सद्गुरु

ആ നഗരത്തിന്‍റെ ചില നിർമ്മിതികൾ ശാസ്ത്രത്തിലധിഷ്ഠിതമാണ്. പുരാതനകാലത്തെ കാശിയല്ല ഇന്നത്തെ കാശി . നാശോന്മുഖവും, വൃത്തി ഹീനവുമാണ് ഈ നഗരം ഇന്ന് . കൂടാതെ നഗരത്തിന്‍റെ ആസൂത്രണവും താറുമാറായിരിക്കുന്നു കാശിയുടെ കേന്ദ്രം ഒരു ശക്തമായ ഊർജ്ജസ്രോതസ്സായിരുന്നു . അത് പ്രകാശത്തിന്‍റെ ഒരു ഗോപുരം തന്നെ സൃഷ്ടിച്ചിരുന്നു . എത്രയോ സന്യാസിമാരും , ഋഷികളും ഈ പ്രകാശ ഗോപുരത്തെപ്പറ്റിയും യഥാർത്ഥ കാശി എന്നത് നഗരത്തിന്‍റെ മുകളിൽ നിന്ന് വരുന്ന ഒരു ഊർജ്ജമാണെന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഇന്നും ആ ഭാഗം അതുപോലെതന്നെ നിലനിൽക്കുന്നുണ്ട് . പക്ഷെ അതിന്‍റെ അടിത്തറയും പ്രധാനപ്പെട്ട അമ്പലവും നശിച്ചുപോയി.

നിങ്ങൾ കാശിയിലേക്ക് പോയില്ലെങ്കിലും ആ നഗരത്തിന്‍റെ പഴയ രൂപരേഖ ഒന്ന് പരിശോധിച്ച് നോക്കു . അത് സങ്കീർണ്ണവും അതെ സമയം ക്ഷേത്രഗണിതപ്രകാരം കുറ്റമറ്റതുമായിരുന്നു . ഇന്ന് അതെല്ലാം നശിച്ചുപോയി . അമ്പലത്തിന്‍റെ ഇന്നത്തെ സ്ഥിതിയെക്കുറിച്ചും അതിന്‍റെ നടത്തിപ്പിനെക്കുറിച്ചും ഒന്നും പറയാതിരിക്കുകയാണ് നല്ലത് . അമ്പലത്തിന്‍റെ പകുതിയോ അതോ മുക്കാൽ ഭാഗം തന്നെയോ ഒരു മുസ്ലിം പള്ളിയായി മാറി. അവിടെ എപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നതുകൊണ്ട് വളരെ അധികം പോലീസുകാരുണ്ട് . അവർ എല്ലാവരെയും പരിശോധിക്കുന്നുമുണ്ട് . ഇത് കടന്ന് നിങ്ങൾ ക്ഷേത്രത്തിൽ എത്തിയാൽ പൂജാരികൾ നിങ്ങളെ പിടികൂടും . നിങ്ങൾ അവിടെ നിന്നാലും ഇരുന്നാലും അവർ പണത്തിനായി നിലവിളിച്ചുകൊണ്ടേയിരിക്കും - പണ്ടത്തെ സ്റ്റോക്ക് മാർക്കറ്റ് പോലെ . ഒരമ്പലത്തിൽ ചെയ്യാവുന്ന എല്ലാ തെറ്റുകളും അവിടെ നടക്കുന്നുണ്ട്. പക്ഷെ ഒന്ന് മാത്രം നിങ്ങൾ കാണാൻ ശ്രമിക്കണം . വൈകുന്നേരം ഏഴരയോടടുപ്പിച്ച് നടക്കുന്ന സപ്തർഷി ആരതി.

വേണമെങ്കിൽ നമുക്ക് അത് ഇവിടെയും ചെയ്യാം . പക്ഷെ അതിന് ഒരു പ്രത്യേക കഴിവ് ആവശ്യമാണ് . ഈ പൂജാരിമാർക്ക് അതിനുള്ള അറിവോ ശക്തിയോ ഇല്ല . എന്നാൽ അവർക്ക് അതിനുള്ള ഒരു പ്രത്യേക സമ്പ്രദായമുണ്ട് .

സപ്തർഷികളെ എല്ലാം പഠിപ്പിച്ച് അവരെ ജ്ഞാനികളാക്കിയതിനിശേഷം ശിവൻ അവരെ ജ്ഞാനം പ്രചരിപ്പിക്കുന്നതിനായി ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലേക്കും അയച്ചു . പോകുന്നതിനുമുമ്പ് അവർ തങ്ങളുടെ സങ്കടം അദ്ദേഹത്തെ അറിയിച്ചു . " ഇപ്പോൾ ഞങ്ങൾ പോയിക്കഴിഞ്ഞാൽ പിന്നീട് ഒരിക്കലും അങ്ങയെ നേരിട്ട് കാണുവാൻ സാധിച്ചേക്കില്ല . ഞങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അങ്ങയെ എങ്ങനെ കാണുവാൻ കഴിയും?" ശിവൻ അവർക്ക് ഒരു എളുപ്പവഴി പറഞ്ഞു കൊടുത്തു . അതാണ് ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന സപ്തർഷി ആരതി . ഇത് നടത്തുന്ന പൂജാരിമാർക്ക് അതിന്‍റെ ശാസ്ത്രം അറിവില്ലായിരിക്കാം . പക്ഷെ അവർ അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു . അവർ അതുവഴി ഊർജ്ജത്തിന്‍റെ ഒരു കൂമ്പാരം ഉണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .

