First Para with Sadhguru's photo

सद्गुरु

ചോദ്യം : ഞാന്‍ എന്റെ ജിവിതത്തിന് ഒരു പദ്ധതി (Plan) തയ്യാറാക്കുവാന്‍ ശ്രമിയ്ക്കുകയാണ്. എന്നാല്‍  ആ ശ്രമത്തില്‍ത്തന്നെ ഞാന്‍ കുടുങ്ങിക്കിടക്കുകയാണ്. കാര്യങ്ങളൊന്നും ഞാന്‍ വിചാരിയ്ക്കുന്നതുപോലെ നടക്കുന്നില്ല. ഞാനെങ്ങനെ മുന്നിലോട്ടു നീങ്ങണം?

സദ്ഗുരു : പ്ലാന്‍ അഥവാ പദ്ധതി എന്നു പറയുന്നത് ഒരാളുടെ മനസ്സിലുദിയ്ക്കുന്ന ആശയങ്ങള്‍ മാത്രമാണ്. പക്ഷെ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നത്, നിങ്ങളുടെ കൈവശമെന്തുണ്ടോ, അല്ലെങ്കില്‍ നിങ്ങളുടെ നിയന്ത്രണത്തിലെന്തുണ്ടോ എന്നതിനെ മാത്രം ആശ്രയിച്ചായിരിയ്ക്കും. ഓരോരുത്തരുടെയും രീതിയും സ്വഭാവവുമനുസരിച്ച് എത്ര സമയം പ്ലാനിങ്ങിനായി ചിലവഴിയ്ക്കണം, പിന്നെ എത്ര സമയം അതനുസരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ ചിലവഴിയ്ക്കണം എന്നൊക്കെ തീരുമാനിയ്ക്കേണ്ടത് അവരവര്‍ തന്നെയാണ്. നിങ്ങള്‍ പ്ലാനിംഗ് കമ്മിഷന്‍റെ (Planning Commission) കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരാളാണെങ്കില്‍, പ്ലാന്‍ ചെയ്യുക എന്ന പ്രവര്‍ത്തി മാത്രമേ ചെയ്യുകയുള്ളൂ, കാരണം നിങ്ങളുടെ ജോലി അതാണ്‌. അതനുസരിച്ചുള്ള ശേഷിച്ച പണികള്‍ നിര്‍വഹിയ്ക്കേണ്ടത് വേറൊരാളുടെ ജോലിയാണ്. നാളെയ്ക്കുവേണ്ട ചുമതലകളെപ്പറ്റി നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാന്‍ പറ്റിയേക്കാം. പക്ഷെ നാളെ എന്ത് സംഭവിയ്ക്കും എന്നു മുന്‍കൂട്ടി നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാന്‍ കഴിയുകയില്ലല്ലോ!

പ്ലാന്‍ എന്നത് ഭുതകാലത്തിന്‍റെ മെച്ചപ്പെട്ട രിതിയിലുള്ള ഒരു രൂപം മാത്രമാണ്.

ഒരു പ്ലാന്‍ അനുസരിച്ച് ജിവിതം പുരോഗമിയ്ക്കണമോ ?

ഒരു പ്ലാന്‍ എന്നുപറയുന്നത് കേവലം ഒരാശയം മാത്രമാണ്. നമ്മള്‍ എല്ലാ പ്ലാനുകളും തയ്യാറാക്കുന്നത് നേരത്തെ നമുക്കറിയാവുന്ന കാര്യങ്ങള്‍ വച്ചുകൊണ്ടാണ്. പ്ലാന്‍ എന്നത് ഭുതകാലത്തിന്‍റെ മെച്ചപ്പെട്ട രിതിയിലുള്ള ഒരു രൂപം മാത്രമാണ്. ഭുതകാലത്തെ ഏതെങ്കിലുമൊരു സംഭവത്തിന്റെ ഒരു ഭാഗമെടുത്ത് മേക്കപ്പ് അണിയിച്ച് പുതിയൊരു വേഷം കെട്ടിക്കുന്നതിന് സമാനമാണത്. ഇതൊക്ക വളരെ മോശമായ ജിവിതരീതിയാണ്. നമുക്കൊരു പ്ലാന്‍ തിര്‍ച്ചയായും വേണ്ടതാണ്, പക്ഷെ പ്ലാനിംഗ് അനുസരിച്ച് ജിവിതസാഹചര്യവും പുരോഗമിയ്ക്കുന്നു എന്നിരിയ്ക്കട്ടെ, അതിന്‍റെ അര്‍ഥം നിങ്ങള്‍ ശോചനീയമായ ഒരു ജീവിതം നയിയ്ക്കുന്നു എന്നാണ്.

