ജീവിതത്തെ പിന്നിലോട്ടു വലിക്കാന്‍ മുതിരരുത് (ശ്മശാനവാസിയായ ശിവന്‍)
വേണ്ടപ്പെട്ടവരാരെങ്കിലും മരിക്കുമ്പോള്‍, ചിലര്‍ ശവശരീരത്തിനെ കെട്ടിപ്പിടിച്ച് മുറവിളി കൂട്ടുന്നതുകാണാം. എങ്ങനെയെങ്കിലും അതിന് ജീവന്‍ വീണ്ടുകിട്ടാന്‍ വേണ്ടി പലവിധത്തില്‍ അവര്‍ ബദ്ധപ്പെടുന്നു, എന്നാല്‍ ശവത്തിനു തീ കൊളുത്തി കഴിഞ്ഞാലോ, ആരും മുന്നോട്ടുചെന്ന് ആ അഗ്നിജ്വാലകളെ പുണരാറില്ല
 
 

सद्गुरु

പിന്നോക്കം തിരിഞ്ഞു നടക്കാന്‍ ശ്രമിക്കരുത്. ഏതു ദിശയിലേക്കായാലും ഗതി മുമ്പോട്ടായിരിക്കണം. പാടാം, ആടാം, ധ്യാനിക്കാം, കരയാം, ചിരിക്കാം. എന്തുചെയ്യുമ്പോഴും അത് ജിവിതത്തെ അല്‍പമെങ്കിലും മേലോട്ടു കൊണ്ടുപോകുന്നതായിരിക്കണം.

സംഹാരകന്‍ എന്ന നിലയിലാണ് ശിവന്‍ വാഴ്ത്തപ്പെട്ടിരിക്കുന്നത്. എല്ലാം സംഹരിക്കുന്നവന്‍ എന്ന് അതിന് അര്‍ത്ഥം കല്‍പിക്കേണ്ടതില്ല. ശ്മശാനത്തില്‍ അവിടുന്ന് കാത്തിരിക്കുകയാണ് ശരീരത്തിന്‍റെ നാശത്തിനുവേണ്ടി. ശരീരം പൂര്‍ണ്ണമായും നശിക്കുമ്പോഴേ, ചുറ്റമുള്ളവര്‍ക്കു മനസ്സിലാകൂ, വാസ്തവത്തില്‍ മരണം എന്നാല്‍ എന്താണെന്ന്. വളരെ വേണ്ടപ്പെട്ടവരാരെങ്കിലും മരിക്കുമ്പോള്‍, ചിലര്‍ ശവശരീരത്തിനെ കെട്ടിപ്പിടിച്ച് മുറവിളി കൂട്ടുന്നതുകാണാം. എങ്ങനെയെങ്കിലും അതിന് ജീവന്‍ വീണ്ടുകിട്ടാന്‍ വേണ്ടി പലവിധത്തില്‍ അവര്‍ ബദ്ധപ്പെടുന്നു, എന്നാല്‍ ശവത്തിനു തീ കൊളുത്തി കഴിഞ്ഞാലോ, ആരും മുന്നോട്ടുചെന്ന് ആ അഗ്നിജ്വാലകളെ പുണരാറില്ല. അപ്പോള്‍ സ്വരക്ഷയുടേതായ സഹജവാസന ശക്തിയായി വിലക്കുന്നു, "അരുത് അടുത്തു ചെല്ലരുത്, പൊള്ളും."

ഇവിടെ ശരിതെറ്റുകളുടെ പ്രശ്നമില്ല. പരിമിതമായ ബോധവും പരമമായ ബോധവും തമ്മിലാണ് ഇവിടെ വടംവലി. പരിമിതിപ്പെടുക എന്നതു തെറ്റാണൊ? തെറ്റല്ല, എന്നാല്‍ വേദനാജനകമാണ്. വേദന അനുഭവിക്കുന്നത് തെറ്റാണോ? അത് നിങ്ങള്‍ ആസ്വദിക്കുന്നുണ്ട് എങ്കില്‍ തെറ്റല്ല. അപ്പോള്‍ പ്രശ്നം എന്താണ്? വ്യക്തിപരമായി ഞാന്‍ ഒന്നിനും എതിരല്ല. എനിക്ക് എതിര്‍പ്പു തോന്നുന്നത് ഒന്നിനോടുമാത്രമാണ് ഒരു ദിക്കിലേക്കു പോകാനാഗ്രഹിക്കുക, അതിനു തികച്ചും എതിരായ വശത്തേക്കു നടക്കുക.

