सद्गुरु

താനും പത്‌നിയായ വിജിയും മറ്റൊരു പ്രധാന അനുയായിയായ ഭാരതിയും ചേര്‍ന്ന്‍ പ്രാണപ്രതിഷ്‌ഠയ്ക്കായി ത്രികോണ ശക്തികേന്ദ്രങ്ങളെ രൂപപ്പെടുത്തി. മൂന്നുപേരും ശക്തിനിലയില്‍, ബോധതലത്തില്‍ ഐക്യം പ്രാപിക്കേണ്ട ആവശ്യമുണ്ടായിരുന്നു

ധ്യാനലിംഗ നിര്‍മ്മാണമാണ്‌ തന്‍റെ ഈ ജന്മലക്ഷ്യം എന്ന്‍ സദ്‌ഗുരു പ്രസ്‌താവിച്ചത്‌ വളരെ വേഗം, കാട്ടുതീപോലെ പ്രചരിച്ചു. ധാരാളം അനുയായികള്‍ പല സ്ഥലങ്ങളില്‍ നിന്നും ഇഷ്‌ടിക, മണല്‍, സിമന്റു തുടങ്ങിയ നിര്‍മ്മാണ സാധനങ്ങള്‍ അയച്ചു കൊടുത്തു. ധാരാളം പണവും ലഭിച്ചു കൊണ്ടിരുന്നു. മൂല പ്രതിഷ്ഠ ഒറ്റക്കല്ലില്‍ തീര്‍ത്ത ശില്‍പ്പമാക്കാന്‍ വേണ്ടി കരൂര്‍ ഭാഗത്തുള്ള മലകളില്‍ ഗ്രാനൈറ്റ്‌ കല്ലുകള്‍ അന്വേഷിച്ചു നടന്നു. ലിംഗനിര്‍മ്മാണത്തിനുള്ള ഗ്രാനൈറ്റു കല്ല് അയച്ചു തരണമെന്നാവശ്യപ്പെട്ട്‌ ചെന്നൈയിലുള്ള ഒരു സ്ഥാപനത്തിന്‌ ഓര്‍ഡര്‍ കൊടുത്തു. പ്രാണപ്രതിഷ്‌ഠക്കായി ആദ്യം എഴുപതു പേരില്‍നിന്നും സദ്‌ഗുരു പതിനാലു പേരെ തിരഞ്ഞെടുത്തു. എന്നാല്‍ ഒരേ തരത്തിലുള്ള സ്വഭാവ വിശേഷതകളുള്ള, സമാനതകളുള്ള, പതിനാലുപേരെ കിട്ടാന്‍ ബുദ്ധിമുട്ടായതിനാല്‍ അവസാനം രണ്ടുപേരെ മാത്രം തിരഞ്ഞെടുത്ത്‌ പ്രാണപ്രതിഷ്‌ഠ നടത്താന്‍ സദ്‌ഗുരു തീരുമാനിച്ചു.

മനുഷ്യ ശരീരത്തില്‍ സ്‌ത്രൈണം പൌരുഷം എന്നീ രണ്ടു നാഡികളുണ്ട്‌. അതേ പോലെ തര്‍ക്കജ്ഞാനം അകമേയുള്ള ജ്ഞാനം എന്നു രണ്ടു തലങ്ങളുണ്ട്‌. ജീവിതത്തിന്‍റെ എല്ലാ കാര്യങ്ങളിലും ഈ ദ്വിത്വം കാണപ്പെടാറുണ്ട്

താനും പത്‌നിയായ വിജിയും മറ്റൊരു പ്രധാന അനുയായിയായ ഭാരതിയും ചേര്‍ന്ന്‍ പ്രാണപ്രതിഷ്‌ഠയ്ക്കായി ത്രികോണ ശക്തികേന്ദ്രങ്ങളെ രൂപപ്പെടുത്തി. മൂന്നുപേരും ശക്തിനിലയില്‍, ബോധതലത്തില്‍ ഐക്യം പ്രാപിക്കേണ്ട ആവശ്യമുണ്ടായിരുന്നു. ഒരു സാധകന്‍ ശക്തിനിലയുടെ പാരമ്യത്തിലെത്താന്‍ ശ്രമിക്കുമ്പോള്‍ സ്‌ത്രീപുരുഷ വൈരുദ്ധ്യങ്ങളൊക്കെ കടന്നിരിക്കണം. യോഗ ശാസ്‌ത്രത്തെ സംബന്ധിച്ചിടത്തോളം ശിവന്‍/ശക്തി എന്നു പറയുന്നത്‌ ജീവിതത്തിന്‍റെ ഇരുഭാഗങ്ങളാണ്‌. അതായത്‌ ദുഃഖം, സുഖം, ക്ഷോഭം, ശാന്തം, സന്തോഷം, ദുരിതം, പ്രകാശം, ഇരുള്‍ എന്നു തുടങ്ങിയവ മനുഷ്യ ജീവിതത്തിന്‍റെ ഇരുപുറങ്ങളാണ്‌. മനുഷ്യ ശരീരത്തില്‍ സ്‌ത്രൈണം പൌരുഷം എന്നീ രണ്ടു നാഡികളുണ്ട്‌. അതേ പോലെ തര്‍ക്കജ്ഞാനം അകമേയുള്ള ജ്ഞാനം എന്നു രണ്ടു തലങ്ങളുണ്ട്‌. ജീവിതത്തിന്‍റെ എല്ലാ കാര്യങ്ങളിലും ഈ ദ്വിത്വം കാണപ്പെടാറുണ്ട്‌. അവയെ നിയന്ത്രണത്തില്‍ വയ്ക്കാന്‍ വേണ്ടിയാണ്‌ പഞ്ചേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. അങ്ങനെ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ജീവിതം ദുരിതപൂര്‍ണമായിരിക്കും.

