ഈ പാതയിലായതുകൊണ്ട് എനിക്ക്‌ പലതും നഷ്‌ടപ്പെടാന്‍ ഇടവരില്ലേ?
സദ്‌ഗുരോ, അങ്ങ്‌ പറയുന്ന കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു, എന്നാല്‍ ഈ പാതയില്‍ സഞ്ചരിക്കുന്നതുകൊണ്ട് ‌ ജീവിതത്തില്‍ പലതും എനിക്ക്‌ നഷ്‌ടപ്പെടാന്‍ ഇടവരുന്നു എന്ന അന്തര്‍സംഘര്‍ഷം എന്നില്‍ നില നില്‍ക്കുന്നു. ഇതിനെ ഞാന്‍ എങ്ങിനെ തരണം ചെയ്യും?
 
 

सद्गुरु

സദ്‌ഗുരോ, അങ്ങ്‌ പറയുന്ന കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു, എന്നാല്‍ ഈ പാതയില്‍ സഞ്ചരിക്കുന്നതുകൊണ്ട് ‌ ജീവിതത്തില്‍ പലതും എനിക്ക്‌ നഷ്‌ടപ്പെടാന്‍ ഇടവരുന്നു എന്ന അന്തര്‍സംഘര്‍ഷം എന്നില്‍ നില നില്‍ക്കുന്നു. ഇതിനെ ഞാന്‍ എങ്ങിനെ തരണം ചെയ്യും?

സദ്‌ഗുരു: ഈ ഒരു കാര്യം നിങ്ങളുടെ മനസ്സില്‍ ഉറച്ചില്ലെങ്കില്‍, ഓരോ നിമിഷവും സംഘര്‍ഷമാവും ഫലം, എന്തെന്നാല്‍ ഓരോ നിമിഷവും നിങ്ങളുടെ മനസ്സില്‍ ഇത്തരത്തിലുള്ള സംശയങ്ങള്‍ നിലനില്‍ക്കും, "ഞാന്‍ ചെയ്യുന്നത് ശരിയാണോ? എനിക്ക്‌ ജീവിതം നഷ്‌ടമാവുന്നില്ലേ, എനിക്ക്‌ അങ്ങനെ സംഭവിക്കുമോ? എനിക്ക്‌ ഇങ്ങിനെ സംഭവിക്കുമോ?”എന്നെല്ലാം നമ്മള്‍ അറിയാത്ത എത്രയോ കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നുണ്ടാവും. പലരും ഭക്ഷണം കഴിക്കുന്നുണ്ടാവും, ജീവിതം ആസ്വദിക്കുന്നുണ്ടാവും, മറ്റു പലതും ചെയ്യുന്നുണ്ടാവും, അല്ലേ? നിങ്ങള്‍ പാറ്റ അച്ചാര്‍ രുചിച്ചിട്ടുണ്ടോ? അത്‌ കഴിക്കാന്‍ പറ്റാതെ പോയത് ഒരു നഷ്‌ടമായി തോന്നുന്നുണ്ടോ?

നിങ്ങള്‍ പാറ്റ അച്ചാര്‍ രുചിച്ചിട്ടുണ്ടോ? അത്‌ കഴിക്കാന്‍ പറ്റാതെ പോയത് ഒരു നഷ്‌ടമായി തോന്നുന്നുണ്ടോ?

അത്‌ പല തവണ കഴിച്ച്‌ ഇഷ്‌ടം തോന്നിയ ഒരാള്‍ക്കു മാത്രമേ, അത്‌ കിട്ടാത്തപ്പോള്‍ നഷ്‌ടബോധം തോന്നുകയുള്ളു. അതെല്ലാം നാം മനസ്സില്‍ ചിന്തിക്കുന്നതുപോലെയാണ്‌. ഒരാള്‍ക്ക്‌ ഒന്നും നഷ്‌ടമാവുന്നില്ല. അതെല്ലാം മനസ്സിന്‍റെ സൃഷ്‌ടികളാണ്‌, "ഓ ഞാനിത്‌ കഴിച്ചില്ലല്ലോ, ഞാന്‍ സ്‌നോ–സ്‌കീയിംഗിന്‌ പോയില്ലല്ലോ, ഞാന്‍ ഡിസ്‌കോ ഡാന്‍സിന്‌ പോയില്ലല്ലോ” നിങ്ങളുടെ മനസ്സില്‍ ഈ കാര്യങ്ങള്‍ക്കെല്ലാം വലിയ പ്രാധാന്യം നല്‍കിയതുകൊണ്ടാണ്‌ ഇങ്ങിനെ തോന്നുന്നത്‌. ജീവിതത്തില്‍ ഒരു ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍, ഒന്നും നഷ്‌ടമായി എന്ന്‍ നിങ്ങള്‍ക്ക്‌ തോന്നുകയില്ല. ഇത്തരത്തിലുള്ള വാസനകള്‍ എല്ലാരിലുമുണ്ട്.‌ മുജ്ജന്മകര്‍മങ്ങളുടെ സ്വാധീനം നിങ്ങളെ ഈ വഴിക്കും ആ വഴിക്കും തള്ളി വിടും. നിങ്ങളുടെ വികാരങ്ങളോടും ആഗ്രഹങ്ങളോടും മത്സരിച്ച്‌ ജയിക്കുക പ്രയാസമാണ്‌. അഭിനിവേശങ്ങളോടും ആഗ്രഹങ്ങളോടും നിങ്ങള്‍ ഒരിക്കലും മത്സരിക്കരുത്‌. മഹിഷാസുരനോട്‌ മത്സരിക്കുന്നതിന്‌ തുല്യമാണത്‌. ഒരു തുള്ളി രക്തം തറയില്‍ വീണാല്‍ ഒരായിരം അസുരന്മാര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. അതുപോലെയാണ്‌ നിങ്ങളുടെ വികാരങ്ങളും ആഗ്രഹങ്ങളുമായുള്ള യുദ്ധം. നിങ്ങള്‍ ചെയ്യേണ്ടത്‌ നിങ്ങളുടെ വികാരങ്ങളേയും ആഗ്രഹങ്ങളേയും നേര്‍വഴിക്ക്‌ ഒഴുകുവാന്‍ പഠിപ്പിക്കുക, അതുമാത്രം. ഒരിക്കലും ഇവിടെ മത്സരിച്ച്‌ ജയിക്കാന്‍ കഴിയില്ല; വെറുതെ ജീവിതംതന്നെ പാഴായിപ്പോവും.