നിര്‍ഭാഗ്യമെന്നു പറയട്ടെ, പൊതുവെ എല്ലാവരും ഈശ്വരനെകുറിച്ചു സംസാരിക്കുമെങ്കിലും അവര്‍ യഥാര്‍ത്ഥത്തില്‍ ഈശ്വരനെ സ്മരിക്കുന്നത് ജീവിതത്തിന്‍റെ താളം തെറ്റുമ്പോഴാണ്, ചുവടുകള്‍ പിഴക്കുമ്പോഴാണ്

വിവേകമില്ലായ്മ. അതിനോടു മാത്രമാണ് എനിക്ക് എതിര്‍പ്പു തോന്നുന്നത്. കാരണം മനുഷ്യന് വിശേഷബുദ്ധിയുണ്ട്. മറ്റേതൊരു ജീവിയേക്കാളും എത്രയോ മടങ്ങ് മേത്തരമാണ് അവന്‍റെ ബുദ്ധിശക്തി. ഈ മേധാശക്തിയാണ് മനുഷ്യജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത്. എന്നാല്‍ വലിയൊരു വിഭാഗം മനുഷ്യരും അത് മനസ്സിലാക്കുന്നില്ല. അതിനെ പാടെ അവഗണിച്ചുകൊണ്ടാണ് ഏറെപേരും ജീവിക്കുന്നത്. സൃഷ്ടി എന്നാല്‍ ബുദ്ധിയാണ്, ജ്ഞാനമാണ്. അതുകൊണ്ട് ജ്ഞാനത്തിന്‍റെ സാന്ദ്രസ്വരൂപമായിരിക്കണം സ്രഷ്ടാവ്.
നിര്‍ഭാഗ്യമെന്നു പറയട്ടെ, പൊതുവെ എല്ലാവരും ഈശ്വരനെകുറിച്ചു സംസാരിക്കുമെങ്കിലും അവര്‍ യഥാര്‍ത്ഥത്തില്‍ ഈശ്വരനെ സ്മരിക്കുന്നത് ജീവിതത്തിന്‍റെ താളം തെറ്റുമ്പോഴാണ്, ചുവടുകള്‍ പിഴക്കുമ്പോഴാണ്. ആലോചിച്ചുനോക്കൂ വീട്ടിലെ കുളിമുറിയില്‍ പാകത്തിനു ചൂടുള്ള വെള്ളത്തില്‍ സ്വൈരമായി കുളിക്കുമ്പോള്‍ അറിയാതെ നമ്മള്‍ പാടിപോകാറുണ്ട്. ഏതെങ്കിലും സിനിമാഗാനമായിരിക്കും – എന്നാല്‍ ഹിമാലയത്തിലെ തണുതണുത്ത തീര്‍ത്ഥങ്ങളിലേക്കിറങ്ങുമ്പോള്‍ എവിടെനിന്നോ നമ്മുടെ ചുണ്ടുകളിലേക്കു പറന്നെത്തും, "ശിവ, ശിവ.” ജീവതത്തില്‍ ഏതെങ്കിലും പ്രയാസം നേരിടുമ്പോള്‍ ഉടനെ നമ്മള്‍ ഓര്‍ക്കും, "ശിവ, ശിവ.” ജീവിതം ആശിച്ച പ്രകാരം മുന്നോട്ടുപോകുമ്പോള്‍ വേറെ ഒരു നൂറായിരം കാര്യങ്ങളെ കുറിച്ചായിരിക്കും നമ്മള്‍ ചിന്തിക്കുക, ആ കൂട്ടത്തില്‍ ശിവന് സ്ഥാനമേയില്ല. ആരെങ്കിലും നിങ്ങളുടെ നേരെ ഒരു തോക്കു ചൂണ്ടി നിന്നാല്‍ ഉടനെ നിങ്ങള്‍ വിളിക്കും "ശിവ ശിവ." ശിവനെ വിളിക്കുന്നതുകൊണ്ട് ഒരു ഫലവുമില്ല, കാരണം നിങ്ങളുടെ കായാന്തവും കാത്ത് അവിടുന്ന് അക്ഷമനായി ശ്മശാനത്തിലിരിക്കുയാണ്. ശിവന്‍ നിങ്ങളുടെ സഹായത്തിന് വന്നെത്തുകയില്ല.

താന്‍ ജീവനുള്ള ശരീരം എന്ന ബോധം മറന്ന്, ആ ശരീരത്തെ സജീവമാക്കുന്ന ജീവനാണ് താന്‍ എന്ന ബോധം തെളിഞ്ഞാല്‍ പിന്നെ മരണമില്ല; അമരത്വം മാത്രം. അതാണ് സഹജമായിട്ടുള്ള അവസ്ഥ.