പ്രാണപ്രതിഷ്‌ഠാ ത്രികോണ കേന്ദ്രത്തിലെ രണ്ടു ബിന്ദുക്കളായ വിജിയും ഭാരതിയും സദ്‌ഗുരുവിന്‍റെ നേതൃത്വത്തില്‍ തീഷ്‌ണമായ ആത്മ സാധനയില്‍ ഇറങ്ങി. ദ്വിത്വനില കടന്ന് ഐക്യം പ്രാപിക്കുന്ന നിലയായ, യോഗരീതിയില്‍ പ്രതിഭാ എന്നു പറയപ്പെടുന്ന പാരമ്യത്തിലെത്താനായി തീവ്രമായ സാധനകള്‍ നടത്തി. ചിലപ്പോള്‍ മൂന്നുപേരുടെയും ശക്തിനില ഏകോപിച്ചു നിന്നു. മൂവരില്‍ ഒരാള്‍ക്ക്‌ ഇടത്തേ കാലില്‍ വേദന തോന്നിയാല്‍ മറ്റേ രണ്ടുപേര്‍ക്കും അതുപോലെ വേദന ഉണ്ടായി. അങ്ങനെ ഏകോപിച്ച നിലയില്‍ ഗതകാലസ്‌മരണകള്‍ തെളിയുമ്പോള്‍ ശരീരമില്ലാത്ത ആത്മാവുകള്‍ പാറി നടക്കും. അവ ചലിക്കുകയും സംസാരിക്കുകയും ചെയ്യും. മനസ്സില്‍ ഭയം തോന്നിയാലും അതൊക്കെ മറികടന്ന് വിജി ശക്തി നിലയിലെത്തി നിന്നു. യഥാര്‍ത്ഥത്തില്‍ ആ ആത്മാക്കള്‍ പ്രപഞ്ച വെളിയില്‍ കലര്‍ന്നു പോകാത്തതിനു കാരണം അവയുടെ കര്‍മ്മവിനകളാണ്‌. പ്രാണപ്രതിഷ്‌ഠയില്‍ മുഴുകിയിരുന്ന വിജിയുടേയും ഭാരതിയുടേയും ശക്തിനിലകള്‍ ഒരു ഘട്ടത്തിലെത്തിയപ്പോള്‍ അവരുടെ കര്‍മ്മവിനകളെ ഇല്ലാതാക്കേണ്ടത്‌ ആവശ്യമായി സദ്‌ഗുരുവിനു തോന്നി.

അവരുടെ ഭൂതകാല ജീവിതത്തില്‍ പ്രാധാന്യമുള്ള ചില പ്രദേശങ്ങളിലേക്ക് അവരെ അദ്ദേഹം നയിച്ചു. ആ പ്രദേശങ്ങളുമായി സദ്‌ഗുരുവിന്‌ ബന്ധമുണ്ടെന്ന കാര്യം അവരറിഞ്ഞിരുന്നില്ല. അവിടെ നിരയായി വീടുകള്‍ ഉണ്ടായിരിക്കും, ക്ഷേത്രങ്ങള്‍ ഉണ്ടായിരിക്കും എന്നൊക്കെ സദ്‌ഗുരു പറയുമ്പോള്‍ അവര്‍ക്ക്‌ അതൊക്കെ ഉള്‍ക്കണ്ണില്‍ കാണാറായി. അങ്ങനെ അവര്‍ പോയത്‌ റായ്‌ഘട്ടിലേക്കായിരുന്നു. റായ്‌ഘട്ട്‌ നേരത്തേ പറഞ്ഞ ബില്‍വ ജീവിച്ചിരുന്ന സ്ഥലമാണ്‌. കൊടും വിഷം കാരണം മരണാസന്നനായ നിലയില്‍ സ്വന്തം ശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ആത്മീയ യാത്ര തുടങ്ങിയ സ്ഥലം. പിന്നീട്‌ വിജിയും ഭാരതിയും റായ്‌ഘട്ടില്‍ ചെന്ന്‍ ആ വിവരങ്ങളൊക്കെ അന്വേഷിച്ചറിഞ്ഞു.

