सद्गुरु

അന്വേഷി: സദ്‌ഗുരോ, ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്, എന്‍റെ ഈഷായിലേക്കുള്ള വരവ്‌ ശരിയായിരുന്നോ എന്ന്‍. എന്‍റെ വീട്ടുകാരെല്ലാം കടുത്ത നിരാശയിലാണ്‌. എന്‍റെ കുടുംബത്തിന്‌ ദുഃഖമുണ്ടാക്കുന്ന ഈ പ്രവൃത്തിയിലൂടെ ഞാന്‍ കൂടുതല്‍ കര്‍മങ്ങള്‍ സമ്പാദിക്കുമോ?

സദ്‌ഗുരു: അവര്‍ നിങ്ങളെ വളരെയേറെ പ്രതീക്ഷകളോടെ വളര്‍ത്തിയതിനാലാണ്‌ അവര്‍ക്ക്‌ നിരാശ തോന്നുന്നത്‌. നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തിക്കനുസരിച്ചല്ല കര്‍മങ്ങള്‍ ഉണ്ടാവുന്നത്‌. കഴിഞ്ഞ കാലത്തു നിങ്ങള്‍ ചെയ്‌ത പ്രവൃത്തികളുടെ അടിസ്ഥാനത്തിലുമല്ല അതുണ്ടാവുന്നത്‌. സങ്കല്‍പവും ഇച്ഛയും നിങ്ങളുടെ മനസ്സും ആണ്‌ നിങ്ങളുടെ കര്‍മം.

എന്താണ്‌ മോഹഭംഗം? ഇപ്പോള്‍ നിങ്ങള്‍ ഈ ചോദ്യം ചോദിച്ചു. താങ്കളുടെ സ്ഥിതിതന്നെ ഒരുദാഹരണമായെടുക്കാം. നിങ്ങള്‍ എങ്ങിനെയാവണമെന്ന്‍ നിങ്ങളുടെ ഭാര്യക്ക്‌ ഒരു ഉദ്ദേശമുണ്ട്,. എന്നാല്‍ നിങ്ങള്‍ അങ്ങിനെയാവുന്നില്ല. ആ പ്രതീക്ഷ മറികടക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുന്നില്ല. അതിനുള്ള ധൈര്യക്കുറവുകൊണ്ടാവാം. അത്‌ തകര്‍ക്കണമെന്ന്‍ മനസ്സിലുണ്ടെങ്കിലും, സാമൂഹികരീതിക്കനുസൃതമായി നിങ്ങള്‍ അനങ്ങാതെയിരിക്കുന്നു. ഉള്‍പ്രേരണയുണ്ടായിട്ടും അത്‌ ചെയ്യാതിരിക്കുന്നത്‌ ഏതാണ്ട് ‌ കര്‍മപാശത്തെ പൊട്ടിക്കുന്നതിന്‌ സമമാണ്‌.

ഉള്‍പ്രേരണയുണ്ടായിട്ടും അത്‌ ചെയ്യാതിരിക്കുന്നത്‌ ഏതാണ്ട് ‌ കര്‍മപാശത്തെ പൊട്ടിക്കുന്നതിന്‌ സമമാണ്‌

ശ്രീരാമകൃഷ്‌ണ പരമഹംസന്‍ പറയാറുളള ഒരു കഥയുണ്ട് ‌. ഒരിടത്ത്‌ രണ്ട് ‌ സ്‌നേഹിതന്മാരുണ്ടായിരുന്നു. എല്ലാ ശനിയാഴ്‌ചകളിലും അവര്‍ ഒരു വേശ്യയെ സന്ദര്‍ശിച്ചിരുന്നു. ഒരു ദിവസം വേശ്യാലയത്തിലേക്കുള്ള യാത്രയില്‍ അവര്‍ ഒരു ഗീതാ പ്രഭാഷണം കേള്‍ക്കാന്‍ ഇടവന്നു. അതിലൊരുവന്‍ പറഞ്ഞു, താന്‍ വേശ്യാലയത്തിലേക്ക്‌ പോവാതെ, അവിടെ ഇരുന്ന്‍ പ്രഭാഷണം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന്‍. അയാളെ അവിടെ വിട്ടിട്ട്‌ കൂട്ടുകാരന്‍ വേശ്യാലയത്തിലേക്ക്‌ പോയി. എന്നാല്‍ പ്രഭാഷണം കേട്ടുകൊണ്ടിരുന്നയാളിന്‍റെ ചിന്ത കൂട്ടുകാരനെക്കുറിച്ചായിരുന്നു. അയാള്‍ അവിടെ ജീവിതം ആസ്വദിക്കുമ്പോള്‍, താന്‍ ഇവിടെ അകപ്പെട്ടു ബോറടിക്കുന്നു.