ഭാവന ചെയ്യാന്‍ പോലും കഴിയാത്ത വിധത്തിലായിരിയ്ക്കും ജിവിതത്തില്‍ സംഭവങ്ങള്‍ ആവിര്‍ഭവിയ്ക്കുന്നത്. പ്ലാനിങ്ങിനും, ഭാവനയ്ക്കും, മറ്റെല്ലാ പ്രതീക്ഷകള്‍ക്കും ഉപരിയായിട്ടുള്ള ഒരു ജിവിതം സ്വപ്നംകാണാന്‍ ശ്രമിക്കുക, കാരണം, ആര്‍ക്കും പ്ലാന്‍ ചെയ്യാന്‍ കഴിയാത്ത വിധം വിപുലമായ നിലവാരത്തിലായിരിയ്ക്കും വരാന്‍പോകുന്ന ജിവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍, അഥവാ സാദ്ധ്യതകള്‍ ഉണ്ടാകുന്നത്. വേണ്ടിവന്നാല്‍ ഒരഭയസ്ഥാനമായി മാത്രം പ്ലാനിനെ സൂക്ഷിയ്ക്കുക. ജിവിതം അതിന്‍റെ തനതായ രിതിയില്‍ സംഭവിച്ചു കൊള്ളട്ടെ. ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ജീവിതത്തില്‍ എന്തെല്ലാം സാദ്ധ്യതകള്‍ ഉണ്ടെന്ന്‍ ആരാഞ്ഞുകൊണ്ടിരിയ്ക്കുക. എന്തൊക്ക സാദ്ധ്യതകള്‍ തുറക്കപ്പെടുമെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കുകയില്ല. ഇന്നുവരെ യാതൊരാളുടെയും ജിവിതത്തില്‍ സംഭവിച്ചിട്ടില്ലാത്ത എന്തോ ഒന്ന് നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം. എന്നാല്‍ നിങ്ങളുടെ ആസൂത്രണ പ്രകാരമാണ് ജിവിതം മുന്നോട്ട് പോകുന്നതെങ്കില്‍, ഇതുവരെയും ലോകത്തുണ്ടായിട്ടുള്ള അസംബന്ധ കാര്യങ്ങളെ നിങ്ങള്‍ക്ക് സംഭവിക്കുകയുള്ളു, അല്ലാതെ പുതുതായിട്ടൊന്നും സംഭവിയ്ക്കുകയില്ല. നേരത്തെ ഒരാള്‍ നേടിവച്ചിട്ടുള്ള അറിവുകളും, വിവരങ്ങളും, അനുഭവങ്ങളും എന്തൊക്കെയാണോ, അവയില്‍ നിന്നായിരിയ്ക്കും നിങ്ങളുടെ പ്ലാന്‍ ഉടലെടുക്കുന്നത്.

എത്രത്തോളം പ്ലാന്‍ ചെയ്യണം എന്ന് നിങ്ങളറിഞ്ഞിരിയ്ക്കണം :

നിങ്ങള്‍ക്ക് ഒരു പ്ലാന്‍ അഥവാ പദ്ധതി ഇല്ല എങ്കില്‍, നാളെ എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് നിങ്ങള്‍ അജ്ഞനായിരിയ്ക്കും. ജിവിതത്തില്‍ എന്തിനെക്കുറിച്ചാണ് പ്ലാന്‍ ചെയ്യേണ്ടത്? അഥവാ, 'വരുന്നത് വരട്ടെ, വരുന്നിടത്തുവച്ച്കാണാം' എന്ന മനോഭാവമാണെങ്കില്‍, അതു ഒരുവിധത്തില്‍ പറഞ്ഞാല്‍ സമചിത്തതയെയും വിവേകബുദ്ധിയേയുമാണതു ചൂണ്ടിക്കാണിയ്ക്കുന്നത്.  മിക്ക ആളുകള്‍ക്കും അവരുടെ പ്ലാന്‍ അതിവിശാലമായ വീക്ഷണശക്തിയില്‍ നിന്നും രൂപം കൊള്ളുന്നതാകണം എന്നൊന്നുമില്ല. ഒരു പക്ഷെ, അവിചാരിത സന്ദര്‍ഭങ്ങളെ അഭിമുഖീകരിയ്ക്കാന്‍ കഴിയാത്തതില്‍നിന്നുമുള്ള ഭയത്തില്‍ നിന്നും ഉടലെടുത്തതായിരിയ്ക്കും അവരുടെ പ്ലാന്‍. മനുഷ്യന്‍ അനുഭവിയ്ക്കുന്ന ദുരിതങ്ങലുടെയെല്ലാം പിന്നിലുള്ള കാരണം, ജിവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ എതുവിധമായിരിയ്ക്കണമെന്ന് അവര്‍ വിചാരിച്ചിരുന്നുവോ, അതുപോലെ ആവിര്‍ഭവിക്കാത്തതുകൊണ്ടാണ്.