കര്‍മ്മസംവാദം അവരെ കൊണ്ടെത്തിച്ചത്‌ ശിവയോഗി ജീവിച്ചിരുന്ന പ്രദേശമായ കടപ്പയിലേക്കായിരുന്നു. മാത്രമല്ല ശ്രീബ്രഹ്മയായി ജന്മമെടുത്ത്‌ ശിവാലയത്തിലിരുന്ന്‍ ധ്യാനലിംഗ പ്രതിഷ്‌ഠയ്ക്കുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച അതേ ശിവാലയത്തിലും അവര്‍ പോയി. സദ്‌ഗുരുവും വിജിയും ഭാരതിയും അതിനകത്തു കടന്നപ്പോള്‍ സവിശേഷമായ പ്രകമ്പനങ്ങള്‍ അവര്‍ അനുഭവിച്ചറിഞ്ഞു. സദ്‌ഗുരു അഗ്നിജ്വാലപോലുള്ള പ്രഭാവലയത്തില്‍ നില്‍ക്കുന്നത്‌ വിജിക്കും ഭാരതിക്കും മനസ്സിലായി. മൂവരുടേയും ശക്തിനിലയുടെ ഏകോപനത്തില്‍ നിന്നും അവരുടെ പൂര്‍വജന്മ ജീവിതം അവരുടെ ഉള്ളില്‍ തെളിഞ്ഞു. ആരൊക്കെയാണു ധ്യാനലിംഗ പ്രതിഷ്‌ഠയില്‍ ഏര്‍പ്പെടേണ്ടതെന്ന്‍ ശ്രീബ്രഹ്മ അവിടെ വച്ചാണല്ലോ തീരുമാനമെടുത്തത്‌.

സദ്‌ഗുരു അഗ്നിജ്വാലപോലുള്ള പ്രഭാവലയത്തില്‍ നില്‍ക്കുന്നത്‌ വിജിക്കും ഭാരതിക്കും മനസ്സിലായി. മൂവരുടേയും ശക്തിനിലയുടെ ഏകോപനത്തില്‍ നിന്നും അവരുടെ പൂര്‍വജന്മ ജീവിതം അവരുടെ ഉള്ളില്‍ തെളിഞ്ഞു.

പിന്നീട്‌ അവര്‍ പോയത്‌ ഒറീസ്സയിലേക്കായിരുന്നു. അവിടെ ചമ്പല്‍പ്പൂരിനടുത്ത്‌ മഹാനദീതീരത്ത്‌ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നു. വളരെ മനോഹരമായ ക്ഷേത്രമായിരുന്നു അത്‌. പക്ഷേ ഭക്തജനങ്ങള്‍ അവിടെ പോകാന്‍ ഭയപ്പെട്ടു. അതിനു കാരണം ആ ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന ഊര്‍ജം ഉപയോഗിച്ച്‌ ദുര്‍മന്ത്രവാദം ചെയ്യുന്ന ചിലര്‍ അവിടെ ഉണ്ടായിരുന്നു. അവിടെ മൃഗബലി നടത്തിയിരുന്നു. കൂടാതെ മറ്റുള്ളവര്‍ക്ക്‌ നാശമുണ്ടാക്കുന്ന രീതിയിലുള്ള യാഗങ്ങളും മറ്റും നടത്തിയിരുന്നു. അവര്‍ തിന്മക്കുവേണ്ടി നിലകൊണ്ടതുകൊണ്ട്‌ ആ പരിസരമാകെ മലിനമായി കാണപ്പെട്ടു. സദ്‌ഗുരു അവിടെ വരുന്നുവെന്നറിഞ്ഞപ്പോള്‍ ക്ഷേത്രഭാരവാഹികള്‍ മന്ത്രവാദികളെ അവിടെ നിന്നും ഓടിച്ച്‌ ക്ഷേത്രം ശുദ്ധമാക്കിത്തരണമെന്ന്‍ സദ്‌ഗുരുവിനോട്‌ അപേക്ഷിച്ചു. അതനുസരിച്ച്‌ സദ്‌ഗുരു വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചു.

ക്ഷേത്രത്തെ ശുദ്ധമാക്കുക എന്നു പറഞ്ഞാല്‍ മന്ത്രവാദികളെ വിരട്ടിയോടിക്കുന്നതു മാത്രമല്ല. ആ ക്ഷേത്രത്തിന്‍റെ ശക്തിനിലയെ ദുഷ്‌ടശക്തികള്‍ക്ക്‌ ഉപകരിക്കാതിരിക്കാന്‍ വേണ്ടതു ചെയ്യുക എന്നും കൂടിയാണ്‌. ഇങ്ങനെ കര്‍മയാത്രയിലിരിക്കുമ്പോഴാണ്‌ ബിലഹരി രങ്കണ്ണമലയില്‍ നിന്നും സ്വാമി നിര്‍മ്മലാനന്ദയുടെ സന്ദേശം വന്നത്‌.

https://i.ytimg.com/vi/89SukFYmO6c/maxresdefault.jpg