ഈ പ്രഭാഷണം കേള്‍ക്കാന്‍ നില്‍ക്കാതെ, വേശ്യയുടെ അടുത്തേക്ക്‌ പോകാന്‍ തന്‍റെ സുഹൃത്ത്‌ തീരുമാനിച്ചത്‌ ബുദ്ധിയായി. വേശ്യയുടെ അടുത്തു പോയ ആള്‍ ചിന്തിച്ചുകൊണ്ടിരുന്നത്‌ അയാളുടെ സുഹൃത്തിനെക്കുറിച്ചായിരുന്നു. ഗീതാ പ്രഭാഷണം കേള്‍ക്കാന്‍ പോയതുവഴി തന്‍റെ കൂട്ടുകാരന്‍ മോചനത്തിന്‍റെ പാത സ്വീകരിച്ചിരിക്കുന്നു, താനാണെങ്കില്‍ വേശ്യയുടെ അടുത്ത്‌ കുടുക്കിലായിപ്പോയിരിക്കുന്നു.

ഇതില്‍ ഗീതാ പ്രഭാഷണം കേള്‍ക്കാന്‍ പോവുകയും വേശ്യാലയത്തിലെ കാര്യങ്ങളെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്‌ത ആള്‍ ചീത്തകര്‍മങ്ങള്‍ സ്വരൂപിക്കുന്നു. വേശ്യാലയത്തില്‍ പോയതുകൊണ്ടല്ല; എന്നാല്‍ കൌശലം കാണിച്ചതുകൊണ്ടാണ്‌ നിങ്ങള്‍ വില കൊടുക്കേണ്ടി വരുന്നത്‌. വേശ്യാലയത്തില്‍ പോകാന്‍ ആഗ്രഹിച്ചിട്ടും, അതു ചെയ്യാതെ മോക്ഷമാര്‍ഗം തേടി ഗീതാപ്രഭാഷണം കേള്‍ക്കാന്‍ അയാള്‍ പോയി. ഈ കൌശലബുദ്ധി അയാളെ നരകത്തിലെത്തിക്കും, എന്നാല്‍ വേശ്യാലയത്തില്‍പോയ ആള്‍ക്ക്‌ ആ പ്രവൃത്തിയുടെ മൂല്യരാഹിത്യം അറിയാമായിരുന്നു. അയാള്‍ നന്മയിലേക്കുള്ള വഴി തേടിയതിനാല്‍ അയാള്‍ക്ക്‌ കിട്ടുന്നത്‌ നല്ല കര്‍മ്മമാണ്‌.

വേശ്യാലയത്തില്‍ പോകാന്‍ ആഗ്രഹിച്ചിട്ടും, അതു ചെയ്യാതെ മോക്ഷമാര്‍ഗം തേടി ഗീതാപ്രഭാഷണം കേള്‍ക്കാന്‍ അയാള്‍ പോയി. ഈ കൌശലബുദ്ധി അയാളെ നരകത്തിലെത്തിക്കും