മനുഷ്യന്‍ അനുഭവിയ്ക്കുന്ന ദുരിതങ്ങലുടെയെല്ലാം പിന്നിലുള്ള കാരണം, ജിവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ എതുവിധമായിരിയ്ക്കണമെന്ന് അവര്‍ വിചാരിച്ചിരുന്നുവോ, അതുപോലെ ആവിര്‍ഭവിക്കാത്തതുകൊണ്ടാണ്.

രാവിലെ ഒരു കപ്പ്‌ കാപ്പി കിട്ടണമെന്ന് ആഗ്രഹിച്ചു. അതു സമയത്ത് കിട്ടിയില്ല, മാനസിക വിഷമത്തിനിടയാകാന്‍ അത് മതി! അതുമൂലം അതേ സമയത്തുണ്ടാകുന്ന ഒരു നല്ല സൂര്യോദയത്തിന്‍റെ ഹൃദ്യത നഷ്ടമാകുന്നു. നിങ്ങളുടെ ആ സമയത്തുള്ള മാനസികാവസ്ഥ അതിനു സമ്മതിക്കില്ല. നിങ്ങളുടെ ഉള്ളിലുദിച്ച മൂഡമായ ഒരു പ്ലാന്‍ നടന്നില്ല, മനസ്സില്‍ അതിന്റെ ഈര്‍ഷ്യയാണ്. നാളെയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു പ്ലാനിംഗ് നടത്താം, പക്ഷെ നാളെ എന്തുസംഭവിയ്ക്കും എന്നു നിങ്ങള്ക്ക് പ്ലാന്‍ ചെയ്യാന്‍ കഴിയില്ലല്ലോ.

പ്രകൃതിയിലെ മഹത്തായ സംഭവങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. ഈ ക്രമീകൃതമായ പ്രാപഞ്ചിക ദൃശ്യവേദിയില്‍ നിങ്ങള്‍ക്കുചുറ്റും നടന്നുകൊണ്ടിരിയ്ക്കുന്ന ജിവിതനാടകത്തില്‍, നിങ്ങളുടെ പ്ലാന്‍ എത്രയോ തുച്ഛമായ കാര്യമാണ് എന്നറിയാമോ? നിങ്ങളുടെ പ്ലാനിന് അത്രവലിയ പ്രാധാന്യം ഒന്നും കൊടുക്കേണ്ട കാര്യമില്ല. എന്നാല്‍ തീര്‍ച്ചയായും നാളെ രാവിലെ എന്ത് ചെയ്യണം, പിന്നീടെന്തുചെയ്യണം എന്നൊക്കെ പ്ലാന്‍ ചെയ്യണം, അതേ സമയം, നിങ്ങളുടെ പ്ലാന്‍ അനുസരിച്ച് ജിവിതം മുന്നോട്ടുപോകണം എന്നൊരിയ്ക്കലും പ്രതീക്ഷിക്കരുത്.

ഹൃസ്വകാല (short term) പ്ലാനിംഗ് ആകാം, പക്ഷേ ദീര്ഘകാല (long term) പ്ലാനിംഗ് ഇല്ലാത്തതാണ് നല്ലത്. അതിനെല്ലാം ഉപരിയായി, നിങ്ങളുടെ പ്ലാനിംഗിനോ, ഭാവനകള്‍ക്കോ, പ്രതീക്ഷകള്‍ക്കോ ഒക്കെ അതീതമായി ജിവിതം അനുഭവവേദ്യമാകും എന്ന് സ്വപ്നം കാണുകയാണ് വേണ്ടത്.