അമ്പേഷി: അപ്പോള്‍ നമ്മുടെ ആഗ്രഹങ്ങളെ എന്ത്‌ ചെയ്യണം?

സദ്‌ഗുരു: ജീവിതത്തില്‍ ഏറ്റവും മഹത്തായതിന്‌ ആഗ്രഹിക്കുക. നിങ്ങളുടെ എല്ലാ വികാരങ്ങളും ആ വഴിക്ക്‌ തിരിച്ചു വിടുക. ദ്വേഷ്യത്തേപ്പോലും ശിവനിലേക്ക്‌ തിരിച്ചു വിടുക. നിങ്ങളുടെ വികാരങ്ങളെയെല്ലാം ഈ വഴിക്കു തിരിച്ചു വിടുക. നിങ്ങളുടെ ശരീരത്തിലെ എല്ലാ ഊര്‍ജത്തെയും ആഗ്രഹം, ഭയം, കാമം, ക്രോധം ഇവയെല്ലാമാക്കി മാറ്റി ദുര്‍വ്യയം ചെയ്യുകയാണ്‌ ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്നത്‌. ഈ വികാരങ്ങളൊന്നും നിങ്ങളുടെ കൈപ്പിടിയിലല്ല, എന്നാല്‍ അവയെ ഒരേ ദിശയിലേക്കു തിരിച്ചുവിടാന്‍ നിങ്ങള്‍ക്കാവും. ദ്വേഷ്യം തോന്നുമ്പോള്‍ നിങ്ങള്‍ക്ക്‌ സ്‌നേഹം പ്രകടിപ്പിക്കുവാനാവില്ല, എന്നാല്‍ ദ്വേഷ്യത്തെത്തന്നെ ഒരേ ദിശയിലാക്കാം. ദ്വേഷ്യംതന്നെ വലിയ ഒരു ഊര്‍ജപ്രവാഹമാണ്‌. ശരിയല്ലേ? കാമവും അതുപോലെ തന്നെയാണ്‌. അതിനെ നേരായ മാര്‍ഗത്തില്‍ തിരിച്ചു വിടുക, അത്രമാത്രം.

നിങ്ങളുടെ ഓരോ ഔണ്‍സ്‌ ഊര്‍ജവും നിങ്ങളുടെ വികാരങ്ങളും ആഗ്രഹങ്ങളും ചിന്തകളും എല്ലാം ഒരേ ദിശയിലായാല്‍, വളരെ എളുപ്പത്തില്‍ ഫലസിദ്ധിയുണ്ടാവും. കാര്യങ്ങള്‍ നടക്കും. ഉന്നതമായ എന്തോ ഒന്നുണ്ടെന്നുള്ള അറിവും, നിങ്ങള്‍ക്ക്‌ അവിടെ എത്തണമെന്നുള്ള ചിന്തയും, വന്നു കഴിഞ്ഞാല്‍ പിന്നെ അതിനെപ്പറ്റി മറ്റൊരു ചോദ്യത്തിന്‍റെ ആവശ്യം ഇല്ല. നിങ്ങളുടെ ചുറ്റിനുമുള്ളവര്‍ക്ക്‌ ചിലപ്പോള്‍ ചോദ്യങ്ങള്‍ കാണും, നിങ്ങള്‍ക്കുണ്ടാവില്ല, അതിനെപ്പറ്റി ഒരു ചോദ്യവും പാടില്ല.

