ജീവിതത്തിലെ തീരുമാനങ്ങള്‍
 
 

സദ്ഗുരു

ജീവിതത്തില്‍ നമ്മളെടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളെ കുറിച്ചാണ് സദ്ഗുരു സംസാരിച്ചത്. പലര്‍ക്കും അങ്ങനെയുളള തീരുമാനങ്ങളെടുക്കുക പ്രയാസകരമാണ്. നിലനില്‍പ്പിന്‍റെ കാഴ്ചപ്പാടില്‍ നിന്നുനോക്കുമ്പോള്‍ അതൊട്ടു എളുപ്പമായ സംഗതിയില്ല.". സദ്ഗുരു പറഞ്ഞു. കാരണം, താനല്ലാത്ത സംഗതികളെ താനായി നിങ്ങള്‍ ഉള്ളില്‍ ഉറപ്പിച്ചിരിക്കുന്നുവെങ്കില്‍ തീരുമാനമെന്തായാലും അത് ദോഷം ചെയ്യും.ഈ മിഥ്യായാത്രയെ ഉപേക്ഷിക്കുന്നതിലൂടെയാണ് നിങ്ങള്‍ ജീവിതത്തിന്‍റെ ആനന്ദമനുഭവിക്കുക."

നിത്യേന നിരവധിപേര്‍ എന്നെ സമീപിക്കുന്നുണ്ട്. അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുക്കാന്‍ അവര്‍ക്കെന്‍റെ സഹായവും ഉപദേശവും വേണം. സ്വയം തീരുമാനങ്ങളെടുക്കുക അവരെ സംബന്ധിച്ചിടത്തോളം ക്ലേശകരമാണ്. ഉദാഹരണത്തിന് ഉദ്യോഗം, വിവാഹം, കുട്ടികളുടെ ഭാവി , അദ്ധ്യാത്മിക താല്പര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍. കൂട്ടത്തില്‍ വിവാഹമോചനത്തിന് കേസുകൊടുക്കണോ വേണ്ടയോ തുടങ്ങിയ വിഷയങ്ങളുമുണ്ടാകും. നിലനില്‍പ്പിന്‍റെ തലത്തില്‍നിന്നും നമുക്ക് ജീവിതത്തെ നോക്കിക്കാണാം.

നിങ്ങള്‍ ജനിച്ചത് ഒറ്റക്കാണ് എന്നതാണല്ലോ വാസ്തവം. അല്പം പ്രയാസപ്പെട്ടിട്ടാണെങ്കിലും വിവാഹം കഴിക്കണമെന്നു തീരുമാനം നിങ്ങളെടുത്തു. അങ്ങനെ നോക്കുമ്പോള്‍ ആദ്യത്തെ അവസ്ഥയിലേക്കു തിരിച്ചുപോകുന്നു, എന്നു തീരുമാനിക്കുന്നതും കടുത്ത ഒരു പ്രശ്നമല്ല. ലഘുവായ തീരുമാനമാണ്. എന്നിട്ടും അത് കടുപ്പമേറിയതായി തോന്നാനെന്താണ് കാരണമെന്നോ? നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും താന്‍ ചെയ്യുന്നതായി നിങ്ങള്‍ അടയാളപ്പെടുത്തുന്നു. ഒപ്പമുള്ള ആള്‍ അവനവന്‍റെ അവകാശമായി കണക്കാക്കുന്നു. നാളെ ഈ ശരീരം ഉപേക്ഷിക്കാന്‍ നിങ്ങള്‍ നിശ്ചയിക്കുന്നുവെങ്കില്‍ അതും പ്രയാസമുളള ഒരു തീരുമാനമല്ല. നിങ്ങള്‍ ഉണ്ടായിരുന്നില്ല, വേറെ ആരോ എന്തോ ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ജനിച്ചു. അങ്ങനെ നിങ്ങള്‍ ഈ ഭൂമിയിലുണ്ടായി. അതുകൊണ്ടാണ് പറഞ്ഞത്. മുമ്പിലത്തെ ഇല്ലായ്മയിലേക്കു തിരിച്ചുപോകുക അത്ര പ്രയാസമുള്ള ഒരു കാര്യമല്ല. ക്ലേശകരമായ തീരുമാനങ്ങള്‍, അങ്ങനെയൊന്ന് ജിവിതത്തിലില്ല. നിങ്ങള്‍ ഓരോന്നില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നു. അതുകൊണ്ടാണ് തീരുമാനങ്ങളെടുക്കാന്‍ പ്രയാസം തോന്നുന്നത്. തീരുമാനങ്ങള്‍ പലപ്പോഴും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ മുറുകെപ്പിടുത്തമാണ് വിവാഹമോചനമായാലും, മരണമായാലും അഥവാ മറ്റെന്തെങ്കിലുമായാലും, തീരുമാനങ്ങള്‍ ബുദ്ധിമുട്ടുള്ളതാക്കുന്നത്. കാര്യമായ ഒരു സംഭവമായിരിക്കാം. എന്നാലും ജീവിതത്തെ സംബന്ധിച്ച് കേവലം ഒരു ചുവടുമാത്രമാണ്. എന്തായാലും അത് ഏതെങ്കിലും വിധത്തില്‍ സംഭവിക്കാനുള്ളതാണ്. വ്യത്യാസം ഒന്നേയുള്ളൂ. സ്വാഭാവികമായി സംഭവിക്കേണ്ടതിനു പകരം നിങ്ങള്‍ അത് ബോധപൂര്‍വ്വം ചെയ്യുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജീവിതം നിങ്ങളെക്കൊണ്ട് അതു ചെയ്യിക്കുന്നതിനു മുമ്പായിത്തന്നെ നിങ്ങളത് സ്വയംചെയ്യുന്നു.


