ജീവിതവും ജോലിയും യോജിപ്പിച്ചു കൊണ്ടുപോകാം
 
 

सद्गुरु

ജോലിയെയും ജീവിതത്തെയും യോജിപ്പിച്ചു കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരം പറയവേ സദ്ഗുരു നമ്മെ ഓർമിപ്പിക്കുന്നത് ജീവിതവും ജോലിയും ഒന്ന് തന്നെയാണ് എന്നാണ്. ആഴ്ചയിൽ അഞ്ചു ദിവസം ജോലി എടുത്ത് രണ്ട് ദിവസം ജീവിക്കുന്നതിനേക്കാൾ നല്ലത് ഏഴ് ദിവസവും ജീവിക്കുന്നതാണെന്നാണ് സദ്ഗുരു നമ്മോട് പറയുന്നത്.

ഇൻസൈറ്റ് 2012 ലെ പ്രതിനിധികൾ 2013 ജൂൺ 22 ന് ഒരു പൂർവ വിദ്യാർത്ഥി സമാഗമത്തിന്നായി ഇഷ യോഗ സെന്ററിൽ എത്തിച്ചേർന്നു. തങ്ങൾ പഠിച്ച പാഠങ്ങൾ ജീവിതത്തിലും ജോലിയിലും എങ്ങിനെ ഉപയോഗിക്കാൻ സാധിച്ചു എന്നതിനെക്കുറിച്ചും, വിപുലീകരിക്കുന്നതിനിടയിൽ നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്യുവാനാണ് അവർ യോഗം ചേർന്നത്. സദ്ഗുരു അധ്യക്ഷനായിരുന്ന ആ യോഗത്തിൽ ഉപദേഷ്ട്ടാക്കളായി ഇൻഫോസിസിന്റെ സ്വതന്ത്ര ഡിറക്ടറും , എഛ്. ഡി .എഫ് . സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസിന്റെ മുൻ എം..ഡി. യും സി.ഇ.ഓ.യുമായ ദീപക് എം സത്വൽക്കർ, ഐ .സി .ഐ .സി .ഐ. ബാങ്കിന്റെ ചെയർമാനായ കെ .വി . കമ്മത്ത് (അദ്ദേഹം വീഡിയോ കോൺഫ്രൻസിങ് വഴിയാണ് പങ്കെടുത്തത് ), പരസ്യ ചിത്രങ്ങളുടെ നിർമ്മാതാവ് പ്രഹ്ലാദ് കക്കാർ, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനിയുടെ എം.ഡി. വെള്ളെയെൻ സുബ്ബയ, പെർഫെക്റ്റ് റിലേഷന്സിന്റെ സഹ സ്ഥാപകൻ ദിലീപ് ചെറിയാൻ , ഐ .ബി..എം ഗ്ലോബൽ ബിസിനസ് സര്വീസസ് , ഇന്ത്യ & സൗത്ത് ഏഷ്യയുടെ മാനേജിങ് പാർട്ണർ ജെബി ചെറിയാൻ , ഐ .ഐ .എം അഹമ്മദാബാദിലെ പ്രൊഫ. ശൈലേന്ദ്ര മെഹ്ത എന്നിവർ പങ്കെടുത്തു.

ഇൻസൈറ്റ് ചോദ്യ - ഉത്തര പാരമ്പരയിലുള്ള ഈ അധ്യായത്തിൽ , ജോലിയും ജീവിതവും സന്തുലിതമായി കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനാണ് സദ്ഗുരു മറുപടി നൽകുന്നത്. ജീവിതവും ജോലിയും രണ്ടല്ല എന്നാണ് സദ്ഗുരു നമ്മെ ഓർമ്മപെടുത്തുന്നത് . ആഴ്ചയിൽ അഞ്ചു ദിവസം 'ജോലി ചെയ്ത്' രണ്ട് ദിവസം ' ജീവിക്കുക' എന്നതിനേക്കാൾ ഭേദം ഏഴു ദിവസവും ജീവിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു.

ചോദ്യം : ജീവിതവും, പ്രത്യേകിച്ചും കുടുംബവും കുട്ടികളും, ജോലിയും തമ്മിൽ എങ്ങിനെയാണ് യോജിപ്പിച്ചു കൊണ്ടുപോകേണ്ടത് ?