നിങ്ങളെ സംബന്ധിച്ചതത്തോളം ആദ്ധ്യാത്മികത, ആത്മസാക്ഷാത്‌കാരം, ഈശ്വരജ്ഞാനം ഇവയെല്ലാം വളരെ അകലെയാണെന്ന്‍ തോന്നും. ഈ നിമിഷത്തില്‍ അത്‌ അടുത്താണെന്ന്‍ തോന്നും, എന്നാല്‍ അടുത്ത നിമിഷത്തില്‍ അത്‌ പ്രകാശവര്‍ഷങ്ങള്‍ക്കകലെയും. അപ്പോള്‍ സ്വാഭാവികമായും ‌ നിങ്ങള്‍ക്ക്‌ ഉത്സാഹക്കുറവ്‌ തോന്നും. ഒരു പഴഞ്ചൊല്ലുണ്ട്, "കയ്യില്‍ കിട്ടിയ ഒരു പക്ഷി, കാട്ടിലുള്ള രണ്ടു പക്ഷികള്‍ക്ക്‌ തുല്യമാണ്‌‌.”ഇപ്പോള്‍ ഇവിടെയുള്ളത്‌, മറ്റൊരിടത്തുള്ള മറ്റൊന്നിനേക്കാള്‍ നല്ലതാണ്‌. എന്നാല്‍ നിങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം, അത്‌ മറ്റൊരിടത്തല്ല; അതെല്ലാം ഈ നിമിഷത്തില്‍ ഇവിടെത്തന്നെയുണ്ട് എന്നുള്ളതാണ്. നിങ്ങള്‍ ഇവിടെയില്ലാത്തതു കൊണ്ടാണ്‌ നിങ്ങള്‍ക്കങ്ങനെ തോന്നുന്നത്‌. ശിവന്‍ മറ്റെവിടെയുമല്ല അദ്ദേഹം ഇവിടെയാണ്‌, നിങ്ങളാണ്‌ ഇവിടെയില്ലാത്തത്‌. അതു മാത്രമാണ്‌ പ്രശ്‌നം. അത്‌ ബുദ്ധിമുട്ടുള്ളതല്ല .അത്‌ വളരെ ലളിതമാണ്‌, എന്നാല്‍ തീര്‍ച്ചയായും എളുപ്പമല്ല.

നിങ്ങള്‍ ഇവിടെയില്ലാത്തതു കൊണ്ടാണ്‌ നിങ്ങള്‍ക്കങ്ങനെ തോന്നുന്നത്‌. ശിവന്‍ മറ്റെവിടെയുമല്ല അദ്ദേഹം ഇവിടെയാണ്‌, നിങ്ങളാണ്‌ ഇവിടെയില്ലാത്തത്‌. അതു മാത്രമാണ്‌ പ്രശ്‌നം.

ഇവിടെ നിന്നോ, അല്ലെങ്കില്‍ നിങ്ങള്‍ മറ്റെവിടെയാണോ അവിടെ നിന്നോ, അനന്തതയിലേക്കുള്ള യാത്ര വളരെ ലളിതമാണ്‌, കാരണം അതിവിടെത്തന്നെയുണ്ട്‌. എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം, ലളിതമായത്‌ എളുപ്പമാവണമെന്നില്ല. അത്‌ സൂക്ഷ്‌മവും മൃദുലവും ആണ്‌. നിങ്ങളുടെ മുഴുവന്‍ ജീവോര്‍ജവും അതിനുവേണ്ടി ഉപയോഗിച്ചില്ലെങ്കില്‍ അത്‌ വിടരുകയില്ല. പകുതി മനസ്സാലെയുള്ള വിളികൊണ്ട് ‌ ഈശ്വരന്‍ ഒരിക്കലും വരില്ല, ഈശ്വര സാക്ഷാത്‌കാരം സംഭവിക്കുകയില്ല. എല്ലാം നല്‍കിയുള്ള വിളികൊണ്ട് ‌ അത്‌ ഒരു നിമിഷത്തില്‍ സംഭവിക്കാം. അതിന്‌ ഒരു വ്യാഴവട്ടം കാത്തിരിക്കേണ്ട ആവശ്യവുമില്ല. ബുദ്ധിശൂന്യരായവര്‍ വേണ്ടത്ര തീവ്രത കൈവരിക്കാന്‍ ചിലപ്പോള്‍ ഒരു പന്തീരാണ്ട് ‌ കൊല്ലം എടുത്തേക്കാം. നിങ്ങള്‍ക്ക്‌ വേണ്ടത്ര തീവ്രത കൈവന്നാല്‍ ഒരു നിമിഷത്തില്‍ അത്‌ സംഭവിക്കും. അതില്‍പിന്നെ നിങ്ങളുടെ ജീവിതം അനുഗ്രഹമായിത്തീരും. പിന്നെ നിങ്ങള്‍ക്ക്‌ എവിടെ വേണമെങ്കിലും എങ്ങിനെ വേണമെങ്കിലും ജീവിക്കാം, എന്നാല്‍ ആ നിമിഷം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, എല്ലാ അസംബന്ധങ്ങളും കാട്ടിയിട്ട്‌ "ഞാന്‍ ലോകം എന്താണെന്ന്‍ കണ്ടുപിടിച്ചു” എന്ന്‍ പറയുന്നതില്‍ എന്തര്‍ത്ഥം?

 
 
  0 Comments
 
 
Login / to join the conversation1