തോന്നലായിരിക്കണം അമ്മക്ക്, അനാവശ്യമായ തിടുക്കങ്ങളും, ഇടപെടലുകളും വേണ്ട. വേണ്ടത്, ക്ഷമയോടെയുള്ള കാത്തിരുപ്പാണ്. കുഞ്ഞ് ഗര്‍ഭത്തിലായിരുന്നപ്പോള്‍ ചെയ്തിരുന്നതു പോലെ അവനാവശ്യമായ പോഷണം നല്കി വളര്‍ത്തൂ... അവനു വളര്‍ന്നു വിടരാന്‍ വേണ്ട സാഹചര്യങ്ങളൊരുക്കിക്കൊടുക്കൂ... ക്ഷമയോടെ കാത്തിരിക്കൂ.

 
 
 
  0 Comments
 
 
Login / to join the conversation1