സദ്ഗുരു : നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ ജീവിതമല്ലെങ്കിൽ നിങ്ങൾ പിന്നെ എന്തിനാണ് അത് ചെയ്യുന്നത് ? നിങ്ങളുടെ പ്രവൃത്തിയും ജീവിതം തന്നെയാണ് . ജോലിയേ ഇല്ലെങ്കിൽ നിങ്ങളുടെ ജീവിതം മുന്നോട്ട് പോകുമോ? - സാമ്പത്തികമായി മാത്രം ചിന്തിക്കേണ്ട. . അപ്പോൾ പ്രവൃത്തി ജീവിതം തന്നെയാണ് . ജീവിതം ഒന്ന് ജോലി വേറൊന്ന് എന്ന തരംതിരിവ് ഒരിക്കലും ചെയ്യുവാൻ പാടില്ല. ജീവിതവും ജീവിതവും തന്നെ മാത്രമേ ഉള്ളു. ജീവിതത്തിന്റെ വിവിധ തലങ്ങൾ കണക്കിലെടുക്കണം.


ജീവിതം ഒന്ന് ജോലി വേറൊന്ന് എന്ന തരംതിരിവ് ഒരിക്കലും ചെയ്യുവാൻ പാടില്ല. ജീവിതവും ജീവിതവും തന്നെ മാത്രമേ ഉള്ളു.

നിങ്ങൾ ചെയ്യേണ്ട ഒരു പ്രധാന കാര്യം ഇതാണ് - പലരും ഇത് നിരാകരിക്കുന്നുണ്ടെന്ന് എനിക്കറിയാം, അത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം - നിങ്ങൾ ചെയ്യുന്ന ജോലിയെക്കുറിച്ഛ് നിങ്ങളുടെ വീട്ടിലുള്ളവർ സംസാരിക്കുകയാണെങ്കിൽ ഒരു പുതിയ വിശ്വാസമാണ് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. നിങ്ങളുടെ പ്രവൃത്തിയെയും വ്യാപാരത്തെയും എല്ലാം പുറമെ നിന്ന് നോക്കി കാണുന്ന ഒരാളുടെ , നിങ്ങൾക്ക് വിശ്വസിക്കാവുന്ന ഒരാളുടെ , അഭിപ്രായം പുതിയ കാഴ്ചപ്പാടുകളായിരിക്കും നിങ്ങൾക്ക് നൽകുക. അവർ വെറുമൊരു നിരൂപകനല്ലലോ. നിങ്ങൾക്ക് വിശ്വാസമുള്ള , നിങ്ങളെ സ്നേഹിക്കുന്ന , നിങ്ങൾ വിജയിക്കണമെന്ന് മോഹിക്കുന്ന ആളുകളുടെ അഭിപ്രായങ്ങൾ വളരെ വില പിടിച്ചതാണ് . അതാരായിരിക്കുമെന്ന് നിങ്ങൾക്ക് അറിയുവാൻ സാധിക്കുകയിലല്ല - ഒരുപക്ഷെ നിങ്ങളുടെ ഭാര്യയായിരിക്കാം അല്ലെങ്കിൽ നിങ്ങളുടെ അഞ്ചു വയസ്സുള്ള കുട്ടിയായിരിക്കാം.

അതുകൊണ്ട് എനിക്ക് തോന്നുന്നത് ഇങ്ങനെ ഒരു തരം തിരിവിന്റെ ആവശ്യമില്ല എന്നാണ്. നിങ്ങൾ എന്തെങ്കിലും സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ചുള്ള സംഭാഷണങ്ങൾ എന്തുകൊണ്ട് രസകരങ്ങളായിക്കൂടാ? കുടുംബം അതിൽ പങ്കാളിയാവണം. നിങ്ങൾ വീട്ടിലിരിക്കുമ്പോൾ , പ്രാവർത്തികമായി ജോലി ചെയ്യുന്നില്ലെങ്കിലും, നിങ്ങൾക്ക് അതിനെ പറ്റി ചിന്തിക്കുകയും, ഭാവിയിലേക്കുവേണ്ടി പുതിയ കാര്യങ്ങൾ സംവിധാനം ചെയുകയും ചെയ്യാവുന്നതാണ് . ആഴ്ചയിൽ അഞ്ചു ദിവസം പണിയെടുക്കുകയും രണ്ട് ദിവസം ജീവിക്കുകയും ചെയ്യുന്നത് തികച്ചും തെറ്റാണെന്നാണ് എന്റെ അഭിപ്രായം. ഭീകരമായ ഒരു ജീവിത രീതിയാണത്. നിങ്ങൾ ഏഴു ദിവസവും ജീവിക്കണം.

 
 
  0 Comments
 
 
Login / to join the conversation1