പിന്നോക്കം തിരിഞ്ഞു നടക്കാന്‍ ശ്രമിക്കരുത്. അത് നിങ്ങളെ എവിടേയും കൊണ്ടെത്തിക്കുകയില്ല. ഏതു ദിശയിലേക്കായാലും ഗതി മുമ്പോട്ടായിരിക്കണം. ആഗ്രഹംപോലെ എന്തും ചെയ്യാം. പാടാം, ആടാം, ധ്യാനിക്കാം, കരയാം, ചിരിക്കാം. എന്തുചെയ്യുമ്പോഴും അത് ജിവിതത്തെ അല്‍പമെങ്കിലും മേലോട്ടു കൊണ്ടുപോകുന്നതായിരിക്കണം. മനസ്സുവെച്ചാല്‍ ആര്‍ക്കും അത് സാധിക്കും. അധികം പേരേയും ആരും ഒരു കത്തി കാണിച്ചു ഭയപ്പെടുത്തേണ്ടതില്ല, അല്ലാതെതന്നെ അവര്‍ ഭയന്നും ദു:ഖിച്ചുമാണ് കഴിയുന്നത്. ആശങ്കക്കും ആവലാതിക്കും ഈ കൂട്ടര്‍ക്ക് പ്രത്യേകിച്ചൊരു കാരണം വേണ്ട. ആത്മരക്ഷക്കുള്ള വാസന ഇവരില്‍ വേണ്ടതിലധികം ശക്തമായിരിക്കും. ജീവിതത്തില്‍ പുറകോട്ടു നടക്കാനുള്ള പ്രവണത കാട്ടുന്നവരാണ് ഇത്തരക്കാര്‍. ശ്മശാനത്തില്‍ വസിച്ചുകൊണ്ട് ശിവന്‍ നമുക്കു തരുന്ന സന്ദേശമിതാണ് –
“മരിച്ചുകൊള്ളട്ടെ സാരമില്ല, പക്ഷെ ജീവിതത്തെ വെട്ടികുറക്കാന്‍ ശ്രമിക്കരുത്.”

അതുകൊണ്ട് ഒരു പ്രയോജനവുമില്ല. നിങ്ങള്‍ ജീവിതത്തെ വെട്ടികുറക്കാന്‍ ആഗ്രഹിക്കുന്നുവൊ, അതോ ജീവിച്ചു തീര്‍ക്കാന്‍ ആഗ്രഹിക്കുന്നുവോ? അതാശ്രയിച്ചിരിക്കുന്നത് നിങ്ങള്‍ എന്തുചെയ്യുന്നു, ചെയ്യാതിരിക്കുന്നു എന്നുള്ളതിലല്ല, ജീവിതത്തെ പ്രതി നിങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന തീവ്രമായ പ്രതിപത്തിയാണ്, ഇതാ ഈ നിമിഷം എത്ര ഉത്സാഹത്തോടെ നിങ്ങള്‍ ജീവിതത്തെ നോക്കികാണുന്നു എന്നുള്ളതാണ്. നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തി പ്രയോജനമുള്ളതാകാം, അല്ലാത്തതുമാകാം. നിഷ്പ്രയോജനമായ കാര്യമാണെങ്കിലും അതില്‍ പൂര്‍ണമായും മനസ്സിരുത്താനായാല്‍ അതുകൊണ്ടും ഗുണമുണ്ടാകും. എന്നാലും ചെയ്യുന്നതെന്തായാലും അതിനൊരര്‍ത്ഥം വേണം, ലക്ഷ്യവും. അങ്ങനെയുള്ള പ്രവൃത്തികളിള്‍ മാത്രമേ നിങ്ങള്‍ക്ക് ശരിക്കും മനസ്സിരുത്താനാവു. അങ്ങനെ ആലോചിക്കുമ്പോള്‍ ഏതു പ്രവര്‍ത്തിയായാലും അതിനൊരു അര്‍ത്ഥവും പ്രയോജനവും ഉണ്ടാകുകതന്നെ വേണം. സ്വാഭാവികമായും ഈ രണ്ടു സംഗതികളും മനസ്സിനുണര്‍വേകുന്നവയാണ്. അത് നമ്മുടെ ചേദനകളെ മുന്നോട്ടു നയിക്കുന്നു, അതേ സമയം അര്‍ത്ഥവും പ്രയോജനവും ഒരു പ്രവൃത്തിയുടേയും തനതായ ലക്ഷ്യമല്ല.

 
 
 
 
  0 Comments
 
 
Login / to join the conversation1