വേണമെങ്കിൽ നമുക്ക് അത് ഇവിടെയും ചെയ്യാം . പക്ഷെ അതിന് ഒരു പ്രത്യേക കഴിവ് ആവശ്യമാണ് . ഈ പൂജാരിമാർക്ക് അതിനുള്ള അറിവോ ശക്തിയോ ഇല്ല . എന്നാൽ അവർക്ക് അതിനുള്ള ഒരു പ്രത്യേക സമ്പ്രദായമുണ്ട് . അതാണ് അനുഷ്‌ഠാനമുറ. ഒട്ടും അറിവില്ലാത്ത ഒരാൾ നടത്തിയാലും ശരിയായ വിധത്തിൽ നടത്തിയാൽ അതിന്‍റെ ഫലം ലഭിക്കും . എന്തെന്നാൽ അത് സാങ്കേതിക ശാസ്ത്രമാണ് . സാധനയോ , പ്രത്യേകമായ ഊർജ്ജമോ ഇല്ലാത്ത പൂജാരികൾ ഈ അമ്പലത്തിൽ ഒരു മണിക്കൂർകൊണ്ടുണ്ടാക്കുന്ന ഊർജ്ജം അത്ഭുതാവഹമാണ് . ചില യോഗികൾക്ക് ഇത് സാധിക്കും . പക്ഷെ പൂജാരിമാർ ഇത് ചെയ്യുന്നത് വേറെ ഒരിടത്തും കണ്ടിട്ടില്ല . കാശിയിൽ പോയതിനു ശേഷം എനിക്ക് പൂജാരിമാരോട് ബഹുമാനമുണ്ട് . ഒന്നുമില്ലെങ്കിലും അവർ ആ സമ്പ്രദായം നിലനിർത്തിക്കൊണ്ട് പോകുന്നുണ്ടല്ലോ . അവർ സ്വയം നന്നായില്ല , അവർക്ക് പാവനമെന്നു തോന്നിയതിനെ അവർ സംരക്ഷിച്ചു . അത് ഇന്നും ഗംഭീരമായി നിലനിൽക്കുന്നു . രാത്രിയിൽ 'ശയന ആരതി ' യുമുണ്ട് . അത് വളരെ സുന്ദരമാണ് . ഒരിക്കൽ അത് കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും ശിവനെ ഉറക്കാൻ എത്ര ശബ്ദമെടുക്കണമെന്ന് . ഇതാണ് അനുഷ്‌ഠാനത്തിന്‍റെ ശക്തി . എത്ര ആളുകൾക്കുവേണ്ടിയും , അവർക്ക് അതിനെക്കുറിച്ച് യാതൊരു ജ്ഞാനവുമില്ലെങ്കിലും , അത് അനുഷ്‌ഠിക്കാം . നേരെമറിച്ച് ആത്മീയമായ എന്തെങ്കിലും ചെയ്യുന്നത് കൂടുതൽ പവിത്രവും സുരക്ഷിതവുമാണെങ്കിലും , ആളുകളെ അതിനായി തയ്യാറാക്കേണ്ടതുണ്ട് . അനുഷ്‌ഠാനത്തിന് ഇത്തരം ഒരുക്കങ്ങൾ ആവശ്യമില്ല , ഒരു നാടിനു മുഴുവൻ വേണ്ടി അത് അനുഷ്‌ഠിക്കാം . കോടിക്കണക്കിന് അറിവില്ലാത്ത ആളുകളായിരിക്കാം ; എന്നാലും അവർ അവിടെ ഇരുന്നാൽ അതിന്‍റെ ഗുണം അവർക്ക് ലഭിക്കും . എന്നിരുന്നാലും അനുഷ്‌ഠാനം ചെയ്യുന്ന ആൾക്ക് ആർജ്ജവമില്ലെങ്കിൽ അത് ചൂഷണത്തിനുള്ള ഒരു മാർഗ്ഗമാകും .

ആന്തരികമായ ചര്യകളിലൂടെ ഈ ലോകത്തിനപ്പുറമുള്ളതിനെ തിരയുന്നതാണ് നല്ലത് . പക്ഷെ അതിനു വളരെയേറെ മുന്നൊരുക്കങ്ങൾ ആവശ്യമാണ് . വേഗത്തിലുള്ള പ്രചാരണമാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ ബാഹ്യമായ സാങ്കേതിക വിദ്യകളും പ്രക്രിയകളും ഉണ്ട് .