ക്ലേശകരമായ തീരുമാനങ്ങള്‍, അങ്ങനെയൊന്ന് ജിവിതത്തിലില്ല. നിങ്ങള്‍ ഓരോന്നില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നു. അതുകൊണ്ടാണ് തീരുമാനങ്ങളെടുക്കാന്‍ പ്രയാസം തോന്നുന്നത്.

ഇന്ത്യയില്‍ വിവാഹം എളുപ്പമുള്ള സംഗതിയാണ്. എന്നാല്‍ വിവാഹമോചനം അങ്ങനെയല്ല. പാശ്ചാത്യരാജ്യങ്ങളില്‍ മറിച്ചാണ്. വിവാഹം പ്രയാസമുള്ള കാര്യമാണ്. വിവാഹമോചനത്തിനു ബുദ്ധിമുട്ടില്ല.

വാസ്തവത്തില്‍ ഒരു തീരുമാനമെടുക്കലും ബുദ്ധിമുട്ടുള്ള കാര്യമല്ല. പല വസ്തുക്കളിലും വിഷയങ്ങളിലും തോന്നുന്ന മമതയാണ് തീരുമാനങ്ങള്‍ എടുക്കാന്‍ തടസ്സുമായി നില്ക്കുന്നത് പാശ്ചാത്യരാജ്യങ്ങളില്‍ വിവാഹം കഴിക്കണമൊ വേണ്ടയോ എന്ന് തീരുമാനിക്കാനാണ് അധികമാളുകളും ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇണയോടൊപ്പം വര്‍ഷങ്ങളായി താമസിക്കുന്നവരാകാം. എന്നാലും വിവാഹം എന്ന ബന്ധനം അവരില്‍ ആശങ്കയുളവാകുന്നു. അതിനുകാരണം, അവനവന് അതീവതാല്പര്യമുള്ള പലതും ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്ന വിഷമമാണ്. തീരുമാനമെന്തായാലും ചില വിട്ടുവീഴ്ചകള്‍ നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടി വരും. വിവാഹമോചനത്തിന്‍റെ കാര്യത്തിലും പാശ്ചാത്യര്‍ക്ക് പ്രശ്നമില്ല എന്നില്ല, എന്നാലും ഇന്ത്യയിലുള്ള അത്രയും ഇല്ല എന്നു തീര്‍ച്ച. അവരുടേയും നമ്മുടേയും സംസ്കാരങ്ങള്‍ വ്യത്യസ്തമാണ്. എങ്കിലും അടിസ്ഥാനപ്രശ്നങ്ങള്‍ ഒന്നുതന്നെ. ഏതു തീരുമാനമെടുത്താലും കുറെ വിഷമം സഹിക്കേണ്ടിവരും. അതിനു പ്രധാന കാരണം നിങ്ങളല്ലാത്ത പലതും നിങ്ങളാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നതു കൊണ്ടാണ്. മുള്ളുകള്‍ പല ഭാഗത്തുനിന്നും കുത്തിനോവിക്കുന്നതുപോലെ. ബന്ധങ്ങളും എല്ലാഭാഗത്തുനിന്നും നിങ്ങളെ വേദനിപ്പിക്കുന്നു. എന്നാലും മുമ്പോട്ടുപോകാതെ വയ്യ.