ഇപ്പോള്‍ നിങ്ങള്‍ ശരിയും തെറ്റും നിശ്ചയിക്കുന്നത്‌ സമൂഹത്തിന്‍റെ മാനദണ്ഡങ്ങള്‍വച്ചാണ്‌. അല്ലാതെ സ്വതസിദ്ധമായ സ്വഭാവരീതിക്കനുസരിച്ചല്ല. നിങ്ങള്‍ കുട്ടിയായിരിക്കുമ്പോള്‍തന്നെ സാമൂഹിക നിയമങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കണമെന്നും അത്‌ എപ്പോഴെങ്കിലും ലംഘിച്ചാല്‍ നിങ്ങള്‍ ചീത്തക്കുട്ടിയായി കരുതപ്പെടുമെന്നും നിങ്ങള്‍ക്ക്‌ പറഞ്ഞുതന്നിട്ടുണ്ട്. അതിനാല്‍ എപ്പോഴെങ്കിലും നിങ്ങള്‍ ആ നിയമങ്ങള്‍ ലംഘിച്ചാല്‍ നിങ്ങള്‍ നന്നാല്ലാത്തതെന്തോ ചെയ്തു എന്നു നിങ്ങള്‍ക്കു സ്വയം തോന്നും. അങ്ങിനെ ചിന്തിച്ചാല്‍, നിങ്ങള്‍ അതായിത്തീരുന്നു.

നിങ്ങള്‍ ഒരു ചൂതാട്ടക്കാരനാണെങ്കില്‍, അതൊരു ദുഷ്കര്‍മമാണെന്ന്‍ കരുതി സ്വന്തം അമ്മയുടെയോ ഭാര്യയുടെയോ മുന്‍പില്‍വച്ച്‌ ചൂതാടുകയോ, ആ വാക്ക്‌ ഉച്ചരിക്കുകയോ പോലും ചെയ്യില്ല, എന്നാല്‍ നിങ്ങള്‍ കൂട്ടുകാരോടൊപ്പമാവുമ്പോള്‍ ചൂതാട്ടം ഒരു സാധാരണ സംഭവമാകുന്നു. ശരിയല്ലേ? ചൂതാട്ടക്കാരുടെ ഇടയില്‍ ചൂതാടാത്തവന്‍ മോശക്കാരന്‍. എല്ലായിടത്തും സ്ഥിതി ഇതുതന്നെയാണ്‌. നിങ്ങള്‍ എല്ലാവരും മോഷ്‌ടാക്കളാണെങ്കില്‍ അതു പ്രശ്‌നമില്ല. കളളന്മാരുടെ ഇടയില്‍ മോഷണം ഒരു മോശമായ കാര്യമാണോ? ഏതെങ്കിലും മോഷണശ്രമത്തില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ നിങ്ങള്‍ ഒരു മോശമായ കള്ളനായി കരുതപ്പെടും. അതൊരു ചീത്ത കര്‍മമാണ്‌, അല്ലേ?

ഈ കര്‍മപാശമെന്നു പറയുന്നത്‌ അതിനെ നിങ്ങള്‍ എങ്ങിനെ കാണുന്നു എന്നതനുസരിച്ചിരിക്കും, എന്തു ചെയ്യുന്നു എന്നതിനനുസരിച്ചല്ല. അംഗീകാരം, അംഗീകാരം എന്നു വീണ്ടും വീണ്ടും പറയുവാന്‍ കാരണം, സ്വീകാര്യതയുള്ളവരാണെങ്കില്‍, പൂര്‍ണമായ മനസ്സോടെ ജീവിതം എന്ത്‌ ആവശ്യപ്പെടുന്നുവോ, അത്‌ നിങ്ങള്‍ ചെയ്യും. യുദ്ധം ചെയ്യുകയാണ്‌ ആവശ്യമെങ്കില്‍, പോയി യുദ്ധം ചെയ്യുക, അവിടെ കര്‍മമില്ല. കര്‍മം ഉണ്ടാകുന്നത്‌ പ്രവൃത്തിയില്‍ നിന്നല്ല, അതിന്‍റെ പിന്നിലെ ഇച്ഛാശക്തിയില്‍ നിന്നാണ്‌. ഏതോ ഒരു വിഡ്‌ഢി ഉണ്ടാക്കിയ നിയമം എല്ലാവരും അനുസരിക്കാന്‍ ബാദ്ധ്യസ്ഥരായിത്തീരുന്നു. ഇത്‌ അസാദ്ധ്യമാണ്‌. പക്ഷേ സാമൂഹിക വ്യവസ്ഥിതി നിലനിര്‍ത്തുവാന്‍ സമൂഹത്തിന്‌ ഈ നിയമങ്ങള്‍ ആവശ്യമാണ്‌.

https://pixabay.com/static/uploads/photo/2015/10/18/04/33/buddha-993855_960_720.jpg