ആന്തരികമായ ചര്യകളിലൂടെ ഈ ലോകത്തിനപ്പുറമുള്ളതിനെ തിരയുന്നതാണ് നല്ലത് . പക്ഷെ അതിനു വളരെയേറെ മുന്നൊരുക്കങ്ങൾ ആവശ്യമാണ് . വേഗത്തിലുള്ള പ്രചാരണമാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ ബാഹ്യമായ സാങ്കേതിക വിദ്യകളും പ്രക്രിയകളും ഉണ്ട് . അവയെ അനുഷ്‌ഠാനങ്ങൾ എന്നതിനേക്കാൾ പ്രക്രിയകൾ എന്ന് വിളിക്കുന്നതാണ് നല്ലത് എന്നാണ് എന്‍റെ അഭിപ്രായം . ഒരാൾക്കൂട്ടത്തിനുവേണ്ടി ഇത് നടപ്പാക്കാൻ സാധിക്കും . പക്ഷെ അത്യന്തം സത്യസന്ധമായിട്ടായിരിക്കണം അത് ചെയ്യുന്നത് . മൂന്നു കൊല്ലമായിട്ടേ ഞങ്ങൾ ഇഷ സെന്ററിൽ അനുഷ്‌ഠാനങ്ങൾ തുടങ്ങിയിട്ടുള്ളു .അങ്ങെയറ്റം സത്യസന്ധരായിട്ടുള്ളവരാണ് ഞങ്ങളോടോപ്പമുള്ളത് എന്നതുകൊണ്ട് അവർ ഒരിക്കലും അവരുടെ ജീവിത ലക്ഷ്യം മറക്കുകയില്ല .

ബാഹ്യമായി എന്തെല്ലാം ചെയ്താലും മനുഷ്യരുടെ ജീവിതത്തെ സ്പർശിച്ചാൽ മാത്രമേ അതിന് എന്തെങ്കിലും അർത്ഥം ഉണ്ടാകുകയുള്ളു . സത്യസന്ധമായി പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ മനുഷ്യരുടെ മനസ്സിനെ ഏറ്റവും അപ്രതീക്ഷിതമായ വിധത്തിൽ തൊട്ടുണർത്താൻ പറ്റിയ ഉപകരണങ്ങൾ ഞങ്ങൾ നിങ്ങൾക്ക് തരാം. മറ്റൊരാളെ സ്വാധീനിക്കാൻ പറ്റുന്നവന്‍റെ കൈകൾ പരിശുദ്ധമായിരിക്കണം. നിങ്ങൾ മുറ്റം അടിച്ചുവാരുകയാണെങ്കിൽ നിങ്ങൾ കൈ കഴുകിയോ എന്ന് ആരും ചോദിക്കുകയില്ല. കൈകളിൽ അഴുക്കുണ്ടെങ്കിലും തരക്കേടില്ല . നിങ്ങൾ ഭക്ഷണം വിളമ്പുകയാണെങ്കിൽ നിങ്ങൾ കൈ കഴുകിയോ എന്നറിയുവാൻ മറ്റുള്ളവർക്ക് താല്പര്യമുണ്ടായിരിക്കും. നിങ്ങൾ ഒരു അമ്പലത്തിനകത്താണെങ്കിൽ നിങ്ങൾ കുളിച്ചോ എന്നറിയുവാനും താല്പര്യമുണ്ടായിരിക്കും. നിങ്ങൾ ഒരു ശസ്ത്രക്രിയ ചെയ്യുവാൻ തയ്യാറാവുകയാണെങ്കിൽ നിങ്ങൾ കൈ കഴുകിയോ എന്നും അണുവിമുക്തമാക്കിയോ എന്നും തീർച്ചയായും അറിയണം. മറ്റൊരാളോട് എത്ര കൂടുതൽ അടുക്കുന്നുവോ അത്രമാത്രം പരിശുദ്ധി നിങ്ങൾക്കുണ്ടായിരിക്കണം. അവനവനെക്കുറിച്ചാണ് നിങ്ങളുടെ ചിന്തകൾ എന്നുണ്ടെങ്കിൽ നിങ്ങളൊരിക്കലും മറ്റൊരാളെ സ്വാധീനിക്കാൻ പാടില്ല. ഇത്തരമൊരു ചിന്ത നിങ്ങളുടെ മനസ്സിൽ ഇല്ലെങ്കിൽ നിങ്ങൾക്ക് മറ്റുള്ളവരുടെ മനസ്സിനെ സ്വാധീനിക്കാം; അത് നിങ്ങൾ ചെയ്യുക തന്നെ വേണം . കോടിക്കണക്കിന് ആളുകൾക്ക് ഇതിന്‍റെ ആവശ്യമുണ്ട്; എന്തെന്നാൽ അവരെ യാതൊന്നും ഇതുവരെ സ്പർശിച്ചിട്ടില്ല . ഇത്തരമൊരു സ്പർശനം അനുഭവിച്ചില്ലെങ്കിൽ അവർ വെറും ദേഹങ്ങളായിരിക്കും; ഒരിക്കലും മനുഷ്യനാവില്ല .