ഈ മുള്‍വേലിയില്‍നിന്ന് എങ്ങനെയാണ് പുറത്തു കടക്കുക? മുള്ളുകളൊന്നും യഥാര്‍ത്ഥത്തിലുള്ളതല്ല, ഒക്കെ സാങ്കല്പികങ്ങളാണ്. ഇല്ലാത്ത ഒരു വസ്തുവിനെ ഞാനാണ് എന്നു തെറ്റിദ്ധരിക്കുന്നു. അതുകൊണ്ടാണ് തികച്ചും സന്തോഷപൂര്‍ണ്ണമായിരിക്കേണ്ട ജീവിതം, നിങ്ങള്‍ക്കൊരു ഭാരമായി അനുഭവപ്പെടുന്നത്.

ഈ മുള്‍വേലിയില്‍നിന്ന് എങ്ങനെയാണ് പുറത്തു കടക്കുക? മുള്ളുകളൊന്നും യഥാര്‍ത്ഥത്തിലുള്ളതല്ല, ഒക്കെ സാങ്കല്പികങ്ങളാണ്. ഇല്ലാത്ത ഒരു വസ്തുവിനെ ഞാനാണ് എന്നു തെറ്റിദ്ധരിക്കുന്നു. അതുകൊണ്ടാണ് തികച്ചും സന്തോഷപൂര്‍ണ്ണമായിരിക്കേണ്ട ജീവിതം, നിങ്ങള്‍ക്കൊരു ഭാരമായി അനുഭവപ്പെടുന്നത്. മുള്‍പടര്‍പ്പായി നിങ്ങളെ വേദനിപ്പിക്കുന്നത്. ഭാര്യാ, ഭര്‍ത്താവ്, മക്കള്‍, കുടുംബം, സുഹൃത്തുക്കള്‍, ഇതെല്ലാം നിങ്ങളാഗ്രഹിക്കുന്ന സന്തോഷങ്ങളാണ്. അതെല്ലാം. ഞാന്‍ തന്നെയെന്ന തോന്നല്‍, അതാണ് ദു:ഖത്തിനു കാരണമാവുന്നത്. ജീവിതം ഇങ്ങനെയാണ്. അത് വേദനാജനകമാകാതിരിക്കാന്‍ ഒന്നേ വേണ്ടൂ. അമിതമായ സംഗം അടുപ്പം ഒന്നിനോടും ഇല്ലാതിരിക്കുക. അടുപ്പം കൂടുന്തോറും അതു മൂലമുണ്ടാകുന്ന വേദനക്കും മൂര്‍ച്ചയേറും. ഞാന്‍ ഈ ശരീരമാണ് എന്ന തോന്നലില്‍ നിന്നാണ് മറ്റു വസ്തുക്കളെ പ്രതി എന്‍റെതെന്ന തോന്നലുളവാകുന്നത്. ആദ്യത്തെ തോന്നലിലല്ല എങ്കില്‍, തുടര്‍ന്നുള്ള തോന്നലുകളും ഉണ്ടാവില്ല. ഒരു വ്യക്തിയോടൊപ്പം കഴിയുന്നതും, ആ വ്യക്തിയുമായി ദൃഢമായൊരു ബന്ധം സ്ഥാപിക്കുന്നതും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. ഒപ്പം കഴിയുന്നതിലൂടെ ഒരു ജീവിതം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതൊരു ബന്ധനമാകുമ്പോള്‍ അത് ആ വ്യക്തിത്വത്തിന്‍റെ നാശത്തിനിടയാകുന്നു.

 
 
  0 Comments
 
 
Login / to join the conversation1